കറൻസി നോട്ടുകളിൽ നിന്ന് മഹാത്മാ ഗാന്ധിയെ മാറ്റില്ലെന്ന് റിസർവ് ബാങ്ക്. പുതിയ സീസൺ കറൻസി നോട്ടുകളിൽ എപിജെ അബ്ദുൽ കലാം, രവീന്ദ്രനാഥ് ടാഗോർ തുടങ്ങിയ നേതാക്കളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തുമെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു ആർബിഐ. ഇത്തരത്തിൽ ഒരു തീരുമാനവും തങ്ങൾ എടുത്തിട്ടില്ലെന്ന് റിസർവ് ബാങ്ക് പ്രസ്താവനയിൽ അറിയിച്ചു.
National
ട്രെയിൻ യാത്രക്കാർക്ക് ആശ്വാസം; ഐആര്‍ടിസി ടിക്കറ്റ് ബുക്കിംഗ് പരിധി ഇരട്ടിയാക്കി
സ്ഥിരം ട്രെയിൻ യാത്രക്കാർക്ക് ആശ്വാസം. ഒരു മാസം ബുക്ക് ചെയ്യാവുന്ന ടിക്കറ്റുകളുടെ പരിധി ഇരട്ടിയാക്കി. അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്യാത്തവർക്ക് ഇനി മുതൽ 12 ടിക്കറ്റ് മാസം ബുക്ക് ചെയ്യാം. അകൗണ്ട് ആധാറുമായി ലിങ്ക് ചെയ്തവർക്ക് 24 ടിക്കറ്റും ബുക്ക് ചെയ്യാം. റെയിവേ മന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവിറക്കി. ഇന്ന് മുതൽ യാത്രക്കാർക്ക് സംവിധാനം പ്രയോജനപ്പെടുത്താം. ഇതോടെ യാത്രക്കാരന് സ്വന്തം അക്കൗണ്ടിൽ നിന്ന് നിലവിലുള്ളതിന്റെ ഇരട്ടി ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകും. ആധാർ ലിങ്ക് ചെയ്ത അക്കൗണ്ടിൽ നിന്ന് […]
മതസ്വാതന്ത്ര്യം ഇന്ത്യയുടെ മുഖമുദ്ര, ചില പ്രസ്താവന രാജ്യത്തിന്റെ നിലപാടല്ല; വിദേശകാര്യമന്ത്രാലയം
പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ വിവാദ പരാമർശത്തിൽ ഒഐസിയുടെ നിലപാട് തള്ളി ഇന്ത്യ. ഇസ്ലാമിക രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒഐസിയുടെ നിലപാട് തള്ളുന്നു, മതസ്വാതന്ത്ര്യം ഇന്ത്യയുടെ മുഖമുദ്രയാണെന്ന് വിദേശകാര്യമന്ത്രാലയം പറഞ്ഞു. ചില പ്രസ്താവന രാജ്യത്തിന്റെ നിലപാടല്ലെന്നും ഇന്ത്യ വ്യക്തമാക്കി. അപകീർത്തി പരാമർശത്തിൽ പ്രതിഷേധമറിയിച്ച് കുവൈറ്റ് രംഗത്തെത്തിയിരുന്നു . ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തിയാണ് കുവൈറ്റ് പ്രതിഷേധം അറിയിച്ചത്. നുപുറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ ബിജെപി നടപടിയെ കുവൈറ്റ് സ്വാഗതം ചെയ്തു. നേരത്തെ, വിഷയത്തിൽ ഖത്തറും പ്രതിഷേധം അറിയിച്ചിരുന്നു. ബിജെപി ദേശീയ വക്താവായിരുന്ന […]
ബീഹാറില്‍ കൂട്ട ആത്മഹത്യ; അഞ്ചംഗ കുടുബം കടക്കെണിയിലായിരുന്നുവെന്ന് പൊലീസ്
