ആധുനിക വൈദ്യശാസ്ത്രം വിഡ്ഢിത്തം നിറഞ്ഞതാണെന്ന ബാബ രാംദേവിന്‍റെ പ്രസ്താവനയ്ക്കതിരെ രൂക്ഷവിമര്‍ശനവുമായി ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി. മഹാമാരിക്കാലത്ത് നിസ്വാര്‍ത്ഥ സേവനം കാഴ്ചവെയ്ക്കുന്ന ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവരെ ഒരു യോഗ്യതയുമില്ലാത്തയാള്‍ വിമര്‍ശിക്കുന്നത് അനുവദിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു റസൂല്‍ പൂക്കുട്ടിയുടെ വിമര്‍ശനം. ആധുനിക വൈദ്യ ശാസ്ത്രത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തിയതിന്‍റെ പേരില്‍ ഐ.എം.എ നേരത്തെ രാംദേവിന് ലീഗല്‍ നോട്ടീസ് അയച്ചിരുന്നു. രാംദേവിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രി തയ്യാറാവണമെന്നും ഐ.എം.എ ആവശ്യപ്പെട്ടിരുന്നു. അല്ലാത്തപക്ഷം രാംദേവിന്‍റെ പ്രസ്താവനകളെ ആരോഗ്യമന്ത്രിയും […]
National
ആയുഷ് മരുന്ന് വിതരണം സേവാഭാരതിക്ക്; കോവിഡിൽ രാഷ്ട്രീയം കലർത്തരുതെന്ന് പ്രധാനമന്ത്രിക്ക് കത്ത്
കോവിഡ് പോസിറ്റീവ് രോഗികൾക്കായി ആയുഷ് മന്ത്രാലയം വികസിപ്പിച്ചെടുത്ത ആയുഷ് 64 മരുന്നിന്റെ വിതരണം സേവാഭാരതിയെ ഏൽപ്പിച്ചതിൽ വിമർശനം ശക്തമാകുന്നു. ആയുർവേദ ആശുപത്രികളെ പോലും ഒഴിവാക്കിയാണ് വിതരണ ചുമതല ആയുഷ് മന്ത്രാലയം സേവാ ഭാരതിക്ക് നൽകി ഉത്തരവിറക്കിയത്. കോവിഡിൽ രാഷ്ട്രീയം കലർത്തരുതെന്ന് ആവശ്യപ്പെട്ട് വി.കെ ശ്രീകണ്ഠൻ എംപി പ്രധാനമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്തയച്ചു. ആയുഷ് 64 എന്ന മരുന്നിന്‍റെ വിതരണത്തിന്‍റെ പൂർണ ഉത്തരവാദിത്തം സേവാഭാരതിയെ ഏൽപ്പിച്ചാണ് ആയുഷ് മന്ത്രാലത്തിന് കീഴിലെ സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ആയുർവേദിക് സയൻസസ് […]
കേരളത്തിലെ ‘ഓക്സിജന്‍ നഴ്സുമാര്‍’ ഉള്‍പെടെ 12 സംരംഭങ്ങള്‍ക്ക് കേന്ദ്രത്തിന്‍റെ പ്രശംസ
കോവിഡ് സാഹചര്യം കൈകാര്യം ചെയ്യാനായി വിവിധ സംസ്ഥാനങ്ങള്‍ ഉപയോഗിച്ച മികച്ച രീതികളെ പ്രശംസിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളത്തിലെ ഓക്സിജന്‍ നഴ്സുമാര്‍ ഉള്‍പെടെ 12 സംരംഭങ്ങളാണ് പ്രശംസനാര്‍ഹമായത്. ഇവ പട്ടികപ്പെടുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കത്തെഴുതി. കേരളത്തിലെ ഓക്‌സിജന്‍ നഴ്സുമാര്‍ക്ക് പുറമെ തമിഴ്‌നാട്ടിലെ ടാക്‌സി ആംബുലന്‍സ്, രാജസ്ഥാനിലെ മൊബൈല്‍ ഒ.പി.ഡി തുടങ്ങിയവയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ പ്രശംസ പിടിച്ചുപറ്റി. കേരളത്തിലെ ആശുപത്രികളില്‍ ഓക്‌സിജന്‍റെ കൃത്യമായ ഉപയോഗം ഉറപ്പാക്കാനായിരുന്നു ഓക്‌സിജന്‍ നഴ്സുമാരുടെ സേവനം ഉപയോഗിച്ചത്. […]
രാജ്യത്ത് രണ്ടര ലക്ഷം പുതിയ കോവിഡ് കേസുകള്‍
