India National

പ്രതിപക്ഷ അംഗങ്ങൾക്കെതിരായ കൂട്ട നടപടിയിൽ എംപിമാർ ഇന്ന് പ്രതിഷേധിക്കും

പാർലമെൻറിൽ പ്രതിപക്ഷ അംഗങ്ങൾക്കെതിരെ കൂട്ട നടപടിയിൽ എംപിമാർ ഇന്ന് പ്രതിഷേധിക്കും. വിജയ് ചൗക്കിൽ രാവിലെ 11 മണിക്കാണ് പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം. ഗാന്ധി പ്രതിമയിൽ നിന്ന് മാർച്ച് ആയി എംപിമാർ വിജയ് ചൗക്കിലെത്തും. അംഗങ്ങൾക്കെതിരായ നടപടി ജനാധിപത്യവിരുദ്ധമാണെന്നും, പാർലമെൻ്റിന്റെ ഇരുസഭകളിലും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പ്രസ്താവന നടത്തണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. നാളെ ഇന്ത്യാസഖ്യം ഇതേ ആവശ്യം ഉന്നയിച്ച് ജന്തർ മന്തറിൽ പ്രതിഷേധിക്കും. ക്രിമിനൽ നിയമങ്ങൾ പരിഷ്‌കരിക്കാൻ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ കൊണ്ടുവന്ന ബില്ലുകൾ ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും. ഭാരതീയ ന്യായസംഹിത, […]

India National

പലതവണ മാറ്റിവച്ച ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പ് ഇന്ന്; ഫലപ്രഖ്യാപനവും ഇന്ന് തന്നെ

ഗുസ്തി ഫെഡറേഷൻ തിരഞ്ഞെടുപ്പ് ഇന്ന്. കഴിഞ്ഞ മെയ് മാസം നടക്കേണ്ട തെരഞ്ഞെടുപ്പാണ് പലതവണ മാറ്റിവെച്ചതിനു ശേഷം ഇന്ന് നടക്കുന്നത്. ഇന്ന് തന്നെ ഫലപ്രഖ്യാപനവും ഉണ്ടാകും. റെസലിംഗ് ഫെഡറേഷൻ മുൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിംഗിൻ്റെ അടുത്ത അനുയായികൾ മത്സരിക്കുന്നുണ്ട്.ബ്രിജ് ഭൂഷണെതിരെ വനിതാ ഗുസ്തി താരങ്ങൾ ലൈംഗിക ആരോപണം ഉന്നയിച്ചതോടെയാണ് ഭരണസമിതി വലിയ വിവാദത്തിൽപ്പെടുന്നത്. ബ്രിജ് ഭൂഷണെതിരെ ആരോപണം ഉന്നയിക്കുകയും പ്രതിഷേധിക്കുകയും ചെയ്ത ഗുസ്തി താരങ്ങളുടെ പിന്തുണയോടെ മുൻ ഗുസ്തി ചാംപ്യനായ അനിത ഷെറോൻ അധ്യക്ഷ […]

India National

ആൾക്കൂട്ട കൊലപാതകത്തിന് വധശിക്ഷ ശുപാർശ; തീവ്രവാദത്തിന് പുതിയ നിർവചനം: പുതിയ ക്രിമിനൽ നിയമ ബില്ലുകൾ ഇന്ന് രാജ്യസഭയിൽ

ക്രിമിനൽ നിയമങ്ങൾ പരിഷ്‌കരിക്കാൻ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ കൊണ്ടുവന്ന ബില്ലുകൾ ഇന്ന് രാജ്യസഭയിൽ. ഭാരതീയ ന്യായസംഹിത, ഭാരതീയ നാഗരിക സുരക്ഷാസംഹിത, ഭാരതീയ സാക്ഷ്യ ബില്ലുകൾ ഇന്നലെ ലോക്‌സഭയിൽ പാസാക്കിയിരുന്നു. 1860-ലെ ഇന്ത്യൻ ശിക്ഷാനിയമവും (ഐ.പി.സി.), 1898-ലെ ക്രിമിനൽ നടപടിച്ചട്ടവും (സി.ആർ.പി.സി.), 1872-ലെ ഇന്ത്യൻ തെളിവ് നിയമത്തിനും പകരമായിട്ടാണ്‌ യഥാക്രമം ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്.), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബി.എൻ.എസ്.എസ്.), ഭാരതീയ സാക്ഷ്യ (ബി.എസ്.) എന്നീ നിയമങ്ങൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയിൽ അവതരിപ്പിക്കുക. പുതിയ […]

