കോഴിക്കോട് തിരുവമ്പാടിയിൽ പുള്ളിപ്പുലിയെ റോഡരികിൽ ചത്ത നിലയിൽ കണ്ടെത്തി. മുത്തപ്പൻപുഴ മൈനാവളവിലാണ് പുള്ളിപ്പുലിയെ ചത്തനിലയിൽ കണ്ടെത്തിയത്. ചത്ത പുള്ളിപ്പുലിയുടെ ദേഹത്ത് മുള്ളൻപ്പന്നിയുടെ മുള്ളുകൾ തറച്ചിട്ടുണ്ട്. മുള്ളൻപന്നിയുടെ ആക്രമണത്തിലാണ് പുള്ളിപ്പുലി ചത്തതെന്നാണ് പ്രാഥമികനിഗമനം. മുത്തപ്പൻപ്പുഴ -മറിപ്പുഴ ഭാഗത്ത് പുള്ളിപ്പുലിയുടെ ആക്രമണം മുൻപ് പലപ്പോഴും നടന്നതായി പരാതി ഉയർന്നിരുന്നു.
Kerala
തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാർ ബേക്കറിയിലേക്ക് ഇടിച്ചുകയറി; കടയുടമ മരിച്ചു
തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാർ ബേക്കറിയിലേക്ക് ഇടിച്ചുകയറി കടയുടമ മരിച്ചു. പുലർച്ചെ 4.45നാണ് അപകടം നടന്നത്. കടയുടമ അലിയാട് സ്വദേശി രമേശൻ(47ആണ് മരിച്ചത്. ആന്ധ്ര സ്വദേശികളായ ശബരിമല അയ്യപ്പഭക്തന്മാർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വെഞ്ഞാറമൂട് തൻട്രാംപൊയ്കയിലാണ് സംഭവം. കരേറ്റ് ഭാഗത്തു നിന്ന് തിരുവനന്തപുരത്തേക്ക് വന്ന കാറാണ് ബേക്കറിയിലേക്ക് ഇടിച്ചുകയറിയത്. രമേശൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു കാർ യാത്രക്കാരായിട്ടുള്ള ആന്ധ്ര സ്വദേശികൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ […]
ശബരിമലയിൽ ദർശന സമയം കൂട്ടും
ശബരിമലയിൽ ദർശനസമയം കൂട്ടാൻ ദേവസ്വം ബോർഡ് തന്ത്രിയുമായി നടത്തിയ ചർച്ചയിൽ ധാരണ. ഉച്ചയ്ക്ക് ശേഷം നട തുറക്കുന്നത് ഒരു മണിക്കൂർ മുന്നേയാക്കും. ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ പൊലീസ് നടപടി. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സന്നിധാനത്ത്. തീർഥാടകരെ കയറ്റുന്നതിന്റെ മേൽനോട്ടം ഏറ്റെടുത്ത് ഐ ജി. ദക്ഷിണമേഖല ഐജി സ്പർജൻ കുമാർ സന്നിധാനത്തെത്തി. ദർശനം പൂർത്തിയാക്കിയവരെ വേഗം മടക്കി അയക്കാനും നടപടി. ഭക്തജനങ്ങളെ ബുദ്ധിമുട്ടിക്കാതെ ദേവസ്വം ബോര്‍ഡുമായി ചേര്‍ന്ന് തീരുമാനമെടുക്കുമെന്ന് ശബരിമല തന്ത്രി കണ്ഠര് മഹേഷ് മോഹനര് . ദര്‍ശന […]
‘വലിയ ബോർഡല്ല, ലോഗോ വെണം’; ലൈഫ് പദ്ധതിയിലെ വീടുകൾക്ക് ബ്രാൻഡിംഗ് വേണമെന്ന് കേന്ദ്രസർക്കാർ
ലൈഫ് പദ്ധതിയിൽ ലഭിച്ച വീടുകൾക്ക് ബ്രാൻഡിംഗ് വേണമെന്ന് കേന്ദ്ര ഭവനനിർമ്മാണ നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പുരി. വലിയ ബോർഡല്ല, ലോഗോ വെക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്ന് ഹർദീപ് സിംഗ് പുരി പറഞ്ഞു. വീട്ടുടമകൾക്ക് പരാതിയില്ലെന്നും കേരളത്തിന്റെ ആരോപണം രാഷ്ട്രീയ പ്രേരിതമെന്നും ഹർദീപ് സിംഗ് പുരി പറഞ്ഞു. അതേസമയം കേരള സര്‍ക്കാരിന്റെ അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍ ഉടക്കി നില്‍ക്കുകയാണ് ലൈഫ് പദ്ധതിയും. തനത്ഫണ്ട് ലഭ്യതക്കുറവ് മുതല്‍ സര്‍ക്കാര്‍ വിഹിതവും, വായ്പാ തുകയും ലഭിക്കാത്തതുവരെയുള്ള പ്രതിസന്ധികള്‍ നിരവധിയാണ്. ലൈഫ് പദ്ധതിയുടെ നടത്തിപ്പ് […]
