തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ മെഡിക്കല്‍ ജനറ്റിക്സ് വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇതിനായി ഒരു പ്രൊഫസറുടേയും ഒരു അസി. പ്രൊഫസറുടേയും തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ട്. അപൂര്‍വ ജനിതക രോഗ പ്രതിരോധത്തിലും ചികിത്സയിലും ഗവേഷണത്തിലും നിര്‍ണായക ചുവടുവയ്പ്പാണിത്. ജനറ്റിക്സ് വിഭാഗം ആരംഭിക്കാനായി മന്ത്രി തലത്തില്‍ നിരവധി തവണ യോഗം ചേര്‍ന്നാണ് അന്തിമ രൂപം നല്‍കിയത്. എസ്എടി ആശുപത്രിയെ അപൂര്‍വ രോഗങ്ങളുടെ സെന്റര്‍ ഓഫ് എക്സലന്‍സായി തെരഞ്ഞെടുത്തിരുന്നു. സംസ്ഥാനത്ത് ആദ്യമായി ഈ സര്‍ക്കാര്‍ എസ്എംഎ ക്ലിനിക്ക് ആരംഭിച്ചതും എസ്എടിയിലാണ്. ഭാവിയില്‍ […]
Kerala
ശബരിമലയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുന്നത് മികച്ച സൗകര്യങ്ങൾ; നാഗാലാന്‍ഡ് ഗവര്‍ണര്‍
ലക്ഷക്കണക്കിന് ഭക്തരെത്തുന്ന സന്നിധാനത്തും സന്നിധാനത്തേക്കുള്ള വഴികളിലും മികച്ച സൗകര്യങ്ങളാണ് സംസ്ഥാനസര്‍ക്കാര്‍ ഒരുക്കുന്നതെന്നും ഇത് അഭിനന്ദനാര്‍ഹമാണെന്നും നാഗാലാന്‍ഡ് ഗവര്‍ണര്‍ എല്‍. ഗണേശ്. ശബരിമലയിലേക്കുള്ള റോഡുകള്‍ വളരെ മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു.രാവിലെ 10.30 ഓടെ സന്നിധാനത്തെത്തിയ അദ്ദേഹം തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജയില്‍ പങ്കുകൊണ്ടു. സഹോദരനായ എല്‍. ഗോപാലന്‍, സഹോദരപത്‌നി ചന്ദ്ര ഗോപാലന്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഭക്തജനങ്ങളുടെ വലിയ ഒഴുക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ ശബരിമല സന്നിധാനത്തേക്ക് ഉണ്ടായതെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. മകരവിളക്കിനായി 30 ന് […]
സ്വര്‍ണവില 47,000ലേക്ക് അടുക്കുന്നു; രണ്ടാഴ്ചയ്ക്കിടെ വര്‍ധിച്ചത് 1500 രൂപ
സംസ്ഥാനത്ത് സ്വര്‍ണവില കുറയാതെ തുടരുന്നു. ഇന്ന് പവന് 80 രൂപയാണ് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46,800 രൂപയാണ്. ഗ്രാമിന് പത്തു രൂപ കൂടി 5850 രൂപയായി. ഈ സ്ഥിതി തുടരുകയാണെങ്കില്‍ സ്വര്‍ണവില 47000ത്തിലേക്ക് കടക്കും. ഈ മാസം നാലിന് 47,000 കടന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് ഇട്ടിരുന്നു. 13 വരെയുള്ള 9ദിവസം സ്വര്‍ണവില കുറഞ്ഞിരുന്നു. 13ന് 45,320 രൂപയായി താഴ്ന്ന് ഈ മാസത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയിരുന്നു. പിന്നാലെ സ്വര്‍ണവില വര്‍ധിക്കുകയായിരുന്നു. പിന്നീട് […]
ശബരിമലയിൽ വൻ തിരക്കിന് ആശ്വാസം; പമ്പയിലും നിലയ്ക്കലിലും തിരക്കൊഴിഞ്ഞു
