India National

ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പലില്‍ 24 ഇന്ത്യക്കാര്‍

ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പലില്‍ 24 ഇന്ത്യക്കാര്‍. ഇതില്‍ മൂന്നുപേര്‍ മലയാളികളാണ്. ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലില്‍ 18 ഇന്ത്യക്കാരുണ്ടെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. രണ്ട് രാജ്യത്തുമായി ഇപ്പോള്‍ 42 ഇന്ത്യക്കാരാണ് തടവിലുള്ളത്. ഇതില്‍ ആറുപേര്‍ മലയാളികളാണ്. ഇന്ത്യക്കാരെ മോചിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രി അറിയിച്ചു. ഗള്‍ഫ് സംഘര്‍ഷാവസ്ഥ രൂക്ഷമാക്കി ഈ മാസം നാലിനാണ് ജിബ്രാള്‍ട്ടറില്‍ വച്ച് ഇറാന്‍ കപ്പല്‍ ബ്രിട്ടണ്‍ പിടിച്ചെടുത്തത്. ഇതിലെ ജീവനക്കാരുടെ വിവരം ഇതുവരെ പുറത്തുവന്നിരുന്നില്ല. മൂന്ന് […]

India National

‘അഴുക്കുചാലുകളും കക്കൂസും വൃത്തിയാക്കാനല്ല ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടത്’ വിവാദ പരാമര്‍ശവുമായി പ്രഗ്യാ സിങ് ഠാക്കൂര്‍

അഴുക്കുചാലുകളും കക്കൂസും വൃത്തിയാക്കാനല്ല താന്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് എന്ന് ബോപ്പാല്‍ എം.പി പ്രഗ്യാ സിങ്ങ് ഠാക്കൂര്‍. തന്‍റെ ഏരിയയിലെ വൃത്തിഹീനതയെക്കുറിച്ച് പറഞ്ഞ ബി.ജെ.പി പ്രവര്‍ത്തകന് മറുപടി നല്‍കുകായിരുന്നു എം.പി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വച്ച് ഭാരത് അഭിയാന്‍ പദ്ധതിക്ക് നേരെ വിപരീതമായ രീതിയില്‍ പ്രതികരിച്ച എം.പിക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്ന് വരുന്നത്. നിങ്ങളുടെ അഴുക്കുചാലുകള്‍ വൃത്തിയാക്കാനല്ല ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടത്. നിങ്ങളുടെ കക്കൂസുകള്‍ വൃത്തിയാക്കലല്ല എന്‍റെ പണി. ഞാന്‍ എന്തിനാണോ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്, ആ ജോലി ഞാന്‍ നിര്‍വഹിക്കും. അന്നും ഇന്നും […]

India National

യു.എ.പി.എ ഭേദഗതി ബില്ല് ഇന്ന് രാജ്യസഭയില്‍; അംഗീകാരം ലഭിച്ചാല്‍ ഭീകരവാദബന്ധം സംശയിക്കുന്ന വ്യക്തികളും ഇനി ഭീകരരാകും

വിവാദമായ യു.എ.പി.എ നിയമഭേദഗതി ബില്ല് ഇന്ന് ലോക്സഭ ചര്‍ച്ച ചെയ്യും. സംഘടനകള്‍ക്ക് പുറമെ വ്യക്തികളെയും ഭീകരവാദികളായി പ്രഖ്യാപിക്കാന്‍ എന്‍.ഐ.എക്ക് അധികാരം നല്‍കുന്നതാണ് യു.എ.പി.എ നിയമ ഭേദഗതി ബില്ല്. ബില്ലിനെതിരെ നേരത്തെ തന്നെ ശക്തമായ വിമര്‍ശമുയര്‍ന്നിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ അവതരിപ്പിച്ച യു.എ.പി.എ ഭേദഗതി ബില്ലിന് ഇന്ന് അംഗീകാരം ലഭിച്ചാൽ ഭീകരവാദബന്ധം സംശയിക്കുന്ന വ്യക്തികളെ കൂടി ഭീകരരായി പ്രഖ്യാപിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.എക്ക് അധികാരം ലഭിക്കും. കൂടെ ഇവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും എന്‍.ഐ.എക്ക് സാധിക്കും. നിലവിലെ […]