സന്നിധാനത്ത് കൂടുതൽ ആംബുലൻസ് എത്തിക്കും;കനിവ് സ്‌പെഷ്യല്‍ ആംബുലന്‍സ് ഉടൻ വിന്യസിക്കും; വീണാ ജോര്‍ജ്
ശബരിമല സന്നിധാനത്ത് തീര്‍ത്ഥാടകര്‍ക്ക് അടിയന്തര വൈദ്യ സഹായത്തിന് കനിവ് 108 സ്‌പെഷ്യല്‍ റെസ്‌ക്യൂ ആംബുലന്‍സ് ഉടന്‍ വിന്യസിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കനിവ് 108 ആംബുലന്‍സിന്റെ 4×4 റെസ്‌ക്യു വാന്‍ അപ്പാച്ചിമേട് കേന്ദ്രമാക്കി പമ്പ മുതല്‍ സന്നിധാനം വരെ സേവനം നടത്തുന്നതിന് കഴിഞ്ഞ ദിവസം ഹൈക്കോടതി അനുമതി നല്‍കിയതിനെത്തുടര്‍ന്നാണ് നടപടി. നിലവില്‍ പമ്പയില്‍ സേവനം നടത്തുന്ന ഈ വാഹനം സന്നിധാനത്തെത്തിക്കും. ദുര്‍ഘട പാതകളില്‍ അനായാസം സഞ്ചരിക്കാന്‍ കഴിയുന്ന 4×4 വാഹനത്തില്‍ അടിയന്തര വൈദ്യസഹായം നല്‍കാന്‍ […]
നവകേരള സദസിന്റെ ഇന്നത്തെ എല്ലാ പരിപാടികളും മാറ്റി: കാനം രാജേന്ദ്രന്റെ സംസ്കാരത്തിന് ശേഷം പുനരാരംഭിക്കും
ഇന്നത്തെ നവകേരള സദസിന്റെ എല്ലാ പരിപാടികളും മാറ്റി. തൃക്കാക്കര, തൃപ്പൂണിത്തുറ, പിറവം, കുന്നത്തുനാട് മണ്ഡലങ്ങളിലെ നവകേരള സദസ്സാണ് മാറ്റിവെച്ചത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചതില്‍ അനുശോചിച്ചാണ് നവകേരള സദസിന്റെ എല്ലാ പരിപാടികളും മാറ്റിയത്. നാളെ ഉച്ചവരെ നവ കേരള സദസ്സ് ഉണ്ടാവുകയില്ല. കാനത്തിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിമാരുടെ യോഗം അനുശോചനം രേഖപ്പെടുത്തിയിരുന്നു. കൊച്ചിയിലെ ആശുപത്രിയിലെത്തി കാനത്തിന് അന്ത്യോപചാരം അർപ്പിച്ചശേഷമാണ് യോഗം ചേർന്നത്.ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടു മണിക്ക് പെരുമ്പാവൂരിൽ […]
കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; പ്രതികളെ വീട്ടിലെത്തിച്ച് തെളിവെടുപ്പ്
കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടികൊണ്ടുപോയ കേസിൽ പ്രതികളെ തെളിവെടുപ്പിനായി ചാത്തന്നൂരിലെ വീട്ടിലെത്തിച്ചു. പദ്മകുമാർ, ഭാര്യ അനിതകുമാരി, മകൾ അനുപമ എന്നിവരെയാണ് തെളിവെടുപ്പിനായി ചാത്തന്നൂരിലെ ഇവരുടെ വീട്ടിലെത്തിച്ചത്. ഫൊറൻസ് വിദഗ്ദർ നേരത്തെ തന്നെ സ്ഥലത്തെത്തിയിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറിനുള്ളിൽ ഫൊറൻസിക് ഉദ്യോഗസ്ഥർ പരിശോധന നടത്തി. സംഭവത്തിന് ശേഷം കുട്ടിയെ തട്ടിക്കൊണ്ടുപോകാനുപയോഗിച്ച കാർ ഇതുവരെ ഉപയോഗിച്ചിട്ടില്ല. അതുകൊണ്ടു തന്നെ പരിശോധനയിൽ നിർണായക തെളിവുകൾ ലഭിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. ചാത്തന്നൂർ എ.