ഇടുക്കി ചതുരംഗപ്പാറ വില്ലേജിലുള്ള സര്‍ക്കാര്‍ ഭൂമിയില്‍ വന്‍തോതില്‍ അനധികൃത പാറഖനനം നടന്നതായി വിജിലന്‍സ്.സര്‍ക്കാരിന് ഉണ്ടായത് ഒരു കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഇതില്‍ ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്നാണ് കണ്ടെത്തല്‍. ഉടുമ്പന്‍ചോല താലൂക്കിലെ പാപ്പന്‍പാറ, സുബ്ബന്‍പാറ എന്നിവിടങ്ങളിലാണ് അനധികൃത പാറഖനനം നടന്നത്. കോട്ടയം വിജിലന്‍സ് യൂണിറ്റ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. മുന്‍പ് നടത്തിയ അന്വേഷണത്തില്‍ പാറപൊട്ടിച്ച് കടത്തിയതിന് മൂവാറ്റുപുഴ സ്വദേശികള്‍ക്കെതിരെ 12 ലക്ഷം രൂപപിഴയിട്ടിരുന്നു. വീണ്ടും അനധികൃത പാറഖലനം തുടരുന്നത് ഉദ്യോഗസ്ഥ സഹായത്തോടെ എന്നും വിജിലന്‍സ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. […]
Kerala
പമ്പയിൽ വീണ്ടും കെഎസ്ആർടിസി ബസിന് തീപിടിച്ചു; ഡ്രൈവറും കണ്ടക്ടറും ചാടി രക്ഷപ്പെട്ടു
പമ്പയിൽ വീണ്ടും കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു. ആളുകളെ കയറ്റാൻ സ്റ്റാൻഡിലേക്ക് കൊണ്ടുവരുന്നതിനിടയിലാണ് ബസിന് തീപിടിച്ചത്. അപകട സമയത്ത് ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ബസിലുണ്ടായിരുന്നത്. ഇവർ ബസിൽ നിന്ന് ചാടി രക്ഷപ്പെട്ടു. ബസിലെ സീറ്റുകൾ പൂർണമായി കത്തി നശിച്ചു. സംഭവത്തിൽ ആർക്കും പരിക്കുകൾ ഇല്ല. തീപിടിച്ച ഉടനെ ബസ്സിൽനിന്നും വലിയ രീതിയിൽ പുക ഉയരുകയായിരുന്നു. തൊട്ടടുത്തുള്ള പമ്പ ഫയർ സ്റ്റേഷനിൽ നിന്ന് അഗ്നിശമന സേന എത്തി തീ അണച്ചു. കഴിഞ്ഞദിവസവും സമാനരീതിയിൽ കെഎസ്ആർടിസി ബസിന് തീ പിടിച്ചിരുന്നു. ലോ […]
പകർച്ചവ്യാധി പിടിയിൽ കൊല്ലം; രണ്ടാഴ്ചയ്ക്കിടെ ചികിത്സ തേടിയത് 6,200 പേർ
കൊല്ലം ജില്ലയിൽ ഡെങ്കിപ്പനി, എലിപ്പനി, മലേറിയ ഉൾപ്പെടെയുള്ള പകർച്ച വ്യാധികൾ പടരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ വിവിധ പകർച്ചവ്യാധികൾ ബാധിച്ച് ചികിത്സതേടിയത് 6,200 പേർ. തീരദേശ മേഖലയിലും കേസുകൾ വർധിക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെയാണ് കൊല്ലം ജില്ലയിൽ പകർച്ചവ്യാധി കേസുകൾ കുത്തനെ വർധിച്ചത്. വിവിധ പകർച്ചവ്യാധികൾ ബാധിച്ച് 6,200 പേർ കഴിഞ്ഞ ദിവസങ്ങളിലായി ചികിത്സ തേടിയപ്പോൾ 199 പേർ വിവിധ ആശുപത്രികളിൽ കിടത്തിചികിത്സയ്ക്ക് വിധേയരായിട്ടുണ്ട്. 83പേർ രണ്ടാഴ്ചയക്കുള്ളിൽ ഡെങ്കിപ്പനി ബാധിച്ച് ചികിത്സതേടിയെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.എച്ച് വൺ എൻ വൺ,മലേറിയ, മലമ്പനി, […]
സംസ്ഥാന സർക്കാർ വാടകക്കെടുത്ത ഹെലികോപ്റ്ററിന് 50 ലക്ഷം രൂപ അനുവദിച്ച് ധനവകുപ്പ്
