Kerala

‘ആഴങ്ങളിൽ നിന്ന് ജീവിതത്തിലേക്ക്’: പമ്പയിൽ മുങ്ങിത്താണ മൂന്ന് അയ്യപ്പഭക്തരുടെ ജീവൻ രക്ഷിച്ച് പൊലീസ്

പമ്പാ നദിയിൽ മുങ്ങിത്താണ അയ്യപ്പഭക്തരുടെ ജീവൻ രക്ഷിച്ച് കേരള പൊലീസ്. ശബരിമല ദർശനത്തിനെത്തിയ കർണാടക സ്വദേശികളാണ് പമ്പയിൽ കുളിക്കുന്നതിനിടെ അപകടത്തിൽപെട്ടത്. ക്രിസ്മസ് ദിനം വൈകുന്നേരമാണ് സംഭവം. പമ്പ നദിയിലെ ഒഴുക്കുള്ള ഭാഗത്താണ് മൂന്ന് അയ്യപ്പഭക്തർ മുങ്ങിപ്പോയത്. പട്രോൾ ഡ്യൂട്ടി ചെയ്യുമ്പോഴാണ് പേരാമ്പ്ര സ്വദേശിയും വടകര കൺട്രോൾ റൂമിലെ സീനിയർ സിവിൽ ഓഫീസർ ഇ.എം. സുഭാഷ് ഇവരെ കാണുന്നത്. തുടർന്ന് പേഴ്സും വയർലെസ് സെറ്റും മറ്റും കൂടെയുള്ള പൊലീസ് ഉദ്യോഗസ്ഥനെ ഏല്പിച്ച് നദിയിലേക്ക് എടുത്ത് ചാടി മൂന്നു പേരെയും […]

Kerala

‘ഉമ്മൻ ചാണ്ടി സാർ…’ ഇന്ന് ഈ മനുഷ്യന്റെ ഫോട്ടോയിട്ടില്ലെങ്കിൽ രാഷ്ട്രിയമായ നെറികേടാവും; ഫേസ്ബുക്ക് പോസ്റ്റുമായി ഹരീഷ് പേരടി

സോളാര്‍ പീഡന കേസില്‍ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കിയുള്ള സി ബി ഐയുടെ ക്ലീൻ ചിറ്റിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി നടൻ ഹരീഷ് പേരടി. ഇന്ന് ഈ മനുഷ്യന്റെ ഫോട്ടോയിട്ടില്ലെങ്കിൽ അത് രാഷ്ട്രിയമായ നെറികേടാവും എന്ന് കുറിച്ചു കൊണ്ടുള്ള പോസ്റ്റിൽ ഉമ്മൻ ചാണ്ടി പൂർണ ആരോഗ്യവാനായി തിരിച്ചുവരുന്നതിനായി ആശംസിക്കുന്നെന്നും അദ്ദേഹം കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: ‘ഇന്ന് ഈ മനുഷ്യന്റെ ഫോട്ടോയിട്ടില്ലെങ്കിൽ അത് രാഷ്ട്രിയമായ നെറികേടാവും…ഉമ്മൻ ചാണ്ടി സാർ…പൂർണ്ണ ആരോഗ്യവാനായി തിരിച്ചു വരിക’, എന്നാണ് ഹരീഷ് […]

Kerala

മായാപുരത്തെ വിറപ്പിച്ച് വീണ്ടും പി.ടി 7 ഇറങ്ങി

പാലക്കാട് ധോണി മായാപുരത്തു വീണ്ടും പി.ടി 7 ഇറങ്ങി. ജനവാസ മേഖലയിലൂടെ പതിവ് സഞ്ചാരമാണ് പി.ടി 7 നടത്തുന്നത്. വനംവകുപ്പ് ജീവനക്കാർ എത്തി ആനയെ ജനവാസ മേഖലയിൽ നിന്ന് അക്കറ്റാൻ ശ്രമിച്ചു. ആനയെ പിടികൂടാൻ എന്താണ് തടസ്സമെന്ന് ചേദിച്ച് നാട്ടുകാർ പ്രദേശത്ത് പ്രതിഷേധിച്ചു. വനംവകുപ്പ് വാഹനം തടഞ്ഞും പ്രതിഷേധമുണ്ട്.  അതേസമയം, പി.ടി സെവൻ എന്ന കൊമ്പനെ ഉടൻ പിടികൂടുമെന്ന് വനംവകുപ്പ് അറിയിച്ചു. കൊമ്പനെ മയക്കുവെടിവെച്ച് വീഴ്ത്തി മുത്തങ്ങയിലേക്ക് മാറ്റാനുളള എല്ലാ നടപടികളും പൂർത്തിയാക്കി. ഇന്നലേയും ജനവാസമേഖലകളിലേക്ക് കൊമ്പൻ […]