ശബരിമലയിൽ വൻ തിരക്കിന് ആശ്വാസം. പമ്പയിലും നിലയ്ക്കലിലും തിരക്കൊഴിഞ്ഞു. സന്നിധാനം മുതൽ ശബരീപീഠം വരെ മാത്രമാണ് ഇപ്പോൾ തീർഥാടകരുടെ തിരക്ക് അനുഭവപ്പെടുന്നത്. പമ്പയിലെ നടപ്പന്തൽ ഒഴിഞ്ഞിരിക്കുകയാണ്. നിലയ്ക്കലിലെ KSRTC ബസ് സ്റ്റാൻഡും വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ഗ്രൗണ്ടിലും തിരക്കൊഴിഞ്ഞു. 20000 മുതൽ 30000 ഭക്തരാണ് നിലവിൽ ദർശനം നടത്തുന്നത്. ഉച്ചയ്ക്ക് ഒരുമണിയോടെ ക്യുവിൽ നിൽക്കുന്ന എല്ലാ ഭക്തർക്കും ദർശനം നടത്താൻ സാധിക്കും. അതേസമയം ശബരിമലയിൽ ഇന്നാണ് മണ്ഡല പൂജ. രാവിലെ 10.30 നും 11.30 നും ഇടയിലാകും […]
കോടിപതിയെ ഇന്ന് ഉച്ചതിരിഞ്ഞ് അറിയാം; ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി നറുക്കെടുപ്പ് ഇന്ന്
കേരള ലോട്ടറി വകുപ്പിന്റെ ഫിഫ്റ്റി ഫിഫ്റ്റി FF 78 ലോട്ടറി ഫലം ഇന്നറിയാം. ഇന്ന് ഉച്ചയ്ക്ക് മൂന്നു മണിക്കാണ് നറുക്കെടുപ്പ്. ഒരു കോടി രൂപയാണ് ഒന്നാം ഭാഗ്യവാനെ തേടിയെത്തുന്നത്. രണ്ടാം സമ്മാനം 10 ലക്ഷം രൂപ. 50 രൂപയാണ് ഫിഫ്റ്റി ഫിഫ്റ്റി ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം അറിയാനാകും.ലോട്ടറിയുടെ സമ്മാനം 5,000 രൂപയില്‍ കുറവാണെങ്കില്‍ കേരളത്തിലെ ഏത് ലോട്ടറിക്കടയില്‍ നിന്നും തുക സ്വന്തമാക്കാം. 5,000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും […]
പ്രസവ ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങിയ സംഭവം; കുറ്റപത്രം ഇന്ന് സമർപ്പിക്കും
പ്രസവ ശസ്ത്രക്രിയയ്ക്കിടെ പന്തീരാങ്കാവ് സ്വദേശി കെ.കെ.ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും. രണ്ടു ഡോക്ടർമാരും രണ്ടു നഴ്‌സുമാരുമാണ് കേസിലെ പ്രതികൾ. കുന്നമംഗലം ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. സംഘം ചേർന്നുള്ള കുറ്റകൃത്യം, ചികിത്സ പിഴവ് എന്നീ വകുപ്പുകൾ ചേർത്താണ് കുറ്റപത്രം സമർപ്പിക്കുന്നത്. 300 പേജിലധികമുള്ള കുറ്റപത്രമാണ് സമർപ്പിക്കുന്നത്. കേസിൽ 72 സാക്ഷികളാണുള്ളത്. മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗം അസി. പ്രഫസർ തളിപ്പറമ്പ് സൗപർണികയിൽ ഡോ. സി.കെ.രമേശൻ (42), സ്വകാര്യ […]
കാസർഗോഡ് എൻഡോസൾഫാൻ കുഴിച്ചുമൂടിയത് അശാസ്ത്രീയമായാണെന്ന പരാതി; മലിനീകരണ ബോർഡുകൾക്ക് ഹരിത ട്രൈബ്യൂണലിന്റെ നോട്ടീസ്
കാസർഗോഡ് മിഞ്ചിപദവിൽ എൻഡോസൾഫാൻ കുഴിച്ചുമൂടിയത് അശാസ്ത്രീയമായാണെന്ന പരാതിയിൽ കേന്ദ്ര, സംസ്ഥാന മലിനീകരണ ബോർഡുകൾക്ക് ഹരിത ട്രൈബ്യൂണലിന്റെ നോട്ടീസ്. വിദഗ്ധ സമിതി പഠനം നടത്തി ജനുവരി രണ്ടിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. കേന്ദ്ര സംഘം നാളെ കാസർഗോഡ് എത്തും. ഉഡുപ്പിയിലെ മനുഷ്യാവകാശ പ്രവർത്തകൻ ഡോ.രവീന്ദ്രനാഥ് ഷാൻഭോഗ് നൽകിയ പരാതിയിലാണ് നടപടി. കാലക്രമേണ ഭൂഗർഭ ജലത്തിൽ എൻഡോസൾഫാൻ സാന്നിധ്യം ഉണ്ടാകുമെന്നാണ് പരാതിയിലെ വാദം.2000ൽ കാസർഗോഡ് എൻഡോസൾഫാൻ നിരോധനം ഏർപ്പെടുത്തിയ ഘട്ടത്തിലാണ് പ്ലാന്റേഷൻ കോർപറേഷൻ ജീവനക്കാർ അതിർത്തിഗ്രാമമായ മിഞ്ചിപദവിൽ എൻഡോസൾഫാൻ […]
ശബരിമലയിൽ ഇന്ന് മണ്ഡലപൂജ; സന്നിധാനത്ത് തീർത്ഥാടകരുടെ തിരക്ക്