രാജ്യത്ത് പുതുതായി രണ്ടര ലക്ഷം കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ് കേസുകള്‍ 2.6 കോടിയായി. 24 മണിക്കൂറിനിടെ 20.61 ലക്ഷം കോവിഡ് ടെസ്റ്റുകളാണ് നടത്തിയത്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് പരിശോധനയാണ് നടന്നത്. 2.59 ലക്ഷം കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. 4,209 കോവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 2,91,331 ആയി. നിലവില്‍ 30,27,92 സജീവ രോഗികളാണുള്ളത്. 3,57,29 പേര്‍ രോഗമുക്തരായി. തുടര്‍ച്ചയായ നാലാം […]
“കോവിഡ് ദുരിതത്തിൽ അനാഥരായവർക്ക് സൗജന്യ വിദ്യഭ്യാസം നൽകണം”
കോവിഡ് മഹാമാരിക്കിടെ അനാഥരായി മാറിയ കുട്ടികൾക്ക് സർക്കാർ സൗജന്യ വിദ്യഭ്യാസം നൽകി ഉയർത്തി കൊണ്ടുവരണമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. അനാഥരായ കുട്ടികളുടെ ഭാവി സംരക്ഷിക്കൽ രാജ്യത്തിന്റെ കടമയാണെന്നും സോണിയ ഗാന്ധി പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ വ്യക്തമാക്കി. അന്നദാതാവായ രക്ഷിതാവോ, മതാപിതാക്കൾ പൂർണമായോ നഷ്ടപ്പെട്ടവരെ കെെയ്യൊഴിയാൻ പാടില്ല. മതാപിതാക്കളെ നഷ്ടപ്പെടുന്ന കുട്ടികൾ അത്യന്തം കടുത്ത വിഷമഘട്ടത്തിലൂടെയായിരിക്കും കടന്ന് പോകുന്നത്. പിന്തുണ നൽകാതെ അവരെ ഉയർത്തികൊണ്ട് വരാൻ സാധിക്കില്ല. നവോദയ വിദ്യാലയങ്ങൾ വഴി ഈ കുട്ടികളുടെ വിദ്യഭ്യാസം സർക്കാർ […]
രാജ്യത്ത് വാക്സിനേഷന്‍ മന്ദഗതിയില്‍; ശരാശരി പ്രതിദിന കുത്തിവെപ്പില്‍ ഇടിവ്
കോവിഡിന്‍റെ രണ്ടാം തരംഗം അതിരൂക്ഷമായി ബാധിക്കുകയും മൂന്നാം തരംഗം സംബന്ധിച്ച് ആശങ്കകള്‍ നിലനില്‍ക്കുകയും ചെയ്യുമ്പോള്‍ രാജ്യത്ത് വാക്സിനേഷന്‍ പ്രക്രിയ മന്ദഗതിയിലാകുന്നു. വാക്‌സിൻ ലഭിച്ചവരുടെ രണ്ടു മാസത്തെ ശരാശരി എണ്ണമെടുക്കുമ്പോള്‍ ഏഴു ദിവസം തുടര്‍ച്ചയായി ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ ആഴ്ച ദിവസം ശരാശരി 11.66 ലക്ഷം പേര്‍ക്ക് മാത്രമാണ് വാക്‌സിന്‍ ലഭിച്ചതെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. മാര്‍ച്ച് 14നു ശേഷമുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇത് ശരാശരിക്കും വളരെ താഴെയാണ്. ലോകത്തെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മ്മാണ കേന്ദ്രമായ രാജ്യത്ത് […]
കറുപ്പായോ വെളുപ്പായോ ശരീരത്തില്‍ ഒരു പാട്; ജീവനെടുക്കുന്ന ഫംഗസിന്‍റെ ഭീതിയില്‍ ഡല്‍ഹി
ബ്ലാക്ക് – വൈറ്റ് ഫംഗസുകളുടെ ഭീതിയിൽ ഡല്‍ഹി. ഇതിനകം ഇരുനൂറോളം ബ്ലാക്ക് ഫംഗസ് കേസുകളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്. രോഗം ചികിത്സിക്കാനുള്ള മരുന്നുകളുടെ ദൗർലഭ്യവും തലസ്ഥാന നഗരിയിൽ കൂടുകയാണ്. അർബുദ, പ്രമേഹ രോഗ ബാധിതരിലാണ് ബ്ലാക്ക് ഫംഗസ് ബാധ റിപ്പോ൪ട്ട് ചെയ്യുന്നത്. രൂപപ്പെടുന്നത് ശരീരത്തിൽ ഒരു പാടായി. പക്ഷേ ക്രമേണ കോവിഡ് രോഗികളുടെ ജീവൻ തന്നെയെടുത്തേക്കാവുന്ന അപകടകാരി. വൈറ്റും ബ്ലാക്കുമായി രൂപപ്പെടുന്ന ഈ ഫംഗസിന്‍റെ ഭീതിയിലാണ് തലസ്ഥാന നഗരി. ഡൽഹി എയിംസിൽ മാത്രം ദിനേന ഇരുപതിലധികം രോഗികളിലാണ് […]
