ഇതിനിടെ അടച്ചുപൂട്ടലിലെ സർക്കാരിന്റെ നടപടികൾ ചർച്ച ചെയ്യാൻ ആഭ്യന്തര പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി അടുത്ത ബുധനാഴ്ച യോഗം ചേരും അഞ്ചാം ഘട്ട അടച്ചുപൂട്ടലിൽ നിയന്ത്രണങ്ങളും ഇളവുകളും നിശ്ചയിക്കാൻ സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം നൽകിയേക്കും. അടച്ചുപൂട്ടൽ ജൂൺ 15 വരെ നീട്ടാനാണ് നീക്കം. ഞായറാഴ്ച മൻ കി ബാത്തിൽ പ്രധാനമന്ത്രി തീരുമാനം പ്രഖ്യാപിച്ചേക്കും. ഇതിനിടെ അടച്ചുപൂട്ടലിലെ സർക്കാരിന്റെ നടപടികൾ ചർച്ച ചെയ്യാൻ ആഭ്യന്തര പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി അടുത്ത ബുധനാഴ്ച യോഗം ചേരും. നാലാംഘട്ട അടച്ചുപൂട്ടൽ അവസാനിക്കാൻ ഇനി […]
National
ലോകത്തെ 15 ചൂടന്‍ നഗരങ്ങളില്‍ പത്തും ഇന്ത്യയില്‍
രാജസ്ഥാനിലെ ചുരുവാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയ നഗരം… കോവിഡ് കെടുതികള്‍ക്കിടെ രാജ്യം കടുത്ത വേനലില്‍ വെന്തുരുകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയ 15 നഗരങ്ങളില്‍ പത്തും ഇന്ത്യയിലാണ്. കാലാവസ്ഥാ നിരീക്ഷണ വെബ് സൈറ്റായ എല്‍ ഡൊറാഡോയാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്. രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പൂരില്‍ നിന്നും 20 കിലോമീറ്റര്‍ മാത്രം അകലെയുള്ള ചുരുവാണ് കഴിഞ്ഞ ദിവസം ഭൂമിയിലെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയ നഗരം. ഇവിടെ […]
അതിർത്തിയിൽ ചൈനയെ നേരിടാൻ തയ്യാറുണ്ടോ? ആർ.എസ്.എസ്സിനോട് പ്രശാന്ത് ഭൂഷൺ
സൈന്യത്തെ ഒരുക്കാൻ സാധാരണഗതിയിൽ ആറോ ഏഴോ മാസം ആവശ്യമാണെങ്കിൽ വെറും രണ്ടു മൂന്ന് ദിവസം കൊണ്ട് ഒരുങ്ങാൻ ആർ.എസ്.എസ്സിന് കഴിയും എന്ന് 2018 ഫെബ്രുവരിൽ മോഹൻ ഭഗവത് മുസഫർപൂരിൽ പ്രസംഗിച്ചിരുന്നു. ചൈനീസ് സൈനികർ ഇന്ത്യൻ അതിർത്തി കടന്നുവെന്ന റിപ്പോർട്ടുകൾക്കിടെ ആർ.എസ്.എസ്സിനെ വെല്ലുവിളിച്ച് അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ. രണ്ടുവർഷം മുമ്പ് ആർ.എസ്.എസ് തലവൻ മോഹൻ ഭഗവത് നടത്തിയ പ്രസ്താവന ഉദ്ധരിച്ചാണ് സുപ്രീം കോടതി അഭിഭാഷകനായ പ്രശാന്ത് ഭൂഷന്റെ പ്രസ്താവന. ധൈര്യമുണ്ടെങ്കിൽ ആർ.എസ്.എസ് ലഡാക്കിലെ ചൈന അതിർത്തിയിൽ പോകണമെന്ന് […]
10,000 ചൈനീസ് സൈനികർ ഇന്ത്യൻ മണ്ണിലെന്ന് റിപ്പോർട്ട്; സർക്കാർ ജനങ്ങളോട് സത്യം പറയണമെന്ന് കോൺഗ്രസ്
ലഡാക്ക് മേഖലയിൽ മാത്രം 10000ത്തിലേറെ ചൈനീസ് സൈനികർ നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട് ലഡാക്കില്‍ ചൈനീസ് സൈന്യം അതിക്രമിച്ച് കടന്നതായ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളോട് സത്യാവസ്ഥ വെളിപ്പെടുത്തണമെന്ന് കോണ്‍ഗ്രസ്. ചൈന-ഇന്ത്യ സൈന്യങ്ങള്‍ നേര്‍ക്കുനേരെ വന്നത് രാജ്യത്തിന്‍റെ ഗൗരവകരമായ ആശങ്കയാണെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ആത്മവിശ്വാസത്തോടെ ജനങ്ങളെ അഭിസംബോധന ചെയ്യണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ലഡാക്കിലെ പാങ്കോങ് സോ തടാകം, ഗാല്‍വന്‍ താഴ്വര പ്രദേശങ്ങളിലെ ചൈനീസ് കടന്നുകയറ്റവും ഇരു സൈന്യങ്ങളും മുഖാമുഖ ആക്രമണ മുനമ്പിലുള്ളത്. സംഭവം രാജ്യത്തിന്‍റെ ഗൗരവകരമായ […]
