കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കേന്ദ്ര അവഗണനയ്‌ക്കെതിരെ കേരള സർക്കാർ ജന്തർ മന്തറിൽ നടത്തുന്ന സമരവേദയിലാണ് അദ്ദേഹത്തിന്റെ വിമർശനം. ഭിക്ഷയാചിക്കാൻ വന്നതല്ലെന്നും അവകാശമാണ് ചോദിക്കുന്നതെന്നും കെജ്‌രിവാൾ പറഞ്ഞു. പഞ്ചാബ് സർക്കാരിന്റെ ഫണ്ടും കേന്ദ്രം തടഞ്ഞുവച്ചു. ധനവിനിയോഗം സംസ്ഥാനത്തിന്റെ അധികാരമാണെന്ന് പറഞ്ഞ അദ്ദേഹം കേന്ദ്ര സർക്കാരിന്റേത് ധിക്കാരമാണെന്നും വിമർശിച്ചു. കേരള സർക്കാർ ജന്തർ മന്തറിൽ നടത്തുന്ന സമരത്തെ പിന്തുണച്ച് കൂടുതൽ ദേശീയ നേതാക്കൾ എത്തി. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് […]
National
‘മോദി ഒബിസിയിൽ ജനിച്ച ആളല്ല, നിങ്ങളെ കബളിപ്പിക്കുകയാണ്’; രാഹുൽ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. നരേന്ദ്ര മോദി ഒബിസി വിഭാഗത്തിൽ ജനിച്ച ആളല്ല. ജനറൽ വിഭാഗത്തിൽപ്പെട്ട കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. അവാസ്തവം പറഞ്ഞ് മോദി ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും രാഹുൽ. ഒഡീഷയിൽ പര്യടനം തുടരുന്ന ഭാരത് ജോഡോ ന്യായ യാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘താൻ ഒബിസി ആണെന്ന് പറഞ്ഞ് മോദി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ‘തെലി’ ജാതിയിൽപ്പെട്ട ഒരു കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. 2000-ൽ, ഗുജറാത്തിലെ ബിജെപി സർക്കാർ ഈ വിഭാഗത്തെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തുകയായിരുന്നു. അതുകൊണ്ട് […]
‘ഹിന്ദു സമൂഹം ചോദിക്കുന്നത് മൂന്ന് സ്ഥലങ്ങൾ; അയോധ്യയ്ക്കു പിന്നാലെ കാശി–മഥുര വിഷയം സജീവമാക്കി യോഗി
അയോധ്യക്ക് പിന്നാലെ കാശിയും മഥുരയുമാണ് ബി ജെ പിയുടെ മുൻഗണനാ പട്ടികയിലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യത്തെ ഹിന്ദുസമൂഹം മൂന്ന് സ്ഥലങ്ങൾ മാത്രമാണ് ആവശ്യപ്പെടുന്നതെന്നും അയോധ്യ, കാശി, മഥുര എന്നിവയാണതെന്നും യുപി നിയമസഭയില്‍ നടത്തിയ പ്രസംഗത്തില്‍ യോഗി ആദിത്യനാഥ് പറഞ്ഞു. ‘അയോധ്യയില്‍ രാമനെ പ്രതിഷ്ഠിച്ചപ്പോൾ ഈ രാജ്യത്തെ ജനങ്ങളെല്ലാം സന്തോഷിച്ചു. ബിജെപിയുടേത് വെറും വാഗ്ദാനം മാത്രമല്ല. അത് നടപ്പിലാക്കുകയും ചെയ്തു. രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ നേരത്തേ തന്നെ നടക്കുമായിരുന്നു. പക്ഷേ അയോധ്യ, മഥുര, കാശി എന്നവിടങ്ങളിലെ വികസനം […]
‘സ്വന്തം വീഴ്ചകൾ മറക്കാൻ പൊതുഖജനാവിൽ നിന്ന് കോടി ചെലവാക്കിയുള്ള പ്രഹസനമാണ് രാജ്യതലസ്ഥാനത്ത്’: വി മുരളീധരൻ