സംസ്ഥാന സർക്കാർ വാടകക്കെടുത്ത ഹെലികോപ്റ്ററിന് പണം അനുവദിച്ച് ധനവകുപ്പ്. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് 50 ലക്ഷം രൂപ അനുവദിച്ചത്. സംസ്ഥാന പൊലീസ് മേധാവിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് പണം അനുവദിച്ചത്. ഡൽഹി ആസ്ഥാനമായ ചിപ്‌സൻ ഏവിയേഷൻ എന്ന സ്വകാര്യ കമ്പനിയിൽ നിന്നാണ് ഹെലികോപ്റ്റർ വടകക്കെടുത്തിരുന്നത്. പ്രതിമാസം കുറഞ്ഞത് 80 ലക്ഷം രൂപ നിരക്കിലാണ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തത്. 25 മണിക്കൂർ ഈ നിരക്കിൽ പറക്കാം. അധികം വരുന്ന ഓരോ മണിക്കൂറിനും 90,000 രൂപ വീതം നൽകണം. പൈലറ്റ് […]
രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്; കെപിസിസി പ്രഖ്യാപിച്ച സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ കെപിസിസി പ്രഖ്യാപിച്ച സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വൈകുന്നേരമായിരിക്കും പ്രതിഷേധം നടക്കുക. സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്താനാണ് കെപിസിസി നിർദേശം. യൂത്ത് കോൺഗ്രസും പ്രാദേശിക തലത്തിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കും.അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത നടപടിയിൽ ജാമ്യാപേക്ഷയുമായി മേൽ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് നേതൃത്വം. വിഷയം മുഖ്യമന്ത്രിക്കും ആഭ്യന്തരവകുപ്പിനുമെതിരെ രാഷ്ട്രീയായുധമാക്കാനും പ്രതിപക്ഷം ആലോചിക്കുന്നുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത് […]
സെനറ്റിലേക്ക് ഗവർണർ നാമനിർദേശം ചെയ്തവർക്ക് പൊലീസ് സംരക്ഷണം നൽകണം: ഹൈക്കോടതി
കാലിക്കറ്റ് സർവകലാശാല സെനറ്റിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാമനിർദേശം ചെയ്തവർക്ക് പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്ന് ഹൈക്കോടതി. പൊലീസ് സുരക്ഷ അവശ്യപ്പെട്ട് സെനറ്റ് അംഗങ്ങൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഹർജിക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാനാണ് പൊലീസിന് ഹൈക്കോടതി നിർദ്ദേശം നൽകിയത്. സെനറ്റ് മെമ്പർമാരായി പ്രവർത്തിക്കുന്നതിന് തടസമുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും പൊലീസിനോട് കോടതി നിർദേശിച്ചു. നെരത്തേ സെനറ്റ് യോഗത്തിനെത്തിയവരെ എസ്എഫ്ഐ തടഞ്ഞിരുന്നു. തുടർന്നാണ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് പത്മശ്രീ ബാലൻ പൂതേരി ഉൾപ്പെടെയുള്ള അംഗങ്ങൾ ഹൈക്കോടതിയെ സമീപിച്ചത്. […]
‘വ്യാപാര സംരക്ഷണ യാത്ര’യുമായി വ്യാപാരി വ്യവസായി; സംസ്ഥാനത്തെ കടകൾ അടച്ചിടും
