ഇതുവരെയായി 470ലേറെ പേരാണ് സമരഭൂമിയില്‍ മരിച്ചു വീണതെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച സര്‍ക്കാര്‍ ഇനിയും തങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്ന് ഡല്‍ഹിയില്‍ സമരം തുടരുന്ന കര്‍ഷകര്‍. ചര്‍ച്ചക്ക് തയ്യാറാകാനും ആവശ്യങ്ങള്‍ അംഗീകരിക്കാനും സര്‍ക്കാര്‍ തയ്യാറാവണമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച (എസ്.കെ.എം) ആവശ്യപ്പെട്ടു. വിവാദ കര്‍ഷക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകര്‍ തുടരുന്ന സമരം ആറ് മാസം പിന്നിട്ടിരിക്കുകയാണ്. ഡല്‍ഹിയുടെ സിംഘു, തിക്രി, ഗാസിപൂര്‍ അതിര്‍ത്തികളിലാണ് ആയിരക്കണക്കിന് വരുന്ന കര്‍ഷകര്‍ സമരം ചെയ്യുന്നത്. ഇതുവരെയായി 470ലേറെ പേര്‍ ഇവിടെ മരിച്ചു […]
National
കോവിഡ്: മൂന്നു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍ക്ക് അറസ്റ്റ് വേണ്ടെന്ന് രാജസ്ഥാന്‍ പൊലീസ്
മെയ് 17ന് ഒരു പ്രതിയുടെ മൂന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുമ്പോള്‍ ജസ്റ്റിസ് പങ്കജ് ഭണ്ഡാരിയാണ് കോവിഡ് സാഹചര്യത്തില്‍ അറസ്റ്റ് വേണ്ടെന്ന് ഉത്തരവിറക്കിയത്. മൂന്നു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതും ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ വിചാരണ നടത്താവുന്നതുമായ കേസുകളില്‍ അറസ്റ്റ് വേണ്ടെന്ന് രാജസ്ഥാന്‍ പൊലീസിന് ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശം. കോവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് പുതിയ തീരുമാനം. ജൂലൈ 17 വരെ ഇത്തരം കേസുകളില്‍ അറസ്റ്റ് വേണ്ടെന്നാണ് ക്രൈം എഡിജി രവിപ്രകാശ് പുറത്തിറക്കിയ ഉത്തരവില്‍ […]
ഭക്ഷണം ചോദിക്കുന്നവന് നിങ്ങള്‍ കല്ല് നല്‍കുമോ ?: കേന്ദ്രസര്‍ക്കാരിനെ ബൈബിള്‍ വചനം ഓര്‍മിപ്പിച്ച് ശശി തരൂര്‍
കോവിഡ് രണ്ടാം തരംഗം നേരിടുന്നില്‍ വീഴ്ച്ച പറ്റിയ കേന്ദ്രസര്‍ക്കാരിനെ ബൈബിള്‍ വചനം ഓര്‍മിപ്പിച്ച് എം.പി ശശി തരൂര്‍. നിങ്ങളില്‍ ആരുടെയെങ്കിലും മകന്‍ ഭക്ഷണം ചോദിച്ചാല്‍ നിങ്ങള്‍ അവന് കല്ല് നല്‍കുമോ എന്ന ബൈബിള്‍ വചനം ഉദ്ധരിച്ച തരൂര്‍, ജനങ്ങള്‍ ഗത്യന്തരമില്ലാതെ വാക്‌സിന്‍ ചോദിച്ചപ്പോള്‍ സര്‍ക്കാര്‍ അവര്‍ക്ക് ശവക്കല്ലറയിലെ കല്ല് നല്‍കുകയാണെന്ന് കുറ്റപ്പെടുത്തി. സംസ്ഥാനങ്ങള്‍ നേരിട്ട് കോവിഡ് വാക്‌സിന്‍ വാങ്ങാന്‍ ഒരുങ്ങുന്ന വാര്‍ത്തകള്‍ക്കിടെയാണ് ശശി തരൂര്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്. നിങ്ങളില്‍ ആരുടെയെങ്കിലും മകന്‍ ഭക്ഷണം ചോദിച്ചാല്‍, നിങ്ങളാരാങ്കിലും […]
കോവിഡ് ഭീതിക്കിടെ തെരഞ്ഞെടുപ്പ് ഡ്യൂട്ടി: യു.പിയില്‍ അധ്യാപകരുടെ കൂട്ടമരണമെന്ന് സംഘടനകള്‍