ബീഹാറിലെ സമസ്തിപൂര്‍ ജില്ലയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി.വ്യാഴാഴ്ചയാണ് വിദ്യാപതിനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ മൗ ഗ്രാമത്തില്‍ ദാരുണമായ സംഭവമുണ്ടായത്. മരിച്ചവരുടെ കുടുംബം വലിയ കടക്കെണിയില്‍പ്പെട്ടതായാണ് വിവരം. ഇതാണ് ആത്മഹത്യക്ക് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മനോജ് കുമാര്‍ ഝാ (35), സുന്ദര്‍മണി (25), സീതാദേവി (65), മക്കളായ ശിവം (6), സത്യം (5) എന്നിവരാണ് വീടിനുള്ളില്‍ ആത്മഹത്യ ചെയ്തത്. കൊലപാതകം, ആത്മഹത്യ എന്നീ രണ്ട് സാധ്യതകള്‍ പരിശോധിച്ച് വരുന്നതിനിടയിലാണ് കുടുംബം കടക്കെണിയില്‍പ്പെട്ടെന്ന് […]
കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുൽ ഗാന്ധി ചുമതലയേൽക്കണം; ഡൽഹി കോൺഗ്രസ്
കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുൽ ഗാന്ധി ചുമതലയേൽക്കണമെന്ന് ഡൽഹി കോൺഗ്രസ്. ഐകകണ്‌ഠേന പ്രമേയം പാസാക്കിയതായി ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അനിൽ കുമാർ പറഞ്ഞു. രാഹുൽ ഗാന്ധിയെപ്പോലുള്ള ഒരു നേതാവിന് മാത്രമേ ഈ പ്രതിസന്ധി കാലത്ത് കോൺഗ്രസിനെ കൂടുതൽ ശക്തിപ്പെടുത്താനും പുനരുജ്ജീവിപ്പിക്കാനും കഴിയൂ എന്ന് പ്രമേയത്തില്‍ പറയുന്നു. രാജീന്ദർ നഗർ ഉപതെരഞ്ഞെടുപ്പിനായി പാര്‍ട്ടി ഒരുങ്ങിയെന്നും അനില്‍ കുമാര്‍ പറഞ്ഞു. ദ്വിദിന നവ് സങ്കൽപ് ശിബിര്‍ സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. താഴേത്തട്ടിലെ പ്രവര്‍ത്തകര്‍ മുതൽ നേതാക്കള്‍ […]
നൂപൂർ ശർമയുടെ പ്രസ്താവനയിൽ പ്രധാനമന്ത്രിക്ക് അതൃപ്തി; നിലപാട് വ്യക്തമാക്കി ഇന്ത്യ
ബിജെപി നേതാവ് നൂപൂർ ശർമയുടെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം അറിയിച്ച രാജ്യങ്ങൾക്ക് മുന്നിൽ നിലപാട് വിശദീകരിച്ച്ഇന്ത്യ. നൂപുറിന്റെ പ്രസ്താവന ഇന്ത്യയുടെ നിലപാടിനെതിരാണ്. എല്ലാ വിശ്വാസങ്ങളെയും ആദരിക്കുന്ന സമീപനമാണ് ഇന്ത്യയുടേത് എന്നും രാജ്യം നിലപാട് വ്യക്തമാക്കി. വ്യക്തികൾ നടത്തുന്ന പ്രകോപനപരമായ പ്രസ്താവന രാജ്യത്തിന്റെ നിലപാടായി കാണേണ്ട. മതസൗഹാർദ്ദം തകർക്കുന്ന വിധത്തിൽ പ്രസ്താവന നടത്തുന്നവർക്കെതിരെ തുടർന്നും രാജ്യം ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഇന്ത്യ അറിയിച്ചു. നൂപൂർ ശർമയുടെ വിവാദ പരാമർശത്തിന് തുടർച്ചയായി വക്താക്കൾക്ക് കർശന നിയന്ത്രണം നൽകുകയാണ് ബിജെപി. പാർട്ടി നിലപാടിന് […]
യുവാവിനെ പട്ടാപ്പകല്‍ നടുറോഡില്‍ വെട്ടിക്കൊന്നു; മാസ്‌ക്കിട്ടെത്തി ആക്രമിച്ച ആറുപേര്‍ക്കായി തെരച്ചില്‍
