ബിബിസി ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ഇന്ന് പുറത്ത്‌വിടും. ഡോക്യുമെന്ററി പ്രദർശനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ജെ എൻ യു വിദ്യാർത്ഥികൾ അറിയിച്ചു. ഇന്ന് രാത്രി 9 മണിക്ക് ജെഎൻയു യൂണിയൻ ഓഫീസിൽ പ്രദർശനമുണ്ടാകും. അതേസമയം അനുമതിയില്ലാതെ ഡോക്യുമെന്ററി പ്രദർശിപ്പിച്ചാൽ തടയുമെന്ന് യൂണിവേഴ്‌സിറ്റി വ്യക്തമാക്കി. ജെഎൻയു അഡ്മിനിസ്ട്രേഷനാണ് നിലപാടുമായി രംഗത്തെത്തിയത്. കേന്ദ്രസർക്കാരിന്റെ എതിർപ്പുകൾ എല്ലാം മറികടന്നാണ് രണ്ടാം ഭാഗം ബിബിസി പുറത്തിറക്കുന്നത്. ഡോക്യുമെന്ററി ഇന്ന് രാത്രി 9 മണിക്ക് ജെഎന്‍യു ക്യാമ്പസിലെ വിദ്യാര്‍ത്ഥി യൂണിയന്‍ ഓഫീസില്‍ പ്രദര്‍ശിപ്പിക്കാന്‍ ഇരിക്കവെയാണ് സര്‍വകലാശാലയുടെ […]
National
ക്രൈസ്തവ പീഡനങ്ങളിൽ ഇന്ത്യ 11-ാം സ്ഥാനത്ത്, സംഘപരിവാർ തുടർച്ചയായി ആക്രമണങ്ങൾ നടത്തുന്നു; ബിജെപിയെ വിമർശിച്ച് ദീപിക മുഖപ്രസംഗം
ബിജെപിയെ വിമർശിച്ച് കത്തോലിക്കാ സഭ. ക്രൈസ്തവർക്കെതിരെ തുടർച്ചയായി അക്രമണങ്ങൾ നടത്തുന്നുവെന്ന് ദീപികയിൽ മുഖപ്രസംഗം. ക്രൈസ്തവ പീഡനങ്ങളിൽ ഇന്ത്യ പതിനൊന്നാം സ്ഥാനത്താണ്. സംഘപരിവാർ തുടർച്ചയായി ആക്രമണങ്ങൾ നടത്തുന്നുവെന്ന് മുഖപ്രസംഗത്തിൽ പറയുന്നു. ഛത്തീസ്ഗഡിൽ ആയിരക്കണക്കിന് ക്രൈസ്തവർ വീടുകളിൽ നിന്ന് തല്ലിയോടിക്കപ്പെട്ടു. കരയുന്ന പൗരന്മാർക്ക് മുന്നിൽ ഛത്തീസ്ഗഡ് ഭരണകൂടം നിസംഗരായി നിൽക്കുന്നുവന്നുവെന്നും പരാമർശം. 2002 ജനുവരി മുതൽ ജൂലൈ വരെ മാത്രം ക്രൈസ്തവർക്കെതിരെ 302 ആക്രമണങ്ങൾ രാജ്യത്തുണ്ടായി.ക്രൈസ്തവർക്കെതിരെ ഏറ്റവും കൂടുതൽ ആക്രമണം നടക്കുന്നതത് യു പിയിലാണ്. പ്രതിസ്ഥാനത്തുള്ള സംഘപരിവാർ സംഘടനകൾക്ക് അനുകൂല […]
