India National

ഗുജറാത്തിൽ 341 സർക്കാർ സ്കൂളുകൾ പ്രവർത്തിക്കുന്നത് ഒറ്റമുറിയിൽ

ഗുജറാത്തിലെ 341 സർക്കാർ പ്രൈമറി സ്‌കൂളുകൾ പ്രവർത്തിക്കുന്നത് ഒറ്റ ക്ലാസ് മുറിയിൽ. വിദ്യാഭ്യാസ വകുപ്പിൽ 1,400-ലധികം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നുവെന്ന് സർക്കാർ നിയമസഭയെ അറിയിച്ചു. കോൺഗ്രസ് എംഎൽഎയുടെ ചോദ്യത്തിന് വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ നൽകിയ മറുപടിയിലാണ് ഗുജറാത്തിലെ വിദ്യാഭ്യാസ മേഖല നേരിടുന്ന അവഗണനയുടെ കണക്കുകൾ പുറത്തുവന്നത്. ദേശീയ മാധ്യമമായ എൻഡി ടിവിയും വാർത്ത റിപ്പോർട്ട് ചെയ്യുന്നു. 2023 ഡിസംബർ 31 വരെയുള്ള കണക്കനുസരിച്ചാണ് 341 സർക്കാർ പ്രൈമറി സ്കൂളുകൾ ഒറ്റമുറിയിൽ പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയത്. സ്‌കൂളുകളിൽ കുട്ടികളുടെ […]

India National

തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനങ്ങൾക്ക് നിർദ്ദേശവുമായിഇസി

സംസ്ഥാനങ്ങൾക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം. ഓഫീസർമാരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ടാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. 3 വർഷം പൂർത്തിയാക്കിയ ശേഷം സ്ഥലം മാറ്റപ്പെടുന്ന ഉദ്യോഗസ്ഥരെ അതേ പാർലമെൻ്റ് മണ്ഡലത്തിനുള്ളിൽ മറ്റൊരു ജില്ലയിൽ നിയമിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കമ്മീഷൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന സർക്കാരുകൾ ഒരേ പാർലമെൻ്റ് മണ്ഡലത്തിനുള്ളിലെ തൊട്ടടുത്ത ജില്ലകളിൽ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്ന കേസുകൾ വർധിച്ചതോടെയാണ് നടപടി. സ്വന്തം ജില്ലയിൽ നിയമിക്കപ്പെട്ടവരോ അല്ലെങ്കിൽ ഒരു സ്ഥലത്ത് മൂന്ന് വർഷം പൂർത്തിയാക്കിയവരോ ആയ എല്ലാ ഓഫീസർമാരെയും ലോക്‌സഭാ അല്ലെങ്കിൽ […]

India National

ഉത്തർപ്രദേശിൽ പൊലീസ് കോൺസ്റ്റബിൾ ചോദ്യപ്പേപ്പർ ചോർച്ച; പരീക്ഷ റദ്ദാക്കി

ഉത്തർപ്രദേശിൽ ചോദ്യപ്പേപ്പർ ചോർച്ച. UP പൊലീസ് കോൺസ്റ്റബിൾ റിക്രൂട്ട് മെന്റ് പരീക്ഷ ചോദ്യപ്പേപ്പർ ആണ് ചോർന്നത്. തുടർന്ന് പരീക്ഷ റദ്ദാക്കി. 6 മാസത്തിനകം വീണ്ടും പരീക്ഷ നടത്തും. പരീക്ഷയുടെ പവിത്രതയില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാല്ലെന്നും ചോദ്യപേപ്പര്‍ ചോര്‍ത്തിയവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ‘യുവാക്കളുടെ കഠിനാധ്വാനം കൊണ്ട് കളിക്കുന്നവരെ ഒരു കാരണവശാലും വെറുതെ വിടില്ല. ഇത്തരം അനാശാസ്യ ഘടകങ്ങള്‍ക്കെതിരെ കര്‍ശന നടപടി നടപടി സ്വീകരിക്കുമെന്ന കാര്യം ഉറപ്പാണ്’, ആദിത്യനാഥ് എക്‌സില്‍ കുറിച്ചു. […]

