ഉത്തരേന്ത്യയിൽ ശൈത്യ തരംഗം ശക്തമാകുന്നതോടെ ജവജീവിതം ദുസഹമായി. അടുത്ത 5 ദിവസം കൂടി ശക്തമായ മൂടൽ മഞ്ഞ് തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിലെ താപനില 2 സെൽഷ്യസ് വരെ കുറയുമെന്നാണ് മുന്നറിയിപ്പ്. പഞ്ചാബ്, ഉത്തർപ്രദേശ്, ഡൽഹി എന്നിവിടങ്ങളിൽ 10 ഡിഗ്രി സെൽഷ്യസിൽ കുറഞ്ഞ താപനിലയാകുമെന്നും പ്രവചനമുണ്ട്. അഞ്ച് ദിവസം മുമ്പ് ഡൽഹി വിമാനത്താവളം വഴിയുള്ള ഭൂരിഭാഗം സർവീസുകളും മൂടൽ മഞ്ഞിനെ തുടർന്ന് വൈകുകയും, വിമാനം വൈകുമെന്നറിഞ്ഞ രോഷത്തിൽ ഇൻഡിഗോ വിമാനത്തിന്‍റെ പൈലറ്റിനെ യാത്രക്കാരൻ […]
National
അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ ഗർഭഗൃഹ ശുദ്ധിവരുത്തൽ ഇന്ന്; ഗർഭഗൃഹം ശുദ്ധി വരുത്തുന്നത് സരയു ജലത്തിൽ
അയോധ്യയിലെ പുതിയ ശ്രീരാമ ക്ഷേത്രത്തിലെ ഗർഭഗൃഹ ശുദ്ധിവരുത്തൽ ചടങ്ങുകൾ ഇന്ന് നടക്കും. പ്രാണ പ്രതിഷ്ഠയ്ക്ക് മുന്നോടിയായാണ് ഗർഭഗൃഹശുദ്ധി വരുത്തൽ. സരയു ജലത്തിനാലാണ് ഗർഭഗൃഹം ശുദ്ധി വരുത്തുന്നത്.ക്ഷേത്രത്തിന്റെ വാസ്തുശാന്തി ചടങ്ങുകളും ഇന്ന് നടക്കും. തിങ്കളാഴ്ച നടക്കുന്ന പ്രാണപ്രതിഷ്ഠാചടങ്ങിനു മുന്നോടിയായി ബാലരാമവിഗ്രഹത്തിന്റെ ആദ്യചിത്രം ഇന്നലെ പുറത്തുവിട്ടിരുന്നു. മൈസൂരിലെ പ്രമുഖശില്പി അരുൺ യോഗിരാജ് കൃഷ്ണശിലയിൽ കൊത്തിയെടുത്ത ബാലരാമ വിഗ്രഹത്തിന് 51 ഇഞ്ചാണ് ഉയരം. സ്വർണവില്ലും അമ്പും കൈയിലേന്തി നിൽക്കുന്ന രൂപത്തിലാണ് വിഗ്രഹം തയ്യാറാക്കിയിരിക്കുന്നത്. ശ്രീരാമന് അഞ്ചുവയസ്സുള്ളപ്പോഴുള്ള രൂപത്തിലാണ് ബാലരാമ വിഗ്രഹം തീർത്തതെന്ന് […]
ജപ്പാന്റെ ചാന്ദ്രദൗത്യമായ മൂൺ സ്‌നൈപ്പർ സ്ലിം ചന്ദ്രനിലിറങ്ങി; തിങ്കൾ തൊടുന്ന അഞ്ചാമത്തെ രാജ്യമായി ജപ്പാൻ
ജപ്പാന്റെ ചാന്ദ്രദൗത്യമായ മൂൺ സ്‌നൈപ്പർ സ്ലിം ചന്ദ്രനിലിറങ്ങി. ഇരുപതിലേറെ വർഷം എടുത്ത് വികസിപ്പിച്ച സ്ലിം സെപ്റ്റംബർ ഏഴിനാണ് വിക്ഷേപിച്ചത്. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന അഞ്ചാമത്തെ രാജ്യമായി ജപ്പാൻ. ജപ്പാൻ ബഹിരാകാശ ഏജൻസി ജക്‌സയുടെ ചാന്ദ്രദൗത്യമായ മൂൺ സ്‌നൈപ്പർ ചന്ദ്രനിലിറങ്ങി. ലക്ഷ്യസ്ഥാനത്തിന് നൂറ് മീറ്റർ പരിധിയിൽ കൃത്യമായി ലാൻഡ് ചെയ്യുക എന്ന ശ്രമകരമായ ദൗത്യമാണ് ആദ്യഘട്ടം പൂർത്തിയാക്കിയത്. ഷിയോലി ഗർത്തത്തിന് സമീപമുള്ള ചരിഞ്ഞ പ്രതലത്തിലായിരുന്നു ലാൻഡിംഗ്. അമേരിക്ക, സോവിയറ്റ് യൂണിയൻ, ചൈന ഇന്ത്യ എന്നീ രാജ്യങ്ങൾക്ക് പുറകെ […]
ആറാമത് ഖേലോ ഇന്ത്യ യൂത്ത് ഗയിംസിന് ചെന്നൈയിൽ തുടക്കമായി; ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി
