India National

സുശാന്തിന്റെ പോസ്റ്റുമോർട്ടത്തിൽ സംശയം; ഡോക്ടർമാരെ ചോദ്യം ചെയ്യാൻ സിബിഐ

സുശാന്ത് സിംഗ് രജ്പുത്തിന്റെ പോസ്റ്റുമോർട്ടത്തിൽ സംശയം ഉന്നയിച്ച് എയിംസ്. സിബിഐ സംഘം മുംബൈ കൂപ്പർ ആശുപത്രിയിൽ എത്തി സുശാന്തിന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാരെ ചോദ്യം ചെയ്യും. സുശാന്തിന്റെ മൃതദേഹത്തിൽ ചില മുറിവുകൾ ഉണ്ടായിരുന്നുവെന്ന സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് സിബിഐ വിശദമായ അന്വേഷണത്തിന് ഒരുങ്ങുന്നത്. സുശാന്തിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് കൊണ്ടുപോകുന്നതിന് സാക്ഷിയായ ചിലരാണ് മുറിവ് സംബന്ധിച്ച കാര്യം സിബിഐ സംഘത്തോട് വിശദീകരിച്ചത്. സുശാന്തിന്റെ ഒരു കാലിന് ഒടിവോ മറ്റ് പരുക്കോ ഉണ്ടായിരുന്നുവെന്ന സാക്ഷി മൊഴിയാണ് സിബിഐയുടെ മുന്നിൽ പ്രധാന […]

India National

പരീക്ഷ നടത്താൻ രക്ഷിതാക്കളിൽ നിന്ന് സമ്മർദ്ദമുണ്ട്; കോവിഡ് കാലത്ത് ജെ.ഇ.ഇ, നീറ്റ് പരീക്ഷ നടത്തുന്നതിനെ ന്യായീകരിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

എന്തുകൊണ്ടാണ് ജെഇഇയെയും നീറ്റും നടത്താത്തതെന്ന് ചോദിച്ച് മാതാപിതാക്കളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും നിരന്തരമായ സമ്മർദ്ദമുണ്ട് കോവിഡ് 19 മഹാമാരിക്കിടെ മെഡിക്കൽ എഞ്ചിനീയറിംഗ് കോഴ്‌സുകൾക്കായുള്ള അഖിലേന്ത്യാ പരീക്ഷകൾ നടത്താനുള്ള കേന്ദ്രത്തിന്‍റെ നീക്കത്തെ വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്ക് ന്യായീകരിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പ്രവേശനത്തിനുള്ള ജോയിന്‍റ് എൻട്രൻസ് പരീക്ഷയും (ജെഇഇ) മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റും (നീറ്റ്) അടുത്ത മാസം നടക്കും. എന്തുകൊണ്ടാണ് ജെഇഇയെയും നീറ്റും നടത്താത്തതെന്ന് ചോദിച്ച് മാതാപിതാക്കളിൽ […]

India National

ഡല്‍ഹി കലാപം; ഷര്‍ജീല്‍ ഇമാമിനെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തു

അതിനിടെ വിവിധ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകൾ ഒരിടത്തേക്ക് മാറ്റണം എന്നാവിശ്യപ്പെട്ട് നൽകിയ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും വടക്കുകിഴക്കൻ ഡല്‍ഹി കലാപത്തിൽ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ച് പൗരത്വ പ്രക്ഷോഭകനും ജെ.എൻ.യു ഗവേഷക വിദ്യാഥിയുമായ ഷ൪ജീൽ ഇമാമിനെ ഡല്‍ഹി പോലീസ് സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു. യു.എ.പി.എ പ്രകാരമാണ് അറസ്റ്റ്. കലാപത്തിലെ പങ്ക് സംബന്ധിച്ച ചോദ്യം ചെയ്യലിനായി ഷർജീലിനെ ചൊവ്വാഴ്ച ഡല്ഹിയിൽ എത്തിച്ചിരുന്നു. അതിനിടെ വിവിധ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകൾ ഒരിടത്തേക്ക് മാറ്റണം എന്നാവിശ്യപ്പെട്ട് നൽകിയ […]

India National

സുശാന്തിന്റെ മരണത്തിൽ സൈക്കോളജിക്കൽ ഓട്ടോപ്‌സി നടത്താനൊരുങ്ങി സിബിഐ

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിൽ സൈക്കോളജിക്കൽ ഓട്ടോപ്‌സി നടത്താനൊരുങ്ങി സിബിഐ. താരത്തിന്റെ മരണത്തിന് പിന്നിലെ കാരണം കണ്ടെത്താൻ സുപ്രിംകോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് സുശാന്തിന്റെ സൈക്കോളജിക്കൽ ഓട്ടോപ്‌സിക്കായി സിബിഐ ഒരുങ്ങുന്നത്. സെൻട്രൽ ഫോറൻസിക്ക് സയൻസ് ലബോററ്ററിയാണ് സുശാന്തിന്റെ ജീവിതത്തിലെ എല്ലാ ഘട്ടങ്ങളും ഇഴകീറി പരിശോധിക്കാൻ തയാറെടുക്കുന്നത്. വാട്ട്‌സാപ്പ് ചാറ്റ്, കുടുംബാംഗങ്ങളും, സുഹൃത്തുക്കളുമായുള്ള ബന്ധം എന്നിവ സംഘം പരിശോധിക്കും. ഒപ്പം സുശാന്തിന്റെ മാനസിക പിരിമുറുക്കങ്ങൾ, മൂഡ് സ്വിംഗ്‌സ്, മാനസികാരോഗ്യം എന്നിവയും പരിശോധനയ്ക്ക് വിധേയമാക്കും. ഇത്തരത്തിലൊരു അന്വേഷണം നടക്കുന്ന […]

