India National

തിരികെയെത്തുന്ന തൊഴിലാളികളുടെ ട്രെയിന്‍ ടിക്കറ്റ് ചാര്‍ജ് മടക്കി നല്‍കും, പുറമേ 500 രൂപയും; നിലപാട് മാറ്റി ബീഹാര്‍ മുഖ്യമന്ത്രി

തിരികെ വരുന്ന തൊഴിലാളികളുടെ യാത്രാച്ചെലവിന്‍റെ പകുതി പ്രതിപക്ഷം വഹിക്കുമെന്ന തേജസ്വി യാദവിന്‍റെ പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് ബീഹാര്‍ മുഖ്യമന്ത്രിയുടെ നിലപാട് മാറ്റം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിപ്പോയ ബീഹാറിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളെ സംബന്ധിച്ച നയത്തിൽ മാറ്റം വരുത്തി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ട്രെയിനിൽ തിരികെ നാട്ടിലേക്ക് എത്തുന്ന ഓരോ തൊഴിലാളിക്കും മുഴുവൻ ടിക്കറ്റ് നിരക്കും തിരിച്ചു നല്‍കുമെന്നും ടിക്കറ്റ് നിരക്കിന് പുറമേ അധിക തുകയായ് 500 രൂപ കൂടെ നല്‍കുമെന്നും നിതീഷ് കുമാര്‍ അറിയിച്ചു. […]

National

മാലിദ്വീപില്‍ കുടുങ്ങിയ ഇന്ത്യക്കാരെ കപ്പല്‍ മാര്‍ഗം നാട്ടിലെത്തിക്കും; ആദ്യഘട്ടത്തില്‍ 200 പേര്‍

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ തിരികെയെത്തിക്കുന്നതിന്‍റെ ഭാഗമായ് മാലിദ്വീപില്‍ നിന്നുള്ള ആദ്യസംഘത്തെ ഈയാഴ്ച നാട്ടില്‍ എത്തിക്കും. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ തിരികെയെത്തിക്കുന്നതിന്‍റെ ഭാഗമായ് മാലിദ്വീപില്‍ നിന്നുള്ള ആദ്യസംഘത്തെ ഈയാഴ്ച നാട്ടില്‍ എത്തിക്കും. 200 പേരടങ്ങുന്ന സംഘമായിരിക്കും ആദ്യം നാട്ടില്‍ എത്തുക. മാലിദ്വീപില്‍ നിന്നുള്ള സംഘത്തെ കപ്പല്‍ മാര്‍ഗം ഉപയോഗിച്ച് കൊച്ചിയിലാണ് ആദ്യമെത്തിക്കുക. പ്രവാസികാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇത് സംബന്ധിച്ച് ഉത്തരവും പുറത്തിറങ്ങിയിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്രതലത്തില്‍ യാത്രകൾക്ക് […]

India National

എല്ലാ കുടിയേറ്റ തൊഴിലാളികളെയും മടക്കി അയക്കേണ്ട; സംസ്ഥാനങ്ങളോട് കേന്ദ്രം

ലോക്ഡൗണില്‍ കുടുങ്ങിയ എല്ലാ കുടിയേറ്റ തൊഴിലാളികളെയും നാട്ടിലേക്ക് മടക്കി അയക്കേണ്ടതില്ലെന്നാണ് സംസ്ഥാനങ്ങള്‍ക്ക് ഇപ്പോള്‍ കേന്ദ്രം നിര്‍ദേശം നല്‍കിയിരിക്കുന്നത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ കുടുങ്ങികിടക്കുന്ന അതിഥി തൊഴിലാളികളെ സ്വദേശത്തേക്ക് തിരിച്ചെത്തിക്കുന്നതിനായി സംസ്ഥാന സർക്കാരുകൾ നടപടികൾ സ്വീകരിച്ചു വരുന്നതിനിടെ സംസ്ഥാനങ്ങള്‍ക്ക് തിരുത്തുമായ് കേന്ദ്രം. ലോക്ഡൗണില്‍ കുടുങ്ങിയ എല്ലാ കുടിയേറ്റ തൊഴിലാളികളെയും നാട്ടിലേക്ക് മടക്കി അയക്കേണ്ടതില്ലെന്നാണ് സംസ്ഥാനങ്ങള്‍ക്ക് ഇപ്പോള്‍ കേന്ദ്രം നിര്‍ദേശം നല്‍കിയിരിക്കുന്നത്. വീടുകൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന തൊഴിലാളികളെ സ്വദേശത്തേക്ക് എത്തിക്കുന്നതിന് വേണ്ടിയല്ല ഇളവുകള്‍ നല്‍കിയതെന്നും മറ്റ് സ്ഥലങ്ങളിൽ കുടുങ്ങി മടങ്ങിപ്പോകാൻ […]