സി.പി. ഗോപകുമാർ, അന്വേഷണ ഉദ്യോഗസ്ഥരായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എംഎം […]
കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രവചിച്ചിരിക്കുന്നത്. ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.തെക്ക് കിഴക്കന്‍ അറബിക്കടലിനും മാലിദ്വീപിനും മുകളിലായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിനാല്‍ മഴ ശക്തമായേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്ച എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. നാളെ വരെ കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കൊപ്പം മണിക്കൂറില്‍ 30 മുതല്‍ 40 […]
ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്; ആവശ്യത്തിന് ആംബുലൻസുകളില്ല
ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്. ആവശ്യത്തിന് ആംബുലൻസുകളില്ല. ദേവസ്വം ബോർഡിന്റെ ആംബുലൻസ് തകരാറിലാണ്. നിലവിലുള്ളത് വനം വകുപ്പിന്റെ ആംബുലൻസ് മാത്രം. ആംബുലൻസ് തകരാറായിട്ടും പകരം സംവിധാനമില്ല. അടിയന്തര ഘട്ടത്തിൽ സന്നിധാനത്തേക്ക് ആംബുലൻസ് എത്തുന്നത് ചരൽമേട്ടിൽ നിന്നുമാണ്.കഴിഞ്ഞ ദിവസം പതിനായിരക്കണക്കിന് ഭക്തരാണ് സന്നിധാനത്തെത്തിയത്. രാവിലെ മലചവിട്ടിയ പലർക്കും ദർശനം പൂർത്തിയാക്കാൻ സാധിച്ചില്ല. ചിലഭാഗങ്ങളിൽ ഭക്തർ ബാരിക്കേഡുകൾ മുറിച്ചു കടന്നു.നടപ്പന്തലുകൾ ഭക്തരെ കൊണ്ട് നിറഞ്ഞു കവിയുന്ന സാഹചര്യമായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ ആറ് മണിക്ക് പമ്പയിൽ നിന്നും മല കയറിയവർക്ക് ദർശനം […]
തൃശൂരിൽ വ്യാജ മദ്യ നിർമാണ കേന്ദ്രം; ഡോക്ടർ ഉൾപ്പെടെ ആറു പേർ പിടിയിൽ
തൃശൂർ പെരിങ്ങോട്ടുകരയിൽ വ്യാജ മദ്യ നിർമാണ കേന്ദ്രം കണ്ടെത്തി. ഡോക്ടർ അടക്കം ആറുപേരെ എക്സൈസ് പിടികൂടി. ഇവിടെനിന്ന് 1200 ലിറ്റർ മദ്യവും എക്സൈസ് പിടിച്ചെടുത്തു. ഇരിങ്ങാലക്കുട സ്വദേശി ഡോ.അനൂപ്, കോട്ടയം സ്വദേശികളായ റെജി, റോബിൻ, തൃശൂർ കല്ലൂർ സ്വദേശി സിറിൾ, കൊല്ലം സ്വദേശി മെൽവിൻ, തൃശൂർ ചിറയ്ക്കൽ സ്വദേശി പ്രജീഷ് എന്നിവരാണ് അറസ്റ്റിലായത്. സ്പിരിറ്റ് എത്തിച്ച് മദ്യം നിർമിക്കുന്ന കേന്ദ്രമാണിത്. അറസ്റ്റിലായ ഡോക്ടർ അനൂപ് വരയൻ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.












