പ്രസവ ശസ്ത്രക്രിയയ്ക്കിടെ പന്തീരങ്കാവ് സ്വദേശി കെ.കെ.ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഡോക്ടറെയും നഴ്സിനെയും പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി. 2 ഡോക്ടർമാരെയും 2 നഴ്സുമാരെയും പ്രോസിക്യൂട്ട് ചെയ്യാനാണ് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അനുമതി നൽകിയിരിക്കുന്നത്. കുറ്റപത്രം ചൊവ്വാഴ്ച കുന്ദമംഗലം കോടതിയിൽ സമർപ്പിക്കും. മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. സി.കെ രമേശൻ, സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോക്ടർ എം ഷഹന, മെഡിക്കൽ കോളജിലെ സ്റ്റാഫ് നഴ്സുമാരായ എം രഹന, കെ.ജി മഞ്ജു […]
Kerala
കേരളത്തിലെ കൊവിഡ് കേസുകളുടെ വർധന; അതിർത്തിയിൽ നിയന്ത്രണം ശക്തമാക്കി കർണാടക
കേരളത്തിലെ കൊവിഡ് കേസുകളുടെ വർധന കണക്കിലെടുത്ത് അതിർത്തിയിൽ നിയന്ത്രണം ശക്തമാക്കി കർണാടക. കേരള – കർണാടക അതിർത്തികളിൽ കർശന പരിശോധന നടത്തും. രോഗലക്ഷണമുള്ളവർക്ക് സംസ്ഥാനത്തേക്ക് പ്രവേശനമില്ല. 24 മണിക്കൂറും പരിശോധനയ്ക്കായി ഉദ്യോഗസ്ഥരെ നിയോഗിച്ചു. ബസ് യാത്രക്കാർ ഉൾപ്പെടെയുള്ളവരെ പരിശോധിക്കും. ആശങ്കയൊഴിയുംവരെ പരിശോധന ഉണ്ടാകുമെന്ന് കർണാടക ആരോഗ്യ വകുപ്പ് വ്യക്തമാക്കി. അതേസമയം, ക്രിസ്മസിനും പുതുവത്സരാഘോഷങ്ങള്‍ക്കും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടെന്നാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കൊവിഡ് ടെക്‌നിക്കല്‍ അഡൈ്വസറി കമ്മിറ്റി യോഗത്തിലെ തീരുമാനം. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് മാസ്‌ക് നിര്‍ബന്ധമെന്ന […]
കാട്ടുപന്നി ശല്യത്താൽ കൃഷിയിടത്തിന് ചുറ്റും കെട്ടിയ കമ്പിവേലി സാമൂഹിക വിരുദ്ധർ തകർത്തു
കാട്ടുപന്നികളുടെ ശല്യം സഹിക്കവയ്യാതെ കൃഷിയിടത്തിന് ചുറ്റും കമ്പിവേലി കെട്ടിയപ്പോൾ പാലോളി അഖിൽ അറിഞ്ഞിരുന്നില്ല മനുഷ്യർക്കാണ് പന്നികളേക്കാൾ ക്രൂരതയെന്ന്. കോഴിക്കോട്-വെള്ളനൂരിലെ വിരിപ്പിൽ പാടത്തെ കമ്പിവേലികളാണ് സാമൂഹിക വിരുദ്ധർ വ്യാപകമായി നശിപ്പിച്ചത്. സംഭവത്തിൽ അഖിൽ പൊലീസിൽ പരാതി നൽകി. പാലോളി അഖിലിനും ഭാര്യ അമൃതക്കുമാണ് ദുരനുഭവം. വിരിപ്പിൽ പാടത്തെ സ്വന്തമായുള്ള 35 സെൻറ് വയലിനു ചുറ്റും ഒരാഴ്ച മുമ്പാണ് കമ്പിവേലി കെട്ടിയത്. വയലിലെ കപ്പയും പച്ചക്കറികളും കാട്ടുപന്നികൾ കൂട്ടമായെത്തി നശിപ്പിക്കുന്നത് പതിവ് സംഭവമായതോടെ ശല്യം ചെറുക്കാനാണ് വലിയ ചെലവ് വരുന്ന […]
കല്ലുമ്മക്കായ കൃഷി ഉപേക്ഷിക്കാനൊരുങ്ങി കവ്വായി കായലിലെ കർഷകർ
