കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് ദീർഘകാലം അധികാരത്തിലിരുന്നവർ ആദിവാസി മേഖലകളുടെ വികസനത്തിനായി ഒന്നും ചെയ്തില്ല. കഠിനാധ്വാനം ആവശ്യമുള്ള മേഖലയെ പൂർണമായി അവഗണിച്ചു. ബിജെപി എക്കാലവും പാവപ്പെട്ടവർക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാന മന്ത്രിയുടെ അഹമ്മദാബാദ് സന്ദർശനം തുടരുകയാണ്. “വോട്ടിന് വേണ്ടിയോ, തെരഞ്ഞെടുപ്പ് ജയത്തിനോ വേണ്ടിയല്ല ബിജെപി വികസന പ്രവർത്തനങ്ങൾ നടത്തുന്നത്. ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിനാണ്. ദീര്ഘകാലം രാജ്യം ഭരിച്ചവർ ആദിവാസി മേഖലകളുടെ വികസനത്തിന് താൽപര്യം കാണിച്ചിരുന്നില്ല. കഠിനാധ്വാനം നടത്താനുള്ള മടിയാണ് ഇതിന് കാരണം.” ഖുദ്‌വേലിൽ […]
National
അതിർത്തി കടന്നുള്ള ഇന്ത്യ ബംഗ്ലാദേശ് ബസ് സർവീസ് പുനരാരംഭിച്ചു
ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി കടന്നുള്ള ബസ് സർവീസ് പുനരാരംഭിച്ചു. ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരാണ് ക്രോസ്-ബോർഡർ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തത്. കൊവിഡിനെ തുടർന്ന് രണ്ട് വർഷമായി ധാക്ക-കൊൽക്കത്ത-ധാക്ക സർവീസ് താൽക്കാലികമായി നിർത്തിയിരുന്നു. ധാക്ക-സിൽഹത്-ഷില്ലോങ്-ഗുവാഹത്തി-ധാക്ക റൂട്ട് ഒഴികെ മറ്റ് 4 റൂട്ടുകളിലും സർവീസ് പുനരാരംഭിച്ചു. രാവിലെ 7ന് ബംഗ്ലാദേശിൽ നിന്നുള്ള ആദ്യ ട്രിപ്പ് ധാക്കയിലെ മോത്തിജീലിൽ നിന്ന് യാത്ര തിരിച്ചു. ധാക്ക മുതൽ കൊൽക്കത്ത വരെ ഏകദേശം 500 കിലോമീറ്റർ ദൂരമുണ്ട്. 20 മണിക്കൂറിലധികം യാത്ര ചെയ്യേണ്ടി വരും. […]
ആശങ്ക ഉയരുന്നു, രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ വർധിക്കുന്നു
രാജ്യം വീണ്ടും കൊവിഡ് ആശങ്കയിൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,584 പേർക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 100 ദിവസങ്ങൾക്കിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണിത്. കണക്കുകൾ പ്രകാരം സജീവ രോഗികളുടെ എണ്ണം രണ്ടാഴ്ചയ്ക്കിടെ എട്ട് മടങ്ങ് വർദ്ധിച്ചു. രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 36,267 ആണ്. ഇന്നലെ 3,791 പേർ രോഗമുക്തി നേടി. അതേസമയം 24 പേർ വൈറസ് ബാധിച്ച് മരിച്ചു. രാജ്യത്തുടനീളം ഇന്നലെ 3,35,050 പരിശോധനകളാണ് നടത്തിയത്. 2.26 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. പ്രതിവാര […]
‘മഹാമാരിക്കോ യുദ്ധത്തിനോ ഉലയ്‌ക്കാനാവില്ല‘: വെല്ലുവിളി അതിജീവിക്കാൻ ഇന്ത്യൻ സമ്പദ്ഘടനയെ പ്രാപ്തമാക്കിയത് കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങളെന്ന് ധനകാര്യ മന്ത്രി
