രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. നിയമസഭാ കക്ഷി യോഗത്തില്‍ നിന്ന് എംഎല്‍എമാര്‍ വിട്ടുനിന്നതോടെ രാജസ്ഥാനില്‍ പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നത് വൈകും.പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള തിരക്കിട്ട് നീക്കത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. രാജി ഭീഷണി മുഴക്കിയ എംഎല്‍എമാര്‍ സ്പീക്കറുടെ വസതിയില്‍ നിന്നും ഇന്ന് പുലര്‍ച്ചയാണ് മടങ്ങിയത്. നിലവിലെ സംഭവവികാസങ്ങളില്‍ കടുത്ത അതൃപ്തിയിലാണ് ഹൈക്കമാന്‍ഡ്. എംഎല്‍എമാരുമായി പ്രത്യേകം സംസാരിക്കാനാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കും, അജയ്മാക്കനും സോണിയ ഗാന്ധി നല്‍കിയ നിര്‍ദ്ദേശം. ഗെഹ്‌ലോട്ടിനെ മുഖ്യമന്ത്രി പദത്തില്‍ തുടരാന്‍ അനുവദിക്കണം അല്ലെങ്കില്‍ ഭൂരിഭാഗം പേര്‍ നിര്‍ദേശിക്കുന്നയാളെ മുഖ്യമന്ത്രിയാക്കണം […]
National
നുഴഞ്ഞുകയറ്റ ശ്രമം; ജമ്മുകശ്മീരില്‍ രണ്ട് ഭീകരരെ വധിച്ച് സൈന്യം
ജമ്മുകശ്മീരിലെ കുപ്വാര ജില്ലയിലെ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു. നിയന്ത്രണ രേഖയ്ക്ക് സമീപം നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരെയാണ് വധിച്ചത്. പൊലീസില്‍ നിന്നും രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്നും ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അതീവ ജാഗ്രതയിലായിരുന്നു സൈന്യം. മച്ചില്‍ സെക്ടറില്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെ പൊലീസും സൈന്യവും സംയുക്തമായി ആക്രമണം നടത്തുകയായിരുന്നു.റൈഫിളുകളും ബുള്ളറ്റുകളും ഗ്രനേഡുകളും പിസ്റ്റളുകളും പാകിസ്താന്‍ കറന്‍സികളും ഭീകരരുടെ കൈവശം നിന്ന് സൈന്യം പിടിച്ചെടുത്തു.
വഴക്ക് പറഞ്ഞതിലെ പക; യുപിയില്‍ പ്രിന്‍സിപ്പലിന് നേരെ മൂന്ന് റൗണ്ട് വെടിയുതിര്‍ത്ത് പ്ലസ് ടു വിദ്യാര്‍ഥി
സ്‌കൂള്‍ പ്രിന്‍സിപ്പലിന് നേരെ വെടിവച്ച് പ്ലസ് ടു വിദ്യാര്‍ഥി. ഉത്തര്‍പ്രദേശിലെ സീതപൂരിലാണ് സംഭവം നടന്നത്. അധ്യാപകന് നേരെ വിദ്യാര്‍ഥി മൂന്ന് റൗണ്ട് വെടിയുതിര്‍ത്തു. അധ്യാപകന്റെ നില ഗുരുതരമായി തുടരുകയാണ്. ആദര്‍ശ് രാംസ്വരൂപ് വിദ്യാലയത്തിലെ പ്രിന്‍സിപ്പലായ രാം വെര്‍മയ്ക്കാണ് വെടിയേറ്റത്. ഇന്നലെ വിദ്യാര്‍ഥി മറ്റ് കുട്ടികളുമായി വഴക്കുണ്ടാക്കിയപ്പോള്‍ പ്രിന്‍സിപ്പല്‍ ഇടപെട്ടിരുന്നു. ഇതിന്റെ പകയാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആക്രമണത്തിന് ശേഷം വിദ്യാര്‍ഥി സംഭവ സ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ടെന്നാണ് എഎസ്പി സൗത്ത് എന്‍പി സിംഗ് പറയുന്നത്. വിദ്യാര്‍ഥി ഉപയോഗിച്ചത് […]
തായ്ലൻഡിലും മ്യാന്മറിലും ഐടി ജോലികൾ വാഗ്ധാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പുമായി കേന്ദ്രം