India National

ലോകത്ത് കോവിഡ് മരണം രണ്ടര ലക്ഷത്തിലേക്ക്

രോഗബാധിതര്‍ 35,60,000 കടന്നു, അമേരിക്കയില്‍ മാത്രം 68,500 ലധികം മരണം റിപ്പോര്‍ട്ട് ചെയ്തു ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടര ലക്ഷത്തോട് അടുക്കുകയാണ്. രോഗബാധിതര്‍ 35,60,000 കടന്നു. അമേരിക്കയില്‍ 68,500 ലധികം മരണം റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയില്‍ ഇന്നലെ മാത്രം കോവിഡ് ബാധിച്ച് 1000ലധികം പേര്‍ മരിച്ചു. 20,000ലധികം പുതിയ കോവിഡ് കോസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രാജ്യത്ത് ലോക്ഡാണില്‍ ഇളവ് നല്‍കിയത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. യൂറോപ്പില്‍ ഇറ്റലിയിലും ബ്രിട്ടണിലും ആകെ മരണം 28,000 കടന്നു. ലാറ്റിനമേരിക്കയില്‍ […]

India National

കോവിഡ് ആശങ്കയില്‍ വന്‍ നഗരങ്ങള്‍; മരണങ്ങളില്‍ 72 ശതമാനവും 20 ജില്ലകളില്‍ നിന്ന്

മുംബൈ, ഡല്‍ഹി, ചെന്നൈ, അഹ്മദാബാദ്, കൊല്‍ക്കത്ത, പൂനെ എന്നീ വന്‍ നഗരങ്ങളിലാണ് കോവിഡ് വ്യാപനവും മരണനിരക്കും കൂടുതലായി തന്നെ നില്‍ക്കുന്നത്… രാജ്യത്തെ കോവിഡ് മരണങ്ങളില്‍ 72 ശതമാനവും 20 ജില്ലകളില്‍ നിന്നാണെന്ന് റിപ്പോര്‍ട്ട്. കോവിഡ് 19 രോഗം സ്ഥിരീകരിക്കുന്നതില്‍ 68 ശതമാനവും 20 ജില്ലകളില്‍ നിന്നാണെന്നും സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ യോഗത്തിനിടെ കാബിനറ്റ് സെക്രട്ടറി അറിയിച്ചു. രാജ്യത്തെ വന്‍ നഗരങ്ങളായ മുംബൈ, ഡല്‍ഹി, ചെന്നൈ, അഹ്മദാബാദ്, പൂനെ എന്നിവ ഇക്കൂട്ടത്തിലുണ്ടെന്നത് ജാഗ്രത വര്‍ധിപ്പിക്കുന്നു. 2011ലെ സെന്‍സസ് അനുസരിച്ച് […]

India National

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചതിന് അര്‍ണബിനെതിരെ പുതിയ കേസ്

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചതിന് റിപബ്ലിക് ടി.വി ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്കെതിരെ പുതിയ കേസ്. മുംബൈയിലെ പിഡോണി പൊലീസ് സ്റ്റേഷനിലാണ് പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മുസ്‌ലിം സമുദായത്തിനെതിരെ വിദ്വേഷ പ്രചരണം നടത്തിയെന്നു കാണിച്ച് റിപബ്ലിക് ടി.വിക്കും അര്‍ണബിനുമെതിരെ ഇര്‍ഫാന്‍ അബൂബക്കര്‍ ഷെയ്ക് എന്നയാള്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഏപ്രില്‍ 14നാണ് മഹാരാഷ്ട്രയിലെ ബാന്ദ്രയില്‍ റെയില്‍വേ സ്റ്റേഷന് പുറത്ത് ആയിരങ്ങള്‍ ലോക്ഡൗണ്‍ ലംഘിച്ച് ഒത്തുകൂടിയത്. ട്രെയിനുകള്‍ ഓടി തുടങ്ങിയെന്ന പ്രചരണത്തെ തുടര്‍ന്നായിരുന്നു ആളുകള്‍ കൂട്ടമായെത്തിയത്. മുസ്‌ലിം […]

National

സാർ, ഞങ്ങൾ ചോദ്യം ചോദിക്കും… തോമസ് ഐസക്കിനോട് കെ.എം ഷാജിയുടെ 15 ചോദ്യങ്ങള്‍…

ഇതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ കെ.എം ഷാജി, തോമസ് ഐസക്കിനോട് 15 ചോദ്യങ്ങള്‍ ഉന്നയിച്ച് രംഗത്ത് എത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെ.എം ഷാജിയുടെ പ്രതികരണം.  കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആഹ്വാനം ചെയ്ത സാലറി ചലഞ്ച് ഇതിനോടകം വിവാദമായി കഴിഞ്ഞു. പ്രളയ കാലത്തേതിന് സമാനമായാണ് സര്‍ക്കാര്‍ സാലറി ചലഞ്ചിന് ആഹ്വാനം ചെയ്തത്. എന്നാല്‍ കോവിഡ് കാലത്ത് പ്രളയ ദുരന്ത കാലത്തേത് പോലുള്ള സാമ്പത്തിക നഷ്ടമില്ലെന്ന് ചൂണ്ടിക്കാട്ടി വി.ടി ബല്‍റാം എം.എല്‍.എയെ പോലുള്ളവര്‍ സാലറി ചലഞ്ചിനെ എതിര്‍ത്ത് രംഗത്ത് […]