India National

അസമിലും ബിഹാറിലും കനത്ത മഴക്ക് നേരിയ ശമനം

പ്രളയം നാശം വിതച്ച അസമിലും ബിഹാറിലും കനത്ത മഴക്ക് നേരിയ ശമനം. എന്നാല്‍ വെള്ളക്കെട്ടുകള്‍ക്ക് കാര്യമായ മാറ്റമില്ല. അസമില്‍ മാത്രമായി ഇതുവരെ 64 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതടക്കം വിവിധ സംസ്ഥാനങ്ങളിലായി മരണസംഖ്യ 175 പിന്നിട്ടു. അസം, ബിഹാര്‍ ഉള്‍പ്പെടെ പ്രളയക്കെടുതിയിലായ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ രണ്ട് ദിവസമായി കനത്ത മഴക്ക് കുറവുണ്ട്. ഇതോടെ അസമില്‍ 8 ജില്ലകളിലെ വെള്ളക്കെട്ട് നേരിയതോതില്‍ കുറഞ്ഞു. ഇവിടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. എന്നാല്‍ ശക്തമായ പ്രളയത്തിന് സാക്ഷ്യം വഹിച്ച ബക്സ, […]

India National

കുമാരസ്വാമി മന്ത്രിസഭ ഇന്ന് വിശ്വാസവോട്ട് തേടും; നാല് എം.എൽ.എമാരെയെങ്കിലും തിരികെയെത്തിക്കാൻ സാധിക്കുമെന്ന വിശ്വാസത്തില്‍ കോൺഗ്രസ്

കർണാടകയിൽ എച്ച്.ഡി കുമാരസ്വാമി മന്ത്രിസഭ ഇന്ന് വിശ്വാസവോട്ട് തേടും. വിമതപക്ഷത്തെ നാല് എം.എൽ.എമാരെയെങ്കിലും തിരികെയെത്തിക്കാൻ സാധിക്കുമെന്ന വിശ്വാസത്തിലാണ് കോൺഗ്രസ്. ഇന്ന് സഭയിൽ എത്തി ബി.ജെ.പി എങ്ങനെയാണ്‌ കുതിരക്കച്ചവടം നടത്തുന്നത് എന്ന് വെളിപ്പെടുത്തണമെന്ന് വിമതരോട്, മുഖ്യമന്ത്രി കുമാരസ്വാമി ആവശ്യപ്പെട്ടു. സർക്കാരിനെ രക്ഷിക്കാൻ എന്ത് വിട്ടുവീഴ്ചക്കും തയ്യാറെന്നും അധികാരത്തിൽ കടിച്ചു തൂങ്ങാൻ താല്പര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിശ്വാസ വോട്ടിൽ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ച ബി.എസ്.പി അംഗം എൻ.മഹേഷ് തീരുമാനം മാറ്റി. ബി.എസ്.പി അധ്യക്ഷ മായാവതിയുടെ നിർദ്ദേശം വന്നതിനാലാണിത്.

India National

ഇസ്രായേല്‍ പ്രധാനമന്ത്രി ഇന്ത്യാ സന്ദര്‍ശനത്തിനൊരുങ്ങുന്നു

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ത്യാ സന്ദർശനത്തിനൊരുങ്ങുന്നു. സെപ്തംബർ 9നാണ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനം. ഇസ്രായേലിൽ ഏറ്റവും കൂടുതൽ കാലം ഭരണത്തിലിരുന്ന പ്രധാനമന്ത്രിയെന്ന റെക്കോർഡ് ജൂലെെ 20ന് നെതന്യാഹു കരസ്ഥമാക്കിയിരുന്നു. ഏതാനും മണിക്കൂറുകൾ മാത്രം ഇന്ത്യയിൽ ചെലവിടുന്ന നെതന്യാഹു, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച്ച മാത്രമാണ് നിലവിൽ തീരുമാനിച്ചിട്ടുള്ളതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുൻ ഇസ്രായേൽ പ്രധാനമന്ത്രി ഏരിയൽ ഷാരോണിന്റെ ചരിത്രപസിദ്ധമായ ഇന്ത്യാ സന്ദർശനത്തന് കൃത്യം 16 വയസ്സ് പൂർത്തിയാകുന്ന ഘട്ടത്തിലാണ് നെതന്യാഹു ഇന്ത്യയിലെത്തുന്നത്. ഇസ്രായേൽ […]

