ഗവർണരുടെ ക്രിസ്മസ് വിരുന്നിന് 7 ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് ഗവർണരുടെ ക്രിസ്മസ് വിരുന്നിന് പണം അനുവദിച്ചത്. പത്താം തീയതിയായിരുന്നു ക്രിസ്മസ് ആഘോഷം, എട്ടാം തീയതി പണം അനുവദിച്ച് ഉത്തരവിറങ്ങി. രാജ്ഭവനിൽ നടന്ന വിരുന്നിൽ പൗരപ്രമുഖർ അടക്കമുള്ളവരെ ഗവർണർ ക്ഷണിച്ചിരുന്നു. നവകേരള സദസ്സിന്റെ തിരക്കിലായതിനാൽ മുഖ്യമന്ത്രിയും മന്ത്രിമാരും വിരുന്നിൽ പങ്കെടുത്തില്ല. സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയുമായി ബന്ധപ്പെട്ട് ഗവർണർ ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടിയിരുന്നു. ഇതിനിടയിൽ വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടൽ […]
Kerala
ശബരിമലയിൽ സ്‌പോട്ട് ബുക്കിംഗ് 5,000 ആക്കണം, കൂടുതൽ ബസുകൾ നൽകണം; ഹൈക്കോടതി
ശബരിമലയിലെ തിരക്കൊഴിവാക്കാൻ സ്പോട്ട് ബുക്കിംഗ് 5000 ആയി നിജപ്പെടുത്തണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. ഭക്തര്‍ക്ക് സുഗമമായ ദര്‍ശന സൗകര്യമൊരുക്കണം. ക്യൂ കോംപ്ലക്‌സില്‍ അധികം ആളുകളെ പ്രവേശിപ്പിക്കരുത്. കുട്ടികളും സ്ത്രീകളും ഉള്‍പ്പടെയുള്ളവരുടെ സുരക്ഷ പ്രധാനമാണ്. സന്നിധാനത്തെ ആള്‍ക്കൂട്ടം നിയന്ത്രിക്കണം. കെഎസ്ആർടിസി അധികം ബസുകള്‍ നല്‍കണം. ബസുകളില്‍ അധികം ആളുകളെ പ്രവേശിപ്പിക്കരുതെന്നും കോടതി നിർദേശിച്ചു. സ്‌പോട്ട് ബുക്കിംഗില്‍ പ്രതിദിനം റിവ്യൂ നടത്തണം. സംസ്ഥാന പൊലീസ് മേധാവി നേരിട്ട് ഇക്കാര്യങ്ങൾ നിരീക്ഷിക്കണമെന്നും കോടതി പറഞ്ഞു. ശബരിമലയിൽ സ്‌പോട്ട് ബുക്കിംഗ് 5,000 ആക്കണം, കൂടുതൽ […]
ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു
ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. മരിച്ചത് കൊല്ലം സ്വദേശി രാജേഷ് പിള്ള. 45 വയസായിരുന്നു. സത്രം- പുല്ലുമേട് കാനന പാതയിലാണ് കുഴഞ്ഞുവീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം ഇന്നലെയും ശബരിമല തീർഥാടകൻ കുഴഞ്ഞുവീണു മരിച്ചു. റാന്നി പെരുനാട് കൂനംകരയിൽ ഇന്നലെ രാവിലെ ആയിരുന്നു സംഭവം.തമിഴ്നാട് തിരുച്ചി സ്വദേശി പെരിയസ്വാമി (54) യാണ് മരിച്ചത്. ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കാൻ പുതുക്കടയിൽ വാഹനം പിടിച്ചിട്ടപ്പോൾ ഭക്ഷണം കഴിക്കാൻ വെളിയിൽ ഇറങ്ങിയ സമയം ബസ് വിട്ടുപോയി ബസ്സിനെ […]
കാനം രാജേന്ദ്രന്റെ വിയോഗം മൂലം മാറ്റിവെച്ച നവകേരള സദസ്: ജനുവരി 1, 2 തീയതികളിൽ
