India National

മൂന്നാംഘട്ട ലോക്ക്ഡൌണ്‍ നാളെ അവസാനിക്കും; കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ചൈനയെ മറികടന്നു

അതേസമയം നാലാംഘട്ട അടച്ചുപൂട്ടലിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടൻ പുറത്തിറക്കും രാജ്യം ഇളവുകളോടെ നാലാംഘട്ട അടച്ചുപൂട്ടലിലേക്ക് കടക്കാനിരിക്കെ രോഗബാധിതരുടെ എണ്ണം 85215 ഉം മരണം 2700 ഉം കടന്നു. രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ചൈനയെ മറികടന്നു. മരണനിരക്ക് 3.2% ൽ തുടരുകയാണ്. അതേസമയം നാലാംഘട്ട അടച്ചുപൂട്ടലിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടൻ പുറത്തിറക്കും. കഴിഞ്ഞ ഒരാഴ്ചയായി 3000 ന് മുകളിലാണ് രോഗബാധിതരുടെ പ്രതിദിന വർദ്ധനവ്. മരണം നൂറുവരെ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ […]

National Pravasi

പ്രവാസികളെ നാട്ടിലെത്തിക്കുന്ന വന്ദേഭാരത് മിഷന്റെ രണ്ടാംഘട്ടം ഇന്നുമുതല്‍; മെയ് 22 വരെ വിദേശത്ത് നിന്ന് എത്തുന്നത് 149 വിമാനങ്ങള്‍

സൗദ്യ അറേബിയയിൽ നിന്നും യു.കെയിൽ നിന്നുമായി 11 സർവീസുകൾ ഉണ്ടാകും. മലേഷ്യയിലും ഒമാനിലുമായി എട്ടു വിമാനങ്ങളും സർവീസ് നടത്തും പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വന്ദേഭാരത് മിഷന്റെ രണ്ടാം ഘട്ടം ഇന്ന് മുതൽ ആരംഭിക്കും. മെയ് 22 വരെ 31 രാജ്യങ്ങളിൽ നിന്ന് 149 വിമാന സർവീസുകളാണ് ഉണ്ടാവുക. അമേരിക്കയിൽ നിന്ന് 13ഉം യുഎയിൽ നിന്ന് 11ഉം കാനഡയിൽ നിന്ന് 10 വിമാന സർവീസുമാണ് ക്രമീകരിച്ചിരിക്കുന്നത്. സൗദ്യ അറേബിയയിൽ നിന്നും യു.കെയിൽ നിന്നുമായി 11 സർവീസുകൾ ഉണ്ടാകും. മലേഷ്യയിലും ഒമാനിലുമായി […]

India National

രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത് 4000ത്തോളം പേര്‍ക്ക്; മരണം 100

മാസ്ക് ധാരണം, സാമൂഹ്യ അകലം പാലിക്കൽ തുടങ്ങിയ വ്യവസ്ഥകൾ വെച്ചുകൊണ്ട് തന്നെ ഗതാഗതം പുനഃസ്ഥാപിക്കാൻ അനുമതി നൽകണമെന്ന് ഡല്‍ഹി രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം എൺപത്തിരണ്ടായിരം കടന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ കോവിഡ് ബാധിച്ചത് നാലായിരത്തോളം പേര്‍ക്ക്. നൂറു പേര്‍ മരിച്ചു. രാജ്യത്തെ ആകെ മരണം 2649 ആയി. ഡൽഹിയിൽ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവിശ്യപ്പെട്ടു. കോവിഡ് ബാധിക്കുന്നവരുടെ കാര്യത്തിലും മരണനിരക്കിലും കഴിഞ്ഞ ഒരാഴ്ചയായി നിലവിലുള്ള പ്രവണത ഇന്നലെയും തുട൪ന്നു. 3967 പേര്‍ക്ക് രോഗം […]

India National

ഗ്രീൻ സോണുകളിൽ പൊതുഗതാഗതം അനുവദിക്കും: നാലാംഘട്ട ലോക്ക്ഡൌണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രം