India National

ഉത്തർപ്രദേശിൽ വൻ അപകടം: ട്രാക്ടർ ട്രോളി കുളത്തിലേക്ക് മറിഞ്ഞ് 20 പേർ മരിച്ചു

ഉത്തർപ്രദേശിലെ കാസ്ഗഞ്ചിൽ വൻ അപകടം. തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ട്രാക്ടർ ട്രോളി കുളത്തിലേക്ക് മറിഞ്ഞ് 20 പേർ മരിച്ചു. ‘മാഗ് പൂർണിമ’ ദിനത്തിൽ പുണ്യ സ്നാനത്തിനായി ഗംഗാ നദിയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. നിരവധി പേർക്ക് പരിക്ക്. രാവിലെ 10 മണിയോടെയാണ് അപകടം. തീർത്ഥാടകരുമായി വന്ന ട്രാക്ടർ ട്രോളി പട്യാലി-ദാരിയാവ്ഗഞ്ച് റോഡിൽ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിയുകയായിരുന്നു. ഏഴ് കുട്ടികളും എട്ട് സ്ത്രീകളും ഉൾപ്പെടെ 20 പേർ അപകടത്തിൽ മരിച്ചു. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ഡിഎം, […]

India National

മണിപ്പൂരിൽ വീണ്ടും സംഘർഷം; കോളജ് കോമ്പൗണ്ടിലുണ്ടായ സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു

മണിപ്പൂരിൽ വീണ്ടും സംഘർഷം. ഇംഫാൽ വെസ്റ്റ് ജില്ലയിലുണ്ടായ ഐഇഡി സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. താങ്‌മൈബാൻഡിലെ ഡി.എം കോളജ് കോമ്പൗണ്ടിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി 9.20 ഓടെയാണ് സംഭവം. ഡിഎം കോളജ് കാമ്പസിനുള്ളിലെ എഎംഎസ്‌യു ഓഫീസിലാണ് സ്‌ഫോടനം നടന്നതെന്നാണ് റിപ്പോർട്ട്. ഒയിനം കെനെജി എന്ന 24 കാരനാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ ഒയിനം കെനെജിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ മറ്റ് രണ്ട് പേർ രാജ് മെഡിസിറ്റിയിൽ ചികിത്സയിലാണ്. സ്ഫോടനത്തിൻ്റെ ഉത്തരവാദിത്തം […]

India National

യുവ കർഷകൻ കൊല്ലപ്പെട്ട സംഭവം: പഞ്ചാബ് സർക്കാരിനെതിരെ കർഷക സംഘടനകൾ

കർഷക സമരത്തിനിടെ യുവ കർഷകൻ ശുഭ് കരൺ കൊല്ലപ്പെട്ട സംഭവത്തിൽ പഞ്ചാബ് സർക്കാരിനെതിരെ കർഷക സംഘടനകൾ. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാൻ്റെ ഇരട്ടത്താപ്പ് അവസാനിപ്പിക്കണം. ഭഗവന്ത് മാൻ കർഷകർക്കൊപ്പമാണോ എന്ന് നിലപാട് വ്യക്തമാക്കണമെന്നും കിസാൻ മസ്ദൂർ സംഘർഷ് സമിതി പ്രസിഡൻ്റ് സുഖ് വിന്ദർ സിംഗ് സബ്ര പറഞ്ഞു. കൊലപാതകത്തിൽ കേസെടുക്കാൻ വൈകുന്നു. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നു. ശുഭ് കരണിനെ രക്തസാക്ഷിയായി പഞ്ചാബ് സർക്കാർ പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കർഷകർ തെരുവിൽ കിടന്ന് […]

India National

മുസ്ലീം വിവാഹ, വിവാഹ മോചന നിയമം റദ്ദാക്കും; ഏകീകൃത സിവിൽ കോഡിലേക്ക് അസം

ഏകീകൃത സിവിൽ കോഡിലേക്ക് അസം. മുസ്ലീം വിവാഹ- വിവാഹ മോചന രജിസ്ട്രേഷൻ ആക്ട് റദ്ദാക്കാനാണ് തീരുമാനം.ഇന്നലെ രാത്രി ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.മുസ്ലിം പെൺകുട്ടികൾക്ക് 18 വയസ് ആകുന്നതിന് മുൻപ് വിവാഹം രജിസ്റ്റർ ചെയ്യാൻ നൽകിയിരുന്ന വ്യവസ്ഥ അടക്കം റദ്ദാക്കും. മുസ്ലിം ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിവാഹപ്രായം യഥാക്രമം 18 ഉം 21 ആകും. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തതെന്ന് അസം മന്ത്രി ജയന്ത മല്ല ബറുവ അറിയിച്ചു. സംസ്ഥാന നിയമസഭ […]