Kerala

തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാപ്പകയിൽ ആക്രമണം; യുവാവിന്റെ കാല് വെട്ടി മാറ്റി

തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാപ്പകയിൽ ആക്രമണം. ആറ്റുകാൽ പാടശേരിയിൽ യുവാവിന്റെ കാലു വെട്ടി മാറ്റി. പാടശേരി സ്വദേശി ശരത്തിനാണ് വെട്ടേറ്റത്. ഇയാളുടെ ഗുണ്ടാ സംഘത്തിൽപ്പെട്ട ബിജു,ശിവൻ എന്നിവർ ചേർന്ന് വെട്ടിയെന്നാണ് പോലീസ് നൽകുന്ന വിവരം.  ഇന്ന് രാവിലെ ആറ്റുകാൽ പാടശേരിക്ക് സമീപമുള്ള ചതുപ്പ് നിലത്തിലാണ് സംഭവം.ഗുണ്ടാ നേതാവും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ ശരത്തിനെ രണ്ടംഗ സംഘം ആക്രമിക്കുകയായിരുന്നു.ശരത്തിന്റെ രണ്ടു കാലുകളിലും വെട്ടേറ്റു.ഒരു കാൽ വെട്ടി മാറ്റി. വലതു തോളെല്ലിനും കാര്യമായി വെട്ടേറ്റു.ഗുരുതര പരിക്കുകളോടെ ശരത് തിരുവനന്തപുരം മെഡിക്കൽ […]

Kerala

‘രാഹുൽ ഗാന്ധിയുടെ സുരക്ഷ ഉറപ്പാക്കണം’: അമിത് ഷായ്ക്ക് കത്തയച്ച് കോൺഗ്രസ്

രാഹുൽ ഗാന്ധിയുടെയും ഭാരത് ജോഡോ യാത്രയുടെയും സുരക്ഷാ വീഴ്ചകൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. ഡിസംബർ 24 ന് യാത്ര ഡൽഹിയിൽ പ്രവേശിച്ചതു മുതൽ നിരവധി തവണ യാത്രയുടെ സുരക്ഷയിൽ വിട്ടുവീഴ്ചയുണ്ടായെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ കത്തിൽ ആരോപിച്ചു. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലും Z+ സെക്യൂരി ഏർപ്പെടുത്തിയിരിക്കുന്ന രാഹുൽ ഗാന്ധിക്ക് സംരക്ഷണം നൽകുന്നതിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഡൽഹി പൊലീസ് പൂർണ്ണമായും പരാജയപ്പെട്ടു. ഡൽഹി പൊലീസ് കാഴ്ചക്കാരാണെന്നും സ്ഥിതിഗതികൾ […]

Kerala

ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം; പുരോഹിതന് ഏഴ് വർഷം കഠിന തടവും, പിഴയും

ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പുരോഹിതന് പോക്സോ നിയമപ്രകാരം ശിക്ഷ. തൃശൂർ ആമ്പല്ലൂർ സ്വദേശി രാജു കൊക്കനെ( 49 ) യാണ് ശിക്ഷിച്ചത്. ഏഴ് വർഷം കഠിന തടവിനും 50000 രൂപ പിഴയുമാണ് ശിക്ഷ. തൃശൂർ ഫാസ്റ്റ് ട്രാക് കോടതി ജഡ്ജി ബിന്ദു സുധാകരൻ ശിക്ഷ വിധിച്ചത്. 2014 ലാണ് കേസ്സിനാസ്പദമായ സംഭവം നടന്നത്. ഇടവകയിലെ ആദ്യകുർബാന ക്ലാസ്സിലെത്തിയ ബാലികയെ വിളിച്ചു വരുത്തി ലൈംഗിക അതിക്രമം നടത്തി എന്നാണ് പരാതി.

Kerala

അട്ടപ്പാടിയിൽ രണ്ടര വയസുകാരിക്ക് തെരുവുനായ ആക്രമണം

അട്ടപ്പാടി കക്കുപ്പടിയിൽ രണ്ടര വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം. കക്കുപ്പടി സ്വദേശി ഷെരീഫിന്റെ മകൾ ഷെൻസ ഫാത്തിമയെ ആണ് ഇന്നലെ തെരുവ് നായ ആക്രമിച്ചത്. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കവേ കുഞ്ഞിനെ തെരുവ് നായ ആക്രമിക്കുകയായിരുന്നു. മുഖത്തും തലയിലുമായിട്ട് 6 സ്ഥലത്താണ് മുറിവേറ്റത്.