ലോക്ക്ഡൌണ്‍ ഉൾപ്പടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ കോവിഡ് മന്ത്രിതല സമിതി ഇന്ന് യോഗം ചേരും. ഇളവുകൾ നൽകാൻ സംസ്ഥാനങ്ങൾക്കും അനുവാദം കൊടുക്കാൻ സാധ്യതയുണ്ട്. നാലാം ഘട്ട ലോക്ക്ഡൌണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ കേന്ദ്രം ഒരുങ്ങുന്നു. ഗ്രീൻ സോണുകളിൽ പൊതുഗതാഗതം അനുവദിക്കും. റെഡ്, ഓറഞ്ച്, ഗ്രീൻ സോണുകൾ പുനക്രമീകരിയ്ക്കും. കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കാനും നീക്കമുണ്ട്. മെയ് 19 മുതൽ ആഭ്യന്തര വിമാന സർവീസുകൾ ആരംഭിക്കാനും ആലോചന. ലോക്ക്ഡൌണ്‍ ഉൾപ്പടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ കോവിഡ് മന്ത്രിതല സമിതി […]

India National

ഇതര സംസ്ഥാനങ്ങളില്‍ നിന്നും മടങ്ങിയെത്തുന്നവര്‍ക്ക് ക്വാറന്റൈനായി മുളവീടുകളൊരുക്കി മണിപ്പൂരിലെ തങ്ഗോയ് ഗ്രാമം

മുള, പ്രാദേശികമായി കിട്ടുന്ന മറ്റ് വസ്തുക്കള്‍ എന്നിവ ഉപയോഗിച്ചാണ് കുടിലുകള്‍ നിര്‍മ്മിച്ചിരിക്കുന്നത് ലോക് ഡൌണ്‍ മൂലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിപ്പോയവര്‍ മടങ്ങിയെത്തുമ്പോള്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. സര്‍ക്കാര്‍ ഒരുക്കുന്ന ക്വാറന്റൈന്‍ കേന്ദ്രത്തിലായിരിക്കണം ഇവര്‍ കഴിയേണ്ടത്. മണിപ്പൂരിലെയും സ്ഥിതി വ്യത്യസ്തമല്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇവിടെ തിരിച്ചെത്തുന്നവര്‍ക്ക് ക്വാറന്റൈനില്‍ താമസിക്കാനായി സ്ക്ളൂകളോ ഹോട്ടലുകളോ അല്ല ഇവര്‍ സജ്ജമാക്കിയിരിക്കുന്നത്. പകരം ഒരു കുന്നിന്‍ പ്രദേശം നിറയെ നിശ്ചിത അകലത്തില്‍ മുള കൊണ്ട് ചെറിയ കുടിലുകളൊരുക്കിയിരിക്കുകയാണ് […]

India National

ലോണുകൾ പൂർണമായി അടച്ചുതീർക്കാം; തിരിച്ചുവരാൻ അനുവദിക്കൂ… കേന്ദ്രസർക്കാറിനോട് വീണ്ടും വിജയ് മല്ല്യ

തന്റെ വിമാനക്കമ്പനിയായ കിങ്ഫിഷർ എയർലൈൻസ് തകരാൻ കാരണം സർക്കാർ നയങ്ങളായിരുന്നുവെന്നാണ് വിജയ് മല്ല്യയുടെ ആരോപണം. പൊതുമേഖലാ ബാങ്കുകളിൽ നിന്നെടുത്ത ലോണുകൾ പൂർണമായി തിരിച്ചടച്ചാൽ തനിക്കെതിരായ കേസുകൾ അവസാനിപ്പിക്കണമെന്ന തന്റെ ആവശ്യം പരിഗണിക്കണമെന്ന് കേന്ദ്രസർക്കാറിനോട് മദ്യരാജാവ് വിജയ് മല്ല്യ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായുള്ള 20 ലക്ഷം കോടിയുടെ കേന്ദ്ര പാക്കേജിനെ അഭിനന്ദിച്ചുകൊണ്ടാണ് മല്ല്യ, രാജ്യത്തേക്ക് തിരിച്ചെത്താനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കുകളിൽ നിന്നെടുത്ത നൂറു ശതമാനം ലോണും തിരിച്ചടക്കാൻ തയ്യാറാണെന്ന് അദ്ദേഹം ട്വീറ്റിലൂടെ വ്യക്തമാക്കി. Congratulations to […]

