സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. ഇന്ന് ഗ്രാമിന് 20 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5770 രൂപയായി. ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ച് വില 46,160 രൂപയിലെത്തി. 18 കാരറ്റിന്റെ സ്വർണത്തിന് ഗ്രാമിന് 15 രൂപ വർധിച്ച് 4780 രൂപയായി. ഫെബ്രുവരി മാസത്തിന്റെ ആദ്യ പകുതിയിൽ സ്വർണവില ഇടിയുകയായിരുന്നെങ്കിലും രണ്ടാം പകുതിയായപ്പോഴേക്കും വില തിരിച്ചുകയറി വരികയായിരുന്നു. ഈ മാസത്തിന്റെ തുടക്കത്തിൽ 46,520 രൂപയായിരുന്നു സ്വർണവില. ഫെബ്രുവരി രണ്ടിന് 46,640 രൂപയായി […]
Kerala
‘സതീശന്‍ എവിടെ?; പത്രസമ്മേളനത്തിൽ വൈകിയ വി ഡി സതീശനെതിരേ അസഭ്യ പരാമർശവുമായി K.സുധാകരൻ
പ്രതിപക്ഷ നേതാവിനെതിരെ വീണ്ടും കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. പത്രസമ്മേളനത്തിൽ വൈകിയെത്തിയ പ്രതിപക്ഷ നേതാവിനെതിരെ ഡിസിസി പ്രസിഡന്റിനോട് കെപിസിസി പ്രസിഡന്റിന്റെ അസഭ്യ വർഷം. മാധ്യമപ്രവര്‍ത്തകരെ വിളിച്ചുവരുത്തിയിട്ട് പ്രതിപക്ഷനേതാവ് എവിടെയെന്ന് അദ്ദേഹം ചോദിക്കുന്നു. കൂടുതല്‍ പ്രതികരണം തടഞ്ഞത് ഒപ്പമുണ്ടായിരുന്ന നേതാക്കളാണ്.മൈക്ക് ഓണാണെന്നും ക്യാമറയുണ്ടെന്നും ഓര്‍മിപ്പിച്ച് ഷാനിമോള്‍ ഉസ്മാനടക്കമുള്ള നേതാക്കള്‍ സുധാകരനെ കൂടുതല്‍ സംസാരിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചു. പ്രതിപക്ഷ നേതാവിനെ കാത്ത് കെപിസിസി പ്രസിഡന്റ് ഇരുന്നത് 20 മിനിറ്റ്. ആലപ്പുഴ സമരാഗ്നി പരിപാടിക്കിടയിൽ കെ സുധാകരൻ മടങ്ങി. വിവിധ വിഭാഗങ്ങളുമായി […]
നെല്ല് സംഭരണം: സപ്ലൈകോയ്‌ക്ക് 203.9 കോടി രൂപ അനുവദിച്ചു
സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് 203.9 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. നെല്ല് സംഭരണത്തിന് സംസ്ഥാന സബ്‌സിഡിയായി 195.36 കോടി രൂപയും, കൈകാര്യ ചെലവുകൾക്കായി 8.54 കോടി രൂപയുമാണ് അനുവദിച്ചത്. നെല്ല് സംഭരണത്തിനുള്ള കേന്ദ്ര സർക്കാരിന്റെ താങ്ങുവില സഹായ കുടിശിക അനുവദിക്കാത്ത സാഹചര്യത്തിലാണ് സംസ്ഥാനം അടിയന്തിരമായി തുക ലഭ്യമാക്കിയത്. നേരത്തെ രണ്ടു തവണയായി 380 കോടി രൂപയും നൽകിയിരുന്നു.കേന്ദ്രത്തിന്റെ താങ്ങുവില സഹായത്തിൽ മൂന്നുവർഷത്തെ 763 കോടി രൂപ കുടിശികയുണ്ട്. ഈവർഷത്തെ […]
‘ലീഗ് ഇടഞ്ഞാൽ വിജയത്തെ ബാധിക്കും, മുന്നാം സീറ്റ് ആവശ്യത്തിന് ഉടൻ പരിഹാരം കാണണം’; കെ.മുരളീധരൻ