അക്വാ കൾച്ചർ സൊസൈറ്റി വഴിയുള്ള വിത്ത് വിതരണം താളം തെറ്റിയതോടെ കാസർഗോഡ് കവ്വായി കായലിലെ കർഷകർ കടുത്ത പ്രതിസന്ധിയിൽ. ഇടനിലക്കാർ വിത്ത് വിതരണത്തിൽ ചൂഷണം നടത്തുവെന്നാണ് കർഷകരുടെ പരാതി. ഇതോടെ നിരവധി കർഷകരാണ് ഈ വർഷം കല്ലുമ്മക്കായ കൃഷി ഉപേക്ഷിക്കാൻ ഒരുങ്ങുന്നത് കുടുംബശ്രീ കൂട്ടായ്മകൾ ഉൾപ്പടെ രണ്ടായിരത്തിലധികം കർഷകരാണ് കവ്വായി കായലിൽ കല്ലുമ്മക്കായ കൃഷി ചെയ്യുന്നത്. ബാങ്കിൽ നിന്ന് വായ്‌പയെടുത്ത് വിത്ത് വാങ്ങി കൃഷി ചെയ്യുന്നവരാണ് ഏറെയും. ഇടനിലക്കാരുടെ ചൂഷണം തടയുന്നതിന് വേണ്ടി ഈ തവണ സൊസൈറ്റി […]
‘എനിക്ക് മാത്രമായി ഒരു സഹായവും വേണ്ട, എല്ലാവർക്കും പെൻഷൻ ലഭിക്കണം’; മറിയക്കുട്ടി
കോടതിയിൽ നിന്നും നീതി പ്രതീക്ഷിക്കുന്നുവെന്ന് മറിയക്കുട്ടി. തനിക്ക് മാത്രമായി ഒരു സഹായവും വേണ്ടെന്നും എല്ലാവർക്കും പെൻഷൻ ലഭിക്കണമെന്നും മറിയക്കുട്ടി പറഞ്ഞു. അതിനായുള്ള കോടതി ഇടപെടലാണ് ആഗ്രഹിക്കുന്നത്. തന്നെക്കാൾ ദുരിതമനുഭവിക്കുന്ന നിരവധി പേരുണ്ട്. കോടതിയിൽ സർക്കാർ ഇന്ന് തന്നെ അപമാനിച്ചു. സർക്കാർ അനുകൂലമായി നിലപാട് എടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അതേസമയം പെൻഷൻ മുടങ്ങിയതിനെതിരായ മറിയക്കുട്ടിയുടെ ഹർജി രാഷ്ട്രീയ പ്രേരിതമെന്ന് സർക്കാർ ഹൈക്കോടതിയിൽ ആവര്‍ത്തിച്ചു. ഹർജിക്കാരിയെ അപഹസിച്ച സർക്കാർ നിലപാട് ഞെട്ടിച്ചെന്ന് കോടതി പറഞ്ഞു. ഹർജിയിൽ സർക്കാരും കോടതിയും തമ്മിൽ രൂക്ഷമായ […]
‘കരിയറിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ സഞ്ജുവിന് സാധിക്കട്ടെ’; മുഖ്യമന്ത്രി
ദക്ഷിണാഫ്രിക്കയ്ക്കെതിരെ സെഞ്ച്വറി നേടിയ മലയാളി താരം സഞ്ജു സാംസണെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആദ്യമായാണ് ഒരു മലയാളി താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യക്ക് വേണ്ടി സെഞ്ച്വറി നേടുന്നത്. കേരളത്തിനാകെ അഭിമാനം പകരുന്ന നേട്ടമാണിത്. കരിയറിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ സഞ്ജുവിന് സാധിക്കട്ടെയെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ‘രാജ്യാന്തര ഏകദിന ക്രിക്കറ്റിൽ കന്നി സെഞ്ച്വറി നേടി രാജ്യത്തിന് വേണ്ടി മിന്നുന്ന പ്രകടനം കാഴ്ച വെച്ച സഞ്ജു സാംസണ് അഭിനന്ദനങ്ങൾ. ആദ്യമായാണ് ഒരു മലയാളി താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ […]
നവകേരള സദസിലെ ജനകീയ നിർദേശങ്ങൾ സർക്കാർ നയരൂപീകരണത്തിന് സഹായകമാകും: മുഖ്യമന്ത്രി
നവകേരള സദസിലെ പ്രഭാത യോഗങ്ങളിൽ ലഭിക്കുന്ന ജനകീയ നിർദേശങ്ങൾ സർക്കാരിന്റെ നയരൂപീകരണത്തിനു സഹായകമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസിന്റെ ഭാഗമായി കാട്ടാക്കട തൂങ്ങാംപാറ കാളിദാസ കൺവൻഷൻ സെന്ററിൽ നടന്ന പ്രഭാത യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നെയ്യാറ്റിൻകര, കാട്ടാക്കട, പാറശാല, അരുവിക്കര മണ്ഡലങ്ങളിൽ നിന്നുള്ളവരെ പങ്കെടുപ്പിച്ചാണ് പ്രഭാത സദസ് സംഘടിപ്പിച്ചത്. കേരളം ഇന്ന് നേരിടുന്ന പ്രശ്നങ്ങളെ ജനസമക്ഷം അവതരിപ്പിക്കുന്നതിനാണ് നവകേരള സദസ് എന്ന ആശയം സർക്കാർ മുന്നോട്ടുവച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ എല്ലാ മേഖലകളിലുമുള്ള ഒട്ടേറെ പേർ […]
