ഇസ്രയേൽ ആക്രമണം തുടരുന്ന ഗാസയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഇന്ത്യ ആവശ്യപ്പെടണമെന്ന് ഇന്ത്യയിലെ പലസ്തീൻ നയതന്ത്ര പ്രതിനിധി അദ്‍നാൻ അബൂ അൽ ഹൈജ. ഇന്ത്യയിലെ പലസ്തീന് അനുകൂല പ്രകടനങ്ങൾക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. ഇസ്രയേലിനെ പോലെ പലസ്തീനും സ്വയം പ്രതിരോധത്തിന് അവകാശമുണ്ടെന്നും ഗാസയിലെ വംശഹത്യ മറച്ചുവെക്കാനാണ് ഇസ്രയേൽ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.(Palestinian Diplomatic Rep Adnan Abu Alhaija wants India to demand restoration of peace in Gaza) 20 ദിവസമായി ഗാസയിൽ മരുന്നു […]
National
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ടിന്‍റെ മകന് ഇ.ഡി നോട്ടീസ്
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ടിന്‍റെ മകന് എൻഫോഴ്സ്മെന്റ് റെയ്ഡ്. വിദേശ നാണയവിനിമ ചട്ടലംഘനത്തിനാണ് വൈഭവ് ഗെഹ്‍ലോട്ടിന് നോട്ടീസ് നൽകിയത്. 1999 ലെ ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്‌ട്(ഫെമ) ആക്ട് പ്രകാരമാണ് നോട്ടീസ് അയച്ചിരിക്കുന്നത്.(ED summons Rajasthan CM Ashok Gehlot’s son Vaibhav Gehlot) അതേസമയം രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷന്‍ ഗോവിന്ദ് സിങ് ദൊട്ടസാരയുടെ വീട്ടില്‍ ഇഡി റെയ്ഡ് നടത്തുകയാണ്. പരീക്ഷ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിലാണ് ഗോവിന്ദ് സിങിന്റെ ജയ്പുരിലെയും സികാറിലെയും വീടുകളിൽ റെയ്ഡ് നടത്തുന്നത്. […]
പാഠപുസ്തകങ്ങളിൽ ഇന്ത്യ എന്നത് മാറ്റി ‘ഭാരത്’ എന്നാക്കും; എൻ സി ഇ ആർ ടി തീരുമാനം
എൻ സി ഇ ആർ ടി പാഠപുസ്തകങ്ങളിൽ ഇന്ത്യ എന്ന പേര് മാറ്റി ഭാരത് എന്നാക്കാൻ തീരുമാനം. നിർദേശം എൻസിആർടി പാനൽ ഏകകണ്ഠമായി അംഗീകരിച്ചു. പുരാതന ചരിതമെന്നത് ക്ലാസിക്കൽ ചരിത്രമാകും.. ഇന്ത്യ എന്ന് രേഖപ്പെടുത്തിയതിന് പകരം എല്ലായിടത്തും ഭാരത് എന്നാക്കാൻ എൻ സി ഇ ആർ ടി സമിതി ശുപാർശ നൽകി. (no more india in ncert textbooks) സാമൂഹ്യ ശാസ്ത്ര പാഠഭാഗങ്ങൾ സംബന്ധിച്ച് എൻസിആർടി നിയോഗിച്ച സമിതിയാണ് രാജ്യത്തിന്റെ പേര് ഭാരത് എന്ന് എല്ലാ […]
ഭൂമി തർക്കം; രാജസ്ഥാനിൽ യുവാവിനെ ട്രാക്ടർ കയറ്റി കൊലപ്പെടുത്തി
രാജസ്ഥാനിൽ യുവാവിനെ ട്രാക്ടർ കയറ്റി കൊലപ്പെടുത്തി. രാജസ്ഥാനിലെ ഭരത്പുരിലാണ് ദാരുണമായ സംഭവം നടന്നത്. ഭൂമി തർക്കത്തിന്റെ പേരിലാണ് യുവാവിനെ ട്രാക്ടർ കയറ്റി കൊലപ്പെടുത്തി. ബുധനാഴ്ച ബയാന മേഖലയിലെ അദ്ദ ഗ്രാമത്തിലാണ് സംഭവം നടന്നത്. ബഹാദൂർ അടാർ സിംഗ് എന്നിവരുടെ കുടുംബങ്ങൾ ഏറെ നാളായി നിലനിന്ന ഭൂമി തർക്കത്തിനൊടുവിലാണ് അരുംകൊല നടന്നത്. സദാർ പൊലീസിൽ ഭൂമി തർക്കത്തിന്റെ പേരിൽ ഇരുവിഭാഗവും പരസ്പരം പരാതി നൽകിയിരുന്നു. ബഹദൂർ സിംഗിന്റെ കുടുംബം ബുധനാഴ്ച ട്രാക്ടറുമായി തർക്കഭൂമിയിൽ എത്തുകയായിരുന്നു. ഇതിനെതിരെ അടാർ സിംഗിന്റെ […]
