വിദേശ സന്ദർശനത്തിനിടെ ഫ്രാൻസിലെ ഇന്ത്യൻ അംബാസഡർ ജാവേദ് അഷ്റഫുമായി കൂടിക്കാഴ്ച നടത്തി പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളവും ഫ്രാൻസുമായുള്ള വിനോദസഞ്ചാര സാധ്യതകളെ കുറിച്ച് വിശദമായി ചർച്ച ചെയ്തതായി മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഫ്രാൻസിലെ പാരിസ് ടോപ് റെസ ഫെയറിൽ കേരളടൂറിസത്തിന്റെ പവലിയൻ വച്ചായിരുന്നു കൂടിക്കാഴ്ച. ‘ഫ്രാൻസിലെ പാരിസ് ടോപ് റെസ ഫെയറിൽ കേരളടൂറിസത്തിന്റെ പവലിയൻ ഫ്രാൻസിലെ ഇന്ത്യൻ അംബാസഡർ ശ്രീ ജാവേദ്അഷ്റഫ് സന്ദർശിച്ചു. കേരളവും ഫ്രാൻസുമായുള്ള വിനോദസഞ്ചാര സാധ്യതകളെ കുറിച്ച് […]
National
കൊവിഡ് ഒഴിഞ്ഞിട്ടില്ല; രാജ്യത്ത് ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 4000ത്തിലധികം കേസുകള്‍
രാജ്യത്ത് കുറയാതെ കൊവിഡ് കേസുകള്‍. ചൊവ്വാഴ്ച മാത്രം 4,043 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 4,45,43,089 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ആക്ടീവ് കൊവിഡ് കേസുകള്‍ 47,379 ആയി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 15 പേര്‍ മരിച്ചതോടെ ആകെ മരണസംഖ്യ 5,28,370 ആയി ഉയര്‍ന്നു. ആകെ രോഗമുക്തി നിരക്ക് 98.71 ശതമാനമാണ്. 24 മണിക്കൂറിനുള്ളില്‍ 648 പേരാണ് കൊവിഡില്‍ […]
താജ്മഹൽ കാണാനെത്തിയ സ്പാനിഷ് വനിതയ്ക്ക് കുരങ്ങ് ആക്രമണം; 10 ദിവസത്തിനിടെ നാലാമത്തെ സംഭവം
താജ്മഹൽ കാണാനെത്തിയ വിനോദസഞ്ചാരിയായ സ്പാനിഷ് യുവതിയെ കുരങ്ങുകൾ ആക്രമിച്ചു. കഴിഞ്ഞ 10 ദിവസത്തിനിടെ ഇത് നാലാം തവണയാണ് വിനോദസഞ്ചാരികൾ കുരങ്ങുകളുടെ ആക്രമണത്തിനിരയാകുന്നത്. യുവതിയുടെ ഇടതുകാലിനാണ് പരുക്കേറ്റത്. യുവതിക്ക് താജ്മഹലിലെ ജീവനക്കാരും ഫോട്ടോഗ്രാഫർമാരും ചേർന്ന് പ്രാഥമിക ചികിത്സ നൽകി. ഭർത്താവിനൊപ്പമാണ് ഇവർ താജ്മഹൽ കാണാനെത്തിയത്. കുരങ്ങിന്റെ ചിത്രമെടുക്കുന്നതിനിടെയാണ് യുവതി ആക്രമിക്കപ്പെട്ടതെന്ന് താജ്മഹലിലെ കൺസർവേഷൻ അസിസ്റ്റന്റ് രാജകുമാരൻ വാജ്പേയി പറഞ്ഞു. അവർക്ക് ഉടൻ തന്നെ പ്രഥമശുശ്രൂഷ നൽകി. വിനോദസഞ്ചാരികളെ കുരങ്ങുകളിൽ നിന്ന് സംരക്ഷിക്കാൻ ജീവനക്കാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.വർധിച്ചുവരുന്ന കുരങ്ങ് […]
