India National

രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി; ഹൈക്കോടതി വിധി ഇന്ന്

പത്തരക്ക് ചീഫ് ജസ്റ്റിസ് ഇന്ദ്രജിത്ത് മഹന്തി അധ്യക്ഷനായ ബഞ്ചാണ് വിധി പറയുക രാജസ്ഥാൻ സ്പീക്കറുടെ അയോഗ്യത നോട്ടീസിനെതിരെ വിമത എം.എൽ.എമാർ നൽകിയ ഹരജിയിൽ ഹൈക്കോടതി വിധി ഇന്ന്.പത്തരക്ക് ചീഫ് ജസ്റ്റിസ് ഇന്ദ്രജിത്ത് മഹന്തി അധ്യക്ഷനായ ബഞ്ചാണ് വിധി പറയുക. വിധി അനുകൂലമായാലും പ്രതികൂലമായാലും സച്ചിൻ പൈലറ്റ് അടക്കമുള്ള 19 എം.എൽ.എമാരെ അയോഗ്യരാക്കാനാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്‍റെ നീക്കം. രാജസ്ഥാൻ രാഷ്ട്രീയ പ്രതിസന്ധിയിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടിനും സച്ചിൻ പൈലറ്റിനും ഇന്നത്തെ ഹൈക്കോടതി വിധി നിര്‍ണായകമാണ്. എം.എല്‍.എമാര്‍ക്ക് നല്‍കിയ […]

India National

കലിയടങ്ങാതെ കോവിഡ്; രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം പന്ത്രണ്ടര ലക്ഷം കടന്നു

മരണം 30,000 കവിഞ്ഞു.സംസ്ഥാനങ്ങൾ പുറത്തു വിട്ട കണക്കുകൾ പ്രകാരം പ്രതിദിന കണക്ക് രണ്ടാം ദിവസവും 40,000 കടന്നേക്കും രാജ്യത്ത് കോവിഡ് വ്യാപനം അതി തീവ്രമായി തുടരുന്നു. കോവിഡ് ബാധിതരുടെ എണ്ണം പന്ത്രണ്ടര ലക്ഷം കടന്നു. മരണം 30,000 കവിഞ്ഞു. സംസ്ഥാനങ്ങൾ പുറത്തു വിട്ട കണക്കുകൾ പ്രകാരം പ്രതിദിന കണക്ക് രണ്ടാം ദിവസവും 40,000 കടന്നേക്കും. മഹാരാഷ്ട്രയിൽ 9895 പുതിയ കേസുകളും 298 മരണവും റിപ്പോർട്ട് ചെയ്തു. തമിഴ്‌നാട്ടിൽ 24 മണിക്കൂറിനിടെ 6472 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആന്ധ്ര, […]

India National

രാമക്ഷേത്രത്തിന് നേരത്തേയുള്ള ഡിസൈനില്‍ നിന്ന് 20 അടി കൂടി ഉയരം; രണ്ട് മണ്ഡപങ്ങള്‍ കൂടുമെന്നും ആര്‍ക്കിടെക്ട്

1988ൽ തയ്യാറാക്കിയ ഡിസൈന്‍ പ്രകാരം ക്ഷേത്രത്തിന്‍റെ യഥാര്‍ത്ഥ ഉയരം 141 അടിയായിരുന്നു. പുതിയ രൂപകൽപന പ്രകാരം ഇത് 161 അടിയായി ഉയരും അയോധ്യയില്‍ നിർമിക്കുന്ന രാമക്ഷേത്രത്തിന് 161അടി ഉയരമുണ്ടാകുമെന്ന് ആര്‍ക്കിടെക്ട് നിഖിൽ സോംപുര. 1988ൽ തയ്യാറാക്കിയ ഡിസൈന്‍ പ്രകാരം ക്ഷേത്രത്തിന്‍റെ യഥാര്‍ത്ഥ ഉയരം 141 അടിയായിരുന്നു എന്നും നിഖിൽ സോംപുര കൂട്ടിച്ചേര്‍ത്തു. ഓഗസ്റ്റ് അഞ്ചിനാണ് ക്ഷേത്ര നിർമാണത്തിന്‍റെ ശിലാസ്ഥാപനവും ഭൂമിപൂജയും നിശ്ചയിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചടങ്ങിനെത്തും. പ്രധാനമന്ത്രിക്ക് പുറമേ നിരവധി പ്രമുഖരും ഓഗസ്റ്റ് അഞ്ചിന് അയോധ്യയിലെത്തും. […]

India National

884 കോടിയുടെ അഴിമതി; കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്തിനെതിരെ അന്വേഷണ ഉത്തരവിട്ട് ജയ്പൂര്‍ ഹൈക്കോടതി