രാജ്യത്ത് ലോക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടിയേക്കും
രാജ്യത്ത് ലോക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടിയേക്കും. ജൂൺ 15 വരെ അടച്ചുപൂട്ടൽ നീണ്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രോഗബാധ തുടരുന്ന 11 നഗരങ്ങളിലേക്ക് നിയന്ത്രിത മേഖലകൾ ചുരുക്കിയേക്കും. രാജ്യത്ത് ലോക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടിയേക്കും. ജൂൺ 15 വരെ അടച്ചുപൂട്ടൽ നീണ്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രോഗബാധ തുടരുന്ന 11 നഗരങ്ങളിലേക്ക് നിയന്ത്രിത മേഖലകൾ ചുരുക്കിയേക്കും. ആരാധനാലയങ്ങളില്‍ പ്രവേശനം അനുവദിക്കാനും ആലോചനയുണ്ട്. ഇളവുകളുടെ കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനം എടുക്കാന്‍ അനുമതി നല്‍കും. രാജ്യത്ത് ഒരോ ദിവസവും കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഒറ്റയടിക്ക് […]
നാല് ദിവസത്തെ ട്രയിന്‍ യാത്രക്കൊടുവിലാണ് തൊഴിലാളിയുടെ ദാരുണ മരണം
ഭക്ഷണവും വെള്ളവും കിട്ടാതെ പട്ടിണി കിടന്നാണ് ഇവര്‍ മരിച്ചതെന്നാണ് ദൃശ്യം ട്വീറ്റു ചെയ്ത ആര്‍.ജെ.ഡിയുടെ സഞ്ജയ് യാദവിന്റെ ആരോപണം… ലോക്ഡൗണിനെ തുടര്‍ന്ന് തൊഴിലാളികള്‍ അനുഭവിക്കുന്ന പ്രതിസന്ധിയുടെ ആഴം വെളിവാക്കുന്ന മറ്റൊരു ദൃശ്യം കൂടി പുറത്ത്. റെയില്‍വേ സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ മരിച്ചുകിടക്കുന്ന മാതാവിനരികെ ഒന്നുമറിയാതെ കളിക്കുന്ന കുഞ്ഞിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ബിഹാറിലെ മുസഫര്‍പുര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ളതാണ് ഈ സുഖകരമല്ലാത്ത ദൃശ്യങ്ങള്‍. ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവിന്റെ അടുത്ത അനുയായിയായ സഞ്ജയ് യാദവാണ് ഈ ദൃശ്യം ട്വീറ്റു ചെയ്തത്. […]
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഒന്നരലക്ഷം കവിഞ്ഞു; പരിശോധന വിപുലീകരിക്കാന്‍ ഐ.സി.എം.ആര്‍ തീരുമാനം
രാജ്യത്ത് ഒരാഴ്ചയായി ദിനംപ്രതി കോവിഡ് ബാധിക്കുന്നവരുടെ എണ്ണം ആറായിരത്തിന് മുകളിലാണ്. ഏഴ് സംസ്ഥാനങ്ങളിൽ രോഗ വ്യാപനം കൂടുകയാണ്. മുംബൈയിലും അഹമ്മദാബാദിലും സ്ഥിതി ഗുരുതരമായി തുടരുന്നു രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒന്നരലക്ഷം കവിഞ്ഞു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 6385 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ രോഗം ബാധിച്ച് മരിച്ചത് 4337 പേരാണ്. കോവിഡ് പരിശോധന വിപുലീകരിക്കാന്‍ ഐ.സി.എം.ആര്‍ തീരുമാനിച്ചു. രാജ്യത്ത് ഒരാഴ്ചയായി ദിനംപ്രതി കോവിഡ് ബാധിക്കുന്നവരുടെ എണ്ണം ആറായിരത്തിന് മുകളിലാണ്. ഏഴ് സംസ്ഥാനങ്ങളിൽ രോഗ വ്യാപനം കൂടുകയാണ്. […]
