National

ഇന്ത്യയിൽ 20,551 പുതിയ കൊവിഡ് കേസുകൾ

കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 20,551 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സജീവ കേസുകളുടെ എണ്ണം നിലവിൽ 1,35,364 ആണ്. 21,595 പേർ കൂടി രോഗമുക്തി നേടിയതോടെ, ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 4,34,45,624 ആയി ഉയർന്നു. നിലവിൽ രോഗമുക്തി നിരക്ക് 98.50 ശതമാനമാണെന്നും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4,00,110 ടെസ്റ്റുകൾ നടത്തി. ഇതോടെ മൊത്തം പരിശോധനയുടെ എണ്ണം 87.71 കോടിയായി. പ്രതിദിന പോസിറ്റിവിറ്റി നിരക്കും പ്രതിവാര പോസിറ്റിവിറ്റി നിരക്കും യഥാക്രമം […]

National

കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്; രാഷ്ട്രപതി ഭവനിലേക്ക് എംപിമാർ മാർച്ച് നടത്തും

രാജ്യത്തെ വിലക്കയറ്റ വിഷയത്തിൽ കോൺഗ്രസ് സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടികൾ ഇന്ന് നടക്കും. രാജ്യ തലസ്ഥാനങ്ങളിലും സംസ്ഥാന കേന്ദ്രങ്ങളിലും ആണ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്. ഡൽഹിയിൽ കോൺഗ്രസ് നേതാക്കൾ രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തും. വിലക്കയറ്റ വിഷയത്തിൽ പാർലമെന്റിൽ നടന്ന ചർച്ചയുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങളാണ് മന്ത്രി നൽകിയത് എന്ന് അടക്കമാണ് കോൺഗ്രസിന്റെ ആരോപണം. കനത്ത മഴയുടെ പശ്ചാത്തലത്തിൽ കേരളത്തിലെ സമരപരിപാടികൾ ഇന്നത്തേത് മാറ്റിവെച്ചിട്ടുണ്ട്. ഡൽഹിയിൽ കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുന്ന സമരപരിപാടികൾ മുൻനിർത്തി കനത്ത സുരക്ഷാ സംവിധാനം ഇതിനകം പൊലീസ് […]

National

മമത ബാനര്‍ജി ഇന്ന് പ്രധാനമന്ത്രിയുമായും രാഷ്ട്രപതിയുമായും കൂടിക്കാഴ്ച നടത്തും

ഡല്‍ഹിയിലുള്ള ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവുമായും പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടത്തും. വൈകീട്ട് 4.30 നാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച. സംസ്ഥാനത്തിന്റെ വികസന വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുമെന്നാണ് സൂചന. വൈകീട്ട് 6.30 ന് രാഷ്ട്രപതി ഭവനിലെത്തി ദ്രൗപതി മുര്‍മുവിനെ മമത കാണും. ഞായറാഴ്ച നടക്കുന്ന നീതി ആയോഗ് യോഗത്തില്‍ പങ്കെടുക്കാനായി നാല് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ മമത മറ്റ് പരിപാടികള്‍ ഒന്നും തന്നെ ഇതുവരെനിശ്ചയിച്ചിട്ടില്ല. ഡല്‍ഹിയില്‍ തുടരുന്ന മമത തൃണമൂല്‍ എംപിമാരുടെ […]

National

എൻ.ഡി.ആർ.എഫിന്റെ ഒമ്പതു ടീമുകൾ സംസ്ഥാനത്ത്

സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയുടെ പശ്ചാത്തലത്തിൽ ദേശിയ ദുരന്ത നിവാരണ സേനയുടെ 9 സംഘങ്ങളെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ആലപ്പുഴ, കോട്ടയം, മലപ്പുറം, വയനാട്, പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, തൃശൂർ എറണാകുളം ജില്ലകളിലാണ് സേനയെ വിന്യസിച്ചിരിക്കുന്നത്. ഇതിനു പുറമെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് വിവിധ സേനകളുടെ സേവനവും സംസ്ഥാന ഗവൺമെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ അതോറിറ്റി , ഡിഫെൻസ് സർവീസ് സ്‌കോപ്‌സ് എന്നിവയുടെ രണ്ടു ടീമുകളുടെ വീതവും […]