തായ്ലൻഡിലും മ്യാന്മറിലും ഐടി ജോലികൾ വാഗ്ധാനം ചെയ്ത് തട്ടിപ്പ്. ക്രിപ്റ്റോകറൻസി തട്ടിപ്പിലും കാൾ സെൻ്റർ തട്ടിപ്പിലും ഉൾപ്പെട്ട കമ്പനികളാണ് ഇന്ത്യയിലെ ഐടി പ്രൊഷണലുകളെ ലക്ഷ്യമിട്ട് രംഗത്തെത്തിയിരിക്കുന്നത്. ‘ഡിജിറ്റൽ സെയിൽസ് ആൻഡ് മാർക്കറ്റിങ്ങ് എക്സിക്യൂട്ടിവ്സ്’ എന്ന പോസ്റ്റിലേക്കാണ് ക്ഷണം. എന്നാൽ, ഇത് തട്ടിപ്പാണെന്നും ഇതിൽ വീഴരുതെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സമൂഹമാധ്യമങ്ങളിലൂടെ പരസ്യം നൽകിയാണ് തട്ടിപ്പ് നടക്കുന്നത് എന്ന് മന്ത്രാലയം പറയുന്നു. മ്യാന്മറിലൂടെ നിയമവിരുദ്ധമായി ആളുകളെ കടത്തുന്ന തട്ടിപ്പ് സംഘം ഇവരെ മോശം സാഹചര്യങ്ങളിൽ നിർബന്ധിച്ച് ജോലിയെടുപ്പിക്കുകയാണ്. സമൂഹമാധ്യമങ്ങളിലൂടെ […]
‘പ്രധാനമന്ത്രിയെ വധിക്കാൻ പോപ്പുലര്‍ ഫ്രണ്ട് ഗൂഢാലോചന നടത്തി’; വെളിപ്പെടുത്തലുമായി ഇഡി
പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബിഹാറില്‍ വെച്ച് ആക്രമിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് പദ്ധതി തയ്യാറാക്കിയിരുന്നതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ജൂലൈ 12 ന് പട്‌നയില്‍ നടന്ന റാലിക്കിടെ പ്രധാനമന്ത്രിയെ ആക്രമിക്കാനായിരുന്നു പദ്ധതി. ഇതിനായി പ്രത്യേക പരിശീലന ക്യാംപ് പോപ്പുലര്‍ ഫ്രണ്ട് സംഘടിപ്പിച്ചിരുന്നതായും ഇഡി ആരോപിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായ കണ്ണൂര്‍ പെരിങ്ങത്തൂരിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ഷെഫീഖ് പായേത്തിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് മോദിക്കെതിരായ ആക്രമണം നടത്താനുള്ള പദ്ധതിയെക്കുറിച്ച് വിശദീകരിച്ചിരിക്കുന്നത്. പ്രധാനമന്ത്രിക്ക് പുറമെ ഉത്തര്‍പ്രദേശിലെ ചില പ്രമുഖര്‍ക്കും തന്ത്രപ്രധാന […]
ജീവന്‍ തുടിക്കുന്ന മാംസം തിന്നുന്ന വേട്ടക്കൊതിയര്‍, നായ്ക്കളിലെ യഥാര്‍ത്ഥ മാംസഭോജികള്‍
പുലര്‍ച്ചെതന്നെ വേട്ടയ്ക്കിറങ്ങുന്ന കാട്ടു നായ്ക്കള്‍, ഇപ്പോള്‍ വാര്‍ത്തകളില്‍ സജീവരായ തെരുവുനായ്ക്കളല്ല മാംസഭോജികള്‍. ജീവന്‍ തുടിക്കുന്ന മാംസളഭാഗം തന്നെ ഭക്ഷിക്കുവാന്‍ ഇഷ്ട്ടപ്പെടുന്ന ധോലുകള്‍. ഇന്ത്യന്‍ വൈല്‍ഡ് ഡോഗ്, ഏഷ്യാറ്റിക് വൈല്‍ഡ് ഡോഗ്, വിസിലിംഗ് ഡോഗ് എന്നൊക്കെ ഇവര്‍ക്ക് വിളിപ്പേരുണ്ടെങ്കിലും സാധാരണ നായ്ക്കളുടെയും ചെന്നായകളുടെയും ജനുസ്സില്‍ പെട്ടവരല്ല ധോലുകള്‍. ക്യൂവോണ്‍ എന്ന ജനുസ്സില്‍ പെട്ടവരാണ് ഇവര്‍, ഈ ജനുസ്സില്‍ ഈ കാട്ടുനായ്ക്കല്‍ അല്ലാതെ വേറെ ജീവികളില്‍ ഇല്ലെന്ന് സാരം. കാട്ടിലെ പുലിയെ പോലും വിറപ്പിച്ച് നിര്‍ത്തുന്ന യഥാര്‍ത്ഥ വേട്ടക്കാര്‍ ഇവരാണെന്ന് […]
എൻഐഎ ഉദ്യോഗസ്ഥരുടെയും ഓഫീസുകളുടെയും സുരക്ഷ വർധിപ്പിക്കാൻ നിർദ്ദേശം; അമിത് ഷാ ഉന്നതതല യോഗം ചേർന്നു