ശബരിമലയിൽ ഇന്ന് മണ്ഡലപൂജ. രാവിലെ 10.30 നും 11.30 നും ഇടയിലാകും മണ്ഡലപൂജ നടക്കുക. മണ്ഡലപൂജയ്ക്ക് ശേഷം താത്കാലികമായി നടയടക്കും. ശേഷം ഡിസംബർ 30 ന് വൈകിട്ട് 5 മണിക്ക് മകരവിളക്ക് മഹോത്സവത്തിനായി നട തുറക്കും. തങ്കയങ്കി ഘോഷയാത്ര ഇന്നലെ രാത്രിയോടെ ശബരിമല സന്നിധാനത്ത് എത്തിയിരുന്നു. അതേസമയം സന്നിധാനത്ത് തീർത്ഥാടകരുടെ വൻ തിരക്കണ് അനുഭവപ്പെടുന്നത്. പമ്പയിലടക്കം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ 75,105 പേരാണ് പതിനെട്ടാം പടി ചവിട്ടി ദർശനം നടത്തിയത്. തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിൽ തീർഥാടകർ ദർശനത്തിനു […]
തൃശ്ശൂര്‍ പഞ്ചവടി ബീച്ചില്‍ വന്‍ അഗ്‌നിബാധ; കടല്‍ത്തീരത്തെ ഏക്കര്‍ കണക്കിന് സ്ഥലത്തെ കാറ്റാടി മരങ്ങള്‍ കത്തിനശിച്ചു
തൃശ്ശൂര്‍ ചാവക്കാട് എടക്കഴിയൂര്‍ പഞ്ചവടി ബീച്ചില്‍ വന്‍ അഗ്‌നിബാധ. ബീച്ചിന്റെ തെക്ക് ഭാഗത്ത് ഇന്ന് വൈകീട്ട് 6:30 ഓടെയിരുന്നു തീപിടുത്തമുണ്ടായത്.കടല്‍തീരത്തെ ഏക്കര്‍ കണക്കിന് വരുന്ന സ്ഥലത്തെ കാറ്റാടി മരങ്ങളും അക്കേഷ്യ മരങ്ങളും കത്തി നശിച്ചു.തീ ആളിപ്പടരുന്നത് കണ്ട് നാട്ടുകാര്‍ വിവരം ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. ഉടന്‍ ഗുരുവായൂര്‍ ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി ഏറെനേരത്തെ പരിശ്രമത്തിനെടുവില്‍ തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു. നാട്ടുകാരുടെ സമയോജിതമായ ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്.കഴിഞ്ഞയാഴ്ചയും പഞ്ചവടി ബീച്ചിന്റെ വടക്ക് ഭാഗത്തെ കാറ്റാടി മരങ്ങള്‍ക്കിടയില്‍ തീപ്പിടുത്തമുണ്ടായിരുന്നു. തീ പിടുത്തത്തിന് […]
‘ചെറിയ ആരോഗ്യപ്രശ്നങ്ങൾ കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ പ്രശ്നമാവും’; ആശുപത്രിയിലാണെന്ന് രഞ്ജിനി ഹരിദാസ്
ക്രിസ്മസിന്റെ പിറ്റേന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടുവെന്ന് നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്. ചെറിയ ആരോഗ്യപ്രശ്നങ്ങൾ അവഗണിക്കാതെ കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ പ്രശ്നമാവും എന്നാണ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ രഞ്ജിനി കുറിച്ചിരിക്കുന്നത്.നെഞ്ചിലുണ്ടായ ഒരു ചെറിയ അണുബാധയാണ് കാര്യങ്ങൾ ഈ നിലയിലെത്തിച്ചതെന്ന് രഞ്ജിനി പറഞ്ഞു. കുറേ നാളുകൾക്ക് മുന്നേതന്നെ പ്രശ്നം തോന്നിയിരുന്നെങ്കിലും അവഗണിക്കുകയായിരുന്നു. കയ്യിൽ ഡ്രിപ് ഇട്ടതിന്റെ ചിത്രങ്ങൾസഹിതമാണ് താൻ ആശുപത്രിയിലാണെന്ന് രഞ്ജിനി അറിയിച്ചിരിക്കുന്നത്. ശരീരത്തിലുണ്ടായ ലക്ഷണങ്ങൾ ദീർഘനാളുകളായി അവഗണിച്ചതിന്റെ ഫലമായാണ് ഇപ്പോൾ ആശുപത്രിയിൽ കയറേണ്ടി വന്നതെന്ന് രഞ്ജിനി പറയുന്നു. ആഘോഷങ്ങൾക്കായി സമയം ചിലവിട്ടപ്പോഴാണ് […]