India Kerala

‘കരിയറിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ സഞ്ജുവിന് സാധിക്കട്ടെ’; മുഖ്യമന്ത്രി

ദക്ഷിണാഫ്രിക്കയ്ക്കെതിരെ സെഞ്ച്വറി നേടിയ മലയാളി താരം സഞ്ജു സാംസണെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആദ്യമായാണ് ഒരു മലയാളി താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യക്ക് വേണ്ടി സെഞ്ച്വറി നേടുന്നത്. കേരളത്തിനാകെ അഭിമാനം പകരുന്ന നേട്ടമാണിത്. കരിയറിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ സഞ്ജുവിന് സാധിക്കട്ടെയെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ‘രാജ്യാന്തര ഏകദിന ക്രിക്കറ്റിൽ കന്നി സെഞ്ച്വറി നേടി രാജ്യത്തിന് വേണ്ടി മിന്നുന്ന പ്രകടനം കാഴ്ച വെച്ച സഞ്ജു സാംസണ് അഭിനന്ദനങ്ങൾ. ആദ്യമായാണ് ഒരു മലയാളി താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ […]

India Kerala

നവകേരള സദസിലെ ജനകീയ നിർദേശങ്ങൾ സർക്കാർ നയരൂപീകരണത്തിന് സഹായകമാകും: മുഖ്യമന്ത്രി

നവകേരള സദസിലെ പ്രഭാത യോഗങ്ങളിൽ ലഭിക്കുന്ന ജനകീയ നിർദേശങ്ങൾ സർക്കാരിന്റെ നയരൂപീകരണത്തിനു സഹായകമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസിന്റെ ഭാഗമായി കാട്ടാക്കട തൂങ്ങാംപാറ കാളിദാസ കൺവൻഷൻ സെന്ററിൽ നടന്ന പ്രഭാത യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നെയ്യാറ്റിൻകര, കാട്ടാക്കട, പാറശാല, അരുവിക്കര മണ്ഡലങ്ങളിൽ നിന്നുള്ളവരെ പങ്കെടുപ്പിച്ചാണ് പ്രഭാത സദസ് സംഘടിപ്പിച്ചത്. കേരളം ഇന്ന് നേരിടുന്ന പ്രശ്നങ്ങളെ ജനസമക്ഷം അവതരിപ്പിക്കുന്നതിനാണ് നവകേരള സദസ് എന്ന ആശയം സർക്കാർ മുന്നോട്ടുവച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ എല്ലാ മേഖലകളിലുമുള്ള ഒട്ടേറെ പേർ […]

India Kerala

മലപ്പുറത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വി.ഇ.ഒ അറസ്റ്റിൽ

മലപ്പുറം നിലമ്പൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ വി.ഇ.ഒ അറസ്റ്റിൽ. നിലമ്പൂർ വഴിക്കടവ് പഞ്ചായത്തിലെ വി.ഇ.ഒ ചുങ്കത്തറ കോട്ടോപ്പാടം സ്വദേശി നിജാസ് ആണ് വിജിലൻസിന്റെ പിടിയിലായത്. വഴിക്കടവ് കാരക്കോട് സ്വദേശി സുനിതയിൽ നിന്ന് ഇയാൾ ഇരുപതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. ലൈഫ് ഭവന പദ്ധതിയുടെ പേരിൽ കൈക്കൂലി ആവശ്യപ്പെട്ടതോടെയാണ് ഇയാളെ വിജിലൻസ് അറസ്റ്റ് ചെയ്തത്. ആദ്യം പതിനായിരം രൂപ നൽകാൻ ആവശ്യപ്പെട്ടത് പ്രകാരം സുനിതയിൽ നിന്ന് പണം വാങ്ങുന്നതിനിടെയാണ് മലപ്പുറം വിജിലൻസ് ഡി.വൈ.എസ്.പി ഫിറോസ് എം ഷെഫീഖ് പ്രതിയെ പിടികൂടിയത്.

