രജനികാന്ത് സംഘിയല്ലെന്ന മകള്‍ ഐശ്വര്യയുടെ വാക്കുകളില്‍ വിശദീകരണവുമായി താരം. സംഘിയെന്ന വാക്ക് മോശമാണെന്നല്ല മകള്‍ പറഞ്ഞതെന്നും ആ അര്‍ഥത്തിലല്ല പ്രയോഗിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അച്ഛന്‍ ആത്മീയ പാതയിലേക്ക് നീങ്ങുമ്പോള്‍ അദ്ദേഹത്തെ സംഘിയെന്ന് മുദ്രകുത്തുന്നതിനെയാണ് ഐശ്വര്യ ചോദ്യം ചെയ്തതെന്നും രജിനി കൂട്ടിച്ചേര്‍ത്തു. എൻഡി ടിവി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നു. റിപ്പബ്ലിക് ദിനത്തില്‍ ചെന്നൈയില്‍ വച്ച് നടന്ന ലാല്‍സലാമിന്‍റെ ഓഡിയോ ലോഞ്ചിനിടെയാണ് ഐശ്വര്യ വികാരാധീനയായി സംസാരിച്ചത്. സംഘി എന്നത് മോശം വാക്കാണെന്ന് തന്‍റെ മകള്‍ […]
National
‘പള്ളികൾ കുഴിച്ചാൽ അമ്പലം കാണുമെങ്കിൽ, അമ്പലങ്ങൾ കുഴിച്ചാൽ കണ്ടെത്തുക ബുദ്ധവിഹാരങ്ങൾ’; പ്രകാശ് രാജ്
പ്രധാനമന്ത്രി സ്ഥാനംപോലും മറന്ന് പൂജാരിയായ രാജ്യത്ത് ഇനിയും നിശബ്ദരായിരിക്കാന്‍ സാധിക്കുന്നതെങ്ങനെയെന്ന് നടന്‍ പ്രകാശ് രാജ്. തൃശൂർ സാഹിത്യ അക്കാദമിയില്‍ നടക്കുന്ന സാര്‍വദേശീയ സാഹിത്യോത്സവത്തിന്റെ രണ്ടാംദിവസം ‘കലയും ജനാധിപത്യവും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സംവാദപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്റ് മന്ദിരത്തില്‍പ്പോലും ക്ഷേത്രത്തിലേതുപോലെ പൂജകള്‍ നടന്ന രാജ്യത്താണ് നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്നതെന്നും ഇന്ത്യയിലെ ഏറ്റവും മികച്ച നടനാണ് നരേന്ദ്ര മോദിയെന്ന് പ്രകാശ് രാജ് പറഞ്ഞു. നടന്മാര്‍ രാഷ്ട്രീയത്തിലിറങ്ങുന്നത് തെറ്റല്ലെന്നും വരികള്‍ക്കിടയിലൂടെ വായിക്കാനുള്ള കഴിവുണ്ടാകുക എന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂരിനു […]
ഇന്ത്യ മുന്നണിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് അവധാനത കാണിച്ചില്ല; സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി യോഗത്തിൽ കോൺഗ്രസിന് രൂക്ഷ വിമർശനം
സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി യോഗത്തിൽ കോൺഗ്രസിന് രൂക്ഷ വിമർശനം. ഇന്ത്യ മുന്നണിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് അവധാനത കാണിച്ചില്ലെന്നാണ് കേന്ദ്ര കമ്മറ്റിയുടെ വിലയിരുത്തൽ. കേരളത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ യോഗത്തിൽ റിപ്പോർട്ട് ചെയ്തു. വിഷയത്തിൽ കേന്ദ്ര നേതൃത്വം നിർദ്ദേശം നൽകിയേക്കില്ലെന്നാണ് വിവരം. പ്രശ്നം കേരള നേതൃത്വം തന്നെയാണ് കൈകാര്യം ചെയ്യേണ്ടത്. ലോക്സഭാ സ്ഥാനാർഥി നിർണയ ചർച്ചകളിലേക്കും സി.പി.ഐ.എം കടന്നു. കേരളത്തിൽ ചില മണ്ഡലങ്ങളിലെങ്കിലും ശക്തമായ ത്രികോണ മത്സരത്തിന് സാധ്യതയെന്ന് സംസ്ഥാന നേതൃത്വം കേന്ദ്ര കമ്മറ്റി […]
ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ ഒളിവിലെന്ന് ഇ.ഡി
ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത സോറൻ ഒളിവിൽ എന്ന് ഇ.ഡി. ഡൽഹിയിലെ വസതിയിൽ അടക്കം സോറൻ എവിടെ എന്നത് സംബന്ധിച്ച് വിവരമില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറഞ്ഞു. ഹേമന്ത് സോറനെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കുന്നതിൽ നിയമപദേശം തേടിയിരിക്കുകയാണ് ഇ.ഡി. അന്വേഷണത്തോട് സോറൻ സഹകരിക്കുന്നില്ലെന്ന് ഇ ഡി കോടതിയെ അറിയിക്കും. ജാർഖണ്ഡ് ഖനന അഴിമതി കേസിൽ മുഖ്യമന്ത്രി ഹേമന്ത് സോറൻ ഇഡിക്ക് മുന്നിൽ ഈ മാസം 31ന് ചോദ്യം ചെയ്യലിന് ഹാജരാകാം എന്ന് അറിയിച്ചിരുന്നു. ഇ.ഡി സംഘം റാഞ്ചിയിലെ സോറന്റെ […]
കൈക്കൂലി കേസ്; ഇഡി അറസ്റ്റു ചെയ്ത തമിഴ് നാട് മന്ത്രി സെന്തിൽ ബാലാജിയുടെ ജുഡീഷ്യൽ കസ്റ്റഡി വീണ്ടും നീട്ടി
കൈക്കൂലി കേസിൽ ഇഡി അറസ്റ്റു ചെയ്ത തമിഴ് നാട് മന്ത്രി സെന്തിൽ ബാലാജിയുടെ ജുഡീഷ്യൽ കസ്റ്റഡി വീണ്ടും നീട്ടി. ജനുവരി 31 വരെയാണ് കാലാവധി നീട്ടിയത്. സെന്തിലിൻ്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. പതിനേഴാം തവണയാണ് സെന്തിലിൻ്റെ കസ്റ്റഡി നീട്ടുന്നത്. അറസ്റ്റിനെതിരെ സെന്തിൽ നൽകിയ ഹർജി തള്ളണമെന്ന് ഇഡി ഇന്ന് കോടതിയിൽ ആവശ്യപ്പെട്ടു. അറസ്റ്റ് ചെയ്യാനായി ഇഡി തയ്യാറാക്കിയ രേഖകൾ വ്യാജമാണെന്നും രേഖകൾ കൃത്യമായി നൽകിയില്ലെന്നും കാണിച്ച് കഴിഞ്ഞ ദിവസം സെന്തിൽ കോടതിയെ സമീപിച്ചിരുന്നു. ഈ […]
ജാർഖണ്ഡ് ഖനന അഴിമതി കേസ്; മുഖ്യമന്ത്രി ഹേമന്ത് സോറൻ ഇഡിക്ക് മുന്നിൽ ഹാജരാകും
ജാർഖണ്ഡ് ഖനന അഴിമതി കേസിൽ മുഖ്യമന്ത്രി ഹേമന്ത് സോറൻ ഇഡിക്ക് മുന്നിൽ ഹാജരാകും. ഈ മാസം 31ന് ചോദ്യംചെയ്യലിന് ഹാജരാകാം എന്ന് സോറൻ ഇഡിയെ അറിയിച്ചു. ഇഡി സംഘം റാഞ്ചിയിലെ സോറന്റെ വസതിയിൽ എത്തിയിരുന്നു. കേസിൽ ചോദ്യം ചെയ്യിലിനായി എട്ടാം തവണയാണ് ഹേമന്ത് സോറെന് ഇഡി നോട്ടീസ് നൽകിയിരിക്കുന്നത്. കേസിൽ നേരത്തെ നൽകിയ 7 സമൻസുകളിലും ഔദ്യോഗിക തിരക്ക് ചൂണ്ടിക്കാട്ടി ഹേമന്ത സോറെൻ ഒഴിഞ്ഞ് മാറിയിരുന്നു. ഇഡിയുടെ നടപടിയിൽ കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ആദിവാസി സംഘടനകൾ പ്രതിഷേധിച്ചിരുന്നു. […]
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് ഇന്ന് 76 വയസ്
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് ഇന്ന് 76 വയസ്. സത്യം, അഹിംസ, മതേതരത്വം എന്നീ മൂല്യങ്ങളിൽ അടിയുറച്ചുവിശ്വസിച്ച ഗാന്ധിജി സഹിഷ്ണുതയുടെയും സ്വാതന്ത്ര്യത്തിന്റെയും എക്കാലത്തെയും വലിയ പ്രതീകമാണ്. 1948 ജനുവരി 30 വൈകിട്ട് 5.17. നാഥുറാം വിനായക് ഗോഡ്‌സെ എന്ന മതഭ്രാന്തന്റെ വെടിയുണ്ടകൾ ഗാന്ധിജിയുടെ നെഞ്ച് തുളച്ചുകയറി. ഗാന്ധിജിയുടെ മരണം സ്ഥിരീകരിച്ച് ജവഹർലാൽ നെഹ്‌റു പറഞ്ഞ വാക്കുകളിൽ എല്ലാമുണ്ടായിരുന്നു. ‘നമ്മുടെ ജീവിതത്തിൽ നിന്ന് വെളിച്ചം നഷ്ടമായിരിക്കുന്നു’ എന്നായിരുന്നു ആ വാക്കുകൾ. നിരന്തര സത്യാന്വേഷണമായിരുന്നു ഗാന്ധിജിക്ക് ജീവിതം. രൂപം പോലെത്തന്നെ ലളിതമായിരുന്നു […]
