HEAD LINES National

ചെങ്ങന്നൂരിൽ വന്ദേഭാരത്തിന് സ്വീകരണം; അയപ്പ ഭക്തർക്കുള്ള പ്രധാനമന്ത്രിയുടെ സമ്മാനമെന്ന് വി മുരളീധരൻ

ആദ്യമായി ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തുന്ന വന്ദേ ഭാരത്തിന് നാട്ടുകാരുടെ സ്വീകരണം. കേന്ദ്രമന്ത്രി വി മുരളീധരൻ ഉൾപ്പെടെയുള്ള നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. (Reception for Vandebharat in Chengannur) വന്ദേഭാരത്തിന് വേണ്ടി മറ്റ് ട്രെയിനുകൾ പിടിച്ചിടിന്നുവെന്ന പരാതിയിൽ നടപടി. റെയിൽവേ ടൈം ടേബിൾ പരിഷ്കരിക്കുമെന്ന് വി മുരളീധരൻ പറഞ്ഞു. പുതിയ ടൈം ടേബിൾ വരുന്നതോടെ പ്രശ്നപരിഹാരമാകുമെന്ന് അദ്ദേഹം പറഞ്ഞു. വന്ദേഭാരതിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചത് അയപ്പ ഭക്തർക്കുള്ള പ്രധാനമന്ത്രിയുടെ സമ്മാനമെന്ന് വി മുരളീധരൻ പറഞ്ഞു. കേരളത്തിൻ്റെ റെയിൽവെ […]

HEAD LINES National

‘പ്രതിസന്ധി ഘട്ടത്തിൽ കൂടെ നിന്നില്ല’; നടി ഗൗതമി ബി.ജെ.പി വിട്ടു

ബിജെപിയുമായുള്ള കാൽ നൂറ്റാണ്ട് ബന്ധം അവസാനിപ്പിക്കുന്നുവെന്ന് നടി ഗൗതമി. നടി ഗൗതമി ബി.ജെ.പിയിൽ നിന്ന് രാജിവെച്ചു.പ്രതിസന്ധി ഘട്ടത്തിൽ പാർട്ടി കൂടെ നിന്നില്ല. തിങ്കളാഴ്ചയാണ് ഗൗതമി രാജി പ്രഖ്യാപിച്ചത്.വ്യക്തിപരമായി പ്രശ്നങ്ങൾ നേരിട്ടപ്പോൾ പാർട്ടി പിന്തുണ നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗൗതമിയുടെ രാജി.(actress gautami quits bjp) ഗൗതമി ദീർഘകാലമായി ബി.ജെ.പി അംഗമാണ്. 25 വർഷം മുമ്പാണ് ഗൗതമി ബി.ജെ.പിയിൽ ചേർന്നത്. വ്യക്തിപരമായ പ്രതിസന്ധി നേരിട്ടപ്പോൾ പാർട്ടിയിൽ നിന്നും ​നേതാക്കളിൽ നിന്നും പിന്തുണ പ്രതീക്ഷിച്ചിരുന്നു. എന്നാൽ അതുണ്ടായില്ല.എന്നാൽ വിശ്വാസ വഞ്ചനകാണിച്ച് തന്റെ […]

HEAD LINES National

ജെഡിഎസ് കേരളഘടകത്തെ എൽഡിഎഫിൽ തുടരാൻ അനുവദിച്ച പിണറായി വിജയന് നന്ദി; എച്ച്.ഡി കുമാരസ്വാമി

ജെഡിഎസ് കേരള ഘടകത്തെ എൽഡിഎഫിൽ തുടരാൻ അനുവദിച്ച മുഖ്യമന്ത്രി പിണറായി വിജയന് നന്ദിയെന്ന് കർണാടക ജെഡിഎസ് അധ്യക്ഷൻ പാർട്ടിനേതാവ് എച്ച് ഡി കുമാരസ്വാമി. പിണറായി വിജയൻ ജെഡിഎസ് – ബിജെപി സഖ്യത്തിന് അനുമതി നൽകിയെന്ന് ദേവഗൗഡ പറഞ്ഞിട്ടില്ല. കേന്ദ്രനേതൃത്വവുമായി അഭിപ്രായ ഭിന്നതകൾ ഉള്ള ജെഡിഎസ് കേരള ഘടകം എൽഡിഎഫിനൊപ്പം തുടരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ ജെ.ഡി.എസ് എൽ.ഡി.എഫിനൊപ്പം ഉറച്ചുനിൽക്കും. കേരളത്തിലേയും കർണാടകയിലേയും സ്ഥിതി വ്യത്യസ്തമാണ്. ബി.ജെ.പി സഖ്യം കർണാടകയിൽ മാത്രമാണ്. കേരളത്തിൽ എൽ.ഡി.എഫിനൊപ്പം നിന്നാണ് ജെ.ഡി.എസ് രാഷ്ട്രീയപ്രവർത്തനം […]

National

‘നമോ ഭാരത്’; രാജ്യത്തെ ആദ്യ റീജണൽ റെയിൽ സർവീസിന്റെ പേരുമാറ്റി; വിമർശിച്ച് കോൺ​ഗ്രസ്