India Kerala National

രാജ്യത്ത് 21 പേർക്ക് JN.1; ഏറ്റവും കൂടുതൽ കേസ് ഗോവയിൽ

കൊവിഡ് ഉപവകഭേദമായ JN.1 രാജ്യത്ത് 21 പേർക്ക് ഇതുവരെ സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ കേസ് റിപ്പോർട്ട് ചെയ്തത് ഗോവയിലാണ്.കേരളം കൂടാതെ മഹാരാഷ്ട്രയിലും JN .1 റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിൽ കൂടി ഗർഭിണികളും പ്രായമായവരും ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. വില്ലനായി JN.1 നിലവിൽ പടർന്ന് പിടിക്കുന്നത് ഒമിക്രോൺ BA.2.86 അഥവാ പൈറോളയുടെ ഉപവകഭേദമായ JN.1 ആണ്. 2023 സെപ്റ്റംബറിൽ യുഎസിലാണ് ആദ്യമായി JN.1 റിപ്പോർട്ട് ചെയ്തത്. യുഎസ്, യുകെ, ഐസ്ലാൻഡ്, സ്‌പെയിൻ, പോർച്ചുഗൽ, നെതർലൻഡ്‌സ്, ഇന്ത്യ […]

India National

അയോധ്യ രാമക്ഷേത്ര സമുച്ചയത്തിന്റെ വിഡിയോ പകർത്തി; യുവാവ് അറസ്റ്റിൽ

അയോധ്യയിൽ രാമക്ഷേത്ര സമുച്ചയത്തിന്റെ വിഡിയോ ക്യാമറയിൽ പകർത്തിയയാൾ അറസ്റ്റിൽ. അനധികൃത ഫോട്ടോഗ്രാഫി നിരോധിച്ചിട്ടുള്ള പ്രദേശമാണ് രാമക്ഷേത്ര പരിസരം.ഛത്തീസ്​ഗഢ് സ്വദേശി ഭാനു പട്ടേൽ ആണ് അറസ്റ്റിലായത്. എൻ ഡി ടി വി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.ബൈക്കിലെത്തി ഹെൽമറ്റിൽ ഘടിപ്പിച്ച ക്യാമറയിൽ വിഡിയോ പകർത്തുന്നതിനിടെയാണ് യുവാവ് പിടിയിലായത്. രാം ജന്മഭൂമി പൊലീസ് സ്റ്റേഷനിൽ രഹസ്യാന്വേഷണ ഏജൻസികൾ ഇയാളെ ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.ഇയാളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ പൊലീസ് തയാറായില്ല. രാമക്ഷേത്രത്തിന്റെ പത്താം […]

India National

തെക്കൻ തമിഴ്നാട്ടിൽ പ്രളയ ദുരിതം; മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഇന്ന് പ്രളയ ബാധിത മേഖലകൾ സന്ദർശിക്കും

തെക്കൻ തമിഴ്നാട്ടിൽ പ്രളയ ദുരിതം തുടരുന്നു. തിരുനെൽവേലി, തൂത്തുക്കുടി ജില്ലകളിലാണ് പ്രതിസന്ധി രൂക്ഷം. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഇന്ന് പ്രളയ ബാധിത മേഖലകൾ സന്ദർശിക്കും. ഇന്നലെ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി സ്റ്റാലിൻ കൂടി കാഴ്ച്ച നടത്തി. തമിഴ്നാട്ടിലെ സാഹചര്യം പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്താൻ സാധിച്ചുവെന്ന് സ്റ്റാലിൻ അറിയിച്ചു. ഡൽഹിയിൽ നിന്നും ഇന്ന് രാവിലെ പത്തരയ്ക്ക് ചെന്നെയിൽ എത്തുന്ന മുഖ്യമന്ത്രി തിരുനെൽവേലി, തൂത്തുക്കുടി ജില്ലകൾ സന്ദർശിക്കും. പ്രളയ മേഖലകളിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. വെള്ളക്കെട്ടിനെ തുടർന്ന് ശ്രീവൈകുണ്ടത്ത് ട്രയിനിൽ […]

India National

ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാന് ഇ.ഡി നോട്ടീസ്; ഗൗരി ഖാൻ ബ്രാൻഡ് അംബാസഡറായ കമ്പനി 30 കോടി രൂപ തട്ടിയെടുത്തെന്ന് ആരോപണം

ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാന് നോട്ടീസ് അയച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ലഖ്‌നൗ ആസ്ഥാനമായ റിയൽ എസ്റ്റേറ്റ് കമ്പനിയായ തുൾസിയാനി ഗ്രൂപ്പുമായി ബന്ധപ്പെട്ടാണ് ഇ.ഡി അന്വേഷണം. ഗൗരി ഖാൻ ഈ കമ്പനിയുടെ ബ്രാൻഡ് അംബാസഡറായി പ്രവർത്തിക്കുകയാണ്. നിക്ഷേപകരിൽ നിന്നും ബാങ്കുകളിൽ നിന്നും 30 കോടി രൂപ തട്ടിയെടുത്തെന്നാണ് കമ്പനിക്കെതിരായ ആരോപണം. വഞ്ചന ഉൾപ്പെടെ നിരവധി കേസുകൾ കമ്പനിക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആ കമ്പനിയുടെ ബ്രാൻഡ് അംബാസഡർ എന്ന നിലയ്ക്കാണ് ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാന് എൻഫോഴ്സ്മെന്റ് […]

