ഇതോടെ ലോക്ഡൗണ്‍ തുടങ്ങിയ ശേഷം ഇതുവരെ 1.89 കോടി പേർക്ക് മാസം തോറും കിട്ടിയിരുന്ന ശമ്പളവും ജോലിയും നഷ്ടമായി കോവിഡ് കാലത്ത് ഏറെ കാലം രാജ്യം അടഞ്ഞ് കിടന്നതോടെ വിവിധ മേഖലകളാണ് പ്രതിസന്ധിയിലായത്. ഇതിൽ തൊഴിൽ നഷ്ടങ്ങളുടെ കണക്ക് അതിശയിപ്പിക്കുന്നതാണ്. രാജ്യത്ത് ജൂലൈ മാസത്തിൽ ജോലി നഷ്ടപ്പെട്ടത് സ്ഥിരവരുമാനം ഉണ്ടായിരുന്ന 50 ലക്ഷം പേർക്കെന്ന് സെന്‍റര്‍ ഫോർ മോണിറ്ററിങ് ഇന്ത്യ ഇക്കോണമിയുടെ കണക്ക്. ഏപ്രിൽ മാസത്തിൽ 1.77 കോടി പേർക്കും മെയ് മാസത്തിൽ 1.78 കോടി പേർക്കും […]
National
രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രം; ആന്ധ്രയിൽ രോഗബാധിതഷരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു
രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രം. ആന്ധ്രയിൽ രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. തമിഴ്‌നാട്ടിൽ കൊവിഡ് മരണങ്ങൾ 6000 പിന്നിട്ടു. ഗോവയിൽ മുൻ ഉപമുഖ്യമന്ത്രി രാംകൃഷ്ണ ധാവലിക്കറിനും ഭാര്യയ്ക്കും രോഗം സ്ഥിരീകരിച്ചു. കർണാടകയിലെ ബിജെപി എംപി ശ്രീനിവാസ് പ്രസാദ് രോഗബാധിതനായി. സമ്പർക്ക പട്ടികയിലുള്ള കർണാടക ബിജെപി ഉപാധ്യക്ഷനും, മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ മകനുമായ ബി.വൈ വിജയേന്ദ്ര വീട്ടുനിരീക്ഷണത്തിലേക്ക് മാറി. കോയമ്പത്തൂരിലെ ജ്വല്ലറിയിൽ 50 ജീവനക്കാർക്ക് കൂട്ടത്തോടെ കൊവിഡ് ബാധിച്ചു. മഹാരാഷ്ട്രയിൽ 11,119 പുതിയ കേസുകളും 422 മരണം […]
ഗാന്ധികുടുംബത്തിന് പുറത്ത് നിന്നൊരാള്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരട്ടെ: പ്രിയങ്ക ഗാന്ധി
ഇക്കാര്യത്തില്‍ രാഹുൽ ഗാന്ധിയുടെ നിലപാടുകളോട് യോജിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി ഗാന്ധി കുടുംബത്തിന് പുറത്തുനിന്നൊരാൾ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരട്ടെയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇക്കാര്യത്തില്‍ രാഹുൽ ഗാന്ധിയുടെ നിലപാടുകളോട് യോജിക്കുന്നു. പാർട്ടി ഇക്കാര്യത്തിൽ തീരുമാനം എടുക്കണമെന്നും പ്രിയങ്ക വ്യക്തമാക്കി. “പാര്‍ട്ടിക്ക് മറ്റൊരു പ്രസിഡന്റ് ഉണ്ടായാല്‍ അദ്ദേഹം എന്റെ ബോസ് ആയിരിക്കും. ഞാന്‍ ഉത്തര്‍പ്രദേശില്‍ അല്ല ആന്‍ഡമാന്‍, നിക്കോബാറിലാണ് നില്‍ക്കേണ്ടതെന്ന് നാളെ അദ്ദേഹം പറഞ്ഞാല്‍, ഞാന്‍ സന്തോഷത്തോടെ ആന്‍ഡമാനിലേക്കും നിക്കോബാറിലേക്കും പോകും.” പ്രിയങ്ക പറഞ്ഞു. ‘ഇന്ത്യ […]
കോവിഡ് രോഗമുക്തി നേടിയവരില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാം; മുന്നറിയിപ്പുമായി നീതി ആയോഗ്