വ്യാപാര സംരക്ഷണ യാത്ര നടത്താൻ തീരുമാനിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി. കാസർഗോഡ് നിന്ന് തിരുവനന്തപുരം വരെ യാത്ര നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര. ഈ മാസം 25 മുതൽ ഫെബ്രുവരി 15 വരെയാണ് യാത്ര നടക്കുക. ഫെബ്രുവരി 15 ന് സംസ്ഥാനത്തെ മുഴുവൻ കടകളും അടച്ച് സമരം നടത്തും. ഗവർണറും ഇടതുമുന്നണിയും തമ്മിലുള്ള പ്രശ്നമാണ് ഇടുക്കിയിലെ ഹർത്താലിന് കാരണം. ഏകോപന സമിതിയുമായി സർക്കാരിന് ഒരു പ്രശ്നവുമില്ലെന്ന് രാജു അപ്‌സര പറഞ്ഞു.ഫെബ്രുവരി 15 ന് ചെറുകിട […]
ശബരിമലയിൽ വൻ ഭക്തജന തിരക്ക്; ഇന്ന് മുതൽ സ്പോട്ട് ബുക്കിങ് ഇല്ല
മകരവിളക്കിനോട് അനുബന്ധിച്ച് തീർഥാടകരുടെ അനിയന്ത്രിത തിരക്ക് കാരണം ശബരിമലയിൽ ഇന്നുമുതൽ സ്പോട്ട് ബുക്കിങ് ഇല്ല. തുടർച്ചയായി ഒരുലക്ഷം പേരാണ് ശബരിമല ചവിട്ടുന്നത്. 4400 പേരാണ് മണിക്കൂറിൽ മല ചിവിട്ടുന്നത്.ഭക്തർക്ക് സുഗമവും സുരക്ഷിതവുമായ ദർശനം ഒരുക്കാൻ ഇന്ന് മുതൽ സ്പോട്ട്ബുക്കിങ് സൗകര്യം ഉണ്ടാവില്ലെന്ന് ദേവസ്വം ബോർഡ് അറിയിച്ചു . 14 ന് വെർച്വൽ ക്യൂ ബുക്കിങ് പരിധി 50000 ആയും മകരവിളക്ക് ദിനമായ 15ന് 40,000 ആയും പരിമിതപ്പെടുത്തി. പൊലീസിൻ്റെ നിർദ്ദേശം കൂടി പരിഗണിച്ചാണ് ദേവസ്വം ബോർഡ് തീരുമാനം. […]
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്; സെക്രട്ടേറിയേറ്റ് മാര്‍ച്ചും സമരജ്വാല’യുമായി യൂത്ത് കോൺഗ്രസ്
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതിഷേധം ശക്തമാക്കാനാണ് യൂത്ത് കോണ്‍ഗ്രസ് തീരുമാനം. പ്രതിഷേധത്തിന്റെ ഭാഗമായി രാവിലെ 11 മണിക്ക് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയേറ്റ് മാര്‍ച്ചും വൈകിട്ട് 6 മണിക്ക് സംസ്ഥാനത്തുടനീളമുള്ള പൊലീസ് സ്റ്റേഷനുകളിലേക്കും യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘സമരജ്വാല’ എന്ന പേരില്‍ പ്രതിഷേധ പരിപാടിയും സംഘടിപ്പിക്കും. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതാണെന്നും വ്യാജമായ കുറ്റങ്ങള്‍ എഴുതി ചേര്‍ത്ത് കേസ് ശക്തിപ്പെടുത്തിയെന്നുമാണ് ആരോപണം. അതേസമയം രാഹുലിന് ജാമ്യം തേടി […]
ഇനി ക്യൂ നിക്കണ്ട; കൊച്ചി മെട്രോയില്‍ ഇന്നുമുതല്‍ വാട്‌സ്ആപ്പ് ടിക്കറ്റും
കൊച്ചി മെട്രോയില്‍ ഇനി ക്യൂ നിൽക്കാതെ ഒരു മിനിട്ടിനുള്ളിൽ ടിക്കറ്റെടുക്കാം. ഇന്ന് മുതല്‍ ഈ സേവനം ലഭ്യമാകും. മെട്രോ യാത്രികര്‍ ഏറെക്കാലമായി ആവശ്യപ്പെടുന്ന വാട്‌സ്ആപ്പ് ടിക്കറ്റിങ്ങിന്റെ ലോഞ്ചിങ് മെട്രോ ആസ്ഥാനത്ത് നടി മിയ ജോര്‍ജ് നടത്തി. ഇംഗ്ലീഷില്‍ ‘Hi’ എന്ന സന്ദേശമയച്ച് സ്റ്റേഷനിലെത്തും മുമ്പ് വാട്സ്ആപ്പിലൂടെ ടിക്കറ്റെടുക്കാന്‍ കഴിയുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. 9188957488 എന്ന വാട്‌സാപ്പ് നമ്പറിലേക്ക് ‘Hi’ എന്ന് അയയ്ക്കുക. ശേഷം QR TICKET എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. പിന്നീട് BOOK TICKET ഓപ്ഷന്‍ തിരഞ്ഞെടുത്ത […]