National

ശിവകാശിയിൽ പടക്ക നിർമാണശാലയിൽ സ്‌ഫോടനം; ഒരു തൊഴിലാളി മരിച്ചു

ഇന്ത്യയുടെ പടക്ക നിർമാണ കേന്ദ്രമായ തമിഴ്‌നാട്ടിലെ ശിവകാശിയിൽ തീപിടിത്തം. പടക്ക നിർമാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ ഒരു തൊഴിലാളി മരിച്ചു. 140 ഓളം തൊഴിലാളികൾ ജോലി ചെയ്തിരുന്ന പടക്ക നിർമ്മാണശാലയിലാണ് തീപിടിത്തമുണ്ടായത്. ശി​വ​കാ​ശി സെ​ങ്ക​മല​പ​ട്ടി​യി​ലുള്ള ഫാ​ക്​ട​റി​യു​ടെ അസംസ്‌കൃത വസ്‌തുക്കൾ മിക്‌സ് ചെയ്യുന്ന മുറി പൂർണമായും കത്തി നശിച്ചു. തിരുത്തങ്കല്ലൈ സ്വദേശി രവി എന്ന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. മറ്റൊരു തൊഴിലാളിയായ സാമുവൽ ജയരാജിനെ ഗുരുതരമായ പരിക്കുകളോടെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്‌ഫോടനത്തിന്റെ കാരണം കണ്ടെത്താൻ ശിവകാശി പൊലീസ് അന്വേഷണം […]

National

എടിഎം കാർഡ് കൊണ്ട് പണം പിൻവലിച്ച ശേഷം ക്യാൻസൽ ബട്ടൺ അമർത്തും, തുടർന്ന് ബാങ്കിൽ പരാതി നൽകും; എടിഎം തട്ടിപ്പിൽ 3 പേർ അറസ്റ്റിൽ

എടിഎം മെഷീനിൽ ക്രിത്രിമം നടത്തി പണം തട്ടുന്ന സംഘം പിടിയിൽ. ഉത്തർ പ്രദേശ് സ്വദേശികളായ 3 പേരെയാണ് പാലക്കാട് മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പിന് ഇരയായത് പ്രമുഖ ബാങ്കുകളാണെന്നാണ് ലഭ്യമാകുന്ന വിവരം. എടിഎം കാർഡ് ഉപയോഗിച്ചാണ് പണം പിൻവലിക്കുന്നത്. ഉടൻ ക്യാൻസൽ ബട്ടൺ അമർത്തും. ഇതിന് ശേഷം പണം ലഭിച്ചില്ലെന്ന് കാണിച്ച് ബാങ്കിൽ പരാതി നൽകിയാണ് തട്ടിപ്പ് നടത്തുന്നത്.  38 എടിഎം കാർഡുകൾ ഇവരിൽ നിന്നും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി സമാന തരത്തിലുള്ള തട്ടിപ്പ് […]

National

ഉത്തർ പ്രദേശിൽ പ്രണയാഭ്യർത്ഥന നിരസിച്ച 15കാരിയെ വെടിവച്ച് കൊന്നു

പ്രണയാഭ്യർത്ഥന നിരസിച്ച 15 വയസുകാരിയെ വെടിവച്ച് കൊന്നു. ഉത്തർ പ്രദേശിലെ ഭദോഹിയിലാണ് സംഭവം. അനുരാധ ബിന്ദ് എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സഹോദരി നിഷയ്ക്കൊപ്പം മടങ്ങിവരികയായിരുന്ന അനുരാധയുടെ തലയിൽ 22കാരനായ അരവിന്ദ് വിശ്വകർമ വെടിയുതിർക്കുകയായിരുന്നു. സംഭവ സ്ഥനത്തുവച്ച് തന്നെ കുട്ടി മരണപ്പെട്ടു. പ്രതി ഒളിവിലാണ്.

National

ജോഷിമഠില്‍ വീണ്ടും ആശങ്ക; കനത്ത മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യതയെന്ന് മുന്നറിയിപ്പ്

ജോഷിമഠില്‍ ആശങ്ക പടര്‍ത്തി കാലാവസ്ഥാ മുന്നറിയിപ്പ്. ഈ മാസം 20 മുതല്‍ 27 വരെ മഞ്ഞുവീഴ്ചയ്ക്കും കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഹിമാലയന്‍ മലനിരകളിലെ ചമോലി ജില്ലയിലെ ഓലിയില്‍ ആറടി വരെ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഈ മാസം 24 വരെയാണ് ജോഷിമഠില്‍ മഴ പ്രവചിക്കുന്നത്. നാളെ മുതല്‍ ജോഷിമഠ്, ചമോലി, പിത്തോരഗഡ് എന്നിവിടങ്ങളില്‍ മഴയും മഞ്ഞുവീഴ്ചയും ഉണ്ടാകും. മഴ മുന്നറിയിപ്പുള്ളതിനാല്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ ജോഷിമഠില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് വിദഗ്ധര്‍ […]