‘ആർ.ആർ.ആർ’ ഉൾപ്പടെ 4 ഇന്ത്യൻ ചിത്രങ്ങൾ; ഓസ്കർ നാമനിർദേശ പ്രഖ്യാപനം ഇന്ന്
ഓസ്കർ നാമനിർദേശ പ്രഖ്യാപനം ഇന്ന്. കാലിഫോർണിയയിലെ ബെവർലി ഹിൽസിൽ നിന്ന് തത്സമയം പ്രഖ്യാപിക്കും.വൈകുന്നേരം ഏഴുമണിക്കാണ് പ്രഖ്യാപന ചടങ്ങ്. ആർ.ആർ.ആർ ഉൾപ്പടെ നാല് ഇന്ത്യൻ ചിത്രങ്ങളാണ് വിവിധ വിഭാഗങ്ങളിലായി നാമനിർദേശം ലഭിക്കാൻ ഷോർട് ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. മാർച്ച് 12നാണ് ഓസ്കർ പുരസ്കാര പ്രഖ്യാപനം. ഗോൾഡൻ ഗ്ലോബ് നേടിയ രാജമൗലിയുടെ ആർ.ആർ.ആർ ആണ് ഇന്ത്യൻ പ്രതീക്ഷയിൽ മുന്നിലുള്ളത്. ഒറിജിനൽ സോങ് വിഭാഗത്തിലാണ് ഇതിനോടകം ഷോർട് ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.ഒരാഴ്ച നീണ്ട വോട്ടെടുപ്പ് കഴിഞ്ഞ ചൊവ്വാഴ്ചയാണ് അവസാനിച്ചത്. സാമുവൽ ഗോൾഡ്‍വിൻ തിയറ്റിലെ ചടങ്ങിൽ […]
നിരോധിച്ച ബിബിസി ഡോക്യുമെൻ്ററി ജെഎൻയുവിൽ പ്രദർശിപ്പിക്കും
നിരോധിച്ച ബിബിസി ഡോക്യുമെൻ്ററി ഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ പ്രദർശിപ്പിക്കും. നാളെ, ജനുവരി 24ന് രാത്രി 9 മണിക്കാണ് പ്രദർശനം. ജെഎൻയു വിദ്യാർത്ഥി യൂണിയനാണ് ചിത്രം പ്രദർശിപ്പിക്കുക. യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദിൽ ഡോക്യുമെൻ്ററി പ്രദർശിപ്പിച്ചുകഴിഞ്ഞു. ശനിയാഴ്ചയാണ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ ചിത്രം പ്രദർശിപ്പിച്ചത്. 200ഓളം വിദ്യാർത്ഥികൾ പ്രദർശനം കാണാൻ ഒത്തുകൂടി. വാർത്താ വിതരണ മന്ത്രാലയത്തിൻറെ നിർദ്ദേശമനുസരിച്ച് സമൂഹമാധ്യമങ്ങൾ ഡോക്യുമെൻററി ലിങ്കുകൾ നീക്കം ചെയ്യുകയാണ്. എന്നാൽ, ഡോക്യുമെൻ്ററിയുടെ മറ്റ് ലിങ്കുകൾ പങ്കുവച്ച് പ്രതിപക്ഷ നേതാക്കൾ ഈ നീക്കത്തെ പ്രതിരോധിക്കുന്നു.