ദേശീയ അന്വേഷണ ഏജൻസി രാജ്യത്തെ പല സംസ്ഥാനങ്ങളിലും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യാഴാഴ്ച ഉന്നതതല യോഗം ചേർന്ന് മുഴുവൻ കാര്യങ്ങളും ചോദിച്ചറിഞ്ഞു. അന്വേഷണ ഏജൻസികളുമായി ബന്ധപ്പെട്ട മുതിർന്ന ഉദ്യോഗസ്ഥരുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തിയതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല, എൻഐഎ ഡിജി എന്നിവരും യോഗത്തിൽ പങ്കെടുത്തു. […]
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങി; രാഹുല്‍ ഗാന്ധിയുമായി ഗെഹ്‌ലോട്ട് കൂടിക്കാഴ്ച നടത്തും
കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന് വിജ്ഞാപനം പുറത്തിറങ്ങി. ഇരട്ടപദവിയില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനിടെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ഇന്ന് രാഹുല്‍ ഗാന്ധിയുമായി കൂടികാഴ്ച നടത്തും. ഗാന്ധി കുടുംബത്തില്‍ നിന്ന് പുറത്ത് നിന്ന് കോണ്‍ഗ്രസിന് ഒരു അധ്യക്ഷന്‍ ഉണ്ടാകുന്നതില്‍ ഒരു കുഴപ്പവുമില്ലായെന്ന് ജി 23 നേതാവ് പിജെ കുര്യന്‍ വ്യക്തമാക്കി ഈ മാസം 24 മുതല്‍ 30 വരെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം.ഒക്ടോബര്‍ ഒന്നിന് സൂക്ഷ്മ പരിശോധനയും,ഒക്ടോബര്‍ എട്ടുവരെയാണ് പിന്‍വലിക്കാനുള്ള സമയം. പിസിസി ആസ്ഥാനങ്ങളില്‍ വച്ചാണ് ഒക്ടോബര്‍ 17ന് വോട്ടെടുപ്പ് .19ന് […]
‘ഭാരത് ജോഡോ യാത്ര പ്രചാരണ ബോർഡിൽ സവർക്കറുടെ ചിത്രം’; രാഹുൽ ഗാന്ധിക്ക് തിരിച്ചറിവുണ്ടായെന്ന് ബിജെപി
എറണാകുളത്തെ ഭാരത് ജോഡോ യാത്ര പ്രചാരണ ബോർഡിൽ സവർക്കറുടെ ചിത്രം, വൈകിയാണെങ്കിലും രാഹുൽ ഗാന്ധിക്ക് തിരിച്ചറിവുണ്ടായെന്ന് ബിജെപി. സവർക്കറുടെ ചിത്രമടങ്ങിയ പ്രചാരണ ബോഡിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചാണ് ബിജെപി ദേശീയ വക്താവ് അമിത് മാളവ്യ പ്രതികരിച്ചത്. ‘എറണാകുളത്ത് (വിമാനത്താവളത്തിന് സമീപം) വീർ സവർക്കറുടെ ചിത്രങ്ങൾ വച്ച് കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയെ അലങ്കരിക്കുന്നു. വൈകിയാണെങ്കിലും, രാഹുൽ ഗാന്ധിക്ക് നല്ല തിരിച്ചറിവ് ലഭിച്ചു’- ബിജെപി ദേശീയ വക്താവ് അമിത് മാളവ്യ ട്വിറ്ററിൽ കുറിച്ചു. ഭാരത് ജോഡോ യാത്രയുടെ […]
സുപ്രിംകോടതി ഭരണഘടനാ ബെഞ്ച് നടപടികള്‍ തത്സമയം കാണാം; ഓണ്‍ലൈന്‍ സംവിധാനം വരുന്നു
സുപ്രിംകോടതി ഭരണഘടനാ ബെഞ്ച് നടപടികള്‍ തത്സമയം ഓണ്‍ലൈനില്‍ ലഭ്യമാകാനൊരുങ്ങുന്നു. ഈ മാസം 27 മുതല്‍ ലൈവ്‌സ്ട്രീം സംവിധാനമുണ്ടാകും. ചീഫ് ജസ്റ്റിസ് യു യു ലളിത് വിളിച്ചുചേര്‍ത്ത ജഡ്ജിമാരുടെ സമ്പൂര്‍ണ യോഗത്തിലാണ് ഏകകണ്ഠ തീരുമാനം. യൂട്യൂബ് ചാനല്‍ വഴിയാകും ആദ്യം കോടതി നടപടികള്‍ തത്സമയം കാണിക്കുക. ഇതിനു ശേഷം വൈകാതെ തന്നെ സ്വന്തമായി പ്ലാറ്റ്‌ഫോം വികസിപ്പിക്കും. ഇതുവഴിയാകും ശേഷം സംപ്രേക്ഷണം. നിലവില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കുള്ള സംവരണമുള്‍പ്പെടെയുള്ള സുപ്രധാന കേസുകളാണ് സുപ്രിംകോടതിയുടെ പരിഗണനയിലുള്ളത്. ബോറ സമുദായത്തിന്റെ അവകാശം, […]