കേരളത്തിന്‍റെ മുഖ്യമന്ത്രിയും ഭരണകക്ഷിയംഗങ്ങളും ചേർന്ന് ഡൽഹിയിൽ നടത്തുന്ന സമരം രാഷ്ട്രീയ നാടകമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. സ്വന്തം വീഴ്ചകൾ മറക്കാൻ പൊതുഖജനാവിൽ നിന്ന് കോടി ചെലവാക്കിയുള്ള പ്രഹസനമാണ് രാജ്യതലസ്ഥാനത്ത് നടക്കാൻ പോകുന്നത്. എംഎൽഎമാരും എംപിമാരും പേഴ്സണൽ സ്റ്റാഫുമാരുമെല്ലാം ഡൽഹിയിലെത്തുമ്പോൾ ഒരുകോടി രൂപയെങ്കിലും ചിലവാകുമെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി. ഒരു കള്ളം പലതവണ ആവർത്തിച്ചാൽ സത്യമാകുമെന്ന ഗീബൽസിയൻ തന്ത്രമാണ് ഇടതുപക്ഷം പ്രയോഗിക്കുന്നത്. 57,000 കോടി കേന്ദ്രത്തിൽനിന്ന് കിട്ടാനുണ്ടെന്ന കള്ളക്കണക്ക് ബജറ്റ് രേഖയിൽ ഉൾപ്പെടുത്തിയതിലൂടെ കെ.എൻ ബാലഗോപാൽ ബജറ്റിന്‍റെ പാവനത്വത്തെ നശിപ്പിച്ചെന്ന് മുരളീധരൻ […]
യുപിഎ ഭരണകാലത്തെ സാമ്പത്തിക വീഴ്ച; ധവളപത്രം ഇറക്കാൻ കേന്ദ്രസർക്കാർ
യുപിഎ സർക്കാരിന്റെ കാലത്തെ ധനവിനിയോഗത്തിലെ വീഴ്ചകൾ വ്യക്തമാക്കുന്ന ധവളപത്രം ഇറക്കാൻ കേന്ദ്രസർക്കാർ തീരുമാനം. ബജറ്റ് സമ്മേളനം ഇതിനായി ഒരു ദിവസം കൂടി നീട്ടും. വിഹിതങ്ങൾ എപ്രകാരം തെറ്റായി വിനിയോഗിക്കപ്പെട്ടു എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വിശദീകരിക്കാനാണ് കേന്ദ്രസർക്കാർ നീക്കം.
ഉത്തരാഖണ്ഡിൽ ലിവിങ് ടുഗെതര്‍ ബന്ധങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം, ഇല്ലെങ്കിൽ 6 മാസം വരെ തടവ്
ലിവ്-ഇന്‍ റിലേഷന്‍ഷിപ്പിന് രജിട്രേഷന്‍ നിര്‍ബന്ധമാക്കാനൊരുങ്ങി ഉത്തരാഖണ്ഡ്. ലിവിങ് ബന്ധം പരസ്യപ്പെടുത്തിയില്ലെങ്കിൽ 6 മാസം വരെ തടവെന്ന് ഉത്തരാഖണ്ഡ് ഏകീകൃത സിവിൽ കോഡ് ബില്ല്. ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുന്നവർ 21 വയസിന് താഴെയുള്ളവരാണെങ്കിൽ മാതാപിതാക്കളുടെ സമ്മതവും വേണം. നിയമം ലംഘിച്ചാൽ ആറുമാസം തടവ് ശിക്ഷയോ 25,000 രൂപ പിഴയോ നൽകേണ്ടിവരും. ലിവ് ഇൻ റിലേഷൻ ബന്ധം മറച്ചുവെക്കുകയോ തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്താൽ മൂന്നുമാസം വരെ തടവും 25,000 രൂപയില്‍ കൂടാത്ത പിഴയോ,രണ്ടും ഒരുമിച്ചോ അനുഭവിക്കേണ്ടി വരും. രജിസ്റ്റര്‍ […]
വന്ദേഭാരത് ട്രെയിനിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പാറ്റ; ദൃശ്യങ്ങൾ പങ്കുവച്ച് യാത്രികൻ
വന്ദേഭാരത് ട്രെയിനിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പാറ്റ. ഭോപ്പാലിലെ റാണി കംലാപടിയിൽ നിന്ന് ജബല്പൂർ ജംഗ്ഷനിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഡോ. ശുഭേന്ദു കേശരിയാണ് തൻ്റെ എക്സ് അക്കൗണ്ടിലൂടെ വിവരം പങ്കുവച്ചത്. നടപടിയെടുക്കുമെന്ന് ഐഎസ്ആർടിസി മറുപടി നൽകി. വന്ദേഭാരത് യാത്രക്കിടെ ഓർഡർ ചെയ്ത ഭക്ഷണത്തിലാണ് ചത്ത പാറ്റയെ കണ്ടെത്തിയത്. ഇതിൻ്റെ ചിത്രങ്ങളടക്കം ഇയാൾ എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഈ പോസ്റ്റിനു മറുപടിയായി സംഭവത്തിൽ നടപടിയെടുക്കുമെന്ന് റെയിൽവേ അറിയിക്കുകയും ചെയ്തു.
