ഇന്ത്യയിൽ പുതിയ തൊഴിൽ നിയമഭേദഗതി വരുന്നു. ഇതോടെ തൊഴിലാളികൾക്ക് കൈയിൽ കിട്ടുന്ന ശമ്പളം, ജോലി സമയം എന്നിവയിൽ മാറ്റം വരും. 2019 ൽ പാർലമെന്റിൽ പാസായ ലേബർ കോഡ് 29 കേന്ദ്ര ലേബർ നിയമങ്ങൾക്ക് പകരമായാണ് അവതരിപ്പിച്ചത്. ജൂലൈ 1 മുതൽ പുതിയ ലേബർ കോഡ് നടപ്പിലാക്കുമെന്നായിരുന്നു ആദ്യം പുറത്ത് വന്ന വിവരമെങ്കിലും പല സംസ്ഥാനങ്ങളും പുതിയ കോഡ് അംഗീകരിക്കാത്തതാണ് ഇത് പ്രാബല്യത്തിൽ വരാൻ വൈകുന്നതിന് കാരണം. സാമൂഹിക സുരക്ഷ, ലേബർ റിലേഷൻസ്, തൊഴിൽ സുരക്ഷ, ആരോഗ്യവും […]
National
കേന്ദ്രീയ വിദ്യാലയങ്ങളിലെ പ്രവേശനം; എം.പി. ക്വാട്ടയടക്കം റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടി ശരിവച്ച് ഹൈക്കോടതി
കേന്ദ്രീയ വിദ്യാലയങ്ങളിലെ പ്രവേശനത്തിൽ എം.പി. ക്വാട്ടയടക്കം റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. ക്വാട്ടകൾ പുനഃസ്ഥാപിക്കണമെന്ന സിംഗിൾബെഞ്ച് ഉത്തരവ് റദ്ദാക്കി. കേന്ദ്രസർക്കാർ അടക്കം സമർപ്പിച്ച അപ്പീലുകൾ പരിഗണിച്ചാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നടപടി. എം.പിമാർക്ക് അനുവദിച്ചിരുന്ന പത്തു സീറ്റുകളാണ് കേന്ദ്ര സർക്കാർ റദ്ദാക്കിയിരുന്നത്. ഇതിനെതിരെ വിദ്യാർത്ഥികൾ നൽകിയ ഹർജികളിലാണ് ക്വാട്ടകൾ പുനഃസ്ഥാപിക്കണമെന്ന് ഹൈക്കോടതി സിംഗിൾബെഞ്ച് ഉത്തരവിറക്കിയിരുന്നത്.
മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്; 14 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യും
അനിശ്ചിതത്വത്തിന് ഒടുവില്‍ മഹാരാഷ്ട്രയിലെ മന്ത്രിസഭാ വികസനം ഇന്ന്. ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ അധികാരത്തിലേറി 40 ദിവസങ്ങള്‍ക്ക് ശേഷമാണ് മന്ത്രിസഭാ വിപുലീകരണം. ശിവസേനയിൽ നിന്നും ബിജെപിയിൽ നിന്നുമായി 14 മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ശിവസേന വിമത പക്ഷത്ത് നിന്നും 3 ഉം ബിജെപിയിൽ നിന്നും 11 പേർ അടക്കം 14 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. മുതിർന്ന ബിജെപി നേതാക്കളായ സുധീർ മുംഗന്തിവാർ, ചന്ദ്രകാന്ത് പാട്ടീൽ, ഗിരീഷ് മഹാജൻ എന്നിവർ പുതിയ മന്ത്രിമാരാകും. രാധാകൃഷ്ണ […]
വെങ്കയ്യ നായിഡുവിന് ഇന്ന് യാത്ര അയപ്പ്
ഉപരാഷ്ട്രപതി പദത്തിൽ ബുധനാഴ്ച കാലാവധി പൂർത്തിയാക്കുന്ന വെങ്കയ്യ നായിഡുവിന് ഇന്ന് യാത്ര അയപ്പ് നൽകും. സഭാധ്യക്ഷന് ആദ്യം രാജ്യസഭയാകും യാത്ര അയപ്പ് നൽകുക. രാവിലെ 11 മണിക്ക് രാജ്യസഭയിൽ നടക്കുന്ന ചടങ്ങിൽ കക്ഷി നേതാക്കൾ സംസാരിക്കും. വൈകിട്ട് ആറ് മണിക്ക് ലൈബ്രറി ഹാളിൽ നടക്കുന്ന യാത്ര അയപ്പ് ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്സഭാ സ്പീക്കർ ഓം ബിർലയും പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെയും രാജ്യസഭാ അംഗങ്ങളും പങ്കെടുക്കും. യോഗത്തിൽ വെങ്കയ്യ നായിഡു വിടവാങ്ങൽ പ്രസംഗം നടത്തും. […]