India Kerala National

തമിഴ്നാട്ടിലെ പ്രളയം; കൈത്താങ്ങുമായി കേരള വാട്ടര്‍ അതോറിറ്റി

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന തമിഴ്നാടിന് കൈത്താങ്ങുമായി കേരള വാട്ടർ അതോറിറ്റി. തമിഴ്നാട്ടിലെ കുടിവെള്ള വിതരണ ശൃംഖലകള്‍ അറ്റകുറ്റപ്പണികള്‍ നടത്തി ജലവിതരണം പുനസ്ഥാപിക്കുന്നതിനായി വാട്ടര്‍ അതോറിറ്റിയിലെ സാങ്കേതിക വിദഗ്ധരുടെ രണ്ടു സംഘത്തെ അയയ്ക്കാന്‍ തീരുമാനിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. 2018ല്‍ കേരളത്തിലുണ്ടായ പ്രളയത്തില്‍ പാലക്കാട് സമാനമായ രീതിയില്‍ കുടിവെള്ള വിതരണം പൂര്‍ണമായി തടസപ്പെട്ടപ്പോള്‍ പുനസ്ഥാപിക്കുന്നതിന് നേതൃത്വം നല്‍കിയ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എ.എസ്. രാജുവിന്റെ സൂപ്രണ്ടിങ് എഞ്ചിനിയര്‍ കെ സുരേഷിന്റെയും നേതൃത്വത്തിലുള്ള സംഘത്തെയുമാണ് തിരുനല്‍വേലിയിലേക്ക് അയച്ചിരിക്കുന്നത്. ഇതോടൊപ്പം തമിഴ്നാടിന് 20,000 […]

India Kerala

സപ്ലൈകോ ക്രിസ്മസ് ചന്തയിൽ സാധനങ്ങളില്ല; തൃശൂരിൽ മേയറും എം.എൽ.എയും ഉദ്ഘാടനം നടത്താതെ മടങ്ങി

തൃശൂരിലെ സപ്ലൈക്കോയില്‍ സബ്‌സിഡി സാധനങ്ങളില്ലാത്തതിനെ തുടര്‍ന്ന് ക്രിസ്മസ് – പുതുവത്സര ചന്ത ഉദ്ഘാടനച്ചടങ്ങ് ഒഴിവാക്കി മേയറും എംഎല്‍എയും മടങ്ങി. ഇന്ന് രാവിലെയായിരുന്നു ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. മേയര്‍ എം.കെ വര്‍ഗീസും എംഎല്‍എ പി ബാലചന്ദ്രനുമാണ് ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സ്ഥലത്ത് നിന്ന് മടങ്ങിയത്. രാവിലെ മുതല്‍ സാധനങ്ങള്‍ വാങ്ങാനായി നിരവധി പേര്‍ എത്തിയിരുന്നു. എന്നാല്‍ സബ്‌സിഡി സാധനങ്ങള്‍ ഇല്ലാത്ത കാര്യം നാട്ടുകാര്‍ ജനപ്രതിനിധികളെ അറിയിച്ചു. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് ഉദ്ഘാടനചടങ്ങ് ഒഴിവാക്കുകയാണെന്ന് മേയറും എംഎല്‍എയും അറിയിക്കുകയായിരുന്നു. സബ്‌സിഡി സാധനങ്ങളായി […]

India Kerala

‘ആദ്യം കരിങ്കൊടിയും പിന്നീട് ഷൂ ഏറും, നവകേരള സദസിനോട് എന്തിനാണ് ഇത്ര പക’; മുഖ്യമന്ത്രി