ചെന്നൈയില്‍ കേള്‍വിശക്തിയും സംസാരശേഷിയും ഇല്ലാത്ത 3 കുട്ടികള്‍ ട്രെയിന്‍ ഇടിച്ച് മരിച്ചു
ചെന്നൈ ഊറപ്പാക്കത്ത് ട്രെയിന്‍ ഇടിച്ച് ഭിന്നശേഷിക്കാരായ മൂന്ന് കുട്ടികള്‍ മരിച്ചു. പാളം മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കര്‍ണാടക സ്വദേശികളായ, മഞ്ജുനാഥ്, സുരേഷ്, രവി എന്നിവരാണ് മരിച്ചത്. മഞ്ജുനാഥും സുരേഷും സഹോദരങ്ങളാണ്. ഇരുവര്‍ക്കും ചെവി കേള്‍ക്കില്ല. ഇവരുടെ ബന്ധുവാണ് രവി. രവിക്ക് സംസാരശേഷിയില്ല. കര്‍ണാടകയില്‍ നിന്ന് അവധി ആഘോഷിക്കാന്‍ ഊറപ്പാക്കത്തെ ബന്ധുവീട്ടില്‍ എത്തിയതാണ് കുട്ടികള്‍. ട്രാക്കിന് അടുത്ത് തന്നെയാണ് ബന്ധുവീട്. ഇവിടെ വച്ച് പാളം മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. ചെന്നൈയില്‍ നിന്ന് ചെങ്കല്‍പ്പേട്ടിലേക്ക് പോകുന്ന ഇലക്ട്രിക് ട്രെയിന്‍ ആണ് […]
ഗുജറാത്തില്‍ പത്ത് വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച മദ്രസ അധ്യാപകന്‍ അറസ്റ്റില്‍
ഗുജറാത്തില്‍ പത്ത് വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. ജുനഗഡ് ജില്ലയിലാണ് 25കാരനായ മദ്രസ അധ്യാപകന്‍ അറസ്റ്റിലായത്. ജുനഗഡില്‍ വിദ്യാര്‍ത്ഥികള്‍ താമസിച്ചുപഠിക്കുന്ന മദ്രസയിലാണ് അധ്യാപകന് നേരെ പരാതി ഉയര്‍ന്നിരിക്കുന്നത്. മദ്രസയിലെ 17കാരനായ ഒരു വിദ്യാര്‍ത്ഥി വീട്ടിലേക്ക് ഫോണ്‍ വിളിച്ചപ്പോഴാണ് മാതാവിനോട് പീഡന വിവരം പറയുന്നത്. തുടര്‍ന്ന് കുടുംബം പൊലീസിനെ സമീപിച്ചു. പൊലീസ് അന്വേഷണത്തിലാണ് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ അധ്യാപകനെതിരെ പരാതിയുമായി രംഗത്ത് വന്നത്. ഒളിവില്‍ പോയ പ്രതിയെ സൂറത്തില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. അതേസമയം പീഡനം സംബന്ധിച്ച് […]
സമസ്ത മേഖലയിലും രാജ്യം വളരുന്നു; മണിപ്പൂരിൽ സംഭവിച്ചതിന് പിന്നിൽ നമ്മുടെ പരസ്പര വിശ്വാസക്കുറവാണ്: മോഹൻ ഭാഗവത്
കായിക രംഗത്തും നയതന്ത്ര രംഗത്തും സാമ്പത്തിക രംഗത്തും രാജ്യം വളരുകയാണെന്ന് ആർഎസ്എസ് മോഹൻ ഭാഗവത്. ലോകത്തിനായി ഭാരതത്തിന് എന്ത് നൽകാൻ സാധിക്കും എന്നത് പ്രകടിപ്പിക്കാനുള്ള സമയം വന്നെത്തിയിരിക്കുകയാണ്. എല്ലാ കാര്യത്തിലും നമ്മുടേതായ ആശയങ്ങൾ മുൻനിർത്തി പ്രവർത്തിക്കണം. മണിപ്പൂരിൽ സംഭവിച്ചതിന് പിന്നിൽ നമ്മുടെ പരസ്പര വിശ്വാസക്കുറവാണ്. അവിടെ നൽകേണ്ടത് ഏകതയുടെ സന്ദേശമാണ്. എല്ലാവരും അതിനായി പ്രയത്‌നിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ജി20 ഉച്ചകോടി വളരെ ഭംഗിയായി ഭാരതത്തിൽ അരങ്ങേറി. നമ്മുടെ ആതിഥ്യമര്യാദ ലോകം മനസിലാക്കി. നമ്മുടെ സംസ്‌കാരത്തെ അവർ […]
