ലോക് സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ വന്ന് നില്‍ക്കേ തിരുവനന്തപുരത്ത് ബിജെപി ജില്ല കമ്മിറ്റി അംഗം നെല്ലിനാട് ശശി പാര്‍ട്ടി വിട്ട് സിപിഐഎമ്മിന് ഒപ്പം ചേര്‍ന്നു. ആറ്റിങ്ങല്‍ ഇടത് സ്ഥാനാര്‍ത്ഥി വി. ജോയ് തന്നെയാണ് വിവരം തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചത്. ശശി ആറ്റിങ്ങല്‍ ഇടത് സ്ഥാനാര്‍ത്ഥി വി. ജോയിയുടെ സ്വീകരണത്തില്‍ പങ്കെടുത്തു കൊണ്ടാണ് കര്‍ഷകമോര്‍ച്ചയുടെ മുന്‍ ജില്ല സെക്രട്ടറി കൂടിയായ നെല്ലിനാട് ശശി നിലപാട് വ്യക്തമാക്കിയത്. വി ജോയ് ഫേസ്ബുക്കിൽ കുറിച്ചത് ബിജെപി ജില്ലാ നേതാവ് സിപിഐഎമ്മിനൊപ്പം […]
Kerala
ഹയർസെക്കൻഡറി പരീക്ഷകൾ മാർച്ച് ഒന്ന് മുതൽ; ഒരുക്കങ്ങൾ പൂർത്തിയായെന്ന് വി ശിവൻകുട്ടി
സംസ്ഥാനത്തെ എസ്എസ്എൽസി, ഹയർസെക്കൻ്ററി പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി . 4,27105 കുട്ടികളാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. 2,971 പരീക്ഷ കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് ഇതിനായി തയ്യാറാക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഉത്തരകടലാസ് വിതരണം, ചോദ്യപേപ്പർ സൂക്ഷിക്കുന്നത് എന്നിവ സംബന്ധിച്ച് ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. 536 കുട്ടികൾ ഗൾഫിലും 285 പേർ ലക്ഷദ്വീപിലും പരീക്ഷ എഴുതുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. മാർച്ച് 4 മുതൽ എസ്എസ്എൽസി പരീക്ഷകളും ഹയർസെക്കൻഡറി പരീക്ഷകൾ മാർച്ച് ഒന്ന് മുതൽ 26 […]
മുസ്ലിം ലീഗിന് മൂന്നാം സീറ്റില്ല; അടുത്ത രാജ്യസഭാ സീറ്റ് നൽകുമെന്ന് വി.ഡി സതീശൻ
മുസ്ലിം ലീഗിന് മൂന്നാം സീറ്റില്ല,അടുത്ത രാജ്യസഭാ സീറ്റ് നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മൂന്നാം സീറ്റിന് ലീഗിന് പൂർണ്ണ അർഹതയുണ്ട്. എന്നാൽ പ്രായോഗിക ബുദ്ധിമുട്ട് ലീഗിനെ അറിയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം പൂർത്തിയായി.കോൺഗ്രസിന്റെ 16 സീറ്റിൽ പതിനഞ്ചിലും സിറ്റിങ് എംപിമാരുള്ള സാഹചര്യത്തിൽ മൂന്നാം സീറ്റ് അനുവദിക്കാനുള്ള ബുദ്ധിമുട്ട് ലീഗിനെ അറിയിച്ചു. അടുത്ത രാജ്യസഭ സീറ്റ് ലീഗിന് നല്‍കും.അതിനു അടുത്ത് വരുന്ന രാജ്യ സഭ സീറ്റ് കോൺഗ്രസിനായിരിക്കും.അതാണ് ഫോർമുല.രാജ്യസഭ സീറ്റ് റൊട്ടേഷൻ രീതിയിൽ കോൺഗ്രസ്സും ലീഗും […]
ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; മലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീർ, പൊന്നാനിയില്‍ അബ്ദുസമദ് സമദാനി