ആറാമത് ഖേലോ ഇന്ത്യ യൂത്ത് ഗയിംസ് ചെന്നൈ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. യുവാക്കളുടെ ഊർജവും ഉത്സാഹവും കായിക മേഖലയിൽ രാജ്യത്തെ ഉയരത്തിലെത്തിയ്ക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഖേലോ ഇന്ത്യ കായിക മത്സരങ്ങൾ കൂടുതൽ താരങ്ങൾക്ക് അവസരമൊരുക്കാനും മികവുറ്റ താരങ്ങളെ കണ്ടെത്താനും സഹായിക്കുന്നു. യുവാക്കളുടെ നിശ്ചയദാർഡ്യത്തിലും കഠിനാധ്വാനത്തിലും വിശ്വസിക്കുന്നു. നിങ്ങൾക്കൊപ്പം രാജ്യവും മികവിലേക്ക് എത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഗവർണർ ആർ എൻ രവി, മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, കേന്ദ്രകായിക മന്ത്രി അനുരാഗ് […]
അയോധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങ്; ഉച്ചവരെ അവധി പ്രഖ്യാപിച്ച് റിസർവ് ബാങ്ക്
അയോധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് ജനുവരി 22ന് അവധി പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. ഉച്ചയ്ക്ക് 2.30 വരെയാണ് അവധി. ഓഹരി കമ്പോളത്തിനും അവധിയാകും. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന കമ്പോളം അന്ന് ഉച്ചയ്ക്ക് 2.30 മുതൽ മാത്രമേ ആരംഭിക്കുകയുള്ളു. സെൻട്രൽ ബാങ്ക് നിയന്ത്രിക്കുന്ന വിപണികൾ ഉച്ചയ്ക്ക് 2.30 മുതൽ വൈകീട്ട് 5 മണി വരെ പ്രവർത്തിക്കുകയുള്ളു. കോൾ/നോട്ടിസ്/ ടേം മണി, മാർക്കറ്റ് റിപ്പോ ഇൻ ഗവൺമെന്റ് സെക്യൂരിറ്റീസ്, ട്രൈ-പാർട്ടി റിപ്പോ ഇൻ ഗവൺമെന്റ് സെക്യൂരിറ്റീസ്, കൊമേഴ്‌സ്യൽ പേപ്പർ ആന്റ് […]
അയോധ്യയിൽ പ്രതിഷ്‌ഠിക്കുന്ന രാംലല്ല വിഗ്രഹത്തിന്റെ പുതിയ ചിത്രങ്ങൾ പുറത്ത്
അയോധ്യയിൽ പ്രതിഷ്‌ഠിക്കുന്ന രാംലല്ല വിഗ്രഹത്തിന്റെ ചിത്രങ്ങൾ പുറത്ത്. ശ്രീരാമന്റെ ബാല രൂപത്തിലുള്ള വിഗ്രഹമാണ് രാംലല്ല. പ്രതിഷ്ഠാ ചടങ്ങുകൾക്ക് മുന്നോടിയായി ക്ഷേത്രത്തിലെ ഗർഭഗൃഹത്തിൽ വിഗ്രഹം സ്ഥാപിച്ചുകഴിഞ്ഞു. വിഗ്രഹത്തിന്റെ ആദ്യ ഫോട്ടോ കേന്ദ്ര മന്ത്രി ശോഭ കരന്ദ്‌ലാജെയാണ് പങ്കുവച്ചത്.നാലര അടി ഉയരത്തിലാണ് രാംലല്ലയുടെ വിഗ്രഹം നിർമ്മിച്ചിട്ടുള്ളത്. ഒറ്റ ശിലയിലാണ് ഈ വിഗ്രഹം നിർമ്മിച്ചിട്ടുള്ളതെന്നതാണ് ഏറ്റവും വലിയ മറ്റൊരു പ്രത്യേകത. വിഗ്രഹത്തിന് ചുറ്റുമായിട്ടുള്ള പ്രഭാവലയത്തിൽ മഹാവിഷ്ണുവിന്റെ 10 അവതാരങ്ങളും കൊത്തിയെടുത്തിട്ടുണ്ട്. മൈസൂരു സ്വദേശിയായ അരുൺ യോഗിരാജ് എന്ന ശിൽപ്പി കൊത്തിയെടുത്ത 51 […]
ഭാവിയിൽ ലോകത്തിനു വേണ്ടി ഇന്ത്യ വിമാനങ്ങൾ ഡിസൈൻ ചെയ്യും: പ്രധാനമന്ത്രി നരേന്ദ്ര മോദി