ചീറ്റകൾക്ക് ഇന്ത്യൻ ഭക്ഷണം നൽകിത്തുടങ്ങി; കഴിച്ചത് 2 കിലോ പോത്തിറച്ചി വീതം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ രാജ്യത്തെത്തിച്ച 8 ചീറ്റകൾക്ക് ഇന്ത്യൻ ഭക്ഷണം നൽകിത്തുടങ്ങി. 2 കിലോ പോത്തിറച്ചി വീതമാണ് ചീറ്റകൾ ഇന്ത്യയിലെത്തിയതിനു ശേഷം ആദ്യം കഴിച്ച ഭക്ഷണം. ഞായറാഴ്ച വൈകിട്ട് നൽകിയ ഭക്ഷണം ഒരാളൊഴികെ ബാക്കിയെല്ലാ ചീറ്റകളും മുഴുവനും കഴിച്ചു. ഭക്ഷണം മുഴുവനും കഴിക്കാത്തതിൽ അസ്വാഭാവികതയില്ലെന്ന് അധികൃതർ അറിയിച്ചു. 30 മുതൽ 66 മാസം വരെ പ്രായമുള്ള ചീറ്റകളാണ് രാജ്യത്ത് എത്തിയത്. ഇന്ത്യൻ സാഹചര്യവുമായി ചീറ്റകൾ ഇണങ്ങിക്കഴിഞ്ഞു. മൂന്ന് ദിവസത്തിൽ ഒരിക്കലാണ് ഇവ ഭക്ഷണം കഴിക്കാറുള്ളത്. വംശനാശം […]
മൂന്നര ഏക്കറോളം ഭൂമിയും വീടും ജപ്തിയുടെ പേരിൽ തട്ടിയെടുത്തുവരോടുള്ള പ്രതിഷേധം; കഴിഞ്ഞ 20 വർഷമായി ഉൾവനത്തിൽ ജീവിച്ച് ഒരു മനുഷ്യൻ
കഴിഞ്ഞ ഇരുപത് വർഷമായി കർണാടകയിലെ സുള്ള്യ ഉൾവനത്തിനുള്ളിൽ ജീവിക്കുന്ന ഒരു മനുഷ്യനുണ്ട്. അന്യായമായി തൻറെ വീടും ഭൂമിയും തട്ടിയെടുത്തവരോടുള്ള പ്രതിഷേധമാണ് കെമ്രാജെയിലെ ചന്ദ്രശേഖര ഗൗഡയുടെ ജീവിതം. അന്ന് കാട് കയറിയപ്പോൾ കുടെയുണ്ടായിരുന്ന ഏറെ പഴകിയൊരു കാറാണ് ചന്ദ്രശേഖരയ്ക്ക് ഇന്നും ആശ്രയം. എല്ലാം നഷ്ടപ്പെട്ടുവെന്ന് കരുതിയ നിമിഷത്തിലാണ് കൈയ്യിലുണ്ടായിരുന്ന കാറുമായി ചന്ദ്രശേഖര കാടുകയറിയത്. പഴയ ഫിയറ്റ് കാറിന്റെ എഞ്ചിൻ നിലച്ച ഉൾവനത്തിൽ ആ യാത്ര അവസാനിച്ചു. ചെന്നെത്തിയ വന്യതയിൽ കാറിനെ മറച്ചുകെട്ടി പുതിയ ജീവിതം. പിന്നീടിങ്ങോട്ട് നീണ്ട ഇരുപത് […]
രാഹുൽ ഗാന്ധി സ്ഥാനാർത്ഥിയാകില്ല; അശോക് ഗെഹ്‌ലോട്ട് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കും
ദേശീയ നേതൃത്വത്തിൽ ആധിപത്യം നിലനിർത്താൻ തീരുമാനിച്ച് രാഹുൽ വിഭാഗം. രാഹുൽഗാന്ധി സ്ഥാനാർത്ഥിയാകില്ല. അശോക് ഗെഹ്‌ലോട്ട് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കും. അധ്യക്ഷ സ്ഥാനം പിന്നീട് രാഹുൽ ഗാന്ധിക്ക് ഏറ്റെടുക്കാൻ അശോക് ഗെഹ്‌ലോട്ട് പ്രസിഡന്റ് ആകുന്നതാണ് ഉചിതമെന്നാണ് രാഹുൽ വിഭാഗത്തിന്റെ വിലയിരുത്തൽ. അശോക് ഗെഹ്‌ലോട്ട് മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നത് പിന്നീട് ചർച്ച ചെയ്ത് തീരുമാനിക്കും.