കൊറോണയും യുക്രൈൻ യുദ്ധവും ഉയർത്തിയ വെല്ലുവിളി അതിജീവിക്കാൻ സമ്പദ്ഘടനയെ പ്രാപ്തമാക്കിയത് കേന്ദ്ര സർക്കാരിന്റെ ഫലപ്രദമായ സാമ്പത്തിക നയങ്ങളാണെന്ന് ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ. വെല്ലുവിളികളെ അതിജീവിക്കാൻ ഇന്ത്യൻ സമ്പദ്ഘടന സുശക്തമെന്ന് കേന്ദ്ര ധനകാര്യവകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.(nirmala seetharaman praises modi government) ലോകത്ത് മറ്റൊരു രാജ്യങ്ങൾക്കും സാദ്ധ്യമാകാത്ത നേട്ടം കൈവരിക്കാൻ ഇന്ത്യക്ക് സാധിച്ചു. നമ്മൾ മുന്നേറുകയാണ്. നമ്മുടെ സമ്പദ്ഘടന സമസ്ത മേഖലയിലും ഡിജിറ്റൽവത്കരിക്കപ്പെട്ടു. ജനങ്ങളുടെ പങ്കാളിത്തത്തോടെയാണ് ഇത് സാധിച്ചത്. തുടർന്നും ജനങ്ങൾക്ക് വേണ്ടി സർക്കാർ […]
ഡൽഹിയിൽ ഡീസൽ ഉപയോഗം അടുത്തവർഷം ആദ്യം മുതൽ നിരോധിക്കും
ഡൽഹിയിൽ ഡീസൽ ഉപയോഗം അടുത്തവർഷം ആദ്യം മുതൽ നിരോധിക്കും. 2023 ജനുവരി ഒന്ന് മുതലാണ് നിരോധിക്കുക. ( delhi bans diesel next year ) വ്യാവസായിക ഉപയോഗം അടക്കം പൂർണമായാണ് ഡീസൽ ഉപയോഗം തടയുക. രാജ്യ തലസ്ഥാനത്തെ അന്തരീക്ഷ ഗുണനിലവാരം സംരക്ഷിക്കാൻ നിയോഗിച്ച സമിതിയുടേതാണ് തീരുമാനം. ഡൽഹിയിലെ അന്തരീക്ഷ മാലിന്യ വിഷയം അതീവ രൂക്ഷം ആകാതിരിക്കാൻ ഡീസൽ നിരോധനം അനിവാര്യമെന്ന് സമിതി വിലയിരുത്തി. ഡൽഹിയിലേതിന് സമാനമായി പത്ത് വർഷത്തിലധികം പഴക്കമുള്ള ഡീസൽ വാഹനങ്ങൾ നിരോധിച്ച ഛണ്ഡീഗഡ്‌ന്റെ […]
NH 53 നിർമാണം, ഗിന്നസ് വേൾഡ് റെക്കോർഡ് നേടി ഇന്ത്യ
ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI). അമരാവതിക്കും അകോലയ്ക്കും ഇടയിൽ 75 കിലോമീറ്റർ ദൈർഘ്യമുള്ള ഹൈവേ, 105 മണിക്കൂറും 33 മിനിറ്റും കൊണ്ട് നിർമിച്ചതിനാണ് റെക്കോർഡ്. 2019ൽ ഖത്തറിലെ പൊതുമരാമത്ത് അതോറിറ്റി അഷ്ഗൽയുടെ റെക്കോർഡാണ് NHAI പഴങ്കഥയാക്കിയത്. ദേശീയപാത 53ന്റെ ഭാഗമാണ് പുതുതായി നിർമിച്ച റോഡ്. ജൂൺ 3 രാവിലെ ഏഴിന് ആരംഭിച്ച റോഡ് നിർമാണം 7 ന് വൈകീട്ട് 5 മണിയോടെ വിജയകരമായി പൂർത്തിയാക്കി. എൻഎച്ച്എഐയിലെ 800 ജീവനക്കാരും […]
രാജ്യത്ത് കൊവിഡ് കേസുകളിൽ വൻ വർധന
രാജ്യത്ത് കൊവിഡ് കേസുകളിൽ വൻ വർധന. 24 മണിക്കൂറിനിടെ 5,233 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഏഴ് മരണവും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തെക്കാൾ 41% കേസുകളുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. മാർച്ചിന് ശേഷം ഇതാദ്യമായാണ് കൊവിഡ് കണക്കുകൾ അയ്യായിരത്തിന് മുകളിൽ എത്തുന്നത്. മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,881 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മുംബൈയിൽ മാത്രം 1,242 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഡൽഹിയിൽ 450 പേർക്കും തമിഴ്‌നാട്ടിൽ 144 പേർക്കും ഗുജറാത്തിൽ 72 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. കേരളത്തിൽ […]
രാജസ്ഥാന്‍ രാജ്യസഭാ തെരഞ്ഞെടുപ്പ്; ബിജെപി കുതിരക്കച്ചവടം നടത്തുന്നുവെന്ന് കോണ്‍ഗ്രസ്