“കോവിഡ് ദുരിതത്തിൽ അനാഥരായവർക്ക് സൗജന്യ വിദ്യഭ്യാസം നൽകണം”
കോവിഡ് മഹാമാരിക്കിടെ അനാഥരായി മാറിയ കുട്ടികൾക്ക് സർക്കാർ സൗജന്യ വിദ്യഭ്യാസം നൽകി ഉയർത്തി കൊണ്ടുവരണമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. അനാഥരായ കുട്ടികളുടെ ഭാവി സംരക്ഷിക്കൽ രാജ്യത്തിന്റെ കടമയാണെന്നും സോണിയ ഗാന്ധി പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ വ്യക്തമാക്കി. അന്നദാതാവായ രക്ഷിതാവോ, മതാപിതാക്കൾ പൂർണമായോ നഷ്ടപ്പെട്ടവരെ കെെയ്യൊഴിയാൻ പാടില്ല. മതാപിതാക്കളെ നഷ്ടപ്പെടുന്ന കുട്ടികൾ അത്യന്തം കടുത്ത വിഷമഘട്ടത്തിലൂടെയായിരിക്കും കടന്ന് പോകുന്നത്. പിന്തുണ നൽകാതെ അവരെ ഉയർത്തികൊണ്ട് വരാൻ സാധിക്കില്ല. നവോദയ വിദ്യാലയങ്ങൾ വഴി ഈ കുട്ടികളുടെ വിദ്യഭ്യാസം സർക്കാർ […]
ബ്ലാക് ഫംഗസ് പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് തെലങ്കാനയും
എന്‍പതോളം ബ്ലാക് ഫംഗസ് രോഗങ്ങളാണ് തെലങ്കാനയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ബ്ലാക് ഫംഗസ് പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് തെലങ്കാനയും. 1897ലെ പകര്‍ച്ചവ്യാധി നിയമത്തിന്റെ കീഴിലാണ് ഇതുസംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കിയത്. നേരത്തെ, രോഗം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് രാജസ്ഥാനും ബ്ലാക് ഫംഗസ് പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചിരുന്നു. എന്‍പതോളം ബ്ലാക് ഫംഗസ് രോഗങ്ങളാണ് തെലങ്കാനയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളും ബ്ലാക് ഫംഗസിന്റെ ലക്ഷണങ്ങളോടെയുള്ള രോഗങ്ങള്‍ നിര്‍ബന്ധമായും ആരോഗ്യ വകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. […]
പ്രതിച്ഛായ വർധിപ്പിക്കണം; അന്താരാഷ്ട്ര ചാനൽ ആരംഭിക്കാൻ പദ്ധതിയുമായി കേന്ദ്രസർക്കാർ
ഇന്ത്യൻ വീക്ഷണങ്ങൾ ലോകത്തിനു മുന്നിലെത്തിക്കാൻ ബി.ബി.സി മാതൃകയിൽ ടി.വി ചാനൽ ആരംഭിക്കാനുള്ള പദ്ധതിയുമായി കേന്ദ്രസർക്കാർ. കോവിഡ് പ്രതിരോധം ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളിൽ അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഇന്ത്യക്കെതിരെ രൂക്ഷ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് പ്രതിച്ഛായ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് അന്താരാഷ്ട്ര ചാനൽ തുടങ്ങാൻ പദ്ധതി ഒരുങ്ങുന്നത്. ‘ഡി.ഡി ഇൻറർനാഷണൽ’ ചാനലിന്റെ വിശദമായ പദ്ധതിരേഖ സമർപ്പിക്കുവാൻ ആവശ്യപ്പെട്ടുള്ള താൽപര്യപത്രം കഴിഞ്ഞ 13ന് പുറപ്പെടുവിച്ചിരുന്നു. ദൂരദർശന്റെ ആഗോള സാന്നിധ്യമാകാനും അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ ശബ്ദമാകാനുമാണ് ലക്ഷ്യമിടുന്നതെന്ന് ഇതിൽ പറയുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളുമായി ചേർന്ന് […]












