എറണാകുളം മഹാരാജാസ് കോളേജിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് നേരെ ഉണ്ടായ വധശ്രമത്തിൽ കൂടുതൽ അറസ്റ്റിന് സാധ്യത. കത്തിക്കുത്തുമായി ബന്ധപ്പെട്ട 15 പേർക്കെതിരെയാണ് ഇതുവരെ പൊലീസ് കേസെടുത്തത്. 15 പേരും കെഎസ്‌യു, ഫ്രട്ടേണിറ്റി സംഘടനകളുടെ സജീവ പ്രവർത്തകരാണ്. കേസുമായി ബന്ധപ്പെട്ട് കെ എസ് യു പ്രവർത്തകൻ ഇജിലാലിനെയാണ് പൊലീസ് അവസാനമായി അറസ്റ്റ് ചെയ്തത്. കേസിൽ എട്ടാം പ്രതിയാണ് ഇജിലാൽ. എസ്എഫ്ഐ യൂണിറ്റ് നാസർ അബ്ദുൾ റഹ്മാനായിരുന്നു കുത്തേറ്റത്. മൂന്നാം വർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥി അബ്ദുൾ മാലിക്കിനെ ഒന്നാംപ്രതി […]
Kerala
സിസ് ബാങ്ക് തട്ടിപ്പ്; എംഎൽഎ ടി സിദ്ദിഖിന്റെ ഭാര്യ ഷറഫുന്നിസയും പ്രതിപ്പട്ടികയിൽ
കോഴിക്കോട് സിസ് ബാങ്ക് എന്ന സ്ഥാപനത്തിന്റെ പേരിലുള്ള കോടികളുടെ തട്ടിപ്പിൽ എംഎൽഎ ടി സിദ്ദിഖിന്റെ ഭാര്യയും പ്രതി. കോഴിക്കോട് സ്വദേശിനി നൽകിയ പരാതിയിലാണ് നടക്കാവ് പൊലീസ് ഷറഫുന്നിസക്കെതിരെ കേസെടുത്തത്. കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗമാണ് ഷറഫുന്നിസ എന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. ഇത് ശരിവെക്കുന്നതാണ് കേസ്. തട്ടിപ്പുമായി ബന്ധപ്പെട്ട് നിലവിൽ 5 കേസുകളാണ് നടക്കാവ് പൊലിസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നൂറോളം പരാതികൾ നടക്കാവ് പൊലീസിൽ മാത്രം ലഭിച്ചിട്ടുണ്ട്. സി ഇ ഒ വസിം തൊണ്ടിക്കോടൻ, മനേജർ ഷംന […]
രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുകുന്നു; പൂജപ്പുരയിലെ സ്വീകരണത്തിന് കേസ്
യൂത്ത് കോൺഗ്രസ് സംസ്ഥാനത്ത അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കേസ്. പൂജപ്പുര ജയിലിന് മുന്നിൽ സ്വീകരണം ഒരുക്കിലായതിനാണ് കേസ്.12 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പ്രതി പട്ടികയിൽ ഉൾപ്പെടുത്തി. രാഹുൽ മാങ്കൂട്ടത്തിലാണ് രണ്ടാം പ്രതി. കണ്ടാലറിയുന്ന 200 ഓളം പേർക്കെതിരെയും കേസെടുത്തിട്ടുണ്ട് ഗതാഗതം തടസപ്പെടുത്തിയെന്നും പൊതുജന സമാധാനം തകർത്തുവെന്നുമാണ് എഫ്ഐആർ. ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ പ്രകോപനമുണ്ടാക്കിയെന്നും സർക്കാർ ഫ്ളക്സ് ബോർഡുകൾ തകർത്തുവെന്നും എഫ്ഐആറിൽ പറയുന്നു. പൊലീസ് ആജ്ഞ ലംഘിച്ചു ന്യായവിരുദ്ധ പ്രവർത്തി നടത്തിയെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നു. രാഹുൽ റിമാന്‍ഡിൽ കഴിഞ്ഞിരുന്ന […]
‘ഇടതുപക്ഷത്തിന് തൃശ്ശൂരിൽ ശക്തമായ അടിത്തറയുണ്ട്’; തൃശ്ശൂരിൽ കോൺഗ്രസ്സും ബിജെപിയും തമ്മിലാണ് മത്സരം എന്ന നിലപാട് മയപ്പെടുത്തി ടി.എൻ പ്രതാപൻ