ലക്ഷ്യം അമേരിക്കയാണോ?; സഞ്ചാരികള്‍ക്ക് സന്തോഷ വാര്‍ത്ത; വിസ പ്രൊസസിംഗ് കാലതാമസം കുറയുന്നു
ഇന്ത്യയില്‍ വിസ പ്രൊസസിംഗിനുള്ള കാലതാമസം കുറയ്ക്കുന്നതിനായി നടപടിക്രമങ്ങളുമായി അമേരിക്ക. ആദ്യം അപേക്ഷിക്കുന്നവര്‍ക്കായി പ്രത്യേക അഭിമുഖങ്ങള്‍ സംഘടിപ്പിക്കുക, കോണ്‍സുലാര്‍ ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിപ്പിക്കുക മുതലായ മാറ്റങ്ങളാണ് വരുത്താനിരിക്കുന്നത്. (US launches new initiative to cut delays in visa processing in India) വിസയ്ക്കായുള്ള നീണ്ട കാത്തിരിപ്പ് ഒഴിവാക്കുന്നതിനായി ഡല്‍ഹിയിലെ യുഎസ് എംബസിയും മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിലെ കോണ്‍സുലേറ്റുകളും ജനുവരി 21 ന് ശനിയാഴ്ചകളിലെ പ്രത്യേക അഭിമുഖങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. അപേക്ഷിച്ച തിയതിക്കനുസരിച്ചാകും വ്യക്തിഗത അഭിമുഖം […]
‘ജസീന്ത ചില പുരുഷന്മാരില്‍ നിന്ന് നേരിട്ടത് വളരെ നിന്ദ്യമായ പെരുമാറ്റം’; അപലപിച്ച് ക്രിസ് ഹിപ്കിന്‍സ്
ന്യൂസിലന്‍ഡിന്റെ അടുത്ത പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പിച്ച ശേഷമുള്ള ആദ്യ പൊതുസമ്മേളനത്തില്‍ പുരുഷമേധാവിത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് ക്രിസ് ഹിപ്കിന്‍സ്. ലോകം ആരാധിക്കുന്ന വനിതാ നേതാവ് ജസീന്ത ആര്‍ഡനെ അംഗീകരിക്കാന്‍ പല പുരുഷ നേതാക്കള്‍ക്കും മടിയായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജസീന്ത രാജ്യത്തെ പല പുരുഷന്മാരില്‍ നിന്നും നേരിട്ടത് വളരെ നിന്ദ്യമായ പെരുമാറ്റമാണ്. ജസീന്ത ഒരു സ്ത്രീയാണെന്നതിനാല്‍ അവരോട് ബഹുമാനക്കുറവ് കാണിച്ചവര്‍ ഈ രാജ്യത്തിന്റെ മൂല്യങ്ങള്‍ക്ക് എതിരായാണ് ചിന്തിക്കുന്നത്. വനിതാ നേതാക്കള്‍ക്ക് പുരുഷ നേതാക്കള്‍ക്ക് ലഭിക്കുന്ന തുല്യ അംഗീകാരവും ബഹുമാനവും തന്നെ ലഭിക്കേണ്ടതുണ്ട്. […]
റിപ്പബ്ലിക് ദിനാഘോഷ പരേഡ് നേരിട്ട് കാണാം; രജിസ്റ്റര്‍ ചെയ്യേണ്ടത് ഇങ്ങനെ
ഇന്ത്യയുടെ എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ പുരോഗമിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന ടാബ്ലോകള്‍ ഉള്‍പ്പെടെ തയ്യാറായിക്കൊണ്ടിരിക്കുകയാണ്. സാധാരണയായി പരേഡ് ഗ്രൗണ്ടില്‍ ആദ്യവരി വിവിഐപികള്‍ക്കായി നീക്കിവയ്ക്കുകയാണ് പതിവ്. എന്നാല്‍ ഇത്തവണ റിക്ഷാ തൊഴിലാളികള്‍, കര്‍തവ്യ പഥിലെ തൊഴിലാളികള്‍, സെന്റട്രല്‍ വിസ്ത നിര്‍മാണ തൊഴിലാളികള്‍ എന്നിവര്‍ക്കാണ് പരേഡ് കാണാന്‍ ആദ്യ നിരയില്‍ ഇരിക്കാന്‍ സൗകര്യമുള്ളത്. ഇത്തവണ പരേഡ് കാണാനുള്ള സീറ്റുകളുടെ എണ്ണവും കുറച്ചിട്ടുണ്ട്. 32000 ടിക്കറ്റുകള്‍ വില്‍ക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. 20 രൂപ മുതല്‍ 500 രൂപ വരെയാണ് ടിക്കറ്റ് നിരക്കുകള്‍.how […]