Kerala

എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പറയും; വിവാദ വിഷയങ്ങളില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി

സിപിഐഎമ്മിന്റെ വിവാദ വിഷയങ്ങളില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. നിങ്ങള്‍ക്ക് വേണ്ടത് പറയിപ്പിക്കാം എന്നുകരുതണ്ട. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പറയുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. പൊളിറ്റ് ബ്യൂറോ യോഗത്തിനായി എകെജി ഭവനില്‍ എത്തിയതായിരുന്നു മുഖ്യമന്ത്രി. മാധ്യമ പ്രവര്‍ത്തകരോടുള്ള ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കഴിഞ്ഞ ദിവസവും ഇപി ജയരാജന്‍ വിവാദത്തിലുള്ള മാധ്യമപ്രവര്‍ത്തകരോടുള്ള ചോദ്യത്തിന് തണുപ്പുണ്ടോയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം. അതേസമയം വിവാദങ്ങള്‍ക്കിടെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ വെള്ളിയാഴ്ച ചേരുന്ന നിര്‍ണായക സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കും. കണ്ണൂരിലെ റിസോര്‍ട്ട് വിവാദത്തില്‍ തനിക്കെതിരെ ഉയര്‍ന്ന […]

Kerala

സ്വകാര്യ കാറിലെത്തി ഹോൺ മുഴക്കിയിട്ടും ശ്രദ്ധിച്ചില്ല; കടക്കാരനെ തൂക്കിയെടുത്ത് പൊലീസ് ഇൻസ്‌പെക്ടർ

മഫ്തിയിൽ സ്വകാര്യ കാറിലെത്തി ഹോൺ മുഴക്കിയിട്ടും പരിഗണിക്കാതിരുന്ന കടക്കാരനെ തൂക്കിയെടുത്ത് പൊലീസ് ഇൻസെപക്ടർ. സിനിമാ സ്റ്റൈലിലുള്ള നടപടിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.കടയിൽ നിന്നു കഴുത്തിൽ കുത്തിപ്പിടിച്ച് ഇറക്കി സ്വകാര്യ കാറിൽ കയറ്റാനുള്ള പൊലീസ് ശ്രമത്തെ യുവാവ് ആദ്യം ചെറുത്തു. വന്നതു സിഐ ആണ് എന്നറിഞ്ഞതോടെയാണ് യുവാവ് വഴങ്ങി കാറിൽ കയറാൻ തയാറായത്.ചേരാനല്ലൂർ സ്റ്റേഷൻ ഇൻസ്പെക്ടർ വിപിൻകുമാറിന്റേതാണ് നടപടി. കഴിഞ്ഞ ദിവസം രാവിലെ പത്തു മണിയോടെ ചേരാനല്ലൂർ ജങ്ഷനിലുള്ള സീറോ പോയിന്റ് എന്ന കടയിലാണ് സംഭവം.24 മണിക്കൂറും പ്രവർത്തിക്കുന്ന […]

Kerala

പ്രതിദിനം കേരളത്തിൽ നൂറിൽ താഴെ കൊവിഡ് കേസുകൾ; നിരീക്ഷണം ശക്തമാക്കി സംസ്ഥാന ആരോഗ്യ വകുപ്പ്

കൊവിഡിൽ നിരീക്ഷണം ശക്തമാക്കി സംസ്ഥാന ആരോഗ്യ വകുപ്പ്. സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിച്ചാൽ നേരിടാൻ പ്രാഥമിക സർജ് പ്ലാനിന് ആരോഗ്യ വകുപ്പ് രൂപം നൽകി. ആശുപത്രി കിടക്കകൾ, ഐ സി യു, വെന്റിലേറ്റർ, ഓക്‌സിജൻ ബെഡുകളുടെ ലഭ്യതയും ഉറപ്പ് വരുത്തി.  കേന്ദ്ര വ്യോമമന്ത്രാലയത്തിന്റെ നിർദേശാനുസരണം സംസ്ഥാനത്തെ വിമാനതാവളങ്ങളിൽ പുനരാരംഭിച്ച കൊവിഡ് പരിശോധന തുടരുകയാണ്. റാൻഡം സാമ്പിളിങ്ങിലൂടെ യാത്രക്കാരിൽ 2% പേരുടെ പരിശോധനയാണ് നടത്തുന്നത്. ഒപ്പം രോഗലക്ഷണങ്ങളുള്ള യാത്രക്കാരെയും പരിശോധനയ്ക്ക് വിധേയമാക്കുന്നു. വിമാനതാവങ്ങളിലെ പരിശോധന ആരംഭിച്ച് നാല് ദിവസം […]