ശ്വാസതടസ്സവും അണുബാധയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അപകടകരമായ സ്ഥിതിയല്ലെന്നും വി.കെ പോള്‍ വ്യക്തമാക്കി കോവിഡ് രോഗമുക്തി നേടിയവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് നീതി ആയോഗ്. കോവിഡ് രോഗമുക്തരായവരില്‍ ചിലര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാമെന്ന് നീതി ആയോഗ് അംഗം വി.കെ പോള്‍ പറഞ്ഞു. കോവിഡ് രോഗവുമായി ബന്ധപ്പെട്ട പുതിയ സാഹചര്യം ആരോഗ്യവിദഗ്ധരും ശാസ്ത്രസമൂഹവും ഗൗരവമായി നിരീക്ഷിച്ചുവരികയാണ്. കോവിഡ് രോഗം ഭേദമായവരില്‍ ചിലര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാം. ശ്വാസതടസ്സവും അണുബാധയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അപകടകരമായ സ്ഥിതിയല്ലെന്നും വി.കെ പോള്‍ വ്യക്തമാക്കി. പല രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ ചിലരിൽ […]
അമിത് ഷായെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ശരീര വേദനയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരീര വേദനയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് നെഗറ്റീവായ അമിത് ഷാ ആശുപത്രി വിട്ടിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ മൂന്ന് നാല് ദിവസമായി ശരീരവേദനയും ക്ഷീണവും അനുഭവപ്പെടുന്നുണ്ടെന്ന് അമിത് ഷാ പറഞ്ഞിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പത്. ആരോഗ്യനില തൃപ്തികരമാണെന്നും എയിംസ് മീഡിയ & പ്രോട്ടോകോള്‍ ഡിവിഷന്‍ ചെയര്‍പേഴ്സണ്‍ ഡോ. ആരതി വിജ് അറിയിച്ചു. 55 […]
തെരഞ്ഞെടുപ്പ് കമ്മീഷന് ഫേസ്ബുക്ക് ഇന്ത്യ ബന്ധം; ആരോപണങ്ങള്‍ ശക്തം
തെരഞ്ഞെടുപ്പിന്‍റെ സുതാര്യ നഷ്ടപ്പെടുത്തല്‍, ഡാറ്റ ചോർച്ച തുടങ്ങിയ ആരോപണങ്ങള്‍ ഉയർന്നിട്ടും ഇക്കാര്യം പരിശോധിക്കാന്‍ കമ്മീഷന്‍ തയ്യാറായിട്ടില്ല ബി.ജെ.പി-ഫേസ്ബുക്ക് ഇന്ത്യ ആരോപണങ്ങള്‍ക്കൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷന് – ഫേസ്ബുക്ക് ഇന്ത്യ ബന്ധവും ചർച്ചയാകുന്നു. 2017 മുതല്‍ വോട്ടര്‍മാരുടെ ബോധവത്ക്കരണത്തിനായി ഫേസ്ബുക്കുമായി ചേര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പ്രവർത്തിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിന്‍റെ സുതാര്യ നഷ്ടപ്പെടുത്തല്‍, ഡാറ്റ ചോർച്ച തുടങ്ങിയ ആരോപണങ്ങള്‍ ഉയർന്നിട്ടും ഇക്കാര്യം പരിശോധിക്കാന്‍ കമ്മീഷന്‍ തയ്യാറായിട്ടില്ല. തെരഞ്ഞെടുപ്പ് കമ്മീഷന് -ഫേസ്ബുക്ക് ഇന്ത്യ ബന്ധം സംബന്ധിച്ച ആരോപണങ്ങള്‍ക്ക് 3 വര്‍ഷത്തെ പഴക്കമുണ്ട്. പല തവണ […]
നീറ്റ്, ജെ.ഇ.ഇ പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് സുപ്രീംകോടതി
സെപ്റ്റംബറില്‍ നീറ്റ്, ജെ.ഇ.ഇ പരീക്ഷകള്‍ നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റ്, എന്‍ജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ എന്നിവ നീട്ടിവെയ്ക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തളളി. വിദ്യാര്‍ത്ഥികളുടെ ഭാവി അപകടത്തിലാക്കാന്‍ സാധിക്കില്ലെന്ന് നിരീക്ഷിച്ച് കൊണ്ടാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായുളള ബെഞ്ച് ഹര്‍ജി തളളിയത്. കോവിഡ് പ്രതിസന്ധി ചിലപ്പോള്‍ ഒരു വര്‍ഷം വരെ തൂടര്ന്നേക്കാമെന്നും ഈ സാഹചര്യത്തില്‍ അതുവരെ കാത്തിരിക്കാനാണോ ഹര്‍ജിക്കാരുടെ തീരുമാനമെന്ന് ജസ്റ്റീസ് അരുണ്‍ മിശ്ര ചോദിച്ചു. പരീക്ഷ മാറ്റിയാല്‍ വിദ്യാര്‍ഥികളുടെ ഭാവി അപകടത്തിലാകുമെന്നും […]