ഗർഭം ധരിക്കാൻ യുവതിക്ക് മനുഷ്യ അസ്ഥികൾ പൊടിച്ച് നൽകി, ദുർമന്ത്രവാദി അടക്കം 7 പേർക്കെതിരെ കേസ്
കുട്ടികളില്ലാത്തതിന്റെ പേരിൽ യുവതിക്ക് മനുഷ്യ അസ്ഥികൾ പൊടിച്ച് നൽകി. യുവതിയെ ശ്മശാനത്തിൽ എത്തിച്ച ശേഷം ഭർത്താവ് നിർബന്ധിച്ച് കഴിപ്പിക്കുകയായിരുന്നു. ദുർമന്ത്രവാദിയുടെ നിർദ്ദേശ പ്രകാരമാണ് ഭർത്താവും അമ്മായിയമ്മയും മനുഷ്യ അസ്ഥികൾ പൊടിച്ച് നൽകിയതെന്ന് യുവതി ആരോപിച്ചു. പൂനെയിൽ നിന്നുമാണ് ഞെട്ടിക്കുന്ന സംഭവം പുറത്തായത്. വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് 2019 ലാണ് യുവതി വിവാഹിതയാകുന്നത്. ദമ്പതികൾക്ക് കുട്ടികളില്ലായിരുന്നു. തുടർന്ന് ഭർതൃവീട്ടുകാർ ദുർമന്ത്രവാദിയെ സമീപിച്ചു. യുവതിക്ക് മരിച്ച മനുഷ്യന്റെ പൊടിച്ച അസ്ഥികൾ നൽകാൻ ഇയാൾ ആവശ്യപ്പെട്ടു. യുവതിയുടെ പരാതിയെത്തുടർന്ന് […]
ജമ്മു കശ്മീരിലെ ബില്ലവാറിൽ വാഹനാപകടം; 5 മരണം, 15 പേർക്ക് പരുക്ക്
ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ മിനി ബസ് തോട്ടിലേക്ക് മറിഞ്ഞ് അപകടം. ഒരു സ്ത്രീ ഉൾപ്പെടെ അഞ്ചു പേർ മരിച്ചു. 15 പേർക്ക് പരുക്കേറ്റു. ബില്ലവാറിലെ സില ഗ്രാമത്തിന് സമീപമാണ് അപകടം. വളവിൽ വച്ച് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. കൗഗിൽ നിന്ന് ദന്നു പരോളിലേക്ക് വരികയായിരുന്ന വാഹനം സിലയിൽ വച്ച് അപകടത്തിൽ പെടുകയായിരുന്നു. അപകടത്തിൽ 60 വയസ്സുള്ള സ്ത്രീ ഉൾപ്പെടെ അഞ്ചു പേർ മരണപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ 15 പേരെ ബില്ലവറിലെ സബ് […]
യാത്രക്കാരിക്ക് മേൽ മൂത്രമൊഴിച്ച സംഭവം; എയർ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴ
പാരിസ്-ന്യൂഡൽഹി വിമാനത്തിൽ സഹയാത്രികയ്ക്ക് മേൽ മൂത്രമൊഴിച്ച സംഭവത്തിൽ എയർ ഇന്ത്യ എയർലൈൻസിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ 30 ലക്ഷം രൂപ പിഴ ചുമത്തി. വിമാനത്തിന്റെ പൈലറ്റ്-ഇൻ-കമാൻഡിന്റെ ലൈസൻസ് മൂന്ന് മാസത്തേക്ക് ഏവിയേഷൻ റെഗുലേറ്റർ സസ്പെൻഡ് ചെയ്യുകയും എയർ ഇന്ത്യയുടെ ഇൻ-ഫ്ലൈറ്റ് സർവീസ് ഡയറക്ടർക്ക് 3 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. 2022 നവംബർ 26-ന് ശങ്കര് മിശ്ര എന്നയാൾ വിമാനത്തിന്റെ ബിസിനസ് ക്ലാസിൽ വച്ച് ഒരു സ്ത്രീയുടെ മേൽ മൂത്രമൊഴിച്ചുവെന്നതാണ് കേസ്. സംഭവസമയത്ത് […]