പുതിയ തലമുറ സർക്കാരിന് നൽകുന്ന വമ്പിച്ച പിന്തുണ ചിലരെയെല്ലാം അസ്വസ്ഥരാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറയി വിജയൻ. നവകേരള സദസ്സ് ആരംഭിച്ചപ്പോൾ മുതൽ കോൺഗ്രസും അവരുടെ യുവജന സംഘടനകളും തുടങ്ങിയ അക്രമ മനോഭാവം അതിന്റെ പ്രതിഫലനമാണ്. പ്രാരംഭഘട്ടത്തിൽ വാഹനത്തിനു മുമ്പിൽ ചാടി വീഴുകയായിരുന്നു മാർഗമെങ്കിൽ പിന്നീട് ഒരു ഘട്ടത്തിൽ ബസിന് നേരെ ‘ഷൂ’ എറിയുന്ന നിലയിലേക്കെത്തി. ഒടുവിൽ ഈ അക്രമ മനോഭാവം നവകേരള സദസ്സുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് സ്ഥാപിച്ചിരിക്കുന്ന പ്രചരണ സാമഗ്രികളുടെ നേരെയായി. ഇന്നലെയും മിനിയാന്നുമായി തലസ്ഥാനത്ത് നൂറ് കണക്കിന് […]

India Kerala

ഇറച്ചി ആവശ്യത്തിനെത്തിച്ച പോത്ത് വിരണ്ടോടി; സ്‌കൂട്ടര്‍ യാത്രികനെ തള്ളിമറിച്ചിട്ടു; ആലുവയില്‍ പരിഭ്രാന്തി പരത്തി പോത്ത്

ആലുവ എയര്‍പോര്‍ട്ട് റോഡില്‍ വിരണ്ടോടിയ പോത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. റോഡിലൂടെ സ്‌കൂട്ടറില്‍ പോകുകയായിരുന്ന ആളെ വണ്ടിയില്‍ നിന്ന് പോത്ത് ഇടിച്ചിട്ടു. താഴെ വീണ ഇദ്ദേഹത്തെ പോത്ത് ആക്രമിക്കാന്‍ ശ്രമിക്കുന്നതിന്റേയും നാട്ടുകാര്‍ പോത്തിനെ ഓടിക്കാന്‍ ശ്രമിക്കുന്നതിന്റേയും ദൃശ്യങ്ങളും പുറത്തെത്തിയിട്ടുണ്ട്.പോത്തിനെ പിടിച്ചുകെട്ടാന്‍ ശ്രമിച്ച ആളുകളേയും പോത്ത് ആക്രമിക്കാന്‍ ശ്രമിച്ചു. സമീപത്തുകൂടി വാഹനങ്ങളിലും കാല്‍നടയായും സഞ്ചരിച്ചിരുന്ന ആളുകള്‍ക്ക് നേരെ പോത്ത് പാഞ്ഞടുത്തു. കുറച്ച് സമയം ആളുകളില്‍ സംഭ്രമം പരത്തിയ ശേഷമാണ് ഒടുവില്‍ പോത്ത് കീഴടങ്ങിയത്. ഇപ്പോള്‍ സ്ഥിതിഗതികള്‍ ശാന്തമായി.ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങളുടെ […]

India Kerala

പൊലീസ് സുരക്ഷയില്ലാതെ പുറത്തിറങ്ങാൻ മുഖ്യമന്ത്രിക്ക് ഒരു ധൈര്യക്കുറവുമില്ല; മാത്യു കുഴൽനാടനു മറുപടിയുമായി ജെ ചിഞ്ചുറാണി