India National

മഹാരാഷ്ട്രയില്‍ ഒരാള്‍ കൂടി മരിച്ചു: കോവിഡ് 19 ബാധയില്‍ രാജ്യത്ത് മരണം എട്ടായി

രാജ്യത്ത് കോവിഡ് 19 രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 422 ആയി. ഏഴ് പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. മഹാരാഷ്ട്രയിൽ മാത്രം 89 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ പഞ്ചാബിൽ കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാജ്യത്ത് 22 സംസ്ഥാനങ്ങളിലാണ് കോവിഡ് 19 രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലും ഡൽഹിയിലും നിരോധനാജ്ഞ തുടരുകയാണ്. ഡൽഹിയിൽ ആകെ 30 കോവിഡ് കേസുകൾ സ്ഥിരീകരിച്ചതിൽ 27 പേർ വിദേശത്തുനിന്ന് എത്തിയവരാണ്. ഗുജറാത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 29 ആയി. ഇതിൽ […]

India National

മഹാരാഷ്ട്രയിൽ നിന്നും തൊഴിലാളികള്‍ ലക്ഷദ്വീപിൽ

കോവിഡ് 19 നിയന്ത്രണങ്ങൾ നിലനിൽക്കെ മഹാരാഷ്ട്രയിൽ നിന്നും തൊഴിലാളികളെ എത്തിച്ചതിൽ ലക്ഷദ്വീപിൽ പ്രതിഷേധം. തൊഴിലാളികളെ ദ്വീപിൽ ഇറങ്ങാൻ അനുവദിക്കാതെയുള്ള പ്രതിഷേധം പുലർച്ചെ വരെ തുടർന്നു. ലക്ഷദ്വീപിലേക്കുള്ള എല്ലാ യാത്രകൾക്കും നിയന്ത്രണമേർപ്പെടുത്തിയിരിക്കെയാണ് തൊഴിലാളികൾ എത്തിയത്. കോവിഡ് 19 കേരളത്തിൽ റിപ്പോർട്ട് ചെയ്തതോടെ കനത്ത നിയന്ത്രണങ്ങളാണ് ജനവാസമുള്ള 11 ദ്വീപുകളിലും ഏർപ്പെടുത്തിയിട്ടുള്ളത്. ഇതിനിടെയാണ് ബംഗാരം ദ്വീപിലെ പുതുതായി നിർമ്മിക്കുന്ന പ്രൈവറ്റ്‌ ടൂറിസ്റ്റ്‌ ഹട്ടിന്റെ ജോലിക്ക്‌ വേണ്ടി മഹാരാഷ്ട്രക്കാരായ തൊഴിലാളികളെ ഹെലികോപ്റ്ററിൽ എത്തിച്ചത്. ഇവരിലൊരാൾ പനിയുടെ ലക്ഷണം കാണിച്ചതോടെ അഗത്തി ദ്വീപിലെ […]

India National

കൊറോണ ബോധവത്ക്കരണവുമായി പഞ്ചാബ് പൊലീസിന്റെ ഭംഗ്ര ഡാന്‍സ്

ലോകമാകെ കോവിഡിനെ തുരത്തിയോടിക്കാനുള്ള ശ്രമത്തിലാണ്. ആരോഗ്യരംഗത്തുള്ളവര്‍ മാത്രമല്ല.സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍ കോറോണക്കെതിരെയുള്ള ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളുമായി സജീവമാണ്. പഞ്ചാബ് പൊലീസും ഇതില്‍ നിന്നും ഒട്ടും വ്യത്യസ്തരല്ല. ഭംഗ്ര ഡാന്‍സ് കളിച്ചാണ് പഞ്ചാബ് പൊലീസ് ബോധവത്ക്കരണവുമായി എത്തിയിരിക്കുന്നത്. പഞ്ചാബ് ഡിജിപി ദിന്‍കര്‍ ഗുപ്ത തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. പ്രശസ്തമായ ബാരി ബര്‍സിയുടെ ഗാനത്തിനൊപ്പമാണ് പൊലീസുകാര്‍ ചുവടുവച്ചിരിക്കുന്നത്. പക്ഷെ വരികള്‍ക്ക് മാറ്റമുണ്ടെന്ന് മാത്രം. കൊറോണയെക്കുറിച്ചുള്ള ബോധവത്ക്കരണമാണ് പഞ്ചാബി നാടോടിഗാനത്തിലൂടെ ആവിഷ്ക്കരിച്ചിരിക്കുന്നത്. ” നിർദ്ദേശങ്ങൾ പാലിക്കാൻ ഞങ്ങൾ എല്ലാവരോടും […]