രാഷ്ട്രീയപാർട്ടികൾ പേരു വെളിപ്പെടുത്താത്തവരുടെ സംഭാവനകൾ സ്വീകരിക്കുന്നത് വിലക്കണം : തെരഞ്ഞെടുപ്പ് കമ്മീഷ്ണർ
രാഷ്ട്രീയപാർട്ടികൾ പേരു വെളിപ്പെടുത്താത്തവരുടെ സംഭാവനകൾ സ്വീകരിക്കുന്നത് വിലക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ജനപ്രാതിനിധ്യ നിയമം ഇതിനായി ഭേദഗതി ചെയ്യണം എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു. 2000 രൂപയ്ക്ക് മുകളിൽ സംഭാവന നൽകുന്നവരുടെ പേരുകൾ നിർബന്ധമായും വെളിപ്പെടുത്തണമെന്ന നിയമ ഭേദഗതി വേണം. 89-ാം ഭേദഗതിക്കായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടികൾ ആരംഭിച്ചിരിക്കുകയാണ്. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര സർക്കാരിന് കത്ത് നൽകി. രാഷ്ട്രീയ ഫണ്ടിംഗ് മേഖല സുതാര്യമാക്കാനും ശുദ്ധീകരിക്കാനുമാണ് നീക്കമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണർ രാജീവ് കുമാർ നിയമ […]
തമിഴ് നടി ദീപികയെ മരിച്ച നിലയിൽ കണ്ടെത്തി
തമിഴ് നടി ദീപികയെ (29) മരിച്ച നിലയിൽ കണ്ടെത്തി. ചെന്നൈ വിരുഗാമ്പക്കത്തിലെ വീട്ടിലാണ് ദീപികയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിരുകാമ്പകത്തെ വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് ദീപികയെ കണ്ടെത്തിയത്. മുറിയിൽ നിന്നും ആത്മഹത്യാ കുറിപ്പും കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. പോളിൻ ജെസീക്കയെന്നും അറിയപ്പെട്ടിരുന്ന ദീപിക പ്രണയബന്ധത്തിലുണ്ടായിരുന്ന പ്രസ്‌നങ്ങളെ തുടർന്ന് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. നിലവിൽ സർക്കാർ ആശുപത്രിയിൽ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചിരിക്കുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ വൈധയാണ് ദീപികയുടെ ഏറ്റവും ഒടുവിലായി ഇറങ്ങിയ സിനിമ. മിശ്കിന്റെ തുപ്പറിവാളനിലും ദീപക വേഷമിട്ടിട്ടുണ്ട്. […]
ഇഡി കേസ്; സിദ്ദിഖ് കാപ്പൻ്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ ഇന്ന് ലക്നൗ സെഷൻസ് കോടതി പരിഗണിക്കും. ഇഡി രജിസ്റ്റർ ചെയ്ത കേസിലാണ് സിദ്ദിഖ് കാപ്പൻ ജാമ്യം തേടിയത്. ഉത്തർപ്രദേശ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നേരത്തെ സിദ്ദിഖിന് ജാമ്യം ലഭിച്ചിരുന്നു. ഇഡി കേസിൽ കൂടി ജാമ്യം ലഭിച്ചാൽ സിദ്ദിഖ് കാപ്പന്റെ മോചനം സാധ്യമാകും. നിലവിൽ ഉത്തർപ്രദേശിലെ മധുര സെൻട്രൽ ജയിലിലാണ് സിദ്ദിഖ് കാപ്പൻ. രണ്ടു വർഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് മാധ്യമ പ്രവർത്തകനും പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം മുൻസെക്രട്ടറിയുമായ സിദ്ദിഖ് കാപ്പന് സുപ്രിം […]
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഈജിപ്ത്തിൽ
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഈജിപ്ത്തിൽ. മൂന്നുദിവസത്തെ സന്ദർശനത്തിനായാണ് പ്രതിരോധ മന്ത്രി ഈജിപ്തിൽ എത്തിയത്. ഈജിപ്തിൽ പ്രതിരോധമന്ത്രി മുഹമ്മദ് അഹമ്മദ് സാക്കിയുമായി രാജനാഥ് സിംഗ് കൂടിക്കാഴ്ച നടത്തും. ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസിയെയും സിംഗ് സന്ദർശിക്കും. സന്ദർശനത്തിനിടെ പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കും. ആകാശ് മിസൈൽ സംവിധാനം ഉൾപ്പെടെ ഇന്ത്യ നിർമ്മിക്കുന്ന ആയുധങ്ങൾ വാങ്ങാൻ ഈജിപ്ത് താല്പര്യം പ്രകടിപ്പിച്ചിരുന്നു.