പൊലീസ് സുരക്ഷയില്ലാതെ പുറത്തിറങ്ങാൻ മുഖ്യമന്ത്രിക്ക് ഒരു ധൈര്യക്കുറവുമില്ല എന്ന് മന്ത്രി ജെ. ചിഞ്ചുറാണി 24 നോട്. മുഖ്യമന്ത്രിയെ ആരും തൊടില്ല. മാത്യു കുഴൽനാടൻ്റെ പ്രസ്താവന ഒക്കെ കയ്യിൽ വച്ചാൽ മതി എന്നും മന്ത്രി പ്രതികരിച്ചു. പൊലീസ് സുരക്ഷയില്ലാതെ പുറത്തിറങ്ങി നടക്കാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ എന്നായിരുന്നു മാത്യു കുഴൽനാടൻ്റെ ചോദ്യം. അങ്ങനെ നടന്നാൽ പൊതുജനം കൈവെക്കുമെന്നും കുഴൽനാടൻ പറഞ്ഞിരുന്നു. ഇതിന് മറുപടി നൽകുകയായിരുന്നു മന്ത്രി. പ്രതിപക്ഷം പൊലീസിനെ ആക്രമിക്കാൻ ലക്ഷ്യം വയ്ക്കുന്നു. പിന്നാലെ എല്ലാം മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമെന്ന് വരുത്തി […]

India Kerala

കൊച്ചി കപ്പൽശാലയിലെ വിവരങ്ങൾ ചോർത്തി എയ്ഞ്ചൽ പായൽ എന്ന സമൂഹമാധ്യമ അക്കൗണ്ടിനു കൈമാറി; കരാർ ജീവനക്കാരൻ അറസ്റ്റിൽ

അതീവ സുരക്ഷാ മേഖലയായ കൊച്ചി കപ്പൽശാലയിലെ വിവരങ്ങൾ ചോർത്തിയ കരാർ ജീവനക്കാരൻ അറസ്റ്റിൽ. മലപ്പുറം സ്വദേശി ശ്രീനിഷ് പൂക്കോടനെയാണ് എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ ഔദ്യോഗിക രഹസ്യ നിയമപ്രകാരം കേസെടുത്തു. നാവികസേനയ്ക്കായി നിർമ്മാണത്തിൽ ഇരിക്കുന്ന കപ്പലിന്റെ തന്ത്ര പ്രധാന ഭാഗങ്ങളുടെ ഫോട്ടോകൾ അടക്കമാണ് ചോർത്തിയത്. എയ്ഞ്ചൽ പായൽ എന്ന സമൂഹ മാധ്യമ അക്കൗണ്ടിലേക്കാണ് വിവരങ്ങൾ ചോർത്തി നൽകിയത്. ഐഎൻഎസ് വിക്രാന്തിന്റെ ചിത്രവും അച്ചകുറ്റപ്പണിക്കായി എത്തിച്ച യുദ്ധക്കപ്പലുകളുടെ ചിത്രങ്ങളും പകർത്തി കൈമാറി. എയ്ഞ്ചൽ പായൽ തന്നെ […]

India Kerala

നവകേരള സദസ്സ് ഇന്ന് തിരുവനന്തപുരത്തെ നാല് മണ്ഡലങ്ങളിൽ; നാളെ സമാപനം

നവ കേരള സദസ്സ് തിരുവനന്തപുരം ജില്ലയിൽ പര്യടനം തുടരുന്നു. നാല് നിയോജകമണ്ഡലങ്ങളിലാണ് ഇന്ന് പര്യടനം. അരുവിക്കര , കാട്ടാക്കട , നെയ്യാറ്റിൻകര, പാറശാല നിയോജക മണ്ഡലങ്ങളിൽ ഇന്ന് നവകേരള സദസ് നടക്കും. രാവിലെ കാട്ടാക്കട തൂങ്ങാമ്പാറ കാളിദാസ ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രഭാത യോഗത്തോടെയാണ് ഇന്നത്തെ പര്യടനം ആരംഭിക്കുക. വിവിധ സ്ഥലങ്ങളിൽ ഇന്നും യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം ഉണ്ടാകും. പലയിടങ്ങളിലും കഴിഞ്ഞ ദിവസവും പ്രതിഷേധം യൂത്ത് കോൺഗ്രസ് – ഡിവൈഎഫ്ഐ സംഘർഷം എന്ന നിലയിലേക്ക് വഴിമാറിയിരുന്നു. പ്രതിപക്ഷ നേതാവിനെ […]