സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. നയപ്രഖ്യാപന പ്രസംഗം ഗവർണർ ഒന്നര മിനിറ്റിൽ ഒതുക്കിയത് സെക്രട്ടേറിയറ്റ് വിശദമായി ചർച്ച ചെയ്തേക്കും. ഗവർണർക്കെതിരെ സ്വീകരിക്കേണ്ട തുടർ നിലപാടിൽ മുന്നണിക്കുള്ളിൽ തന്നെ വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ടെന്നാണ് സൂചന. ഗവർണർ വന്ന് പ്രസംഗം വായിച്ചത് തന്നെ വലിയ കാര്യമായി വിലയിരുത്തുന്ന ഒരു വിഭാഗം ഉണ്ടെങ്കിലും, ആരിഫ് മുഹമ്മദ് ഖാനെ രാഷ്ട്രീയമായി നേരിടണമെന്ന് അഭിപ്രായമുള്ളവരും പാർട്ടിക്കുള്ളിലുണ്ട്. സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് അന്തിമ നിലപാട് സ്വീകരിക്കും. തിങ്കളാഴ്ച മുതൽ ആരംഭിക്കുന്ന നയപ്രഖ്യാപനത്തിൻ മേലുള്ള […]
Kerala
മേപ്പാടി ചൂരൽമല റോഡിന് ശാപമോക്ഷം; പാത നവീകരണത്തിന് നടപടി
വയനാട്ടിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ എത്തുന്ന മേപ്പാടി ചൂരൽമല റോഡിൻ്റെ ദുരവസ്ഥ മാറും. മുടങ്ങിക്കിടന്ന പാതയുടെ നവീകരണത്തിന് നടപടികളായി. ഫെബ്രുവരി അവസാനത്തോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ടി സിദ്ദിഖ് എംഎല്‍എ. കുഴിനിറഞ്ഞപാതയിലൂടെ ദുരിതയാത്ര നടത്തിവേണം പുത്തുമലയും ചൂരല്‍മലയും തൊള്ളായിരം കണ്ടിയുമടക്കമുള്ള പ്രദേശങ്ങളിലേക്ക് മേപ്പാടിയില്‍ നിന്ന് യാത്ര ചെയ്യാന്‍. 3000-ത്തിലധികം കുടുംബങ്ങള്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏക വഴിയാണിത്. 2018 നവംബറില്‍ ആരംഭിച്ച നിര്‍മാണ പ്രവൃത്തി അനന്തമായി നീളുകയായിരുന്നു. കരാറുകാര്‍ പാതിവഴിയില്‍ പദ്ധതി ഉപേക്ഷിച്ചുപോയി. നിലവില്‍ 26.58 കോടി […]
മഹാരാജാസ് കോളജിലെ അക്രമം; 21 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ
എറണാകുളം മഹാരാജാസ് കോളജിലുണ്ടായ അക്രമ സംഭവത്തിൽ വിദ്യാർത്ഥികൾക്കെതിരെ നടപടി. 21 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. 13 കെഎസ്‌യു-ഫ്രട്ടേണിറ്റി പ്രവർത്തകരെയും, 8 എസ്എഫ്ഐക്കാരെയുമാണ് സസ്പെൻഡ് ചെയ്തത്. അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുന്നതുവരെയാണ് സസ്പെൻഷൻ. ഈ കാലയളവിൽ വിദ്യാർത്ഥികൾ കാമ്പസിനുള്ളിൽ പ്രവേശിക്കരുതെന്നും ഉത്തരവ്. കഴിഞ്ഞ ബുധനാഴ്ചയാണ് കോളജിൽ സംഘർഷം ആരംഭിച്ചത്. സംഘർഷത്തിൽ സെൻട്രൽ പൊലീസ് ആകെ 8 കേസുകൾ എടുത്തിട്ടുണ്ട്. കാമ്പസിലെ വിദ്യാര്‍ത്ഥി സംഘര്‍ഷം പരിധിവിട്ട് കത്തിക്കുത്തിലേക്കും ആക്രമണങ്ങളിലേക്കും കടന്നതോടെ കഴിഞ്ഞ പതിനെട്ടിനാണ് കോളജ് അടച്ചത്. വിദ്യാര്‍ത്ഥി സംഘടനകള്‍, പിടിഎ […]