രാജസ്ഥാന്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വോട്ടുമറിക്കാന്‍ കുതിരക്കച്ചടവടം നടത്തുന്നുവന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസിന്റെ പരാതി. മൂന്നുസീറ്റും ജയിക്കാനുള്ള വോട്ടുറപ്പാക്കിയിട്ടുണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ട്വന്റിഫോറിനോട് പറഞ്ഞു. അതിനിടെ മാധ്യമ ഉടമസുഭാഷ് ചന്ദ്രയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി രംഗത്തുവന്നു. രാജസ്ഥാനില്‍ രണ്ടുസീറ്റില്‍ കോണ്‍ഗ്രസും ഒരു സീറ്റില്‍ ബിജെപിയും ജയമുറപ്പിച്ചെങ്കിലും നാലാമത്തെ സീറ്റില്‍ കോണ്‍ഗ്രസിന്റെ പ്രമോദ് തിവാരിയോ, ബിജെപി പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്രന്‍ സുഭാഷ് ചന്ദ്രയോ ജയിച്ചുകയറുമെന്ന ചോദ്യമാണ് ഇരുപാര്‍ട്ടികളുടെയും ചങ്കിടിപ്പ് കൂട്ടുന്നത്. റിസോര്‍ട്ടുകളിലേക്ക് […]
‘ചൂട് കൂടുതലാണെന്ന് കെകെ പറഞ്ഞപ്പോൾ ലൈറ്റുകൾ ഓഫ് ചെയ്തിരുന്നു, പരിപാടി കാണാൻ വന്ന മറ്റാർക്കും പ്രശ്‌നമില്ലായിരുന്നു’ : സംഘാടകർ
കൊൽക്കത്തയിലെ നസ്രുൾ മഞ്ചിൽ നടന്ന പരിപാടിക്കിടെ ബോളിവുഡ് ഗായകൻ കെകെയ്ക്ക് യാതൊരു പ്രശ്‌നങ്ങളും ഉണ്ടായില്ലെന്ന് സംഘാടകർ. ചൂടു കൂടുതലാണെന്ന് കെകെ പറഞ്ഞപ്പോൾ കുറച്ച് ലൈറ്റുകൾ ഓഫ് ചെയ്തുവെന്നും എസി പ്രവർത്തിക്കാത്തത് സംഘാടകരുടെ കുഴപ്പമല്ലെന്നും സംഘാടകർ പറഞ്ഞു. അഗ്‌നിശമന വാതകം ഉപയോഗിച്ചത് ഓഡിറ്റോറിയത്തിന് പുറത്താണെന്നും സംഘാടക സമിതി അംഗമായ ദേബശിഷ് ദാസ് പറഞ്ഞു. നസ്രുൾ മഞ്ചിൽ നടന്ന കെകെയുടെ സംഗീത പരിപാടിക്കിടെ ഒട്ടേറെ വീഴ്ചകൾ പറ്റിയെന്നും കെകെ അസ്വസ്ഥനായിരുന്നു എന്നുമുള്ള ആരോപണങ്ങളെ തീർത്തും തള്ളുകയാണ് സംഘാടകർ. പരിപാടിക്കിടെ ഒരു […]
പ്രവാചകനെതിരായ പരാമര്‍ശത്തില്‍ അനുനയ നീക്കവുമായി കേന്ദ്രം; നേരിട്ടിടപെടാന്‍ വിദേശകാര്യമന്ത്രി
പ്രവാചകനെതിരായ ബിജെപി നേതാവ് നുപുര്‍ ശര്‍മയുടെ വിവാദ പരാമര്‍ശത്തില്‍ അനുനയ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. വിഷയത്തില്‍ പ്രതിഷേധമറിയിച്ച രാജ്യങ്ങളുമായി കേന്ദ്രവിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ചര്‍ച്ച നടത്തും. ഇന്ത്യയുടെ നിലപാടില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് വിദേശകാര്യ മന്ത്രി നേരിട്ടിടപെടുന്നത്. വ്യക്തികള്‍ നടത്തിയ പ്രസ്താവനയുടെ ബാധ്യത രാജ്യത്തിനില്ലെന്നാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം ഇന്ത്യക്കെതിരായ പ്രതിഷേധ പ്രമേയം മാലിദ്വീപ് പാര്‍ലമെന്റില്‍ പാസായില്ല. നൂപൂര്‍ ശര്‍മയുടെ പരാമര്‍ശത്തെ അപലപിച്ച് യുഎഇയും രംഗത്തെത്തി. നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായ ധാര്‍മിക, മാനുഷിക മൂല്യങ്ങള്‍ക്കെതിരായ പെരുമാറ്റത്തെ നിരാകരിക്കുന്നുവെന്ന് […]