തൃശ്ശൂരിൽ കോൺഗ്രസ്സും ബിജെപിയും തമ്മിലാണ് മത്സരം എന്ന നിലപാട് മയപ്പെടുത്തി ടി.എൻ പ്രതാപൻ എംപി. ഇടതുപക്ഷത്തിന് തൃശ്ശൂരിൽ ശക്തമായ അടിത്തറയുണ്ടെന്നും മതം കൊണ്ടും വർഗീയത കൊണ്ടും മണ്ഡലത്തെ വിഭജിക്കാൻ കഴിയില്ലെന്നും ടി എൻ പ്രതാപൻ പറഞ്ഞു. ഇടതുപക്ഷത്തിന്റെ അടിത്തറ കാണാതെ പോകരുതെന്നും ടി എൻ പ്രതാപൻ ഓർമ്മപ്പെടുത്തി. അതേസമയം സ്ഥാനാർഥി പ്രഖ്യാപനത്തിനു മുൻപേ ചുവരെഴുതരുതെന്ന് നേതൃത്വത്തിൻറെ നിർദ്ദേശം അവഗണിച്ച് പ്രതാപനായി വീണ്ടും ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടു. എളവള്ളിയിലാണ് പ്രതാപന വോട്ട് തേടികൊണ്ടുള്ള ചുമരെഴുത്ത്. പ്രതാപൻ തുടരും പ്രതാപത്തോടെ’ എന്നതെഴുതിയ […]
SFI നേതാവിന് കുത്തേറ്റ സംഭവം; കേസിൽ 15 പ്രതികൾ; മഹാരാജാസ് കോളേജ് അടച്ചു
മഹാരാജാസ് കോളേജിൽ എസ്എഫ്ഐ നേതാവിന് കുത്തേറ്റ സംഭവത്തിൽ 15 പേർക്കെതിരെ കേസെടുത്തു. വധശ്രമം ഉൾപ്പെടെ 9 വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിയിരിക്കുന്നത്. കെഎസ് യു-ഫ്രറ്റേണിറ്റി പ്രവർത്തകർക്കെതിരെയാണ് കേസ്. വിദ്യാർഥിനികളടക്കം പ്രതിപട്ടികയിലുണ്ട്. നേരത്തെ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എസ്എഫ്ഐ യൂണിറ്റ് നാസർ അബ്ദുൾ റഹ്മാനായിരുന്നു കുത്തേറ്റത്. സംഭവത്തിൽ എസ്എഫ്ഐ കോളേജിൽ പ്രതിഷേധം സംഘടിപ്പിച്ചു. എസ്എഫ്ഐ നേതാവിനെ കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് പ്രതികളെത്തിയതെന്നാണ് എഫ്ഐആർ. കഴുത്തിന് നേരെ കത്തി വീശിയെന്നും കെമിസ്ട്രി ലാബിന് സമീപം കൊലപ്പെടുത്താൻ ശ്രമിച്ചെന്നും എഫ്‌ഐആർ. വിദ്യാർഥികളുടെ സംഘർഷത്തെ […]
1.05 കോടി രൂപ ചെലവ്; നവകേരള സദസിന് ബസ് വാങ്ങിയത് അംഗീകരിച്ച് മന്ത്രിസഭ
നവകേരള സദസിന് ബസ് വാങ്ങിയത് അംഗീകരിച്ച് മന്ത്രിസഭ. 1.05 കോടി രൂപ ചെലവഴിച്ചാണ് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാൻ ബസ് വാങ്ങിയത്. ബസ് വാങ്ങി സൗകര്യങ്ങൾ ക്രമീകരിച്ച ഗതാഗത സെക്രട്ടറിയുടെ നടപടിക്കാണ് സാധുക്കരണം നൽകിയത്. ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപനത്തിന്റെ കരടിനും മന്ത്രിസഭാ യോഗം അംഗീകാരം നൽകി. മന്ത്രിസഭാ ഉപസമിതി തയ്യാറാക്കിയ കരടാണ് അംഗീകരിച്ചത്. മുഖ്യമന്ത്രി ആവശ്യമായ മാറ്റങ്ങൾ ചേർത്ത് കരട് അംഗീകാരത്തിനായി ഗവർണ്ണർക്ക് കൈമാറും. സർക്കാറുമായുള്ള ഏറ്റുമുട്ടൽ രൂക്ഷമാണെങ്കിലും പ്രസംഗം വായിക്കുമെന്ന് ആരിഫ് മുഹമ്മദ് ഖാൻ […]
മഹാരാജാസ് കോളേജിൽ SFI നേതാവിന് കുത്തേറ്റ സംഭവം; രണ്ടു പേർ കസ്റ്റഡിയിൽ