തെരഞ്ഞെടുപ്പ് ചുമതലയെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ കോവിഡ് ബാധിച്ച് മരിച്ച അധ്യാപകരുടെ എണ്ണം ആയിരം കവിഞ്ഞതായി അധ്യാപക സംഘടനകള്‍. കോവിഡ് പശ്ചാതലത്തില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ചുമതല നിര്‍വഹിച്ചതോടെ, കോവിഡ് ബാധിച്ച് മരിച്ച അധ്യാപകരുടെ എണ്ണം 706 ല്‍ നിന്നും 1,621 ആയി ഉയര്‍ന്നതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അയച്ച കത്തില്‍ സംഘടന പറഞ്ഞു. പ്രാഥമിക് ശിക്ഷക് സംഘ് എന്ന സംഘടനയാണ് മുഖ്യമന്ത്രിക്ക് കത്തയച്ചത്. മരണപ്പെട്ട അധ്യാപകരുടെയും മറ്റു സ്റ്റാഫുകളുടെയും വിവരങ്ങള്‍ ഉള്‍പ്പടെയാണ് സംഘം മുഖ്യമന്ത്രിക്ക് കത്തയച്ചത്. തെരഞ്ഞെടുപ്പ് […]
വാക്സിന്‍ ഉള്‍പെടെ കോവിഡ് പ്രതിരോധ സാമഗ്രികള്‍ സ്വന്തമായി ഉത്പാദിപ്പിക്കും; സാധ്യതകള്‍ തേടി തമിഴ്നാട്
വാക്സിന്‍ ഉള്‍പെടെ കോവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ സംസ്ഥാനത്തികത്തുതന്നെ ഉത്പാദിപ്പിക്കാന്‍ സാധ്യതകള്‍ തേടി തമിഴ്‌നാട്. തല്‍പരരായ ദേശീയ- അന്തര്‍ദേശീയ കമ്പനികള്‍ മെയ് 31നകം സര്‍ക്കാരുമായി ബന്ധപ്പെടണമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ അറിയിച്ചു. വ്യവസായ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തമിഴ്‌നാട് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്‍റ് കോര്‍പ്പറേഷനാകും (ടിഡ്‌കോ) കമ്പനികള്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുക. 50 കോടി രൂപയെങ്കിലും നിക്ഷേപിക്കാന്‍ തയ്യാറായ കമ്പനികളുമായി സംയുക്ത സംരംഭത്തിന്‍റെ അടിസ്ഥാനത്തില്‍ ടിഡ്‌കോ ഉത്പാദന യൂണിറ്റുകള്‍ സ്ഥാപിക്കും. കോവിഡ് വാക്സിന്‍, ഓക്സിജന്‍ പ്ലാന്‍റുകള്‍, മറ്റു ജീവന്‍ രക്ഷാ […]
അനാഥരായ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം, പ്രതിമാസം 2,500 രൂപ; കോവിഡ് ദുരിതത്തില്‍ ആശ്വാസ പ്രഖ്യാപനങ്ങളുമായി ഡല്‍ഹി സര്‍ക്കാര്‍
കോവിഡ് മഹാമാരിയില്‍ പ്രതിസന്ധി നേരിടുന്നവര്‍ക്കായി ഡല്‍ഹി സര്‍ക്കാരിന്‍റെ ആശ്വാസ പ്രഖ്യാപനങ്ങള്‍. കോവിഡില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. കുട്ടികള്‍ക്ക് 25 വയസാകുന്നതുവരെ പ്രതിമാസം 2,500 രൂപ വീതം നല്‍കുമെന്നും കെജ്രിവാള്‍ വ്യക്തമാക്കി. സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ ദുരിതമനുഭവിക്കുന്ന ദരിദ്ര കുടുംബങ്ങള്‍ക്ക് ഈ മാസം പത്തു കിലോ വീതം സൗജന്യ റേഷന്‍ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തിലെ മുഖ്യ വരുമാനക്കാരനെ നഷ്ടപ്പെട്ടവര്‍ക്ക് പ്രതിമാസം 2,500 രൂപ പെന്‍ഷന്‍ നല്‍കാനുള്ള പദ്ധതിയും മുഖ്യമന്ത്രി […]
മുംബൈയിൽ ഒഎന്‍ജിസി ബാര്‍ജുകള്‍ മുങ്ങി; 127 പേരെ കാണാനില്ല, രക്ഷാപ്രവർത്തനം തുടരുന്നു
മുംബൈയിൽ ഒഎന്‍ജിസി ബാര്‍ജുകള്‍ ചുഴലിക്കാറ്റില്‍ പെട്ട് മുങ്ങി. 127 പേരെ കാണാതായതായാണ് റിപ്പോര്‍ട്ട്. 146 പേരെ രക്ഷപ്പെടുത്താനും കഴിഞ്ഞിട്ടുണ്ട്. നാവികസേനയുടെ ഐഎൻഎസ് തൽവാറും ഹെലികോപ്ടറും രക്ഷാപ്രവർത്തനത്തിനായി എത്തിയിട്ടുണ്ട്. 273പേരാണ് ബാർജിലുണ്ടായിരുന്നത്. 146 പേരെ നാവിക സേന ഇതുവരെ രക്ഷപ്പെടുത്തി. അപകടത്തിൽ പെട്ട മറ്റ് രണ്ട് ബാർജുകളിലുള്ളവരെ രക്ഷിക്കാനുള്ള ശ്രമവും തുടരുകയാണ്. ഒഎൻജിസിയ്ക്കായി പ്രവർത്തിക്കുന്ന പി 305 ബാർജ് ഇന്നലെ ഉച്ചയോടെയാണ് നിയന്ത്രണം നഷ്ടമായി ഒഴുകി നടന്നത്. ചുഴലിക്കാറ്റിനോടൊപ്പം ശക്തമായ തിരയും സ്ഥിതി രൂക്ഷമാക്കി. മോശം കാലാവസ്ഥ മറികടന്നാണ് […]