മേക്ക് ഇൻ ഇന്ത്യ മേക്ക് ഫോർ വേൾഡെന്ന സങ്കൽപത്തിലുള്ളതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാവിയിൽ ലോകത്തിനു വേണ്ടി ഇന്ത്യ വിമാനങ്ങൾ ഡിസൈൻ ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബംഗളൂരുവിൽ ബോയിങ് വ്യോമയാന ക്യാമ്പസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി.വ്യോമയാന മേഖലയിൽ ഇന്ത്യയിൽ വനിതകൾ ധാരാളമായി എത്തുന്നുണ്ട്. രാജ്യത്തെ 15 ശതമാനം പൈലറ്റുമാരും വനിതകളാണ്. ലോകശരാശരിയെക്കാൾ എത്രയോ മടങ്ങ് കൂടുതലാണത്. ബോയിങ് സുകന്യ പദ്ധതിയിലൂടെ കൂടുതൽ പെൺകുട്ടികൾ ഈ മേഖലയിലേക്ക് കടന്നു വരും. ദരിദ്ര കുടുംബത്തിലെ പെൺകുട്ടികൾക്ക് പോലും പൈലറ്റ് ആകുക എന്ന […]
തമിഴ് നടി ഗായത്രി രഘുറാം എഐഎഡിഎംകെയിൽ
തമിഴ് നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഗായത്രി രഘുറാം എഐഎഡിഎംകെയിൽ. ചെന്നൈയിൽ എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി ബൊക്കെ നൽകി സ്വീകരിച്ചു. മുൻ ബിജെപി നേതാവായിരുന്ന ഗായത്രി രഘുറാം ആറ് മാസം മുമ്പാണ് പാർട്ടി വിട്ടത്. ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈയുമായുള്ള പ്രശ്നങ്ങളെ തുടർന്നാണ് ഗായത്രി പാർട്ടി വിടുന്നത്. തമിഴ്നാട് ബിജെപിയുടെ ഓവർസീസ് ആൻഡ് അദർ സ്റ്റേറ്റ്സ് തമിഴ് ഡവലപ്മന്റ് വിഭാഗത്തിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു ഗായത്രി. ബിജെപി നേതാവ് ട്രിച്ചി സൂര്യ ഉൾപ്പെട്ട ഫോൺ റെക്കോർഡിംഗ് വിവാദത്തിൽ […]
രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം: ഹർജി സുപ്രീം കോടതി തള്ളി, ഹർജിക്കാരന് ഒരു ലക്ഷം രൂപ പിഴ
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം പുനഃസ്ഥാപിച്ചതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ഇത്തരം ഹർജികൾ കോടതിയുടെ സമയം പാഴാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഹർജിക്കാരന് ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. അഭിഭാഷകൻ അശോക് പാണ്ഡെയ്ക്കാണ് കോടതി പിഴ ചുമത്തിയത്. ക്രിമിനൽ കേസിൽ കുറ്റവിമുക്തനായതിന് ശേഷമേ ലോക്സഭാ അംഗത്വം പുനഃസ്ഥാപിക്കാൻ കഴിയൂ എന്നായിരുന്നു റിട്ട് ഹർജിയിലെ വാദം. ജസ്റ്റിസുമാരായ ബി.ആർ ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്. […]
ഭാരത് ജോഡോ ന്യായ് യാത്രാ സംഘാടകനായ മലയാളിയ്ക്കെതിരെ കേസെടുത്ത് അസം പൊലീസ്
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രാ സംഘാടകനായ മലയാളിക്കെതിരെ കേസ്. രാഹുൽ ഗാന്ധിയുടെ കോർ ഗ്രൂപ്പ് അംഗവും യാത്രയുടെ പ്രധാന സംഘാടകനുമായ മുൻ എസ്പിജി ഉദ്യോഗസ്ഥൻ കെബി ബൈജുവിനെതിരെയാണ് അസം പൊലീസ് കേസെടുത്തത്. ജനുവരി 18ന് അംഗീകരിച്ച പാതകളിൽ നിന്ന് മാറി യാത്ര നടത്തിയെന്നും മുൻ നിശ്ചയിച്ച റൂട്ടുകളിൽ നിന്ന് മാറിയതിനാൽ അസമിലെ ജോർഹട്ടിൽ സംഘർഷാവസ്ഥയുണ്ടായി എന്നും അസം പൊലീസ് പറയുന്നു. മുൻ നിശ്ചയിച്ച കെബി റോഡിനു പകരം വേറെ വഴിയിലേക്കാണ് യാത്ര പോയത് […]