റിക്രൂട്ട്‌മെന്റ് പരീക്ഷകളിൽ ഹിജാബ് ധരിക്കാൻ അനുമതി; ഇളവ് നൽകി കർണാടക
കർണാടകയിൽ ഏർപ്പെടുത്തിയ ഹിജാബ് നിരോധനത്തിൽ ഇളവ്. സർക്കാർ സർവീസിലേക്കുള്ള മത്സര പരീക്ഷകൾക്ക് ഹിജാബ് ധരിച്ചെത്താമെന്ന് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ഹിജാബിന് കർണാടക അഡ്‌മിനിസ്‌ട്രേറ്റീവ് പരീക്ഷകളിൽ വിലക്കുണ്ടാകില്ലെന്നാണ് ഉത്തരവ്. ഹിജാബ് വിലക്കുന്നത് വ്യക്തി സ്വാതന്ത്ര്യം തടയലാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി എം.സി. സുധാകർ ചൂണ്ടി.(Karnataka permits hijab at exam centres) മറ്റു പരീക്ഷകളിൽ നിന്നും വിലക്ക് ഘട്ടംഘട്ടമായി നീക്കുമെന്ന് എം.സി. സുധാകർ പറഞ്ഞു. മുൻ സർക്കാർ നിയമ നിർമാണം നടത്തിയതിനാൽ അത് പിൻവലിക്കുന്നതിനായി ഭരണഘടനാപരമായ നടപടികൾ ആവശ്യമാണെന്ന് മന്ത്രി […]
നവരാത്രി ആഘോഷ നൃത്തത്തിനിടെ ഹൃദയാഘാതം; 24 മണിക്കൂറിനിടെ 10 പേര്‍ മരിച്ചു
ഗുജറാത്തിൽ നവരാത്രി ആഘോഷത്തിനിടെ ഗർബ നൃത്തം ചെയ്യുമ്പോള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 10 പേര്‍ ഹൃദയാഘാതം മൂലം മരിച്ചു. കൗമാരക്കാർ മുതൽ മധ്യവയസ്കർ വരെയുള്ളവര്‍ക്ക് ദാരുണാന്ത്യം സംഭവിച്ചെന്ന് ഇന്ത്യാടുഡെ റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരില്‍ 13 വയസുകാരനും 17 വയസുകാരനുമുണ്ട്.(heart attack during garba dance 10 people died) നവരാത്രി ആഘോഷങ്ങളുടെ ആദ്യ ആറ് ദിവസങ്ങളില്‍ ഹൃദയ സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് 108 എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസിലേക്ക് 521 കോളുകളാണ് എത്തിയത്. ശ്വസം കിട്ടുന്നില്ലെന്ന് പറഞ്ഞ് എത്തിയത് […]
രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച ആദ്യ അഗ്നിവീർ; അക്ഷയ് ലക്ഷ്മണിന് ഒരു കോടി രൂപയുടെ സഹായവുമായി കരസേന
സിയാച്ചിനിൽ വീരമൃത്യു വരിച്ച ആദ്യ അഗ്നിവീർ അക്ഷയ് ലക്ഷ്മണിന് ഒരു കോടി രൂപയുടെ സഹായം നൽകുമെന്ന് കരസേന. 48 ലക്ഷം രൂപ ഇൻഷുറൻസായി നൽകും. മറ്റ് ആനുകൂല്യങ്ങൾക്കായ് 44 ലക്ഷം രൂപയും നൽകും. (On Duty Agniveer Dies In Siachen) അഗ്നിവീറുകളുടെ സേവാ നിധി വിഹിതവും (30 ശതമാനം) സമാനമായ തുകയുടെ സര്‍ക്കാര്‍ വിഹിതവും അതിന്റെ പലിശയും ലഭിക്കും. ഇതിന് പുറമെ നാല് വര്‍ഷത്തെ സേവന കാലയളവ് പൂര്‍ത്തിയാകുന്നതിന് ഇനി അവശേഷിക്കുന്ന കാലയളവിലേക്കുള്ള മുഴുവന്‍ ശമ്പളവും […]