National

അംഗീകൃത സ്റ്റാർട്ടപ്പുകളുടെ എണ്ണം 75,000 കടന്നു

ഇതുവരെ 75,000-ലധികം സ്റ്റാർട്ടപ്പുകൾക്ക് വ്യവസായ-ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (DPIIT) അംഗീകാരം നൽകി – സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തോട് അനുബന്ധിച്ച് പിന്നിടുന്ന ഒരു സുപ്രധാന നാഴികക്കല്ലാണിത്. 2016 ജനുവരി 16-ന്, രാജ്യത്ത് നൂതനത്വവും സ്റ്റാർട്ടപ്പുകളും പോഷിപ്പിക്കുന്നതിന് ശക്തമായ ഒരു ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള കർമ്മ പദ്ധതി ആവിഷ്കരിക്കുന്നതിനുള്ള പരിപാടിക്ക് തുടക്കമായി. 6 വർഷത്തിനിപ്പുറം, ഇന്ത്യയെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയാക്കി മാറ്റുന്നതിൽ കർമ്മ പദ്ധതി വിജയം കണ്ടു. അതുകൊണ്ടുതന്നെ ജനുവരി 16 ദേശീയ സ്റ്റാർട്ടപ്പ് ദിനമായി പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യ […]

National

2024 ൽ ഇന്ത്യയിലെ റോഡുകൾ യുഎസിലേതിന് സമാനമാകും; നിതിൻ ഗഡ്കരി

വരുന്ന രണ്ട് വർഷത്തിൽ രാജ്യത്തിന്റെ റോഡുകളുടെ പ്രതിച്ഛായ മാറും, 2024-ഓടെ ഇന്ത്യയിലെ റോഡുകൾ യുഎസിലേതിന് സമാനമാകുമെന്ന് കേന്ദ്ര റോഡ്, ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. ആവശ്യത്തിന് ഫണ്ടുകൾ ഉണ്ടെന്നും റോഡുകളുടെയും ഹൈവേകളുടെയും വികസനത്തിനായി വിശദമായ പദ്ധതികളാണ് നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ വികസിപ്പിക്കും. പ്രധാന നഗരങ്ങളിലെ റോഡുകളിലെ യാത്രാസമയം കുറയ്‌ക്കുന്ന ഹരിത എക്‌സപ്രസ് ഹൈവേ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 2024-ഓടെ 26 റോഡുകളാകും ഇത്തരത്തിൽ നിർമ്മിക്കുക. ഡൽഹിയിൽ നിന്നും […]

National World

ചൈനയുടെ ചാരക്കപ്പൽ ശ്രീലങ്കയിൽ; കേരളത്തിലും തമിഴ്നാട്ടിലും അതീവ ജാഗ്രത

കേരളത്തിലും തമിഴ്നാട്ടിലും അതീവ ജാഗ്രതയ്ക്ക് നാവികസേനയുടെ തീരുമാനം. ചൈനയുടെ ചാരക്കപ്പൽ യുവാൻ വാങ് – 5 ശ്രീലങ്കയിലെത്തുമെന്നു സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നടപടി. ഇന്ധനം നിറയ്ക്കാനെന്ന പേരിൽ ആണ് ബുധനാഴ്ച ഹംബൻതോട്ട തുറമുഖ യാർഡിൽ കപ്പൽ എത്തുന്നത്. കപ്പൽ 7 ഏഴു ദിവസത്തോളം അവിടെയുണ്ടാവും. കരയിലെയും ഉപഗ്രഹങ്ങളിലെയും സിഗ്നലുകൾ സംഭരിക്കാനും വിശകലനം ചെയ്യാൻ കഴിവുള്ള അത്യാധുനിക ചാരക്കപ്പലാണ് യുവാൻ വാങ്–5. യു എസ് ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനവുമായി ബന്ധപ്പെട്ടാണ് ചൈന പ്രകോപിതരായത്. സന്ദർശനത്തിൽ അമേരിക്കയ്ക്ക് […]