ലോക്ക്ഡൗണ്‍ പരാജയം, ഇനി എന്ത് ചെയ്യാന്‍ പോകുന്നു? കേന്ദ്രത്തോട് രാഹുല്‍
ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുളള കോൺഗ്രസ് നീക്കങ്ങൾക്ക് സർക്കാർ പിന്തുണ നൽകുന്നില്ലെന്ന് രാഹുല്‍ ഗാന്ധി രാജ്യത്ത് ലോക്ക്ഡൗണ്‍ പരാജയമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നാല് ഘട്ടം പ്രഖ്യാപിച്ചിട്ടും ഫലം കണ്ടില്ല. കോവിഡിനെ നേരിടാൻ ഇനി എന്താണ് പദ്ധതിയെന്ന് കേന്ദ്ര സര്‍ക്കാരിനോട് രാഹുൽ ഗാന്ധി ചോദിച്ചു. രാജ്യത്ത് കോവിഡ് ബാധിതർ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിനെതിരായ രാഹുലിന്‍റെ വിമർശനം. രണ്ട് മാസമായി അടച്ചുപൂട്ടൽ തുടർന്നിട്ടും രോഗബാധ നിയന്ത്രിക്കാനായില്ല. സർക്കാരിന്‍റെ പ്രവർത്തനങ്ങൾ നിരാശാജനകമാണ്. രോഗികളുടെ എണ്ണം കൂടുമ്പോള്‍ എന്താണ് കേന്ദ്രസർക്കാരിന്‍റെ പ്ലാന്‍ […]
ആ മൂന്ന് പേരെ ക്വാറന്‍റൈനിലാക്കണം: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
രാജ്യം വെല്ലുവിളി നേരിടുമ്പോള്‍ അവർ ജനങ്ങളെ ഭയപ്പെടുത്തുകയും തെറ്റിദ്ധരിപ്പിക്കുകയുമാണെന്ന് പര്‍വേഷ് വെര്‍മ സോണിയ ഗാന്ധിയെയും രാഹില്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കടന്നാക്രമിച്ച് ബിജെപി എംപി പര്‍വേഷ് വെര്‍മ. 50 വർഷം രാജ്യം ഭരിച്ച കുടുംബത്തിലെ മൂന്ന് പേരെ കോവിഡ് വ്യാപനം തീരുന്നത് വരെ ക്വാറന്റൈനിലാക്കണം എന്നാണ് എംപി പറഞ്ഞത്. “ഇതൊരു അടിയന്തരഘട്ടമാണ്. പക്ഷേ ഒരു കുടുംബമുണ്ട്. 50 വർഷം ഭരണത്തിലിരുന്നവർ. രാജ്യം വെല്ലുവിളി നേരിടുമ്പോള്‍ അവർ ജനങ്ങളെ ഭയപ്പെടുത്തുകയും തെറ്റിദ്ധരിപ്പിക്കുകയുമാണ്. അതുകൊണ്ടാണ് ഞാൻ പറയുന്നത് കൊറോണ ഭീതി […]
മഹാരാഷ്ട്രയില്‍ സ്ഥിതി അതീവ ഗുരുതരം; അടച്ചുപൂട്ടല്‍ അടുത്തമാസവും തുടരുമെന്ന് ഉദ്ദവ് താക്കറെ
രാജ്യത്ത് ആശങ്കയുയര്‍ത്തി കോവിഡ് കണക്കുകള്‍; 24 മണിക്കൂറിനിടെ ആറായിരത്തിലധികം പുതിയ കേസുകളും 154 മരണവും രാജ്യത്ത് കോവിഡ് മരണം 4000 കടന്നു. 154 പേർ കഴിഞ്ഞ 24 മണിക്കൂറിൽ മരിച്ചു. പ്രതിദിനം രോഗബാധിക്കുന്നവരുടെ എണ്ണം 7000ന് അടുത്തെത്തി. തുടർച്ചയായി അഞ്ചാം ദിവസവും 6000ന് മുകളിൽ പുതിയ കേസുകൾ രേഖപ്പെടുത്തിയതോടെ ലോക രാജ്യങ്ങളുടെ പട്ടികയിൽ ഇറാനെ പിന്തള്ളി ഇന്ത്യ പത്താമതായി. രോഗപരിശോധന കൂടിയതാണ് രോഗവർധന നിരക്ക് കൂടുതൽ രേഖപ്പെടുത്താൻ കാരണമെന്ന് ഐസിഎംആര്‍ അറിയിച്ചു 6977 പുതിയ കേസും 154 […]