രാജസ്ഥാനിലെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് വലിയ തുക വാഗ്ദാനം ചെയ്ത് ബി.ജെ.പിയിലെത്തിക്കാനായി ഗജേന്ദ്രസിങ് ശ്രമം നടത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ജയ്പൂര്‍ കോടതി. രാജസ്ഥാന്‍ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ടീമിനോടാണ് കോടതിയുടെ നിര്‍ദേശം. സഞ്ജീവനി ക്രഡിറ്റ് കോപ്പറേറ്റീവ് സൊസൈറ്റി അഴിമതിയുമായി ബന്ധപ്പെട്ടാണ് കേന്ദ്രമന്ത്രിക്കെതിരെ കേസെടുക്കാന്‍ കോടതി ആവശ്യപ്പെട്ടത്. 884 കോടിയുടെ അഴിമതി നടന്നതായാണ് പരാതി. കഴിഞ്ഞ വര്‍ഷമാണ് സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് കേസില്‍ അന്വേഷണം ആരംഭിച്ചത്. മന്ത്രിയുടെയും ഭാര്യയുടെയും ഉടമസ്ഥതയിലുള്ള കമ്പനിയിലേക്ക് കോടിക്കണക്കിന് […]

Business National

മുകേഷ് അംബാനി ലോകസമ്പന്നരിൽ അഞ്ചാമൻ

ഫേസ് ബുക്ക് മേധാവി മാർക്ക് സുക്കർബർ​ഗിന് തൊട്ടുപിന്നിലായാണ് മുകേഷ് അംബാനി പട്ടികയിൽ ഇടംപിടിച്ചത്. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനി ലോകത്തെ അഞ്ചാമത്തെ ഏറ്റവും വലിയ ധനികനായി. 5.61 ലക്ഷം കോടിയാണ് മുകേഷ് അംബാനിയുടെ ആസ്തി. ഫോർബ്സ് മാസികയാണ് ലോകസമ്പന്നരുടെ പട്ടികയും അവരുടെ ആസ്തിയും പുറത്തുവിട്ടത്. ഫേസ് ബുക്ക് മേധാവി മാർക്ക് സുക്കർബർ​ഗിന് തൊട്ടുപിന്നിലായാണ് മുകേഷ് അംബാനി പട്ടികയിൽ ഇടംപിടിച്ചത്. ഫോർബ്സിന്റെ പട്ടികയിൽ ആമസോൺ സിഇഒ ജെഫ് ബെസോസ് തന്നെയാണ് ഇപ്പോഴും ഒന്നാമതുള്ളത്. 183.7 ബില്യൺ […]

India National

രാജ്യത്ത് കൊവിഡ് മരണം 29,000 കടന്നു; മൂന്ന് ദിവസം കൊണ്ട് വർധിച്ചത് 1,20,592 കേസുകൾ

ഇന്ത്യയിൽ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. രാജ്യത്ത് 24 മണിക്കൂറിനിടെ 45,720 പോസിറ്റീവ് കേസുകളും 1129 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 29,861 ആയി. ആകെ സ്ഥിരീകരിച്ച പോസിറ്റീവ് കേസുകൾ 12,38,635 ആയി. ചികിത്സയിലുള്ളവരുടെ എണ്ണം 4,26,167 ഉം ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 782,606 ഉം ആണ്. പ്രതിദിന കേസുകളിൽ റെക്കോർഡ് വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 45000 കടന്നിരിക്കുകയാണ് പ്രതിദിന കൊവിഡ് കേസുകൾ. പ്രതിദിന മരണസംഖ്യയിലും വൻവർധന രേഖപ്പെടുത്തി. […]

India National

ചികിത്സ നിഷേധിച്ചെന്ന്; കോവിഡ് രോഗിയുടെ മരണത്തിന് പിന്നാലെ ബന്ധുക്കള്‍ ആംബുലന്‍സിന് തീയിട്ടു

ബംഗളൂരുവില്‍ നിന്ന് ഏകദേശം 500കിലോമീറ്റര്‍ അകെലയുള്ള ബെലഗാവി ബി.ഐ.എം.എസ് ആശുപത്രിയിലായിരുന്നു സംഭവം. കോവിഡ് രോഗിയുടെ മരണം ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ചതുകൊണ്ടാണെന്ന് ആരോപിച്ച് കര്‍ണാടകയില്‍ ബന്ധുക്കള്‍ ആശുപത്രി ആക്രമിച്ചു. ആംബുലന്‍സിന് തീയിടുകയും ചെയ്തു. ബംഗളൂരുവില്‍ നിന്ന് ഏകദേശം 500കിലോമീറ്റര്‍ അകലെയുള്ള ബെലഗാവി ബി.ഐ.എം.എസ് ആശുപത്രിയിലായിരുന്നു സംഭവം. ഈ മാസം 19നാണ് ശ്വാസതടസവുമായി രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. ആരോഗ്യനില വഷളായതോടെ ഇയാളെ ഐസിയുവിലേക്ക് മാറ്റി. പിന്നീട് മരണം സംഭവിക്കുകയായിരുന്നു. ആശുപത്രി ചികിത്സ […]