National

‘ദേശീയ പതാക ഹൃദയത്തില്‍’; നെഹ്‌റു പതാക ഉയര്‍ത്തുന്ന ചിത്രവുമായി കോണ്‍ഗ്രസ്

ദേശീയ പതാക പ്രൊഫൈല്‍ ചിത്രമാക്കാനുള്ള പ്രധാനമന്ത്രിയുടെ നിര്‍ദേശത്തിന് പിന്നാലെ വ്യാപക ക്യാംപെയിനുമായി കോണ്‍ഗ്രസ്. മുന്‍ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റു ദേശീയ പതാകയുമായി നില്‍ക്കുന്ന ചിത്രം പ്രചരിപ്പിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് ക്യാംപെയിന്‍. രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, ജയറാം രമേഷ് തുടങ്ങിയവരും പാര്‍ട്ടിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടും ദേശീയ പതാകയുമായുള്ള നെഹ്റുവിന്റെ ഫോട്ടോ പങ്കുവച്ച് ക്യാംപെയിനിന്റെ ഭാഗമായി. നെഹ്‌റുവിന്റെ ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോയില്‍ പതാകയുടെ കളര്‍ ചിത്രമാണുള്ളത്. ‘നമ്മുടെ ത്രിവര്‍ണ പതാക […]

National

നാല് വർഷത്തിനിടെ ഇഡി ജീവനക്കാരിൽ 50 ശതമാനം വർധന

നാല് വർഷത്തിനിടെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ജീവനക്കാരുടെ എണ്ണത്തിൽ 50 ശതമാനം വർധനയെന്ന് റിപ്പോർട്ട്. 2018ൽ സഞ്ജയ് കുമാർ മിശ്ര ഇഡി ഡയറക്ടറായി സ്ഥാനമേറ്റതിനു ശേഷം ഇഡിയിൽ കൂടുതൽ പേർ ജോയിൻ ചെയ്തു എന്നാണ് റിപ്പോർട്ട്. ദി ട്രിബ്യൂൺ ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. സഞ്ജയ് മിശ്ര സ്ഥാനമേൽക്കുന്നതിനു മുൻപ് ഏജൻസിക്ക് അഞ്ച് പ്രത്യേക ഡയറക്ടർമാരും 18 ജോയിൻ്റ് ഡയറക്ടർമാരുമാണ് ഉണ്ടായിരുന്നത്. ഇവരിൽ കൂടുതൽ പേരും ഐപിഎസ് ഉദ്യോഗസ്ഥരായിരുന്നു. ഇപ്പോൾ ഇഡിക്കുള്ളത് 9 പ്രത്യേക ഡയറക്ടർമാരും 11 […]

National

പശ്ചിമ ബംഗാൾ മന്ത്രിസഭാ പുനഃസംഘടന ഇന്ന്

പശ്ചിമ ബംഗാൾ മന്ത്രിസഭാ പുനഃസംഘടന ഇന്ന്. വൈകീട്ട് നാലിനു പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യും. മുൻ കേന്ദ്ര മന്ത്രി ബാബുൽ സുപ്രിയോ അടക്കം 5 പുതുമുഖങ്ങളെ മന്ത്രി സഭയിൽ ഉൾപ്പെടുത്തും എന്നാണ് സൂചന. വിദ്യാഭ്യാസ മന്ത്രി പരേഷ് അധികാരി അടക്കം രണ്ട് പേരെ മന്ത്രി സഭയിൽ നിന്നും ഒഴിവാക്കും എന്നും റിപ്പോർട്ടുണ്ട്. 2011 ബംഗാളിൽ കോൺഗ്രസ് അധികാരത്തിൽ വന്ന ശേഷമുള്ള ഏറ്റവും വലിയ മന്ത്രിസഭ അഴിച്ചു പണിയാണ് ഇന്ന് നടക്കുന്നത്. തൃണമൂൽ കോൺഗ്രസിലെയും മന്ത്രിസഭയിലെയും രണ്ടാമൻ പാർത്ഥ […]