10000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും; കേരളത്തിന്റെ കായിക മേഖലയിലെ നിക്ഷേപം കുതിക്കുന്നുവെന്ന് മന്ത്രി വി.അബ്ദുറഹ്‌മാന്‍
കായിക മേഖലയില്‍ അയ്യായിരം കോടിരൂപയുടെ നിക്ഷേപം സ്വീകരിക്കുകയും ഇത് സംബന്ധിച്ച എം.ഒ.യു ധാരണയായെന്നും മന്ത്രി വി. അബ്ദുറഹ്‌മാന്‍. അന്താരാഷ്ട്ര കായിക ഉച്ചകോടിയോട് അനുബന്ധിച്ചാണ് ഇക്കാര്യത്തില്‍ തീരുമാനമായതെന്ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കായിക മന്ത്രി അറിയിച്ചു. മൊത്തം പതിനായിരം കോടിയുടെ നിക്ഷേപമാണ് വന്നെതെങ്കിലും പ്രായോഗികമായി നടപ്പാക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ 5000 കോടി രൂപയുടെ പദ്ധതികള്‍ പുന:പരിശോധനയ്ക്ക് അയച്ചു. വന്‍ നിക്ഷേപം നടത്താന്‍ വിവിധ അസോസിയേഷനുകളും കമ്പനികളും മുന്നോട്ട് വന്നിട്ടുണ്ട്. കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ (കെ.സി.എ) 1200 കോടിയുടെ […]
സംസ്ഥാനത്ത് നദികളിൽ നിന്നുള്ള മണൽവാരൽ പുനരാരംഭിക്കുന്നു
സംസ്ഥാനത്ത് നദികളിൽ നിന്നുള്ള മണൽവാരൽ പുനരാരംഭിക്കുന്നു. റവന്യു സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. കഴിഞ്ഞ 10 വർഷം മുടങ്ങിക്കിടക്കുകയായിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി 2001ലെ കേരള പ്രൊട്ടക്‌ഷൻ ഓഫ് റിവർ ബാങ്ക്‌സ് ആൻഡ് റഗുലേഷൻ ഓഫ് റിമൂവൽ ഓഫ് സാൻഡ് ആക്ട് ഭേദഗതി ചെയ്താണ് മണൽവാരൽ പുനരാരംഭിക്കാനുള്ള ആലോചന. കേരളത്തിലെ നദികളിലെ സാൻഡ് ഓഡിറ്റ് പൂർത്തിയാകുന്ന മുറയ്ക്ക് കേന്ദ്ര നിർദേശപ്രകാരം റിപ്പോർട്ട് തയാറാക്കി അനുവദനീയമായ നദികളിൽനിന്ന് മണൽവാരാൻ അനുമതി നൽകാനാണ് ആലോചിക്കുന്നത്. ഓഡിറ്റ് നടത്തിയതിൽ 17 നദികളിലാണ് […]
‘സിനിമ കാണുന്നത് വ്യക്തി താത്‌പര്യം, എന്നാൽ വോട്ട് ചെയ്യുന്നത് കടമ’; ടൊവിനോ തോമസ്
സിനിമ കാണുന്നത് വ്യക്തി താൽപര്യവും എന്നാൽ വോട്ട് ചെയ്യുന്നത് കടമയാണമാണെന്ന് യുവവോട്ടർമാരെ ഓർമ്മിപ്പിച്ച് സിനിമാതാരം ടൊവിനോ തോമസ്. കൊച്ചിയിൽ നടന്ന ദേശീയ സമ്മതിദായക ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു ടൊവിനോ. വോട്ടവകാശം വിനിയോഗിക്കുന്നതിൻറെ പ്രധാന്യം യുവ വോട്ടർമാരിൽ സൃഷ്ടിക്കാനുള്ള പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. നഗര വോട്ടർമാരുടെയും, ചെറുപ്പക്കാരുടെയും വോട്ടിംഗ് ശതമാനം ഉയർത്തുക എന്ന തെരഞ്ഞെടുപ്പ് കമ്മീഷൻറെ ലക്ഷ്യം തുടങ്ങിയത് കേരളത്തിൻറെ വ്യാവസായിക തലസ്ഥാനമായ കൊച്ചിയിൽ നിന്നാണ്. തൃക്കാക്കര ഭാരത് മാതാ കോളജിൽ നടന്ന പരിപാടിയിൽ സിനിമ താരം […]
