തൃശൂരിൽ പ്രധാനമന്ത്രിയുടെ പരിപാടിയിൽ മാധ്യമപ്രവർത്തകരെ ഒഴിവാക്കാൻ പൊലീസിന്റെ ഭാഗത്തുനിന്ന് ഗൂഢാലോചന നടന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അവസാന നിമിഷം വരെ മാധ്യമപ്രവർത്തകരെ വേദിയിൽ പ്രവേശിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും പൊലീസ് അനുമതി നൽകിയില്ല.കേരളത്തിലെ എല്ലാ വിഭാഗം സ്ത്രീകളുടെയും പ്രാതിനിത്യം ഉറപ്പ് വരുത്താൻ ഇന്നലെ നടന്ന മഹിളാ സമ്മേളനത്തിന് കഴിഞ്ഞുവെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. സാധാരണ ജനങ്ങൾ മോദിയുടെ ഉറപ്പിൽ വിശ്വാസമർപ്പിച്ചു. സിപിഎം പരിപാടികൾക്ക് സാധാരണയായി സഹകരണ ബാങ്കിൽ നിന്നും മറ്റുമൊക്കെ ജനങ്ങളെ നിർബന്ധിച്ച് കൊണ്ട് വരികയാണ് […]
Kerala
80 ലക്ഷം നേടിയ ഭാഗ്യവാൻ ആര്?; കാരുണ്യ ലോട്ടറി പ്ലസ് ഫലം
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN – 503 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനം 80 ലക്ഷം PU 107873 എന്ന നമ്പറിനാണ് ലഭിച്ചത്. രണ്ടാം സമ്മാനമായ 10 ലക്ഷം PZ 394010 എന്ന നമ്പറും നേടി. 40 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം ലഭ്യമാകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ […]
നികുതിവെട്ടിപ്പെന്ന് പരാതി; എംഎം മണിയുടെ സഹോദരന്റെ സ്ഥാപനത്തിൽ ജിഎസ് ടി വകുപ്പിന്റെ പരിശോധന
ഉടുമ്പന്‍ചോല എംഎം മണിയുടെ സഹോദരന്റെ സ്ഥാപനത്തിൽ കേന്ദ്ര ജിഎസ് ടി വകുപ്പിന്റെ പരിശോധന. അടിമാലി ഇരുട്ടുകാനത്തെ ഹൈ റേഞ്ച് സ്‌പൈസെസിൽ നികുതിവെട്ടിപ്പ് നടക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. നിലവിൽ ജിഎസ്ടി മേഖലയിലെ ഉന്നത ഉദ്യോഗസ്ഥർ പരിശോധന നടത്തുകയാണ്. ചില നികുതിവെട്ടിപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾ സ്ഥാപനത്തിൽ നടക്കുന്നുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് പരിശോധന നടക്കുന്നത്. വിനോദസഞ്ചാരികളെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഹൈ റേഞ്ച് സ്‌പൈസെസ്. സിപിഐഎമ്മിന് അകത്തുള്ള ചില പ്രാദേശിക വിഷയങ്ങൾ നിലനിൽക്കുന്നുണ്ട്. ഈയൊരു പശ്ചാത്തലത്തിലാണ് ലംബോദരന്റെ സ്ഥാപനത്തിന് നേരെ […]
‘പിണറായി വിജയനെ കണ്ണിലെ കൃഷ്ണമണി പോലെ പ്രധാനമന്ത്രി സംരക്ഷിക്കുന്നു’; കെ സുധാകരന്‍
പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. സ്വർണക്കടത്ത് ഏത് ഓഫീസ് കേന്ദ്രീകരിച്ചാണ് നടന്നതെന്ന് അറിയാമെന്ന് പറയുന്ന മോദി എന്ത് നടപടി സ്വീകരിച്ചെന്ന് വ്യക്തമാക്കണം. അഞ്ച് കേന്ദ്ര ഏജന്‍സികളാണ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഇരമ്പിക്കയറിയത്. എന്നാൽ 2021 നിയമസഭാ തെരഞ്ഞെടുപ്പ് വന്നപ്പോൾ എല്ലാ ഏജൻസികളും വന്നതിനേക്കാൾ വേഗത്തിൽ തിരിച്ചുപോയി. കൂടാതെ ബിജെപി വോട്ടുമറിച്ച് പിണറായി വിജയനെ രണ്ടാമതും മുഖ്യമന്ത്രിയാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത്, കുഴല്‍പ്പണം, വിദേശനാണ്യ വിനിമയചട്ട ലംഘനം തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് മുഖ്യമന്ത്രിക്കെതിരേ ഒരു […]
പ്രധാനമന്ത്രിയുടെ പ്രസ്താവന പദവിക്ക് യോജിക്കാത്തത്; സ്ത്രീപുരോഗതിയിൽ രാജ്യത്തിന് മാതൃകയാണ് കേരളം: മന്ത്രി വി എൻ വാസവൻ
പ്രധാനമന്ത്രിയുടെ പ്രസ്താവന പദവിക്ക് യോജിക്കാത്തതെന്ന് മന്ത്രി വി എൻ വാസവൻ.സ്ത്രീപുരോഗതിയിൽ രാജ്യത്തിന് മാതൃകയാണ് കേരളം. കുടുംബശ്രീ പ്രസ്ഥാനങ്ങൾ അതിന്റെ തെളിവാണ്. ഗുസ്തി താരങ്ങളെ സംരക്ഷിക്കാതെ പ്രധാനമന്ത്രിയാണ് കേരളത്തിൽ വന്ന് സ്ത്രീ സുരക്ഷയെക്കുറിച്ച് സംസാരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തൃശൂർ തേക്കിൻകാട് മൈതാനത്തിൽ സ്ത്രീശക്തി മോദിക്കൊപ്പം എന്ന പരിപാടിയും റോഡ് ഷോയും നടന്നിരുന്നു. പരിപാടിയിൽ ഹിന്ദുത്വം ആളിക്കത്തിക്കാനും കേരളത്തിലെ ഇകഴ്ത്തിക്കാട്ടാനും പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങളെ മന്ത്രി വിമർശിച്ചു. കേരളത്തിന്റെ സ്ത്രീമുന്നേറ്റത്തിന് കുടുംബശ്രീ പ്രസ്ഥാനം വഹിച്ച പങ്ക് […]
കൊല്ലത്ത് ഇനി കലാപൂരം; 62ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു
62ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തുടക്കമായി. ആശ്രാമം മൈതാനത്തെ പ്രധാന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സിനിമാതാരം നിഖില വിമൽ മുഖ്യാതിഥിയായി. 24 വേദികളിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 239 ഇനങ്ങളിൽ 14,000 പ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്. പ്രധാനവേദിയിൽ എച്ച്എസ് വിഭാഗം പെൺകുട്ടികളുടെ മോഹിനിയാട്ട മത്സരത്തോടെ കൊല്ലം മത്സരച്ചൂടിലേക്ക് കടക്കും. മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകുന്ന ചടങ്ങിൽ മന്ത്രിമാരായ കെ എൻ ബാലഗോപാൽ, കെ രാജൻ, ജെ ചിഞ്ചുറാണി, കെബി ഗണേഷ് കുമാർ എന്നിവരും […]
പ്രധാനമന്ത്രി പ്രസംഗിച്ചയിടത്ത് ചാണകവെള്ളം തളിച്ച് ശുദ്ധീകരിക്കാൻ യൂത്ത് കോൺഗ്രസ്; തടഞ്ഞ് ബിജെപി പ്രവർത്തകർ