പഞ്ചാബില്‍ വീണ്ടും പട്ടാപ്പകല്‍ കൊലപാതകം. ബദനി കാളന്‍ മേഖലയില്‍ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. കൊലയ്ക്ക് പിന്നില്‍ ആറംഗ സംഘമാണെന്നാണ് റിപ്പോര്‍ട്ട്. 25കാരനായ ദേശ് രാജാണ് കൊല്ലപ്പെട്ടത്. മോഗ മാര്‍ക്കറ്റിലാണ് സംഭവം നടന്നത്. ബൈക്കുകളിലെത്തിയ അക്രമികള്‍ വടിവാളുകളും കത്തികളും കമ്പും കൊണ്ട് യുവാവിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. മരക്കുറ്റികളും കമ്പുകളുമായി എത്തിയ സംഘം യുവാവിന്റെ കൈയും കാലും തല്ലിയൊടിച്ച ശേഷമാണ് കത്തികൊണ്ട് കഴുത്തറുത്തത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അക്രമികള്‍ പലരും മുഖംമറച്ചിരുന്നതിനാല്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് എല്ലാവരേയും […]
ഇന്ത്യയിലും കുരങ്ങുപനി? സാമ്പിൾ വിദഗ്ധ പരിശോധനയ്ക്ക് അയച്ചു
ഇന്ത്യയിലും കുരങ്ങുപനിയെന്ന് സംശയം. ഉത്തർ പ്രദേശിലെ ഗാസിയാബാദിലെ അഞ്ചുവയസുകാരിക്കാണ് രോഗ ലക്ഷണങ്ങൾ കണ്ടെത്തിയത്. കുട്ടിക്കും ബന്ധുക്കൾക്കും വിദേശ യാത്രാ പശ്ചാത്തലമില്ല. കുട്ടിയുടെ സാമ്പിൾ പുനെ എൻഐവിയിലേക്ക് അയച്ചിട്ടുണ്ട്. നിലവിൽ ഭയപ്പെടാനുള്ള സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ഡൽഹിയിൽ 500 ദേശീയ പതാകകൾ സ്ഥാപിക്കാൻ കേജ്‌രിവാൾ; ഞായറാഴ്ചകളിൽ ദേശീയ ഗാനാലാപനം സംഘടിപ്പിക്കും
ഇന്ത്യയുടെ സ്വാതന്ത്ര ദിനത്തിന് മുന്നോടിയായി ഡൽഹിയിൽ 500 ദേശീയ പതാകകൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. ഫഌഗ് കോഡ് ഉറപ്പ് വരുത്താൻ അഞ്ചംഗ കമ്മിറ്റിയും രൂപീകരിച്ചതായി അദ്ദേഹം അറിയിച്ചു. ഇതിന് പുറമെ എല്ലാ ഞായറാഴ്ചകളിലും ദേശിയ ഗാനാലാപനം നടത്തുമെന്നും കേജ്രിവാൾ പറഞ്ഞു. ഫഌഗുകൾ സ്ഥാപിച്ചയിടത്ത് ഞായറാഴ്ചകളിൽ രാവിലെ 10 മണിക്ക് ‘തിരംഗ സമ്മാൻ സമിതി’ ജനങ്ങളെ വിളിച്ചുകൂട്ടുകയും അവിടെ വച്ച് ദേശിയഗാനം ആലപിക്കുകയും ചെയ്യാനാണ് തീരുമാനം. ഈ സന്നദ്ധ പ്രവർത്തകർ ഡൽഹിയിൽ ആരും പട്ടിണി കിടക്കില്ലെന്ന് ഉറപ്പ് […]
ജമ്മു കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; ഹിസ്ബുൾ സീനിയർ കമാൻഡറെ സൈന്യം വധിച്ചു
ജമ്മു കശ്മീരിലെ അനന്ത്നാഗിൽ സുരക്ഷാസേനയും ഭീകരരുമായി ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ ഹിസ്ബുൾ സീനിയർ കമാൻഡറെ സുരക്ഷാസേന വധിച്ചു. ഇവരിൽ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു. ഏറ്റുമുട്ടലിൽ മൂന്ന് സൈനികർക്കും ഒരു പ്രദേശവാസിക്കും പരുക്കേറ്റു. ആക്രമണത്തിൽ പരുക്കേറ്റവരെ ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പരുക്കുകൾ ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിലായി ഈ മേഖലകളിൽ ഏറ്റുമുട്ടൽ തുടരുകയായിരുന്നു.