India National

ഛത്തീസ്ഗഡിൽ നക്സലൈറ്റ് ആക്രമണം; രണ്ട് ഗ്രാമീണർ കൊല്ലപ്പെട്ടു

ഛത്തീസ്ഗഢിലെ സുക്മ ജില്ലയിൽ നക്സലൈറ്റ് ആക്രമണം. പൊലീസ് ചാരന്മാർ എന്ന് സംശയിച്ച് രണ്ട് പേരെ കൊലപ്പെടുത്തി. ദുല്ലെഡ് ഗ്രാമത്തിലെ താമസക്കാരായ സോഡി ഹംഗയും മാദ്വി നന്ദയുമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൻ്റെ ഉത്തരവാദിത്തം നക്സലൈറ്റുകളുടെ പാംഡ് ഏരിയ കമ്മിറ്റി ഏറ്റെടുത്തു. നക്സലിസം ഏറ്റവും രൂക്ഷമായി ബാധിച്ച പ്രദേശങ്ങളിലൊന്നാണ് സുക്മ. ഛത്തീസ്ഗഢ് ഉപമുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ വിജയ് ശർമ്മ അടുത്തിടെ സുക്മ-ബിജാപൂർ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന സിൽഗർ ഗ്രാമം സന്ദർശിച്ചിരുന്നു. ജനുവരി 30-ന് ഗ്രാമത്തിൽ നടന്ന നക്സൽ ആക്രമണത്ത് പിന്നാലെയായിരുന്നു സന്ദർശനം. ഈ […]

India National

‘സ്വബോധമില്ലാത്തവർ എൻ്റെ കുട്ടികളെ കുടിയന്മാരെന്ന് വിളിക്കുന്നു’; രാഹുൽ ഗാന്ധിക്കെതിരെ മോദി

വാരാണസിയിലെ ജനങ്ങളെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വബോധമില്ലാത്തവർ തൻ്റെ മക്കളെ കുടിയന്മാരെന്ന് വിളിക്കുകയാണ്. കോൺഗ്രസിൻ്റെ ‘യുവരാജ്’ വാരണാസിയിലെ ജനങ്ങളെ അവരുടെ മണ്ണിലെത്തി അപമാനിച്ചു. ‘ഇന്ത്യ’ സംഘം യുപിയിലെ യുവാക്കളെ അപമാനിച്ചത് താൻ ഒരിക്കലും മറക്കില്ലെന്നും മോദി. തൻ്റെ ലോക്സഭാ മണ്ഡലത്തിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രണ്ട് പതിറ്റാണ്ടോളം അവർ മോദിയെ അധിക്ഷേപിച്ചു. യുപിയിലെ യുവാക്കളുടെ മേൽ തങ്ങളുടെ നിരാശ തീർക്കുകയാണ് അവർ ഇപ്പോൾ. രാജ്യ പുരോഗതിക്കും യുപിയുടെ ഉന്നമനത്തിനും വേണ്ടി പരിശ്രമിക്കുന്നവരാണ് […]

India National

‘പണം തിരികെ നല്‍കുമ്പോള്‍ ടിവി തിരിച്ചുതരും’; ബൈജൂസ് ഓഫീസിലെ ടിവി എടുത്ത് അച്ഛനും മകനും

ബൈജൂസിന്റെ ഉദയ്പൂര്‍ ഓഫീസിൽ പണം തിരികെ നല്‍കാത്തതില്‍ വേറിട്ട പ്രതിഷേധവുമായി അച്ഛനും മകനും. കഴിഞ്ഞ ദിവസമാണ് ഇരുവരും ചേർന്ന് ബൈജൂസിന്റെ ഓഫീസിലെ ടിവി അഴിച്ചുകൊണ്ടു പോയത്. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പണം തിരികെ നല്‍കുമ്പോള്‍ ടിവി തിരിച്ചു നല്‍കാമെന്ന് പറഞ്ഞുകൊണ്ടാണ് ഇരുവരും ചേര്‍ന്ന് ടിവി അഴിച്ചുകൊണ്ടു പോയത്.ഇരുവരും ടിവി അഴിക്കുന്നതും വാതില്‍ തുറന്ന് കൊണ്ടുപോകുന്നതും വിഡിയോയില്‍ കാണാവുന്നതാണ്. ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് ഉൾപ്പെടയുള്ള മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്. ഓഫീസ് ജീവനക്കാര്‍ തടയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും റീഫണ്ട് […]