India National

അൺലോക്ക് നാലാംഘട്ടം; മാർഗനിർദേശങ്ങൾ ഇന്ന് പ്രസിദ്ധീകരിച്ചേക്കും

അൺലോക്ക് നാലാംഘട്ട മാർഗ നിർദേശങ്ങൾ കേന്ദ്രസർക്കാർ ഇന്ന് പ്രസിദ്ധീകരിച്ചേക്കും. സെപ്തംബർ ഒന്ന് മുതൽ അൺലോക്ക് നാല് ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് മാർഗനിർദേശങ്ങൾ തയ്യാറാക്കിയത്. പ്രധാനമന്ത്രിയുടെ ഓഫീസ് അനുമതി നൽകുന്ന മുറയ്ക്ക് ഇത് പ്രസിദ്ധീകരിക്കും. മെട്രോ ട്രെയിൻ സർവീസുകളുൾപ്പെടെ അൺലോക്ക് നാലാം ഘട്ടത്തിൽ പുനഃരാരംഭിക്കാൻ കേന്ദ്ര സർക്കാർ അനുവദിക്കുമെന്നാണ് സൂചന. നിരവധി സംസ്ഥാനങ്ങൾ മെട്രോ സർവീസുകൾ പുനഃരാരംഭിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തിലാകും മെട്രോ സർവീസുകൾ പുനഃസ്ഥാപിക്കുക. കൂടുതൽ ട്രെയിൻ സർവീസുകൾ ഈ ഘട്ടത്തിൽ പുനഃസ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. എയർകണ്ടീഷൻ ചെയ്ത ബസുകളുൾപ്പെടെ […]

India National

അസംതൃപ്തിയാണ് മാറ്റത്തിന് വഴിവെക്കുക: പി ചിദംബരം

കോൺഗ്രസിന് സ്ഥിരം അധ്യക്ഷനെ ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തെഴുതിയ നേതാക്കളുടെ അതൃപ്തി തുടരുന്നു. പ്രവർത്തക സമിതി യോഗ ശേഷം ഗുലാം നബി ആസാദിന്റെ വസതിയില്‍ നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. അസംതൃപ്തിയാണ് മാറ്റത്തിന് വഴിവെക്കുന്നത് എന്നായിരുന്നു പി ചിദംബരത്തിന്റെ പ്രസ്താവന. സ്ഥിരം അധ്യക്ഷനെ ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തെഴുതിയ 23 നേതാക്കള്‍ ബിജെപിയെ സഹായിക്കുന്ന നടപടി സ്വീകരിച്ചെന്ന പ്രസ്താവന രാഹുല്‍ ഗാന്ധി നടത്തിയിട്ടില്ലെന്നാണ് നേതൃത്വം വിശദീകരിക്കുന്നത്. പ്രവർത്തക സമിതി യോഗത്തില്‍ അതൃപ്തി അറിയിച്ച ഗുലാം നബി ആസാദും വിശദീകരണം […]

India National

സമയം ഇന്നു തീരും; മാപ്പു പറയാനില്ലെന്ന് പ്രശാന്ത് ഭൂഷണ്‍ സുപ്രീം കോടതിയില്‍

ജഡ്‌ജിമാരെ വിമർശിച്ചതുവഴി കോടതിയലക്ഷ്യക്കുറ്റം ചെയ്ത അഡ്വ. പ്രശാന്ത് ഭൂഷൺ മാപ്പ് പറയാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ തിങ്കളാഴ്ചവരെയാണ് സുപ്രീംകോടതി സമയം നൽകിയത് കോടതിയലക്ഷ്യമെന്നു സുപ്രീം കോടതി കണ്ടെത്തിയ ട്വീറ്റുകളുടെ പേരില്‍ ഖേദപ്രകടനം നടത്തില്ലെന്ന്, സീനിയര്‍ അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. ആ ട്വീറ്റുകള്‍ ഉത്തമ ബോധ്യത്തോടെ ചെയ്തതാണെന്നും അതില്‍ പറയുന്ന കാര്യങ്ങളില്‍ ഇപ്പോഴും വിശ്വസിക്കുന്നുവെന്നും ഭൂഷണ്‍ കോടതിയെ അറിയിച്ചു. ആത്മര്‍ഥമായി വിശ്വസിക്കുന്ന ഒരു കാര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നത് മനസ്സാക്ഷിയോടു ചെയ്യുന്ന വഞ്ചനയായിരിക്കുമെന്ന് കോടതിയില്‍ നല്‍കിയ പ്രസ്താവനയില്‍ പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കി. […]