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗം മൂലം മാറ്റിവെച്ച നവകേരള സദസ്സിന്റെ എറണാകുളം ജില്ലയിലെ നാലു മണ്ഡലങ്ങളിലെ പര്യടനം ജനുവരി 1, 2 തീയതികളിൽ നടക്കും. ജനുവരി 1 ന് തൃക്കാക്കര, പിറവം മണ്ഡലങ്ങളിലും 2 ന് തൃപ്പൂണിത്തുറ, കുന്നത്തുനാട് മണ്ഡലങ്ങളിലുമായിരിക്കും മന്ത്രിസഭയുടെ പര്യടനം. സമയം: തൃക്കാക്കര : വൈകിട്ട് 3 മണി പിറവം : വൈകിട്ട് 5 മണി തൃപ്പുണിത്തുറ : വൈകിട്ട് 3 മണി കുന്നത്തുനാട് : വൈകിട്ട് 5 മണി കോട്ടയം […]
വാകേരിയിൽ കോഴി ഫാമിൽ കടുവ എത്തിയതായി സംശയം; സമീപത്ത് കാല്പാടുകളുണ്ടെന്ന് നാട്ടുകാർ
വയനാട് വാകേരിയിലെ കോഴി ഫാമിൽ കടുവ എത്തിയതായി സംശയം. കൂടല്ലൂരിലെ ഫാമിന്റെ 2 ഭാഗങ്ങൾ പൊളിഞ്ഞ നിലയിലാണ്. സമീപത്ത് കാല്പാടുകളുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇന്നലെ രാത്രി നായ്ക്കൾ കുരച്ചിരുന്നതായും നാട്ടുകാർ പറഞ്ഞു. പ്രജീഷിനെ കൊലപ്പെടുത്തിയ സ്ഥലത്തിന്റെ 200 മീറ്റർ അകലെയാണ് കോഴി ഫാം.വാകേരിയിലെ നരഭോജി കടുവയ്ക്കായി ഇന്നും തെരച്ചിൽ തുടരും. ഇന്നലെ നടത്തിയ തെരച്ചിലിൽ വനത്തിന് പുറത്ത് കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു. കടുവയുടെ സാന്നിധ്യം കണ്ടെത്താൻ പ്രദേശത്ത് 22 ക്യാമറ ട്രാപ്പുകൾ ആണ് സജ്ജീകരിച്ചിട്ടുള്ളത്. നേരത്തെ സ്ഥാപിച്ച […]
കടമെടുപ്പ് പരിധി വെട്ടിക്കുറച്ചു; കേന്ദ്രത്തിനെതിരെ കേരളം സുപ്രീം കോടതിയിൽ
കേന്ദ്ര സർക്കാരിനെതിരെ കേരളം സുപ്രീം കോടതിയിൽ. കേന്ദ്രസർക്കാർ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിനെതിരെ സുപ്രീംകോടതിയിൽ ഹർജി നൽകി. കേന്ദ്രം സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുകയാണെന്നും ഹർജിയിൽ ആരോപണം. കിഫ്ബി എടുത്ത കടം കൂടി ഉള്‍പ്പെടുത്തിയാണ് കേരളത്തിന്റെ വായ്പ പരിധിവെട്ടിക്കുറച്ചത് എന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ട്രഷറിയിലെ നിക്ഷേപം കേരളത്തിന്റെ ബാധ്യതയായിട്ടാണ് കണക്കാക്കിയിരിക്കുന്നത്. ക്ഷേമപെന്‍ഷന്‍ കൊടുക്കുന്നതിനു വേണ്ടി രൂപീകരിച്ച പെന്‍ഷന്‍ കമ്പനി രൂപീകരിച്ച തുകയും കേരളത്തിന്റെ ബാധ്യതയായി കണ്ടിരിക്കുന്നത്. 26000 കോടി രൂപയുടെ കുറവ് കേരളത്തിന് വന്നിട്ടുണ്ട് എന്നാണ് ഹര്‍ജിയില്‍ വ്യക്തമാക്കുന്നത്. കേന്ദ്രത്തിനെതിരെ […]
മഞ്ചേരി മെഡിക്കൽ കോളജിലെ ആംബുലൻസ് കട്ടപ്പുറത്ത്
മലപ്പുറം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ അംബുലൻസ് പണിമുടക്കിയിട്ട് മൂന്ന് മാസം. കടപ്പുറത്തായ വാഹനത്തിന്റെ രേഖകൾ ശരിയാക്കാൻ വൈകുന്നതാണ് അറ്റകുറ്റപണി നടക്കാതിരിക്കാൻ കാരണം. 2 അംബുലൻസ് മാത്രമാണ് നിലവിൽ മെഡിക്കൽ കോളജിലുള്ളത്. സെപ്റ്റംബർ 10ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മഞ്ചേരിയിൽ നിന്നും രോഗിയുമായി പോയ അംബുലൻസാണ് അപകടത്തിൽ പെട്ട് കട്ടപ്പുറത്തായത്. മഞ്ചേരി തുറക്കലിലെ വർക്ക് ഷോപ്പിൽ ആരെങ്കിലും ചികിൽസിക്കും എന്ന പ്രതീക്ഷയിൽ കാത്തിരിപ്പാണ് ഈ അംബുലൻസ് ഇപ്പോൾ. വെയിലും മഴയും കൊണ്ട് വർക്ക് ഷോപ്പിന് പുറത്താണ് ആംബുലൻസ് […]
ബസുകളിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ പൊലീസിന്റെ ‘എയ്ഞ്ചൽ പട്രോൾ’
ബസിൽ യാത്ര ചെയ്യുന്ന സ്ത്രീകളെയും കുട്ടികളെയുമൊക്കെ ശല്യം ചെയ്യുന്നവർക്കായി വലവിരിച്ച് മലപ്പുറം പൊലീസ്. വനിത പൊലീസ് ഉദ്യോഗസ്ഥർ മഫ്തിയിലും അല്ലാതെയും സ്ത്രീകളുടെ പരാതികൾ കേൾക്കാനും കുറ്റവാളികളെ പിടികൂടാനും ബസിൽ യാത്ര ചെയ്യും. ‘എയ്ഞ്ചൽ പെട്രോൾ’ എന്നാണ് ഈ പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കിയത്. ബസുകളിൽ സ്ത്രീകളും കുട്ടികളും നേരിടുന്ന അതിക്രമം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇവ തടയുന്നതിനായി മലപ്പുറം പൊലീസിന്റെ വേറിട്ട ശ്രമം. ബസുകളിലെ ശല്യക്കാരെ കയ്യോടെ പിടികൂടുകയാണ് പദ്ധതിയിലൂടെ ലക്ഷ്യം […]
വാകേരിയിലെ നരഭോജി കടുവയ്ക്കായി തെരച്ചിൽ തുടരുന്നു
വയനാട് വാകേരിയിലെ നരഭോജി കടുവയ്ക്കായി ഇന്നും തെരച്ചിൽ തുടരും. ഇന്നലെ നടത്തിയ തെരച്ചിലിൽ വനത്തിന് പുറത്ത് കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു. കടുവയുടെ സാന്നിധ്യം കണ്ടെത്താൻ പ്രദേശത്ത് 22 ക്യാമറ ട്രാപ്പുകൾ ആണ് സജ്ജീകരിച്ചിട്ടുള്ളത്. നേരത്തെ സ്ഥാപിച്ച കൂടിന് പുറമേ ഒരു കൂടുകൂടി സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. പൂതാടി പഞ്ചായത്തിലെ മൂടകൊല്ലി വാർഡിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കടുവ സാന്നിധ്യമുള്ളതിനാൽ ഇന്ന് മൂടകൊല്ലിയിലെ സ്കൂളിന് കളക്ടർ അവധി നൽകി.
പമ്പയിൽ തീർത്ഥാടകരുടെ എണ്ണത്തിൽ നേരിയ കുറവ്; എരുമേലിയിലും ഇലവുങ്കലും ഗതാഗത നിയന്ത്രണം
പമ്പയിൽ തീർത്ഥാടകരുടെ എണ്ണത്തിൽ നേരിയ കുറവ്. എരുമേലിയിലും ഇലവുങ്കലും ഗതാഗത നിയന്ത്രണം ശക്തമാക്കി. പുലർച്ചെ ഒന്നു മുതൽ രാവിലെ 8 മണി വരെ തീർഥാടക വാഹനങ്ങൾ പമ്പയിലേക്ക് പോകുന്നതു പൊലീസ് തടഞ്ഞു. തീർഥാടകരുടെ തിരക്കു നിയന്ത്രിക്കാൻ പ്രതിദിന വെർച്വൽ ക്യൂ ബുക്കിങ് 90,000ൽ നിന്ന് 80,000 ആക്കി കുറയ്ക്കാനും തീരുമാനമായിട്ടുണ്ട്. സന്നിധാനം, പമ്പ, നിലക്കൽ എന്നിവിടങ്ങളിലെ സ്പെഷ്യൽ ഓഫീസർമാർക്കും മാറ്റമുണ്ട്. ശബരിമലയിലെ തിരക്ക് സംബന്ധിച്ച് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തിരക്ക് നിയന്ത്രിക്കാനും […]