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. മലപ്പുറത്ത് ഇ.ടി.മുഹമ്മദ് ബഷീറും പൊന്നാനിയില്‍ അബ്ദുസമദ് സമദാനിയും മത്സരിക്കും. മലപ്പുറത്ത് സമദാനിയും പൊന്നാനിയില്‍ ഇ.ടി.മുഹമ്മദ് ബഷീറും സിറ്റിങ് എംപിമാരാണ്. ഇത്തവണ ഇരുവരും മണ്ഡലം വെച്ചുമാറുകയാണ് ഉണ്ടായത്. തമിഴ്നാട്ടിലെ രാമനാഥപുരം സീറ്റിലേക്കും ലീഗ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. സിറ്റിങ് എംപി നവാസ് കനി തന്നെയാണ് ഇത്തവണയും മത്സരിക്കുക. പൊന്നാനിയില്‍ ഹാട്രിക് വിജയം നേടിയ ശേഷം മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ കന്നിയങ്കത്തിന് ഇറങ്ങുകയാണ് ഇ.ടി.മുഹമ്മദ് ബഷീര്‍. നാല് തവണ നിയമസഭാ അംഗമായിരുന്നു. മലപ്പുറം […]
യുഡിഎഫ് കാലത്ത് തന്നെയാണ് സിഎംആർഎലിനു കരാർ നൽകിയത്; പത്തു ദിവസത്തിനു ശേഷം നിയമവിരുദ്ധമെന്ന് കണ്ടെത്തി റദ്ദ് ചെയ്തു: മാത്യു കുഴൽനാടൻ
സിഎംആർഎൽ വിവാദത്തിൽ പി രാജീവിനും എം ബി രാജേഷിനും മറുപടിയുമായി മാത്യു കുഴൽനാടൻ. യുഡിഎഫ് സർക്കാരിന്റെ കാലത്ത് തന്നെയാണ്സിഎംആർഎലിനു കരാർ നൽകിയത്. എന്നാൽ, ലീസ് നൽകി പത്തു ദിവസത്തിനു ശേഷം നിയമവിരുദ്ധമെന്ന് കണ്ടെത്തി റദ്ദ് ചെയ്തു എന്നും മാത്യു കുഴൽനാടൻ ഫേസ്ബുക്ക് വിഡിയോയിലൂടെ പറഞ്ഞു. 2016ൽ ലീസ് റദ്ദാക്കാൻ സുപ്രിം കോടതി സർക്കാരിന് അവകാശവും അധികാരവും നൽകി. എന്നാൽ അത് വിനിയോഗിച്ചില്ല. 2019ൽ കേന്ദ്ര ഭേദഗതി വന്നിട്ടും സർക്കാർ അനങ്ങിയില്ല. ഉദ്യോഗസ്ഥർ നടപടി റദ്ദാക്കാൻ ഒരുങ്ങിയപ്പോൾ മുഖ്യമന്ത്രി […]
കേരളത്തിൽ സിപിഐഎമ്മും കോൺഗ്രസും തമ്മിലാണ് മത്സരം, മോദിയുടെ പാർട്ടിയെ അക്കൗണ്ട് തുറക്കാൻ അനുവദിക്കില്ല; രമേശ് ചെന്നിത്തല
കേരളത്തിലെ എല്ലാ സീറ്റും യുഡിഎഫിന് നേടാൻ കഴിയുന്ന സാഹചര്യമാണെന്ന് രമേശ് ചെന്നിത്തല.ലീഗുമായി ചർച്ച നടക്കുകയാണ്, പ്രശ്നം ഇന്നു കൊണ്ട് പരിഹരിക്കും. ലീഗിന് മൂന്നാം സീറ്റിന് അർഹതയുണ്ട്, പക്ഷേ നൽകാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. മാർച്ച് ആദ്യവാരത്തോടെ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. കഴിഞ്ഞ തവണയും എൽഡിഎഫ് നേരത്തെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. കേരളത്തിൽ സിപിഐ എമ്മും കോൺഗ്രസും തമ്മിലാണ് മത്സരം. കേന്ദ്രത്തിൽ കൂട്ടുകെട്ട് ഉണ്ടാകുന്നത് പുതുമയുള്ള കാര്യമല്ല. നരേന്ദ്രമോദിയുടെ പാർട്ടിക്ക് അക്കൗണ്ട് തുറക്കാൻ അനുവദിക്കില്ലെന്നും […]
രണ്‍ജീത്ത് വധക്കേസ് പ്രതികള്‍ വധശിക്ഷയ്‌ക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി
ആലപ്പുഴയിലെ ആര്‍എസ്എസ് നേതാവ് രണ്‍ജീത്ത് ശ്രീനിവാസന്‍ വധക്കേസിലെ പ്രതികള്‍ ഹൈക്കോടതില്‍ അപ്പീല്‍ നല്‍കി. കേസിലെ എല്ലാ പ്രതികള്‍ക്കും വധശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെയാണ് പ്രതികള്‍ ഹൈക്കോടതില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി വി.ജി. ശ്രീദേവിയായായിരുന്നു കേസില്‍ ശിക്ഷ പ്രഖ്യാപിച്ചിരുന്നത്. ശിക്ഷ വിധിച്ചതിന് പിന്നാലെ ജഡ്ജിക്കെതിരെ ഭീഷണി ഉയര്‍ന്നിരുന്നു. ആകെ 15 പേരാണ് കേസിലെ പ്രതികള്‍. ഇവര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. 2021 ഡിസംബര്‍ 19നാണ് രണ്‍ജിത്ത് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്. നൈസാം, അജ്മല്‍, അനൂപ്, മുഹമ്മദ് അസ്ലം, […]