മുസ്ലിം ലീഗുമായുള്ള പ്രശ്‌നം ഉടൻ പരിഹരിക്കണമെന്ന് കെ മുരളിധരൻ എംപി. മൂന്നാം സീറ്റ് ആവശ്യം പരിഹരിച്ചില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ വിജയ സാധ്യതയെ ബാധിക്കും. ലീഗിന് അർഹത സർട്ടിഫിക്കറ്റ് അല്ല വേണ്ടത്. അനിശ്ചിതമായി നീളുന്നത് ശരിയല്ലകോൺഗ്രസിന്റെ ഐക്യം ശ്കതിപ്പെടുത്തണമെന്നും എങ്കിൽ മാത്രമേ യു ഡിഎഫിൽ ഐക്യം ഉണ്ടാകൂവെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു. വടകരയിൽ കെ കെ ഷൈലജ സ്ഥാനാർഥി ആകുന്നത് പ്രശനം അല്ല. ടിപി ചന്ദ്ര ശേഖരന്റെ കൊലയാളികളുടെ പാർട്ടി വടകരയിൽ ജയിക്കില്ലെന്നും കോൺഗ്രസ് 20 ൽ 20 ൽ […]
തൃശ്ശൂരിൽ വൻ മയക്കുമരുന്ന് വേട്ട; 3.75 കോടിയുടെ ലഹരിമരുന്ന് പിടികൂടി
തൃശ്ശൂരിൽ വൻ മയക്കുമരുന്ന് വേട്ട. ആഡംബര കാറുകളിൽ കടത്തുകയായിരുന്ന 3.75 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി. മൂന്ന് കിലോ ഹാഷിഷ് ഓയിലും 77 കിലോ കഞ്ചാവും രണ്ട് ലക്ഷം രൂപയുമാണ് പിടിച്ചെടുത്തത്. സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. പുത്തൂർ സ്വദേശി അരുൺ, കോലഴി സ്വദേശി അഖിൽ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. തൃശൂർ സിറ്റി പൊലീസ് കമ്മീഷണറുടെ കീഴിലുള്ള ആൻ്റി നാർക്കോട്ടിക് സ്ക്വാഡും പീച്ചി പൊലീസും ചേർന്ന് കുതിരാനിൽ വെച്ചാണ് മയക്കുമരുന്ന് പിടികൂടിയത്.
മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസിൽ ഉദ്യോഗസ്ഥർ തമ്മിൽ കയ്യാങ്കളി
മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസിൽ വച്ച് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥന് മർദനമെന്ന് പരാതി. മന്ത്രിയുടെ അഡിഷനൽ പ്രൈവറ്റ് സെക്രട്ടറിക്കെതിരെ ആലപ്പുഴയിലെ ഇറിഗേഷൻ ചീഫ് എൻജിനീയറാണ് പരാതി ആരോപിച്ചത്. തന്നെ മർദിച്ചെന്ന് ആരോപിച്ച് ചീഫ് എൻജിനീയർ ശ്യാംഗോപാൽ മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. എന്നാൽ ആരോപണം മന്ത്രിയുടെ ഓഫിസ് നിഷേധിച്ചിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്. വ്യാഴാഴ്ച മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ കാണാൻ ഓഫിസിലെത്തിയതായിരുന്നു ആലപ്പുഴയിലെ ഇറിഗേഷൻ ഓഫിസറും കുട്ടനാട് പാക്കേജിന്റെ ചുമതലയുള്ള ചീഫ് എൻജിനീയർ ശ്യാംഗോപാൽ. ഈ […]
പുറത്താക്കൽ നടപടി: വൈസ് ചാൻസലർമാരുടെ ഹിയറിംഗ് ഇന്ന്
ചട്ടവിരുദ്ധമായി നിയമനം നേടി എന്ന് കാണിച്ച് ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയ വൈസ് ചാൻസലർമാരുടെ ഹിയറിംഗ് ഇന്ന്. രാജ്ഭവിൽ വച്ചാണ് കാലിക്കറ്റ്, സംസ്കൃത, ഡിജിറ്റൽ, ഓപ്പൺ യൂണിവേഴ്‌സിറ്റി വിസിമാരുടെ ഹിയറിംഗ് നടക്കുക. വിസിമാർ നേരിട്ടോ ചുമതലപ്പെടുത്തുന്ന അഭിഭാഷകർക്കോ ഹിയറിംഗിൽ പങ്കെടുക്കാം. ഹിയറിംഗിന് എത്താൻ അസൗകര്യമാണെന്ന് കാട്ടി സംസ്കൃത വിസി നാരായണൻ രാജ്ഭവനെ സമീപിച്ചിരുന്നു. എന്നാൽ ഹിയറിംഗ് മാറ്റാനാകില്ലെന്ന് അറിയിച്ച ഗവർണർ ഓൺലൈനായി പങ്കെടുക്കാൻ നിർദേശിച്ചു. ഗവർണറുടെ നോട്ടീസ് ലഭിച്ച കേരള എംജി കുസാറ്റ് മലയാളം വിസിമാർ […]