രാജ്യത്തെ ആദ്യ സെമി ഹൈ സ്പീഡ് റീജണൽ റെയിൽ സർവ്വീസായ റാപ്പിഡ് എക്‌സിന്റെ പേരുമാറ്റി. ‘നമോ ഭാരത്’ എന്നാണ് പുതിയ പേര്. വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സർവീസ് ഫ്‌ളാഗ് ഓഫ് ചെയ്യാനിരിക്കെയാണ് പേരുമാറ്റം. ഡൽഹി-ഗാസിയാബാദ്-മീററ്റ് പാതയിലാണ് റീജണൽ റെയിൽ സർവീസ് ഇടനാഴിയുള്ളത്. രാജ്യത്തെ ആദ്യ ആർ.ആർ.ടി.എസ്. പദ്ധതിയായ ഡൽഹി മീററ്റ് പാതയിൽ ബാക്കിയുള്ളസ്ഥലങ്ങളിലും റെയിൽപാതയുടെ നിർമാണം അതിവേഗം പുരോഗമിക്കുന്നുണ്ട്. ഇത്തരത്തിൽ എട്ട് ആർആർടി.എസ്. ഇടനാഴികളാണ് ഒരുങ്ങുന്നത്. ഡൽഹി മീററ്റ് പാത 2025 ജൂണിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. […]

National

സാമ്പാറിന് എരിവ് കൂടിയതിന് വഴക്കുപറഞ്ഞു; പിതാവിനെ മകൻ കൊലപ്പെടുത്തി

കർണാടകയിൽ സാമ്പാറിന് എരിവ് കൂടിയതിന് വഴക്കുപറഞ്ഞ പിതാവിനെ മകൻ കൊലപ്പെടുത്തി. കുടകിലെ വിരാജ്പേട്ട് താലൂക്കിലെ നംഗല ഗ്രാമത്തിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. സി കെ ചിട്ടിയപ്പ (63) ആണ് മരിച്ചത്. ഇയാളുടെ മകൻ ദർശൻ തമ്മയ്യ (38) അറസ്റ്റിലായി. ചിട്ടിയപ്പയുടെ ഭാര്യ നേരത്തെ മരണപ്പെട്ടിരുന്നു. മൂത്തമകനും മരുമകളും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബന്ധുവീട്ടിൽ പോയിരുന്നു. അതുകൊണ്ട് മകൻ ദർശനാണ് ഭക്ഷണം തയ്യാറാക്കിയിരുന്നത്. ദർശൻ ഉണ്ടാക്കിയ സാമ്പാറിൽ മുളക് കൂടെയിയതിന് ചിട്ടിയപ്പ മകനെ വഴക്കു പറഞ്ഞിരുന്നു. ഇതിൽ പ്രകോപിതനായ […]

National

ജയപ്രദയുടെ തടവ് ശിക്ഷ ശരിവെച്ച് മദ്രാസ് ഹൈക്കോടതി; 20 ലക്ഷം കെട്ടിവച്ചാൽ ജാമ്യം

നടിയും മുൻ എം.പിയുമായ ജയപ്രദയുടെ തടവ് ശിക്ഷ ശരി വെച്ച് മദ്രാസ് ഹൈക്കോടതി. ജയപ്രദയുടെ ഉടമസ്ഥതയിൽ ചെന്നൈയിൽ പ്രവർത്തിച്ചിരുന്ന തിയറ്ററിലെ തൊഴിലാളികളുടെ ഇ.എസ്.ഐ വിഹിതത്തിൽ തട്ടിപ്പ് നടത്തിയ കേസിലാണ് വിധി. 36 ലക്ഷം രൂപയുടെ ഇഎസ്ഐ കുടിശികയുണ്ടെന്ന് ബോർഡ് ചെന്നൈ എഗ്മോർ കോടതിയെ അറിയിച്ചിരുന്നു. തുടർന്ന് ജയപ്രദക്കും മൂന്ന് ബിസിനസ് പങ്കാളികൾക്കും കോടതി ആറുമാസം തടവും 5000 രൂപ പിഴയും വിധിച്ചു. ഇതിനെതിരെ നടി നൽകിയ ഹർജിയാണ് മദ്രാസ് ഹൈക്കോടതി തള്ളിയത്. 15 ദിവസത്തിനകം ചെന്നൈ എഗ്മോർ […]