India National

ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത് അന്തരിച്ചു

ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും പി.സി.സി അധ്യക്ഷയുമായ ഷീല ദീക്ഷിത് അന്തരിച്ചു. 81 വയസ്സായിരുന്നു. ഏതാനും ദിവസങ്ങളായി ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 1998 മുതല്‍ 2013 വരെ 15 വര്‍ഷം ഡല്‍ഹി മുഖ്യമന്ത്രി പ്രവര്‍ത്തിച്ചു. അഞ്ച് മാസം കേരള ഗവര്‍ണറായിരുന്നു. 2013ൽ ന്യൂഡൽഹി നിയമസഭാ മണ്ഡലത്തിൽ മത്സരിച്ച ഷീല ദീക്ഷിത് ആം ആദ്മി പാർട്ടിയുടെ ചെയർമാൻ അരവിന്ദ് കെജ്‍രിവാളിനോട് പരാജയപ്പെട്ടതോടു കൂടി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു. ആം ആദ്മി പാർട്ടിയിൽ നിന്നു കടുത്ത തിരിച്ചടി നേരിട്ടതിനെ തുടർന്ന് […]

India National

കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കണ്ടു; പ്രിയങ്ക ഗാന്ധി സമരം അവസാനിപ്പിച്ചു

ഉത്തര്‍ പ്രദേശിലെ ചുനാര്‍ ഗസ്റ്റ് ഹൌസില്‍ ഇന്നലെ മുതല്‍ നടത്തിവന്ന പ്രതിഷേധം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി അവസാനിപ്പിച്ചു. സൊന്‍ഭദ്രയില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ യു.പി പൊലീസ് പ്രിയങ്കയെ അനുവദിക്കാത്തതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ചുനാര്‍ ഗസ്റ്റ് ഹൌസില്‍ പ്രിയങ്കയെ കാണാന്‍ എത്തി. കുറച്ചു പേരെ മാത്രമാണ് പൊലീസ് കടത്തിവിട്ടത്. ഇവരുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് ധര്‍ണ അവസാനിപ്പിച്ച് ഡല്‍ഹിയിലേക്ക് മടങ്ങാന്‍ പ്രിയങ്ക തീരുമാനിച്ചത്. ഇപ്പോള്‍ തിരിച്ചുപോകുന്നുവെങ്കിലും കൊല്ലപ്പെട്ടവരുടെ എല്ലാ ബന്ധുക്കളെയും കാണാന്‍ തിരിച്ച് വരുമെന്ന് […]

India National

സോന്‍ഭദ്രയിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധം ശക്തമാക്കി പ്രിയങ്ക

സോന്‍ഭദ്രയിൽ വെടിയേറ്റ് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധം ശക്തമാക്കി പ്രിയങ്ക ഗാന്ധി. പ്രിയങ്കയെ കാണാന്‍ ചുനാര്‍ ഗസ്റ്റ് ഹൌസില്‍ എത്തിയ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും പൊലീസ് തടഞ്ഞു. സോന്‍ഭദ്ര സന്ദര്‍ശനത്തിനായി വാരണാസി വിമാനത്താവളത്തിലെത്തിയതൃണമൂല്‍ കോണ്‍ഗ്രസ് സംഘത്തിനും പൊലീസ് അനുമതി നിഷേധിച്ചു. സംഭവം അന്വേഷിക്കുന്ന പട്ടിക വര്‍ഗ കമ്മീഷന്‍ സംഘം ഇന്ന് സോന്‍ഭദ്ര സന്ദര്‍ശിക്കും. സോന്‍ഭദ്രയില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കാണാതെ മടങ്ങില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുയാണ് പ്രിയങ്ക ഗാന്ധി. പൊലീസ് മുന്നോട്ട് വച്ച ജാമ്യവ്യവസ്ഥകളും തള്ളി. പൊലീസ് […]

India National

ക്ലാസ് ഇലക്ഷനില്‍ പരാജയപ്പെട്ടു; തെലങ്കാനയില്‍ 13 കാരന്‍ ആത്മഹത്യ ചെയ്തു

ക്ലാസ് ലീഡറാകാന്‍ മത്സരിച്ച് പരാജയപ്പെട്ടതിന്‍റെ പേരില്‍ തെലങ്കാനയില്‍ 13 കാരന്‍ ആത്മഹത്യ ചെയ്തു. തെലങ്കാനയിലെ ഭേങ്കിറിലാണ് സംഭവം. ചരണ്‍ എന്ന എട്ടാം ക്ലാസുകാരനാണ് ആത്മഹത്യ ചെയ്തത്. രാമണ്ണാപേട്ട് എന്ന സ്ഥലത്തെ റെയില്‍വേ ട്രാക്കില്‍ നിന്നാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം മുതലാണ് കുട്ടിയെ കാണാതായത്. വെള്ളിയാഴ്ച പുലര്‍ച്ചെ കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നതെന്ന് ഭോങ്കര്‍ ഡി.സി.പി […]