തൃശൂരിൽ പ്രധാനമന്ത്രി പ്രസംഗിച്ചയിടത്ത് ചാണകവെള്ളം തളിച്ച് ശുദ്ധീകരിക്കാൻ യൂത്ത് കോൺഗ്രസ് ശ്രമം. പ്രതിഷേധിക്കാനെത്തിയവരെ തടഞ്ഞ് ബിജെപി പ്രവർത്തകർ. വേദിയിൽ ചാണകവെള്ളം തളിക്കാൻ ശ്രമിച്ച് KSU, യൂത്ത് കോൺഗ്രസ് പ്രവർത്തകർ. ബിജെപി ജില്ലാ പ്രസിഡണ്ട് കെ കെ അനീഷ്കുമാർ സ്ഥലത്തെത്തി.ചാണകവെള്ളം തളിക്കാൻ കേരള പൊലീസ് സൗകര്യം ചെയ്യുന്നു. അക്രമികളെ അറസ്റ്റ് ചെയ്യുന്നില്ല. ചാണകവെള്ളം തളിക്കാൻ പൊലീസ് സൗകര്യം ചെയുന്നു. ഇവിടെ ചാണകവെള്ളം തളിക്കുന്നവരെ കാല് കുത്തിക്കില്ലെന്നും. ഇത് ഞങ്ങൾ ബുക്ക് ചെയ്‌ത സ്ഥലമാണെന്നും കെ കെ അനീഷ് കുമാർ […]
ശബരിമലയില്‍ തീർത്ഥാടക പ്രവാഹം; ഇതുവരെ മല ചവിട്ടിയത് 33,71,695 പേര്‍
ശബരിമലയിൽ തീർത്ഥാടക പ്രവാഹം തുടരുന്നു.. തുടർച്ചയായ മൂന്നാം ദിവസവും ഒരു ലക്ഷത്തിലധികം തീർത്ഥാടകർ സന്നിധാനത്ത്. മണ്ഡലപൂജ കഴിഞ്ഞ് നടയടച്ചശേഷം ഡിസംബര്‍ 30 ന് മകരവിളക്ക് ഉത്സവത്തിന് നട തുറന്നതോടെ ജനുവരി 3 ചൊവ്വ വൈകിട്ട് 5 മണി വരെ മലചവിട്ടിയത് 3,83,268 പേരാണ്. ജനുവരി ഒന്നിനാണ് ഏറ്റവുമധികം തീര്‍ത്ഥാടകര്‍ സന്നിധാനത്തെത്തിയതെന്നാണ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്, 1,0,1789 പേര്‍. ജനുവരി രണ്ടിന് 1,0,0372 പേര്‍ തീര്‍ത്ഥാടകരായെത്തി. ജനുവരി 3ന് 5 വരെ 59,143 പേര്‍ […]
80 ലക്ഷത്തിന്റെ ഭാഗ്യശാലിയാര്? കാരുണ്യ പ്ലസ് KN 503 ലോട്ടറി ഫലം ഇന്ന്
കേരള ഭാഗ്യക്കുറി വകുപ്പിൻറെ കാരുണ്യ പ്ലസ് KN 503 ലോട്ടറി നറുക്കെടുപ്പാണ് ഇന്ന്. കാരുണ്യ പ്ലസിലൂടെ 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ്. കാരുണ്യ ലോട്ടറിയുടെ രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും സ്വന്തമാക്കാനാകും. എല്ലാ വ്യാഴാഴ്ചയുമാണ് കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ്. ടിക്കറ്റിന് 40 രൂപയാണ് വില. ഭാഗ്യക്കുറി വകുപ്പിൻറെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ തത്സമയമായി നറുക്കെടുപ്പ് കാണാൻ സാധിക്കും. ഔദ്യോഗിക […]
ഗുരുവായൂരപ്പൻ കോളജിലെ യൂണിയൻ ഓഫീസ് തീവച്ച് നശിപ്പിച്ചു; പ്രതിഷേധവുമായി KSU
കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലെ യൂണിയൻ ഓഫീസ് തീവെച്ച് നശിപ്പിച്ചു. സംഭവത്തിൽ പ്രതിഷേധവുമായി കെഎസ്‌യു. ഇന്നലെയാണ് യൂണിയൻ ഓഫീസ് തീവെച്ച് നശിപ്പിച്ചത്. ക്രിസ്മസ് അവധിക്ക് ശേഷം കോളേജ് തുറന്നപ്പോഴാണ് യൂണിയൻ ഓഫീസ് തീവെച്ച് നശിപ്പിച്ച രീതിയിൽ കണ്ടത്. കോളേജ് അധികൃതരും യൂണിയൻ ഭാരവാഹികളും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ കസബ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യൂണിയൻ ഓഫീസിന്റെ രണ്ടു മുറികളാണ് കത്തിനശിച്ചത്. ഇവിടെ സൂക്ഷിച്ചിരുന്ന രേഖകളും കൊടിതോരണങ്ങളും ഫർണിച്ചറും കത്തി നശിച്ചിരുന്നു. കോളേജിലെ യൂണിയൻ കെഎസ്‌യു പിടിച്ചെടുത്തതിന് […]