National

2024-ൽ കോൺഗ്രസും മതനിരപേക്ഷ സർക്കാരും തിരിച്ച് വരും; രാഹുൽ ഗാന്ധി

രാജ്യത്ത് 2024 ൽ കോൺഗ്രസും മതനിരപേക്ഷ സർക്കാരും തിരിച്ച് വരുമെന്ന് അവകാശപ്പെട്ട് രാഹുൽ ഗാന്ധി. ഭക്ഷിണേന്ത്യയിൽ എല്ലായിടത്തും കോൺഗ്രസ് മടങ്ങി വരുന്ന കാഴ്ച യാഥാർത്ഥ്യമാകാൻ പോകുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ജനങ്ങളെ തെറ്റിദ്ധരിപ്പിയ്ക്കാനുള്ള ഒരു ശ്രമവും എല്ലാക്കാലവും വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു. തെലുങ്കാന തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളിൽ പങ്കെടുക്കുന്നതിനിടെയിലാണ് രാഹുൽ ഗാന്ധിയുടെ പരാമർശം. എന്നാൽ എതുവിധത്തിലും ഭരണത്തിലെത്തി അഴിമതിക്ക് എതിരായ നടപടികളിൽ നിന്ന് രക്ഷപ്പെടാനുള്ള കോൺഗ്രസ് ശ്രമം വിലപ്പോകില്ലെന്ന് ആഭ്യന്തരമന്ത്രി അമിത്ഷായും അവകാശപ്പെട്ടു. ഹിന്ദി ഹ്യദയഭൂമിയിലെല്ലാം താമര […]

National

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രിയങ്ക ഗാന്ധി ഇന്ന് രാജസ്ഥാനിൽ

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രിയങ്ക ഗാന്ധി ഇന്ന് രാജസ്ഥാനിൽ എത്തും. ദൗസയിലെ പൊതുസമ്മേളനത്തിൽ പങ്കെടുക്കും. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചിൽ നാല് സംസ്ഥാനങ്ങളിലും കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചെങ്കിലും രാജസ്ഥാനിൽ അനിശ്ചിതത്വം തുടരുകയാണ്. ( priyanka gandhi at rajasthan today ) അതേസമയം, മുഖ്യമന്ത്രി പദത്തെ സംബന്ധിച്ചുള്ള ഗലോട്ടിന്റെ പ്രസ്താവനയിൽ ഹൈക്കമാന്റിന് അതൃപ്തി അറിയിക്കാൻ ഒരുങ്ങുകയാണ് പൈലറ്റ് ക്യാമ്പ്. ഗലോട്ടിന്റെ പ്രസ്താവന അനവസരത്തിൽ ആണെന്നും, ഐക്യ നീക്കത്തിന് തിരിച്ചടിയാകുമെന്നുമാണ് പൈലറ്റ് ക്യാമ്പിൽ വിലയിരുത്തൽ. അതിനിടെ വസുന്ധര രാജയോട് ബിജെപി […]

National

മധ്യപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യം ഉണ്ടാകില്ല; 227 സ്ഥാനാർത്ഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചു

മധ്യപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യം ഉണ്ടാകില്ല. അവസാന ഘട്ടം വരെ സമാജ് വാദി പാർട്ടിയുമായും, ഇടതു പാർട്ടികളുമായും ചർച്ച നടത്തിയെങ്കിലും, നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യമോ ധാരണയോ വേണ്ടെന്ന് നിലപാടിലാണ് കോൺഗ്രസ്.സംസ്ഥാനത്തെ 230 അംഗ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 227 സ്ഥാനാർത്ഥികളെയും കോൺഗ്രസ് പ്രഖ്യാപിച്ചു. 88 സ്ഥാനാർഥികളുടെ രണ്ടാം ഘട്ട പട്ടിക യാണ് കോണ്ഗ്രസ് പ്രഖ്യാപിച്ചത്.നേരത്തെ പ്രഖ്യാപിച്ച മൂന്ന് സ്ഥാനാർഥികളെ മാറ്റി, പുതിയ സ്ഥാനാർഥി കളെ രണ്ടാം പട്ടികയിൽ പ്രഖ്യാപിച്ചിട്ടുണ്ട്. കോൺഗ്രസിന്റെ നിലപാടിൽ കടുത്ത വർഷം രേഖപ്പെടുത്തി സമാജ് […]

HEAD LINES National

ടെലിവിഷൻ ചർച്ചയിൽ ചുവപ്പും പച്ചയും നിറത്തിലുള്ള സാരിയണിഞ്ഞ് അവതാരക; ചൊടിച്ച് ഇസ്രയേലി പാനലിസ്റ്റ്: വിഡിയോ

ടെലിവിഷൻ ചർച്ചയിൽ ചുവപ്പും പച്ചയും നിറത്തിലുള്ള സാരിയണിഞ്ഞ് അവതാരകയോട് ചൊടിച്ച് ഇസ്രയേലി പാനലിസ്റ്റ്. ഇസ്രയേൽ – പലസ്തീൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ മിറർ നൗ നടത്തിയ ചർച്ചയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഇതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. (Israeli panelist anchor saree) മിറർ നൗ എക്സിക്യൂട്ടിവ് എഡിറ്റർ ശ്രേയ ധൗണ്ഡിയാൽ നയിച്ച ചർച്ചയിലാണ് ഇസ്രയേലി പാനലിസ്റ്റ് ഫ്രെഡെറിക്ക് ലാൻഡാവു അവതാരികയുടെ സാരിയുടെ നിറത്തിൽ ചൊടിച്ചത്. ചുവപ്പും പച്ചയും നിറത്തിലുള്ള സാരി അണിഞ്ഞത് പലസ്തീനെ പിന്തുണയ്ക്കാനാണെന്ന തരത്തിൽ ഫ്രെഡെറിക്ക് […]