India National

രാജ്യത്തെ കൊവിഡ് കേസുകൾ 12 ലക്ഷത്തിലേക്ക്

രാജ്യത്തെ കൊവിഡ് കേസുകൾ 12 ലക്ഷത്തിലേക്ക്. മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിൽ രോഗവ്യാപനം അതീവരൂക്ഷമായി. ഭോപ്പാൽ നാളെ രാത്രി എട്ട് മുതൽ പത്ത് ദിവസത്തേക്ക് സമ്പൂർണ ലോക്ക്ഡൗണിലേക്ക് മാറും. മണിപ്പൂരിൽ ഇന്ന് ഉച്ചയ്ക്ക് രണ്ട് മുതൽ 14 ദിവസത്തേക്ക് ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ബിഹാറിൽ പോസിറ്റീവ് കേസുകൾ 30,000 കടന്നു. തമിഴ്‌നാട്ടിൽ 24 മണിക്കൂറിനിടെ 5,849 പേർക്ക് രോഗം സ്ഥിരീകരിച്ചു. 74 പേർ കൂടി മരിച്ചു. ആകെ പോസിറ്റീവ് കേസുകൾ 1,86,492ഉം മരണം 2700ഉം ആയി. ചെന്നൈയിൽ […]

India National

ബി.ജെ.പിയില്‍ ചേരാന്‍ 35 കോടി വാഗ്ദാനം; കോണ്‍ഗ്രസ് എം.എല്‍.എക്ക് വക്കീല്‍ നോട്ടീസയച്ച് സച്ചിന്‍ പൈലറ്റ്

തിങ്കളാഴ്ച മാധ്യമങ്ങളോടാണ് സച്ചിന്‍ പൈലറ്റ് തനിക്ക് 35 കോടി വാഗ്ദാനം ചെയ്തതായി കോണ്‍ഗ്രസ് എം.എല്‍.എ വെളിപ്പെടുത്തിയത് തനിക്കെതിരെ ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ് എംഎല്‍എക്ക് വക്കീല്‍ നോട്ടീസയച്ച് കോണ്‍ഗ്രസ് മുന്‍ പി.സി.സി പ്രസിഡന്റ് സച്ചിന്‍ പൈലറ്റ്. ബി.ജെ.പിയില്‍ ചേരുന്നതിന് മുന്‍ ഉപമുഖ്യമന്ത്രിയായ സച്ചിന്‍ പൈലറ്റ് തനിക്ക് 35 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന് ആരോപണമുന്നയിച്ച എം.എല്‍.എ ഗിരിരാജ് സിങ് മലിംഗക്കെതിരെയാണ് നോട്ടീസ് അയച്ചത്‌. തിങ്കളാഴ്ച മാധ്യമങ്ങളോടാണ് സച്ചിന്‍ പൈലറ്റ് തനിക്ക് 35 കോടി വാഗ്ദാനം ചെയ്തതായി കോണ്‍ഗ്രസ് എം.എല്‍.എ […]

India National

ലോക്ക്ഡൗൺ ഒരു പരിഹാരമല്ല; കർണാടകയിലെ ലോക്ക്ഡൗൺ പിൻവലിക്കുന്നതായി യെദ്യൂരപ്പ

തലസ്ഥാന നഗരമായ ബംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങളിലെയും ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ച് കർണാടക തലസ്ഥാന നഗരമായ ബംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങളിലെയും ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ച് കർണാടക. നഗര ചുമതലയുള്ള കമീഷനർ ഒരാഴ്​ചത്തേക്ക്​ കൂടി ലോക്​ഡൗൺ നീക്കണമെന്ന ആവശ്യം അറിയിച്ചതിന്​ പിന്നാലെയാണ് സര്‍ക്കാര്‍ തീരുമാനം. കോവിഡ്​ വ്യാപനം തടയാൻ ലോക്​ഡൗൺ മാത്രം പരിഹാരമല്ലെന്നും കണ്ടെയ്​ൻമെന്റ്​ സോണുകളിൽ മാത്രമായിരിക്കും നിയന്ത്രണമെന്നും മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ വ്യക്തമാക്കി. സംസ്ഥാനത്തിന്‍റെ സാമ്പത്തിക രംഗവും മുന്നോട്ട് പോകേണ്ടതുണ്ട്, […]