India National

അയോധ്യ രാമക്ഷേത്ര മാതൃകയില്‍ 5000 വജ്രങ്ങള്‍ കൊത്തിവെച്ച നെക്ലേസ്; രാമക്ഷേത്രത്തിന് സമര്‍പ്പിക്കുമെന്ന് വ്യാപാരി

അയോധ്യയിലെ രാമക്ഷേത്ര മാതൃകയില്‍ നെക്ലേസുണ്ടാക്കി വജ്ര വ്യാപാരി. 5000 വജ്രങ്ങള്‍ പതിപ്പിച്ചാണ് മാസ്റ്റര്‍ പീസ് നിർമിച്ചത്. ഇത് രാമക്ഷേത്രത്തിന് തന്നെ സമര്‍പ്പിക്കുമെന്ന് വ്യാപാരി അറിയിച്ചു. ദേശീയ മാധ്യമമായ എഎൻഐയാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.സൂറത്തിലെ വജ്ര വ്യാപാരിയാണ് നെക്ലേസുണ്ടാക്കിയത്. 5000 അമേരിക്കന്‍ വജ്രങ്ങളും രണ്ട് കിലോഗ്രാം വെള്ളിയും ഉപയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയതെന്നും വ്യാപാരി വിശദീകരിച്ചു. ശ്രീരാമനെയും സീതയെയും ലക്ഷ്മണനെയും ഹനുമാനെയുമാണ് നെക്ലേസില്‍ കൊത്തിവെച്ചിട്ടുള്ളതെന്ന് രസേഷ് ജൂവൽസിന്റെ ഡയറക്ടർ കൗശിക് കകാഡിയ എഎൻഐയോട് പറഞ്ഞു. രണ്ട് കിലോഗ്രാം വെള്ളിയും ഉപയോഗിച്ചു. […]

India National

പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച; സഭയ്ക്ക് പുറത്ത് പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം

പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയില്‍ പ്രതിപക്ഷം ഇന്നും പ്രതിഷേധം തുടരും. കഴിഞ്ഞ ദിവസം പ്രതിപക്ഷ അംഗങ്ങളെ കൂട്ടത്തോടെ സസ്‌പെന്‍ഡ് ചെയ്ത നടപടിക്കെതിരെ വിമര്‍ശനം ശക്തമാണ്. സുരക്ഷാ വീഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോ ആഭ്യന്തര മന്ത്രി അമിത് ഷായോ വിശദീകരണം നല്‍കണമെന്നും പ്രതിഷേധിച്ച അംഗങ്ങള്‍ക്കെതിരായ നടപടി പിന്‍വലിക്കണമെന്നുമാണ് പ്രതിപക്ഷ ആവശ്യം. വിഷയത്തില്‍ വിശദീകരണം നല്‍കേണ്ടെന്നും ലോക്‌സഭാ സെക്രട്ടറിയേറ്റിനാണ് ഉത്തരവാദിത്തമെന്നുമാണ് സര്‍ക്കാരിന്റെ നിലപാട്. പ്രതിപക്ഷ ബഹളത്തിനിടെ പോസ്റ്റ് ഓഫീസ് ബില്‍ പാസാക്കിയതിലൂടെ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാണ്.സസ്‌പെന്‍ഡ് ചെയ്യപ്പെട്ട അംഗങ്ങളുടെ നേതൃത്വത്തില്‍ സഭയ്ക്ക് പുറത്ത് […]

India National

തമിഴ്നാടിന്റെ തെക്കൻ ജില്ലകൾ പ്രളയഭീതിയിൽ; വിവിധയിടങ്ങളിൽ റെഡ് അലേർട്ട്

തമിഴ്നാടിന്റെ തെക്കൻ ജില്ലകൾ പ്രളയഭീതിയിൽ തുടരുന്നു. തിരുനെൽവേലി, തൂത്തുക്കുടി, കന്യാകുമാരി, തെങ്കാശി ജില്ലകളിൽ ഇന്ന് ഉച്ചവരെ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. തേനി, വിരുദുനഗർ ജില്ലകളിൽ ഓറഞ്ച് അലേർട്ടും ആറ് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. തൂത്തുക്കുടി, തിരുനെൽവേലി ജില്ലകളിൽ ഇന്ന് പൊതു അവധിയാണ്.കന്യാകുമാരിയിൽ സ്കൂളുകൾക്ക് മാത്രം അവധി പ്രഖ്യാപിച്ചു. മഴയക്ക് നേരിയ ശമനമുണ്ടെങ്കിലും നാല് ജില്ലകളിലും വെള്ളക്കെട്ട് അതിരൂക്ഷമായി തുടരുകയാണ്. ഇന്നലെ വ്യോമസേന ഹെലികോപ്റ്ററും രക്ഷാപ്രവർത്തനത്തിനെത്തി. 42 പേരെയാണ് ഇന്നലെ എയർ ലിഫ്റ്റ് ചെയ്തത്. മന്ത്രി ഉദയനിധി […]