National

അടിച്ചത് ഇഷ്ടപ്പെട്ടില്ല; മധ്യപ്രദേശിൽ അമ്മയെ 16കാരൻ വെടിവച്ച് കൊന്നു

മധ്യപ്രദേശിൽ 16 വയസുകാരൻ അമ്മയെ വെടിവെച്ച് കൊന്നു. മധ്യപ്രദേശിലെ ടികംഗറിലാണ് സംഭവം. അമ്മ തന്നെ പലതവണ തല്ലിയത് ഇഷ്ടപ്പെടാതിരുന്ന ബാലൻ ചൊവ്വാഴ്ച അമ്മയെ വെടിയുതിർത്ത് കൊലപ്പെടുത്തുകയായിരുന്നു. പ്ലസ് വണിലാണ് കുട്ടി പഠിക്കുന്നത്. പിതാവിൻ്റെ ലൈസൻസുള്ള തോക്കുപയോഗിച്ചാണ് കുട്ടി 43കാരിയായ അമ്മയെ കൊലപ്പെടുത്തിയത്. ബാങ്കിലെ സുരക്ഷാ ഉദ്യോഗസ്ഥനായ പിതാവ് ഈ സമയം വീട്ടിലുണ്ടായിരുന്നില്ല. അമ്മയെ കൊലപ്പെടുത്തിയ ശേഷം കുട്ടി തന്നെ വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് എത്തുന്നത് വരെ കുട്ടി വീട്ടിൽ തുടരുകയും ചെയ്തു.

National

Republic Day 2023: ഇക്കൊല്ലം റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായി ഈജിപ്ത് പ്രസിഡൻ്റ്

ഇക്കൊല്ലത്തെ റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായി ഈജിപ്ത് പ്രസിഡൻ്റ് അബ്ദുൽ ഫതാഹ് അൽ സിസി എത്തും. ഈജിപ്തും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൻ്റെ 75 വർഷം ആഘോഷിക്കാനാണ് പ്രസിഡൻ്റിനെ മുഖ്യാതിഥിയായി ക്ഷണിച്ചത്. വിപുലമായ ആഘോഷപരിപാടികളാണ് റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട് രാജ്യത്ത് ഒരുക്കിയിരിക്കുന്നത്. ഇന്ത്യയും ഈജിപ്തും തമ്മിലുള്ള നയതന്ത്ര ബന്ധം ചരിത്രപ്രധാനമാണെന്ന് വിദേശകാര്യ സെക്രട്ടറി ഔസാഫ് സയീദ് പറഞ്ഞു. സ്വാതന്ത്ര്യം ലഭിച്ച് മൂന്ന് ദിവസത്തിനുള്ളിൽ തന്നെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ആരംഭിച്ചു. അത്ര സുപ്രധാനമാണ് ഈജിപ്തുമായി നമുക്കുള്ള ബന്ധം. […]

National

ജമ്മുകശ്മീരിലെ ഭാരത് ജോഡോ യാത്ര; രാഹുല്‍ ഗാന്ധിക്ക് മുന്നറിയിപ്പുമായി സുരക്ഷാ ഏജന്‍സികള്‍

ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിക്ക് മുന്നറിയിപ്പുമായി സുരക്ഷാ ഏജന്‍സികള്‍. ജമ്മു കശ്മീരിലെ ചിലയിടങ്ങളില്‍ ജോഡോ യാത്രയില്‍ കാല്‍നട യാത്ര ഒഴിവാക്കണമെന്നാണ് സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പ്. സുരക്ഷാ പ്രശ്‌നമുള്ള മേഖലകളില്‍ പകരം കാറില്‍ സഞ്ചരിക്കാനാണ് നിര്‍ദേശം. ഭീകരാക്രമണ സാധ്യത കണക്കിലെടുത്താണ് മുന്നറിയിപ്പ്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ജോഡോ യാത്ര ഇന്ന് വൈകിട്ട് പഞ്ചാബ് ഹിമാചല്‍ അതിര്‍ത്തിയിലെത്തും. യാത്ര സുരക്ഷിതമാക്കാന്‍ സുരക്ഷാ ഏജന്‍സികള്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് വിവരം. 25ന് രാഹുല്‍ ഗാന്ധി ബനിഹാലില്‍ പതാക ഉയര്‍ത്തും. 27ന് ശ്രീനഗറിലെത്തും. […]