പഴയ ട്രെയിൻ കോച്ചുകൾ പുതിയ റെസ്റ്റോറന്റുകളാക്കി മറ്റും; പദ്ധതിയുമായി റെയിൽവേ
പഴയതും ഉപയോഗിക്കാൻ സാധിക്കാത്തതുമായ ട്രെയിൻ കോച്ചുകൾ റെസ്റ്റോറന്റുകളാക്കി മറ്റും. പദ്ധതിയുമായി കേന്ദ്ര റെയിൽവേ മന്ത്രാലയം. വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം.പഴയ കോച്ചുകൾ ആഡംബര തുല്യമായ റസ്റ്റോറന്റുകളാക്കി മാറ്റാനുള്ള പുതിയ പദ്ധതിക്കാണ് റെയിൽവേ രൂപം നൽകുന്നത്. ഇതോടെ, പഴയ കോച്ചുകൾ മുഖം മിനുക്കി, പുതിയ രൂപത്തിലും ഭാവത്തിലും എത്തുന്നതാണ്. റെയിൽവേയുടെ പുതിയ സംരംഭം അധികം വൈകാതെ തന്നെ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് എത്തിയേക്കുമെന്നാണ് സൂചന. റെയിൽവേ സ്റ്റേഷനുകൾക്ക് സമീപമായാണ് കോച്ചുകളിലെ റസ്റ്റോറന്റുകൾ പ്രവർത്തിക്കുക. ഒരേസമയം 48 പേർക്ക് വരെ […]
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡൽഹിയിൽ ഇന്ന് യോഗം ചേരും; മമത ബാനർജി പങ്കെടുക്കില്ല
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡൽഹിയിൽ ഇന്ന് യോഗം ചേരും.ഇതിനായി രൂപീകരിച്ച ഉന്നതതല സമിതി അധ്യക്ഷൻ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലാണ് യോഗം. ബംഗാളൾ മുഖ്യമന്ത്രി മമത ബാനർജി യോഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചു. സംസ്ഥാനത്ത് ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണമാണ് യോഗത്തിൽ നിന്ന് മമത ഒഴിവായത്. മമതയ്ക്ക് പകരം എംപിമാരായ സുദീപ് ബന്ദ്യോപാധ്യായയും കല്യാണ് ബാനർജിയും തൃണമൂൽ കോൺഗ്രസിനെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുക്കും. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം ഭരണഘടനാ […]
ഇന്ത്യയുടെ പേര് ‘ഭാരത്’ എന്നാക്കണം; ലോക് സഭയിൽ ആവശ്യവുമായി മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സത്യപാൽ സിങ്
ലോക്‌സഭയിൽ രാജ്യത്തിൻ്റെ പേര് ഭാരത് എന്നാക്കണമെന്ന ആവശ്യവുമായി മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ സത്യപാൽ സിങ്. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് സിങ് ആവശ്യമുന്നയിച്ചത്. ദി ഹിന്ദു ഉൾപ്പെടയുള്ള ദേശീയ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയുന്നു. മുൻ ഐപിഎസ് ഉദ്യോഗസ്ഥനും ഉത്തർപ്രദേശിലെ ബാഗ്പത്തിൽ നിന്നുള്ള ലോക്സഭാംഗമാണ് സത്യപാൽ സിങ്.‘ഭാരതത്തിൽ ജനിച്ചവർ ഭാഗ്യവാന്മാരാണെന്ന് ദൈവങ്ങൾ പോലും പറഞ്ഞിട്ടുണ്ട്, അതിനാൽ രാജ്യത്തിൻ്റെ പേര് ഭാരതം എന്ന് മാറ്റണം’ എന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ ആദ്യ ഖണ്ഡികയിൽ […]