മലപ്പുറത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വി.ഇ.ഒ അറസ്റ്റിൽ
മലപ്പുറം നിലമ്പൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ വി.ഇ.ഒ അറസ്റ്റിൽ. നിലമ്പൂർ വഴിക്കടവ് പഞ്ചായത്തിലെ വി.ഇ.ഒ ചുങ്കത്തറ കോട്ടോപ്പാടം സ്വദേശി നിജാസ് ആണ് വിജിലൻസിന്റെ പിടിയിലായത്. വഴിക്കടവ് കാരക്കോട് സ്വദേശി സുനിതയിൽ നിന്ന് ഇയാൾ ഇരുപതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. ലൈഫ് ഭവന പദ്ധതിയുടെ പേരിൽ കൈക്കൂലി ആവശ്യപ്പെട്ടതോടെയാണ് ഇയാളെ വിജിലൻസ് അറസ്റ്റ് ചെയ്തത്. ആദ്യം പതിനായിരം രൂപ നൽകാൻ ആവശ്യപ്പെട്ടത് പ്രകാരം സുനിതയിൽ നിന്ന് പണം വാങ്ങുന്നതിനിടെയാണ് മലപ്പുറം വിജിലൻസ് ഡി.വൈ.എസ്.പി ഫിറോസ് എം ഷെഫീഖ് പ്രതിയെ പിടികൂടിയത്.
തമിഴ്നാട്ടിലെ പ്രളയം; കൈത്താങ്ങുമായി കേരള വാട്ടര്‍ അതോറിറ്റി
പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന തമിഴ്നാടിന് കൈത്താങ്ങുമായി കേരള വാട്ടർ അതോറിറ്റി. തമിഴ്നാട്ടിലെ കുടിവെള്ള വിതരണ ശൃംഖലകള്‍ അറ്റകുറ്റപ്പണികള്‍ നടത്തി ജലവിതരണം പുനസ്ഥാപിക്കുന്നതിനായി വാട്ടര്‍ അതോറിറ്റിയിലെ സാങ്കേതിക വിദഗ്ധരുടെ രണ്ടു സംഘത്തെ അയയ്ക്കാന്‍ തീരുമാനിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. 2018ല്‍ കേരളത്തിലുണ്ടായ പ്രളയത്തില്‍ പാലക്കാട് സമാനമായ രീതിയില്‍ കുടിവെള്ള വിതരണം പൂര്‍ണമായി തടസപ്പെട്ടപ്പോള്‍ പുനസ്ഥാപിക്കുന്നതിന് നേതൃത്വം നല്‍കിയ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എ.എസ്. രാജുവിന്റെ സൂപ്രണ്ടിങ് എഞ്ചിനിയര്‍ കെ സുരേഷിന്റെയും നേതൃത്വത്തിലുള്ള സംഘത്തെയുമാണ് തിരുനല്‍വേലിയിലേക്ക് അയച്ചിരിക്കുന്നത്. ഇതോടൊപ്പം തമിഴ്നാടിന് 20,000 […]
സപ്ലൈകോ ക്രിസ്മസ് ചന്തയിൽ സാധനങ്ങളില്ല; തൃശൂരിൽ മേയറും എം.എൽ.എയും ഉദ്ഘാടനം നടത്താതെ മടങ്ങി
തൃശൂരിലെ സപ്ലൈക്കോയില്‍ സബ്‌സിഡി സാധനങ്ങളില്ലാത്തതിനെ തുടര്‍ന്ന് ക്രിസ്മസ് – പുതുവത്സര ചന്ത ഉദ്ഘാടനച്ചടങ്ങ് ഒഴിവാക്കി മേയറും എംഎല്‍എയും മടങ്ങി. ഇന്ന് രാവിലെയായിരുന്നു ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. മേയര്‍ എം.കെ വര്‍ഗീസും എംഎല്‍എ പി ബാലചന്ദ്രനുമാണ് ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സ്ഥലത്ത് നിന്ന് മടങ്ങിയത്. രാവിലെ മുതല്‍ സാധനങ്ങള്‍ വാങ്ങാനായി നിരവധി പേര്‍ എത്തിയിരുന്നു. എന്നാല്‍ സബ്‌സിഡി സാധനങ്ങള്‍ ഇല്ലാത്ത കാര്യം നാട്ടുകാര്‍ ജനപ്രതിനിധികളെ അറിയിച്ചു. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് ഉദ്ഘാടനചടങ്ങ് ഒഴിവാക്കുകയാണെന്ന് മേയറും എംഎല്‍എയും അറിയിക്കുകയായിരുന്നു. സബ്‌സിഡി സാധനങ്ങളായി […]