ആറ്റുകാൽ പൊങ്കാല നാളെ: നഗരം ഭക്തിസാന്ദ്രം
ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല നാളെ. ആറ്റുകാലമ്മയുടെ പൊങ്കാല മഹോത്സവത്തിന് നാടും നഗരവും ഒരുങ്ങി കഴിഞ്ഞു. ദിവസങ്ങൾക്ക് മുമ്പേയെത്തി ദേവീ സന്നിധിയിൽ അടുപ്പു കൂട്ടി നാളത്തെ പുണ്യദിനത്തിനായുള്ള കാത്തിരിപ്പിലാണ് ഭക്തർ. ആറ്റുകാൽ പൊങ്കാലയെന്ന പുണ്യക്കാഴ്ചയിലേക്കാണ് നഗരം നാളെ കൺതുറക്കുക. വിപുലമായ മുന്നൊരുക്കങ്ങളാണ് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ഒരുക്കിയിട്ടുള്ളത്. സര്‍വാഭരണ വിഭൂഷിതയായ ആറ്റുകാലമ്മയെ ഒരു നോക്ക് കാണാനുള്ള ആഗ്രഹത്താല്‍ ദൂരെ ദിക്കുകളില്‍ നിന്ന് വരെ നിരവധി പേരാണ് ആറ്റുകാലിലേക്ക് എത്തുന്നത്. ഞായറാഴ്ച രാവിലെ 10-ന് ശുദ്ധപുണ്യാഹത്തിനു ശേഷം പൊങ്കാല ചടങ്ങുകൾ […]
സിപിഐഎം നേതാവിൻ്റെ കൊലപാതകം: പ്രതി അഭിലാഷിനെ പൊലീസ് ഉടൻ കസ്റ്റഡിയിൽ വാങ്ങും
കോഴിക്കോട് കൊയിലാണ്ടിയിൽ സിപിഐഎം ലോക്കൽ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അഭിലാഷിനെ പൊലീസ് ഉടൻ കസ്റ്റഡിയിൽ വാങ്ങും. കൊയിലാണ്ടി മജിസ്‌ട്രേറ്റിന് മുമ്പാകെ ഇന്ന് കസ്റ്റഡി അപേക്ഷ നൽകിയേക്കും. പ്രതിക്കായി മൂന്ന് ദിവസത്തെ കസ്റ്റഡി അപേക്ഷ സമർപ്പിക്കാനാണ് സാധ്യത. പ്രതിയായ അഭിലാഷിനെ കോടതി ഇന്നലെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. സത്യനാഥിൻ്റെ കൊലപാതകത്തിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കും. കോഴിക്കോട് റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. പ്രതിയെ കസ്റ്റഡിയിൽ ലഭിച്ചാൽ കൂടുതൽ ചോദ്യം ചെയ്യലും തെളിവെടുപ്പും […]
വീട്ടിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം; അക്യുപങ്ചറിസ്റ്റിൻ്റെ പങ്ക് സ്ഥിരീകരിച്ച് പൊലീസ്
നേമത്ത് വീട്ടിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ യുവതിയെയും കുഞ്ഞിനെയും മരണത്തിലേക്ക് തള്ളിവിട്ടതിൽ അക്യുപങ്ചറിസ്റ്റിൻ്റെ പങ്ക് സ്ഥിരീകരിച്ച് പൊലീസ്. യുവതിയും കുഞ്ഞും മരിക്കുന്നതിൻ്റെ തലേദിവസം ഷിഹാബുദ്ദീൻ നയാസിൻ്റെ വീട്ടിലെത്തി. വൈകിട്ട് വീട്ടിലെത്തിയ ഷിഹാബുദ്ദീൻ രാത്രി എട്ടുമണിയോടെയാണ് മടങ്ങിയതെന്നും പൊലീസ്. കൃത്യമായ തെളുവുകളോടെയാണ് ഷിഹാബുദ്ദീൻ്റെ പങ്ക് പൊലീസ് സ്ഥിരീകരിച്ചത്. ഭർത്താവ് നയാസിനെയും ഷിഹാബുദ്ദീനെയും പൊലീസ് ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. ഷിഹാബുദ്ദീനും ഭാര്യയും നയാസിൻ്റെ വീട്ടിലെ സ്ഥിരം സന്ദർശകരായിരുന്നുവെന്ന് അയൽവാസി 24 നോട്. ഷിഹാബുദ്ദീനൊപ്പം ഭാര്യയും ഷെമീറയ്ക്ക് ചികിത്സ […]