മഹാരാജാസ് കോളേജിൽ എസ്എഫ്ഐ നേതാവിന് കുത്തേറ്റ സംഭവത്തിൽ രണ്ടു പേർ കസ്റ്റഡിയിൽ. ബിലാൽ, അമൽ ടോമി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. അമൽ ടോമി കെഎസ്‌യു മണ്ഡലം പ്രസിഡന്റാണ്. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്കാണ് കുത്തേറ്റത്. നാസർ അബ്ദുൾ റഹ്മാൻ എന്ന വിദ്യാർത്ഥിക്കാണ് കുത്തേറ്റത്. ഇദ്ദേഹത്തെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കെഎസ്‌യു, ഫ്രറ്റേണിറ്റി പ്രവർത്തകരാണ് കുത്തിയതെന്ന് എസ്എഫ്ഐ ആരോപിച്ചു. വ്യാഴാഴ്ച പുലർച്ചെ ഒരുമണിയോടെ കോളേജിനു സമീപമാണ് സംഭവം. കുറച്ചു ദിവസങ്ങളായുള്ള സംഘർഷത്തിന്റെ തുടർച്ചയായിട്ടായിരുന്നു ആക്രമണമെന്നാണ് പ്രാഥമിക നിഗമനം. ഫ്രറ്റേണിറ്റിയിലെ […]
സിസ് ബാങ്ക് തട്ടിപ്പ്; സിഇഒ അടക്കം 4 പേർക്കെതിരെ കേസ്
കോഴിക്കോട് സിസ് ബാങ്ക് എന്ന സ്ഥാപനത്തിന്റെ പേരിലുള്ള കോടികളുടെ തട്ടിപ്പിൽ നടക്കാവ് പൊലീസ് 4 കേസുകൾ രജിസ്റ്റർ ചെയ്തു. നാലു പേർക്കെതിരെയാണ് കേസ്. സി ഇ ഒ വസിം തൊണ്ടിക്കോടൻ, മാനേജർ ഷംന കെ ടി, ഡയറക്ടർ റാഹില ബാനു, ഡയക്ടർ തൊണ്ടിക്കോട്ട് മൊയിതീൻകുട്ടി എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. മൂവായിരത്തോളം പേരിൽ നിന്നും 15 കോടി മുതൽ 20 കോടി രൂപ വരെ സ്വീകരിച്ചു എന്നാണ് ആരോപണം. ഉയർന്ന പലിശ വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങൾ നിക്ഷേപമായി സ്വീകരിച്ചശേഷം […]
‘കരുവന്നൂരില്‍ തട്ടിപ്പ് നടന്നു എന്നതില്‍ തര്‍ക്കമില്ല’ ; ജി സുധാകരന്‍
കരുവന്നൂര്‍ സഹകരണ ബാങ്കില്‍ തട്ടിപ്പ് നടന്നു എന്നതില്‍ തർക്കമില്ലെന്ന് മുന്‍ മന്ത്രിയും സിപിഐഎം നേതാവുമായ ജി സുധാകരന്‍. സഹകരണവകുപ്പ് കൈകാര്യം ചെയ്ത തനിക്ക് അത് മനസിലാകുമെന്നും എസി മൊയ്തീനും മന്ത്രി പി രാജീവിനുമെതിരായ ആരോപണങ്ങളില്‍ അന്വേഷണം നടക്കട്ടെയെന്നും സുധാകരന്‍ പറഞ്ഞു. ട്വന്റിഫോറിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ജി സുധാകരന്റെ പ്രതികരണം. കരുവന്നൂരില്‍ ഗുരുതരമായ ക്രമക്കേട് നടന്നിട്ടുള്ളത് വസ്തുതയാണെന്നും ആരാണെന്നും ഏതാണെന്നുമുള്ള രേഖകള്‍ തന്റെ പക്കലില്ലെന്നും സുധാകരന്‍ പറഞ്ഞു. ഇഡിയുടെ അന്വേഷണം ആര്‍ക്കും മാറ്റിമറിക്കാന്‍ കഴിയില്ല. എന്നാല്‍ ഇഡിയുടെ […]
രാമക്ഷേത്ര ഉദ്ഘാടനത്തിനു പിന്നാലെ യുപിയിൽ മുതിർന്ന നേതാക്കൾ പാർട്ടിവിട്ടേക്കും; അനുനയ നീക്കവുമായി കോൺഗ്രസ്
ഉത്തർപ്രദേശിൽ നേതാക്കളുടെ കൂട്ടക്കൊഴിച്ചിൽ ഭീതിയിൽ കോൺഗ്രസ്. രാമക്ഷേത്ര ഉദ്ഘാടനത്തിന് പിന്നാലെ മുതിർന്ന നേതാക്കൾ പാർട്ടി വിടുമെന്നാണ് വിലയിരുത്തൽ. മുതിർന്ന നേതാക്കളെ അനുനയിപ്പിക്കാൻ നീക്കങ്ങൾ ആരംഭിച്ചു. ഇന്നലെ അയോധ്യയിൽ ആരംഭിച്ച ബിജെപി നേതൃയോഗത്തിന് പിന്നാലെയാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ ഇടപെടൽ. അജയ് റായ് നിർമ്മൽ ഖത്രി അടക്കമുള്ള നേതാക്കന്മാരുമായി ദേശീയ നേതൃത്വത്തിന്റെ ആശയവിനിമയം. അയോധ്യയിൽ പ്രാണപ്രതിഷ്ഠ ചടങ്ങിന്റെ ഭാഗമായ സുപ്രധാന പൂജകൾക്ക് ഇന്ന് തുടങ്ങും. ഗണേശ പുജയോടെ ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്രത്തിന്റെ വാസ്തപൂജയും അംബികാ, വരുണ, മാത്രിക പൂജകളും […]