‘ഉള്ളടക്കത്തിനു നിലവാരമില്ലാത്തതിനാലാണ് ഗവർണർ അത് വായിക്കാതിരുന്നത്’; സഭ അധഃപതിക്കാൻ ഗവർണർ അനുവദിച്ചില്ലെന്ന് വി മുരളീധരൻ
നയപ്രഖ്യാപനത്തിൻ്റെ ഉള്ളടക്കം വായിക്കാനുള്ള നിലവാരമില്ലാത്തത് കൊണ്ടാണ് ഗവർണർ അത് വായിക്കാത്തതെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഗവർണർ മുഴുവൻ വായിച്ചില്ലെന്ന വിമർശനമാണ് ഭരണപക്ഷം നടത്തുന്നത്. സഭ അധഃപതിക്കാൻ ഗവർണർ അനുവദിച്ചില്ലെന്നും മുരളീധരൻ പ്രതികരിച്ചു.കള്ളപ്രചരണങ്ങൾ നയപ്രഖ്യാപനത്തിന്റെ മറ പിടിച്ചുകൊണ്ട് സഭയിൽ രേഖപ്പെടുത്താൻ ശ്രമിച്ചു. നയപ്രഖ്യാപനത്തിൻ്റെ ഉള്ളടക്കം വായിക്കാനുള്ള നിലവാരമില്ലാത്തത് കൊണ്ടാണ് ഗവർണർ വായിക്കാത്തത്. ഗവർണർ ഉചിതമായ രീതിയിൽ പ്രതികരിച്ചു. ലോക കേരളാ സഭയുടെ പേരിൽ നടക്കുന്ന ധൂർത്തിന് ഒരു കുറവുമില്ല. കള്ളപ്രചാരണം നടത്താനുള്ള വേദിയാക്കി സഭയെ മാറ്റി. രാജ്ഭവനെ […]
കെഎസ്ഇബിയിലും കടുത്ത സാമ്പത്തിക പ്രതിസന്ധി; ശമ്പളം നൽകാൻ കടമെടുക്കണം
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കെഎസ്ഇബിയിലും കർശന നിയന്ത്രണം. ഇതുവരെ തുടങ്ങാത്ത എല്ലാ പദ്ധതികളും മാറ്റി വെക്കാനും ചിലത് ചുരുക്കാനും കെഎസ്ഇബി സിഎംഡി നിർദേശം നൽകി. ശമ്പളം, പെൻഷൻ വിതരണത്തിന് വായ്പ എടുക്കേണ്ട അവസ്ഥയാണുള്ളത്. നടന്നുകൊണ്ടിരിക്കുന്ന പദ്ധതികളിൽ മാർച്ച് 31 ന് മുമ്പായി കമ്മീഷൻ ചെയ്യുന്നവക്ക് മാത്രം പണം അനുവദിക്കും. 2024-2025 തുടങ്ങേണ്ട പദ്ധതികൾ ചുരുക്കും. ജീവനക്കാരുടെ പെൻഷനും ശമ്പളവും നൽകുന്നതിന് പുറത്തുനിന്ന് വായ്പ എടുക്കേണ്ട സ്ഥിതിയാണുള്ളതെന്നും കെഎസ്ഇബി വ്യക്തമാക്കി. ചെലവ് ചുരുക്കൽ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. […]
രാഷ്‌ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് വിശിഷ്ട സേവനത്തിന് 2 പേർ, സ്തുത്യർഹ സേവനത്തിന് 11 പേർ
റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി സുരക്ഷാ ഉദ്യോഗസ്ഥർക്കുള്ള അവാർഡുകളും സേവന മെഡലുകളും പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രാജ്യത്താകെ 1,132 പേരാണ് മെഡലുകൾക്ക് അർഹരായത്. രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ കേരളത്തിൽ നിന്ന് വിശിഷ്ട സേവനത്തിന് 2 പേർക്കും സ്തുത്യർഹ സേവനത്തിന് 11 പേർക്കുമാണ് ലഭിച്ചിരിക്കുന്നത്. എക്സൈസ് കമ്മീഷണർ മഹിപാൽ യാദവ്, എഡിജിപി ഗോപേഷ് അഗ്രവാൾ എന്നിവർക്കാണ് വിശിഷ്ട സേവനത്തിന് മെഡൽ നേടിയിരിക്കുന്നത്. ഐജി എ അക്ബർ, എസ്പിമാരായ ആർഡി അജിത്, വി സുനിൽകുമാർ, എസിപി ഷീൻ തറയിൽ, ഡിവൈഎസ്പി […]