യൂണിഫോം സിവിൽ കോഡ് നടപ്പിലാക്കാൻ ഒരുങ്ങി ഉത്തരാഖണ്ഡ്
ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാകാൻ ഒരുങ്ങി ഉത്തരാഖണ്ഡ്. യൂണിഫോം സിവിൽ കോഡിൻ്റെ കരട് തയ്യാറാക്കാൻ രൂപീകരിച്ച വിദഗ്ധ സമിതി ഫെബ്രുവരി രണ്ടിന് റിപ്പോർട്ട് സമർപ്പിക്കുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനുള്ള ബിൽ വരുന്ന നിയമസഭാ സമ്മേളനത്തിൽ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അധികാരത്തിൽ എത്തിയാൽ യുസിസി നടപ്പാക്കുമെന്ന് ജനങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നു. സർക്കാർ രൂപീകരിക്കാനും വാഗ്ദാനം പൂർത്തിയാക്കാനും ദേവഭൂമിയിലെ ജനങ്ങൾ അവസരം നൽകി. വിദഗ്ധ സമിതിയുടെ പ്രവർത്തനം പൂർത്തിയായതായി […]
ഗസ്റ്റ് ഹൗസില്‍ ഉച്ചഭക്ഷണത്തിന് അനുമതിയില്ല; ബംഗാളിൽ ന്യായ് യാത്ര തടസപ്പെടുത്താന്‍ ശ്രമിച്ചെന്ന് കോണ്‍ഗ്രസ്
ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ പശ്ചിമ ബംഗാളിലെ മാള്‍ഡ ഗസ്റ്റ് ഹൗസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഉച്ചഭക്ഷണം നിഷേധിച്ചു. ജില്ലാ കോണ്‍ഗ്രസ് നല്‍കിയ അപേക്ഷയാണ് നിരസിച്ചത്. മുഖ്യമന്ത്രി മമതാ ബാനര്‍ജിയും അന്നേദിവസം ഗസ്റ്റ് ഹൗസില്‍ എത്തുമെന്നാണ് വിശദീകരണം നല്‍കിയത്. ഇന്നത്തെ ബിഹാറിലെ പര്യടനം പൂര്‍ത്തിയാക്കി നാളെ ഭാരത് ജോഡോ ന്യായി യാത്ര ബംഗാളിലേക്ക് കടക്കുകയാണ്. ഈ സാഹചര്യത്തിലാണ് മാള്‍ഡയിലെ ഗസ്റ്റ് ഹൗസില്‍ രാഹുല്‍ ഗാന്ധിക്കായുള്ള ഉച്ചഭക്ഷണത്തിനായി ജില്ലാ കമ്മിറ്റി അപേക്ഷ നല്‍കിയത്. മമതാ ബാനര്‍ജിയുടെ പരിപാടി ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് […]
രാജ്യസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 27 ന്
രാജ്യസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. 15 സംസ്ഥാനങ്ങളിൽ ഒഴിവുവന്ന 56 രാജ്യസഭാ സീറ്റുകളിലേക്ക് ഫെബ്രുവരി 27 നാണ് തെരഞ്ഞെടുപ്പ്. രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാണ് വോട്ടെടുപ്പ്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 15 ആയിരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ. ഉത്തർപ്രദേശ് (10), മഹാരാഷ്ട്ര (6), ബിഹാർ (6), പശ്ചിമ ബംഗാൾ (5), മധ്യപ്രദേശ് (5), ഗുജറാത്ത് (4), കർണാടക (4), ആന്ധ്രാപ്രദേശ് (3), തെലങ്കാന (3), രാജസ്ഥാൻ (3), ഒഡീഷ (3), ഉത്തരാഖണ്ഡ് […]