അറിയണം, ഇന്ത്യൻ ക്രിക്കറ്റിനെ സ്വാധീനിച്ച ക്യാപ്റ്റൻ കൂളിന്റെ അഞ്ച് തിരുമാനങ്ങൾ…
2019 ലോകകപ്പിന് ശേഷം ഒരു വര്‍ഷത്തോളം നീണ്ടു നിന്ന നാടകീയതകള്‍ക്കാണ് തിരശീല വീണിരിക്കുന്നത്. ഇന്ത്യന്‍ ജേഴ്സിയില്‍ നിന്നും പടിയിറങ്ങുമ്പോള്‍ ധോണി ബാക്കി വെക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്. അതെ, അതങ്ങ് അവസാനിച്ചു.. 16 വർഷത്തെ കരിയർ ഒരൊറ്റ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ മഹേന്ദ്രസിങ് ധോണി അവസാനിപ്പിച്ചിരിക്കുന്നു. ആർഭാടങ്ങളില്ല, ആഘോഷങ്ങളില്ല… … 2019 ലോകകപ്പിന് ശേഷം ഒരു വര്‍ഷത്തോളം നീണ്ടു നിന്ന നാടകീയതകള്‍ക്കാണ് ഇതോടെ തിരശീല വീണിരിക്കുന്നത്. ഇന്ത്യന്‍ ജേഴ്സിയില്‍ നിന്നും പടിയിറങ്ങുമ്പോള്‍ ധോണി ബാക്കി വെക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്. മൂന്ന് […]
പ്രതിദിന കോവിഡ് രോഗവർധന ഏറ്റവും കൂടുതൽ ഇന്ത്യയിൽ
വേൾഡോമീറ്ററിന്‍റെ കണക്ക് പ്രകാരം പ്രതിദിന കോവിഡ് രോഗവർധന ഏറ്റവും കൂടുതൽ ഇന്ത്യയിൽ. ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം 26 ലക്ഷത്തിലേക്ക് അടുക്കുകയാണ്. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്ക് പ്രകാരം പ്രതിദിന വര്‍ധന അറുപതിനായിരത്തിന് മുകളിലെന്നാണ് സൂചന. മഹാരാഷ്ട്രയിൽ ഇന്നലെ മാത്രം 12,614 പേര്‍ രോഗബാധിതരായി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും പ്രതിദിന രോഗബാധിതരുടെ എണ്ണം ഉയരുകയാണ്. ആന്ധ്രയില്‍ 8736ഉം തമിഴ്‍നാട്ടില്‍ 5,860 പേരും കഴിഞ്ഞ ദിവസം രോഗബാധിതരായി. ഉത്തർപ്രദേശിലും ബിഹാറിലും പ്രതിദിന രോഗബാധിതരുടെ എണ്ണം ഉയരുന്നത് ആശങ്ക ഉയർത്തുന്നു. പശ്ചിമ ബംഗാളിൽ […]
കോവിഡ‍് വാക്സിന്‍ ആദ്യം നല്‍കുക ആരോഗ്യ പ്രവര്‍ത്തകര്‍ക്കെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
വാക്സിന്‍ ഉടന്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കോവിഡ് വാക്സിന്‍ ലഭ്യമായാല്‍ ആദ്യം നല്‍കുക ആരോഗ്യ പ്രവര്‍ത്തകര്‍ക്കെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വനി കുമാര്‍ ചൌബേ. വാക്സിന്‍ ഉടന്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഗവേഷകര്‍ വാക്സിന്‍ കണ്ടെത്താനായി ഏറെ പരിശ്രമിക്കുന്നുണ്ട്. ദില്ലി റെഡ് ഫോര്‍ട്ടിലെ സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്കിടെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രധാനമന്ത്രി പ്രഖ്യാപിച്ച നാഷണല്‍ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍ ആരോഗ്യ മേഖലയില്‍ കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും അശ്വനി കുമാര്‍ ചൌബേ പറഞ്ഞു. രാജ്യത്തെ […]