India National

പൗരന്‍മാരുടെ കൈയിലുള്ള സ്വര്‍ണം കേന്ദ്ര സര്‍ക്കാര്‍ വാങ്ങും

20 ലക്ഷം കോടിയുടെ കോവിഡ് പാക്കേജിനുള്ള പണം കണ്ടെത്താനായി പൗരന്‍മാരുടെ കൈവശമുള്ള സ്വര്‍ണം വിലക്കു വാങ്ങുന്നതുള്‍പ്പടെ കേന്ദ്രസര്‍ക്കാറിന്‍റെ പരിഗണനയില്‍ പുതിയ പദ്ധതികള്‍. പോയ മാസം ഏഷ്യന്‍ ഡവലപ്പ്‌മെന്‍റ് ബാങ്കില്‍ നിന്നും 150 ദശലക്ഷം ഡോളര്‍ വായ്പയെടുത്ത് ചെലവുകള്‍ക്ക് പണം കണ്ടെത്തിയ സര്‍ക്കാര്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ കോവിഡ് പാക്കേജിനുള്ള പണം കൈയ്യിലില്ലാതെ നട്ടം തിരിയുന്നതായാണ് സൂചനകള്‍. സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്ക് ഒക്‌ടോബര്‍ 31നകം 3 ലക്ഷം കോടി രൂപ വായ്പയായി നല്‍കുന്നതുള്‍പ്പടെ കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മലാ […]

India National

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 74281 ആയി

മഹാരാഷ്ട്രയിലും ഗുജറാത്തിലും സ്ഥിതി സങ്കീർണമായി തുടരുകയാണ്. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2415 ആയി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 74281 ആയി. 13 ബിഎസ്എഫ് ജവാൻമാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലും ഗുജറാത്തിലും സ്ഥിതി സങ്കീർണമായി തുടരുകയാണ്. കോവിഡ് പ്രതിരോധ പ്രവർത്തനത്തിനായി പിഎം കെയർ ഫണ്ടിൽ നിന്ന് 3100 കോടി രൂപ നീക്കിവെച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 3525 പേർക്കാണ്. 122 പേർ മരിക്കുകയും ചെയ്തു. ആരോഗ്യ മന്ത്രാലത്തിന്‍റെ കണക്ക് പ്രകാരം […]

India National

പഴയ ‘സിംഹം’ പുതിയ പേരില്‍; മോദിയുടെ പാക്കേജിനെ പരിഹസിച്ച് ശശി തരൂര്‍

‘വീണ്ടും അവര്‍ ധാരാളം സ്വപ്‌നങ്ങള്‍ വില്‍ക്കുകയാണ്’ പ്രധാനമന്ത്രി മോദി മുന്നോട്ടുവെച്ച സ്വയം പര്യാപ്ത ഇന്ത്യ ആശയത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയെ പുതിയ പേരില്‍ വീണ്ടും അവതരിപ്പിക്കുകയാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. പഴയ സിംഹങ്ങളെ പുതിയ പേരില്‍ വിറ്റു എന്നാണ് അദ്ദേഹം കുറിച്ചത്. ‘സ്വയം പര്യാപ്ത ഇന്ത്യ പദ്ധതി മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയാണ്. വീണ്ടും അവര്‍ ധാരാളം സ്വപ്‌നങ്ങള്‍ വില്‍ക്കുകയാണൈന്നും എന്തെങ്കിലും പുതുമയുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. […]

India National

മെയ് 19 മുതല്‍ ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കുമെന്ന് എയര്‍ ഇന്ത്യ

ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ബംഗളൂരു തുടങ്ങിയ നഗരങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും പ്രധാന സര്‍വീസുകള്‍. കൊച്ചിയിലേക്കും കൊച്ചിയില്‍ നിന്നുമായി ആകെ 12 സര്‍വീസുകളാണുണ്ടാവുക. കോവിഡിനെ തുടര്‍ന്ന് രാജ്യത്തെ പലഭാഗങ്ങളില്‍ കുടുങ്ങിയവര്‍ക്കുവേണ്ടി ആഭ്യന്തര വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് എയര്‍ ഇന്ത്യ. മെയ് 19 മുതല്‍ ജൂണ്‍ വരെയായിരിക്കും എയര്‍ ഇന്ത്യയുടെ പ്രത്യേക സര്‍വീസുകള്‍. ബുക്കിംഗ് ഇതുവരെ ആരംഭിച്ചിട്ടില്ല. ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ബംഗളൂരു തുടങ്ങിയ നഗരങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും പ്രധാന സര്‍വീസുകള്‍. മെയ് 19ന് കൊച്ചിയിലേക്കുള്ള ഒരു സര്‍വ്വീസ് മാത്രമാണ് ചെന്നൈയില്‍ നിന്നുള്ളത്. […]