ചാലക്കുടിയിൽ വിജയമുറപ്പ്; ജനങ്ങൾക്ക് ഓപ്ഷൻ ഇടത് മാത്രം: സി രവീന്ദ്രനാഥ്
ചാലക്കുടിയിൽ വിജയം ഉറപ്പാണെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി സി രവീന്ദ്രനാഥ്. നിർണായക രാഷ്ട്രീയ പോരാട്ടത്തിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ സന്തോഷം. ജനങ്ങൾക്ക് ഓപ്ഷൻ ഇടത് മാത്രമാണെന്നും രവീന്ദ്രനാഥ് പ്രതികരിച്ചു. കേരളത്തെ കേന്ദ്രം അവഗണിക്കുന്നു. ഇതിൽ ജനങ്ങൾക്ക് വലിയ വേദന ഉണ്ട്. ചാലക്കുടിയിൽ എൽഡിഎഫിന് വലിയ വിജയ പ്രതീക്ഷയും ആത്മവിശ്വാസവുമുണ്ട്. ജനങ്ങളുടെ രാഷ്ട്രീയ വികാരം ഒപ്പിയെടുക്കാൻ കഴിയുന്നുണ്ട്. ചാലക്കുടിയിലെ മത്സരം രാഷ്ട്രീയ സമരമാണ്. മണ്ഡലത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും എൽഡിഎഫിനൊപ്പം നിൽക്കും. മണ്ഡലത്തിന്റെ വികസനം സമഗ്രവും പൂർണവുമാക്കും.
‘കൊല്ലത്ത് നടപ്പാക്കിയത് 1748 കോടിയുടെ വികസനമാണ്, കൊല്ലത്തിന്റെ ശബ്ദം പാർലമെൻറിൽ മുഴങ്ങണം’: മുകേഷ് എംഎൽഎ
ഏഴര കൊല്ലമായി മുറുകെപിടിച്ചത് അഴിമതി രഹിതമായ സേവനമെന്ന് എം മുകേഷ് എംഎൽഎ. കൊല്ലം മണ്ഡലത്തിൽ മതേതരത്വം മുറുകെ പിടിച്ചുകൊണ്ടുള്ള സേവനമാണ് നടത്തിയത്. ശ്വാസോച്ഛ്വാസത്തില്‍ വരെ കൊല്ലമാണെന്ന് എം. മുകേഷ് എംഎല്‍എ പറഞ്ഞു. തന്റെ ഫേസ്ബുക്കിലൂടെയാണ് മുകേഷ് വിഡിയോ പങ്കുവച്ചത്.ഒരു സിനിമാനടനായ ഞാൻ എംഎൽഎയായി വന്നപ്പോൾ ഒരുപാട് പേർക്ക് സംശയമുണ്ടായിരുന്നു ഞാൻ എങ്ങനെയാണ് ഈ മണ്ഡലം കൈകാര്യം ചെയ്യാൻ പോകുന്നത് എന്ന്. എന്നാൽ അതിനുള്ള ഉത്തരം കഴിഞ്ഞ ഏഴര കൊല്ലമായി കൊല്ലം മണ്ഡലത്തിൽ മാത്രമായി എന്റെ ആത്മാർത്ഥമായ പരിശ്രമം […]
റിട്ടയർമെന്റ് കാലത്ത് തുണയാകുമെന്ന് കരുതിയ PF തിരിച്ചടിയാകുന്നു; EPF അപേക്ഷകൾ കൂട്ടത്തോടെ നിരസിക്കപ്പെടുന്നു
രേഖകളിലെ പൊരുത്തക്കേടുകൾ കാരണം പിഎഫ് തുക നിരസിക്കപ്പെട്ടതിന്റെ പേരിൽ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത കെ.പി ശിവരാമനെന്ന 69 കാരനെ ആർക്കും അത്രപെട്ടെന്ന് മറക്കാൻ കഴിയില്ല. അപോളോ ടയേഴ്‌സിലെ ജീവനക്കാരനായിരുന്ന ശിവരാമന്റെ പിഎഫ് കഴിഞ്ഞ 9 വർഷമായി മരവിച്ച അവസ്ഥയിലായിരുന്നു. ക്യാൻസർ ബാധിതനായ ശിവരാമൻ ചികിത്സയ്ക്കും മറ്റുമായാണ് പിഎഫ് തുക പിൻവലിക്കാൻ അപേക്ഷ നൽകിയത്. എന്നാൽ രേഖകളിലെ പൊരുത്തക്കേട് ചൂണ്ടിക്കാട്ടി പിഎഫ് തുക നിഷേധിക്കപ്പെട്ടു. പിഎഫ് അക്കൗണ്ടിലെ 80,000 രൂപ ലഭിക്കണമെങ്കിൽ സ്‌കൂൾ ലീവിംഗ് സർട്ടിഫിക്കറ്റ് ഹാജരാക്കാനായിരുന്നു […]