India National

സോണിയാ ഗാന്ധി കോൺഗ്രസ് ഇടക്കാല അധ്യക്ഷ പദവി ഒഴിയുന്നു

കോൺഗ്രസ് ഇടക്കാല അധ്യക്ഷ പദവി ഒഴിയുകയാണെന്ന് സോണിയാ ഗാന്ധി. പ്രവർത്തക സമിതി യോഗത്തെ ഇത് സംബന്ധിച്ച നിലപാട് അറിയിച്ചിട്ടുണ്ട്. അധ്യക്ഷപദത്തിൽ തുടരാൻ വിസമ്മതം അറിയിച്ച് പ്രവർത്തക സമിതിക്ക് സോണിയാ ഗാന്ധി കത്തയച്ചിരുന്നു. പകരം അധ്യക്ഷനെ നിശ്ചയിക്കണമെന്ന് പ്രവർത്തക സമിതിയോട് സോണിയാ ഗാന്ധി ആവശ്യപ്പെട്ടിട്ടുണ്ട്. എക്കാലവും പാർട്ടിയോടൊപ്പം തന്നെ ഉണ്ടാകുമെന്നും സോണിയാഗാന്ധി കത്തിൽ കുറിച്ചു. അതേസമയം, രാഹുലിനെ അധ്യക്ഷപദവിയിലേക്ക് പിന്തുണച്ച് മുതിർന്ന നേതാക്കൾ എഴുതിയ കത്ത് ഉചിതമായ സമയത്തായിരുന്നുല്ലെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു. രാഹുൽ ഗാന്ധിയോട് അധ്യക്ഷപദം എറ്റെടുക്കാൻ […]

India National

വിദ്യാര്‍ഥികളുടെ ജീവന്‍ അപകടത്തിലാകും; നീറ്റ്, ജെ.ഇ.ഇ പരീക്ഷകള്‍ നീട്ടിവയ്ക്കണമെന്ന് മമതാ ബാനര്‍ജി

ഇത് രണ്ടാം തവണയാണ് പരീക്ഷ നീട്ടിവയ്ക്കണമെന്ന് മമത കേന്ദ്രത്തോട് ആവശ്യപ്പെടുന്നത് കോവിഡ് വ്യാപനം അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ നീറ്റ്,ജെ.ഇ.ഇ പരീക്ഷകള്‍ നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. നിശ്ചയിച്ച പ്രകാരം പരീക്ഷകള്‍ നടത്തുകയാണെങ്കില്‍ അത് വിദ്യാര്‍ഥികളുടെ ജീവന് തന്നെ ഭീഷണിയാണെന്ന് മമതാ ട്വീറ്റ് ചെയ്തു. ഇത് രണ്ടാം തവണയാണ് പരീക്ഷ നീട്ടിവയ്ക്കണമെന്ന് മമത കേന്ദ്രത്തോട് ആവശ്യപ്പെടുന്നത്. 2020 സെപ്റ്റംബർ അവസാനത്തോടെ സർവകലാശാലകളിലും കോളേജുകളിലും ടെർമിനൽ പരീക്ഷകൾ പൂർത്തിയാക്കണമെന്ന യുജിസി മാർഗ്ഗനിർദ്ദേശങ്ങൾക്കെതിരെ പ്രധനാമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സില്‍ താന്‍ പറഞ്ഞിരുന്നതായും […]

India National

ത്യാഗമെന്തെന്ന് സോണിയയും രാഹുലും കാണിച്ചുതന്നു, രാഹുല്‍ പാര്‍ട്ടിയെ നയിക്കണം: സച്ചിന്‍ പൈലറ്റ്

കോണ്‍ഗ്രസില്‍ അടിമുടി മാറ്റം ആവശ്യപ്പെട്ട് മുതിര്‍ന്ന 23 നേതാക്കള്‍ സോണിയ ഗാന്ധിക്ക് കത്ത് നല്‍കിയതിന് പിന്നാലെയാണ് സച്ചിന്‍ പൈലറ്റ് നിലപാട് വ്യക്തമാക്കിയത്. രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ ഒരു മാസം മുള്‍മുനയില്‍ നിര്‍ത്തിയ ശേഷം തിരിച്ചെത്തിയ സച്ചിന്‍ പൈലറ്റ് നേതൃമാറ്റ ചര്‍ച്ചയില്‍ നിലപാട് വ്യക്തമാക്കി രംഗത്ത്. സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും സച്ചിന്‍ പൈലറ്റ് പിന്തുണ അറിയിച്ചു. കോണ്‍ഗ്രസില്‍ അടിമുടി മാറ്റം ആവശ്യപ്പെട്ട് മുതിര്‍ന്ന 23 നേതാക്കള്‍ സോണിയ ഗാന്ധിക്ക് കത്ത് നല്‍കിയതിന് പിന്നാലെയാണ് സച്ചിന്‍ പൈലറ്റ് നിലപാട് […]