‘കൂടുതല്‍ സംസാരിച്ചാല്‍ എനിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തും’: യു.പി ബിജെപി എംഎല്‍എ
ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപി എംഎല്‍എ രാകേഷ് റാത്തോഡ്. കോവിഡ് പ്രതിരോധത്തിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. സീതാപൂര്‍ എംഎല്‍എയാണ് അദ്ദേഹം. സീതാപൂരില്‍ ട്രോമ സെന്‍റര്‍ സജ്ജമാക്കാന്‍ എത്ര ശ്രമിച്ചിട്ടും കഴിഞ്ഞില്ലെന്ന് എംഎല്‍എ പറഞ്ഞു- “ഞാന്‍ ഒരുപാട് ശ്രമിച്ചു. പക്ഷേ എംഎല്‍എമാര്‍ക്ക് എന്ത് സ്ഥാനമാണുള്ളത്? ഞാൻ കൂടുതല്‍ സംസാരിക്കുകയാണെങ്കിൽ, രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടേക്കും”. എംഎല്‍എയ്ക്ക് സ്വന്തം സര്‍ക്കാരിനെ പ്രതിനിധീകരിക്കാന്‍ കഴിയുന്നില്ലേ എന്ന് ചോദിച്ചപ്പോള്‍ ‘എംഎൽഎമാർക്ക് മനസ്സ് തുറന്ന് സംസാരിക്കാൻ കഴിയുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഞാൻ മുമ്പ് ചോദ്യങ്ങൾ ഉന്നയിച്ച കാര്യം […]
ടൗട്ടേ ചുഴലിക്കാറ്റ്; ഗുജറാത്തിൽ കനത്ത നാശം
ടൗട്ടേ ചുഴലിക്കാറ്റിൽ ഗുജറാത്തിൽ കനത്ത നാശം. പോർബന്ധറിന് സമീപം, മണിക്കൂറിൽ 200 കിലോമീറ്റർ തീവ്രതയിൽ ആണ് ചുഴലിക്കാറ്റ് കരതൊട്ടത്. ഗുജറാത്തിലെ അഞ്ചു ജില്ലകളിൽ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചു. മേഖലയിൽ അതി തീവ്ര മഴ തുടരുകയാണ്. ചുഴലിക്കാറ്റിന് മുന്നോടിയായി ഗുജറാത്തിലെ 17 ജില്ലകളിൽ നിന്നും രണ്ട് ലക്ഷത്തോളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. മഹാരാഷ്ട്രയിൽ പലയിടങ്ങളിലും ശക്തമായ മഴ തുടരുകയാണ്. ചുഴലിക്കാറ്റിനെ തുടർന്ന് മഹാരാഷ്ട്രയിൽ ആറ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. മുംബൈ വിമാനത്താവളത്തിലെ പ്രവർത്തനം രാത്രി 10 […]
രാജ്യത്ത് കൊവിഡ് ബാധ അതിതീവ്രം; 24 മണിക്കൂറിനിടെ 4329 മരണം; ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന കണക്ക്
രാജ്യത്തെ കൊവിഡ് ബാധ അതിതീവ്രമായി തുടരുന്നു. 2,63,533 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 4329 പേർ മരണപ്പെട്ടു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന കണക്കാണ് ഇത്. ആകെ രാജ്യത്ത് 2,52,28,996 പേർക്കാണ് ഇതുവരെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. നിലവിൽ രോഗബാധിതരായി കഴിയുന്നത് 33,53,765 പേരാണ്. രാജ്യത്തെ ആകെ മരണം 2,78,719 ആയി. രണ്ടരക്കോടി കൊവിഡ് ബാധിതർ ഉണ്ടാവുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. അമേരിക്കയാണ് ആദ്യമായി രണ്ടരക്കോടി കൊവിഡ് രോഗികളിൽ എത്തിയത്. […]