ഡൽഹിയിൽ സ്പാ ജീവനക്കാരിയെ പീഡിപ്പിച്ച 4 പേർ അറസ്റ്റിൽ
ഡൽഹിയിൽ മസ്സാജ് സെന്റർ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്തു. പിതാംപുരയിൽ ‘സ്പാ’ മാനേജരും ക്ലയന്റും ചേർന്ന് 22 കാരിയെ പീഡിപ്പിക്കുകയായിരുന്നു. ശനിയാഴ്ചയാണ് പെൺകുട്ടി ഡൽഹി വനിതാ കമ്മീഷനെ സമീപിച്ചത്. തുടർന്ന് കമ്മീഷൻ അധ്യക്ഷ ഡൽഹി പൊലീസിനും മുനിസിപ്പൽ കോർപ്പറേഷനും നോട്ടീസ് അയച്ചു. ‘ദി ഓഷ്യൻ സ്പാ’യിലാണ് സംഭവം. സ്പായുടെ മാനേജർ തന്നെ ഒരു ഇടപാടുകാരനെ പരിചയപ്പെടുത്തുകയും തുടർന്ന് മയക്കുമരുന്ന് അടങ്ങിയ പാനീയം കുടിക്കാൻ നൽകുകയും ചെയ്തുവെന്ന് പെൺകുട്ടി പറയുന്നു. ശേഷം ഇരുവരും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. സ്പാ ഉടമയോട് […]
മൊബൈല് ടവര്‍ സ്ഥാപിച്ചാല് പണം നല്കുമെന്ന് പറഞ്ഞ് തട്ടിപ്പ്; ജാഗ്രത വേണമെന്ന് ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ്
മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടാകുന്ന തട്ടിപ്പുകള്‍ സംബന്ധിച്ച് ജാഗ്രത വേണമെന്ന നിര്‍ദേശവുമായി ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ്. മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കാനെന്ന പേരില്‍ ചില കമ്പനികളും ഏജന്‍സികളും ജനങ്ങളില്‍ നിന്ന് പണം പിരിക്കുന്നതായി ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മാസവാടകയായി വലിയ തുകകളും മറ്റും വാഗ്ദാനം ചെയ്താണ് പണത്തട്ടിപ്പ്. മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നതിനുള്ള സ്ഥലം പാട്ടത്തിനെടുക്കുന്നതിലും വാടകയ്ക്ക് എടുക്കുന്നതിലും ട്രായ് (TRAI) നേരിട്ടോ അല്ലാതെയോ ബന്ധപ്പെടില്ലെന്ന് വകുപ്പ് നിര്‍ദേശത്തില്‍ പറയുന്നു. മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിന് DoT / TRAI എന്നിവയോ […]
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്
ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയെ പാർലമെന്റ് അംഗങ്ങൾ ഇന്ന് തെരഞ്ഞെടുക്കും. എൻഡിഎയിലെ ജഗ്ദീപ് ധൻകറും പ്രതിപക്ഷമുന്നണിയിലെ മാർഗരറ്റ് ആൽവയുമാണ് സ്ഥാനാർഥികൾ. ധൻകർ വിജയമുറപ്പിച്ചുകഴിഞ്ഞു. പാർലമെന്റ് ഹൗസിൽ രാവിലെ പത്തു മുതൽ വൈകുന്നേരം അഞ്ചു വരെയാണ് വോട്ടെടുപ്പ് നടക്കുക.(Advantage for Dhankhar in today’s vice presidential election) ലോക്സഭയിലെയും രാജ്യസഭയിലെയും അംഗങ്ങളായ 788 പേരാണു വോട്ടർമാർ. നോമിനേറ്റഡ് അംഗങ്ങൾക്കും വോട്ടവകാശമുണ്ട്. ഉപരാഷ്ട്രപതിയാണ് രാജ്യസഭയുടെ ചെയർപേഴ്സൺ. ഇപ്പോഴത്തെ ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡുവിന്റെ കാലാവധി ഈ മാസം പത്തിന് അവസാനിക്കും. എൻഡിഎ […]
തമിഴ്‌നാട്ടിലെ മുനിയപ്പൻ ക്ഷേത്രം പഴയ ബുദ്ധമതകേന്ദ്രം; പുരാവസ്‌തു വകുപ്പ് ഏറ്റെടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി
തമിഴ്‌നാട്ടിലെ സേലത്തുള്ള തലൈവെട്ടി മുനിയപ്പൻ ക്ഷേത്രത്തിന്‍റെ നിയന്ത്രണമേറ്റെടുക്കാന്‍ തമിഴ്‌നാട് പുരാവസ്‌തു വകുപ്പിനോട് മദ്രാസ് ഹൈക്കോടതി. ബുദ്ധന്‍റെ രൂപം തലൈവെട്ടി മുനിയപ്പനായി ആരാധിക്കുന്ന ക്ഷേത്രത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കാനാണ് തമിഴ്‌നാട് പുരാവസ്‌തു വകുപ്പിന് മദ്രാസ് ഹൈക്കോടതി ഉത്തരവ് നൽകിയത്. ഇവിടുത്തെ പ്രധാന പ്രതിഷ്ഠയായ മുനിയപ്പൻ വിഗ്രഹം ബുദ്ധപ്രതിമയാണെന്ന് വിദഗ്ധപരിശോധനയിൽ കണ്ടെത്തിയിരുന്നു. അതിനെത്തുടർന്ന് ജസ്റ്റിസ് ആനന്ദ് വെങ്കടേഷാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഹിന്ദു ആചാരപ്രകാരമാണ് ഇവിടെ ഏറെക്കാലമായി പൂജകൾ എല്ലാം നടക്കുന്നത്. ഇവിടെ ആരാധിക്കുന്ന വിഗ്രഹം ബുദ്ധപ്രതിമയാണെന്ന് കാണിച്ച് ബുദ്ധമത ട്രസ്റ്റ് ഭാരവാഹിയായ […]
‘നിൻ്റെ മുത്തശ്ശിയാണ് ജനങ്ങളുടെ ജനാധിപത്യാവകാശങ്ങൾ ലംഘിച്ചത്’: രാഹുൽ ഗാന്ധിയോട് ബിജെപി
രാഹുൽ ഗാന്ധിക്ക് മറുപടിയുമായി ബിജെപി. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിടുന്ന തുടർച്ചയായ പരാജയത്തിനും, നാഷണൽ ഹെറാൾഡ് കേസിൽ നടക്കുന്ന ഇഡി അന്വേഷണത്തിനും ഇന്ത്യൻ ജനാധിപത്യത്തെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന് മുൻ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ആവശ്യപ്പെട്ടു. രാജ്യത്ത് ജനാധിപത്യം മരിച്ചെന്ന രാഹുലിൻ്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുൻ കോൺഗ്രസ് അധ്യക്ഷൻ ഇന്ന് നടത്തിയ പ്രസ്താവനകൾ ലജ്ജാകരവും നിരുത്തരവാദപരവുമാണ്. രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയതും ജനങ്ങളുടെ ജനാധിപത്യാവകാശങ്ങൾ ലംഘിച്ചതും രാഹുലിൻ്റെ മുത്തശ്ശി മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ്. തെരഞ്ഞെടുപ്പുകളിൽ ജനങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്യുന്നില്ലെങ്കിൽ […]
കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം;രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പൊലീസ് കസ്റ്റഡിയിൽ
വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും ഇ.ഡി. നടപടികൾക്കുമെതിരെ കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധത്തിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പൊലീസ് കസ്റ്റഡിയിൽ. പൊലീസ് ബലം പ്രയോഗിച്ച് നേതാക്കളെ കസ്റ്റഡിയിൽ എടുത്തു.കറുത്ത വസ്ത്രങ്ങൾ ധരിച്ചുകൊണ്ടാണ് കോൺഗ്രസ് എം.പിമാർ പ്രതിഷേധം നടത്തിയത്. പൊലീസ് ബാരിക്കേഡ് മറികടന്ന് പ്രിയങ്ക ഗാന്ധി.സമാധാനപൂര്‍വം രാഷ്ട്രപതി ഭവനിലേക്ക് പോകാനാണ് ശ്രമിച്ചതെന്ന് രാഹുല്‍ പറഞ്ഞു. വിജയ് ചൗക്കിൽ ഒന്നര മണിക്കൂറോളം പ്രതിഷേധം നടത്തി. രാഹുൽ ഗാന്ധിയടക്കമുള്ള മുതിർന്ന നേതാക്കളെ അറസ്റ്റ് ചെയ്തുനീക്കി. കിങ്‌സ്‌വേ ക്ലബിലേക്കാണ് രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്‌ത് […]