National

സ്വത്ത് തര്‍ക്കം; ഡിഎംകെ മുന്‍ എംപിയെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ അറസ്റ്റില്‍

തമിഴ്‌നാട് ചെന്നൈയില്‍ ഡിഎംകെ മുന്‍ എംപിയെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ അറസ്റ്റില്‍. ന്യൂനപക്ഷ കമ്മിഷന്‍ വൈസ് ചെയര്‍മാന്‍ കൂടിയായിരുന്ന എം ഡി മസ്താനെ കൊലപ്പെടുത്തിയ കേസിലാണ് സഹോദരന്‍ ഗൗസ് പാഷയെ ഗുഡുവഞ്ചേരി പൊലീസ് അറസ്റ്റു ചെയ്തത്. കുടുംബസ്വത്ത് ഭാഗം വയ്ക്കുന്നതിലെ തര്‍ക്കമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്. ഡിസംബര്‍ 22നാണ് മസ്താനെ മരിച്ച നിലയില്‍, ഡ്രൈവറും ബന്ധുവും ചേര്‍ന്ന് ചെങ്കല്‍പേട്ടിലെ ആശുപത്രിയില്‍ എത്തിയ്ക്കുന്നത്. ഹൃദയാഘാതമുണ്ടായി എന്നായിരുന്നു ഇവര്‍ പറഞ്ഞത്. സംസ്‌കാര ചടങ്ങിനിടെ, മസ്താന്റെ മുഖത്തും മൂക്കിലും പരുക്കുള്ളത് ശ്രദ്ധിച്ച മകനാണ് […]

National

ഭാരത് ​ജോഡോ യാത്രക്കിടെ കോൺഗ്രസ് എം.പി കുഴഞ്ഞുവീണു മരിച്ചു

ഭാരത് ജോഡോ യാത്രക്കിടെ കോൺഗ്രസ് എം.പി കുഴഞ്ഞുവീണു മരിച്ചു. ജലന്ധർ എം.പി സന്ദോഖ് സിംഗ് ചൗധരിയാണ് മരിച്ചത്. പഞ്ചാബിലെ ഫില്ലുരിലാണ് സംഭവം. രാഹുൽ ഗാന്ധിയോടൊപ്പം നടക്കുന്നതിനിടെ എം.പിക്ക് ശാരീരികാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ ഫഗ്വാരയിലെ വിരക് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാഹുൽ ഗാന്ധിയുൾപ്പെടെയുള്ള നേതാക്കൾ ഫഗ്വാരയിലെ ആശുപത്രിയിലെത്തി. കോൺഗ്രസ് എം.പിയുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ രംഗത്തെത്തി. എം.പിയുടെ മരണത്തിൽ അതീവ ദുഃഖമുണ്ടെന്നും അനുശോചനം രേഖപ്പെടുത്തുകയാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. അതേസമയം […]

National

തമിഴ്‌നാട്ടില്‍ 50 പവന്‍ സ്വര്‍ണം കവരാന്‍ രണ്ട് കൊലപാതകം; വെട്ടേറ്റ 12 വയസുകാരന്റെ നില ഗുരുതരം

തമിഴ്‌നാട് ശിവഗംഗയില്‍ മോഷണത്തിനു വേണ്ടി അക്രമി സംഘം രണ്ടു സ്ത്രീകളെ വെട്ടിക്കൊന്നു. സംഭവസ്ഥലത്തുവച്ച് വെട്ടേറ്റ മറ്റൊരു 12 വയസുകാരന്റെ നില ഗുരുതരമായി തുടരുകയാണ്. വീട്ടില്‍ നിന്നും അലമാര തകര്‍ത്ത് അന്‍പത് പവന്‍ സ്വര്‍ണവും അക്രമി സംഘം മോഷ്ടിച്ചു.  ദേവക്കോട്ട കണ്ണങ്കോട്ട ഗ്രാമത്തിലെ കുമാറിന്റെ ഭാര്യ വേലുമതി, അമ്മ കനകം അമ്മാള്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. വെട്ടേറ്റ കുമാറിന്റെ മകന്‍ മൂവരസ് ദേവക്കോട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം അര്‍ധരാത്രിയിലാണ് സംഭവം. വീട്ടില്‍ കടന്ന അജ്ഞാത സംഘം മൂന്നു […]