ഹൈ റിച്ച് തട്ടിപ്പ് കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പെന്ന് ഇ.ഡി.പ്രതികൾക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി പരാതികളുണ്ട്. പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും ഇ.ഡി കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. മെമ്പർഷിപ്പ് ഫീ എന്ന പേരിൽ പ്രതികൾ തട്ടിയത് 1157 കോടി രൂപയാണ്. വലിയ പലിശ വാഗ്ദാനം ചെയ്തു ആളുകളിൽനിന്ന് കോടികൾ സമാഹരിച്ചു. ഹൈ റിച്ച് ഉടമകളുടെ ഓഫീസുകളിലും വീടുകളുമായി നടത്തിയ റെയ്ഡിന് പിന്നാലെ പ്രതികളുടെ 212 കോടിയുടെ സ്വത്ത് […]
Kerala
‘നീതി ലഭിച്ചില്ല, രണ്ട് കുടുംബങ്ങൾക്കും സമാന നഷ്ടം’; തുല്യ നീതി വേണമെന്ന് കെ.എസ്.ഷാനിന്റെ കുടുംബം
ഴിഞ്ഞ ദിവസമാണ് രണ്‍ജീത്ത് ശ്രീനിവാസൻ വധക്കേസില്‍ ചരിത്ര വിധി ഉണ്ടായത്. എന്നാൽ രണ്‍ജീത്ത് ശ്രീനിവാസൻ വധക്കേസിന് കാരണമായ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി മണ്ണഞ്ചേരി സ്വദേശി കെ.എസ്.ഷാനെ വെട്ടിക്കൊന്ന കേസിൽ വർഷം രണ്ടു കഴിഞ്ഞിട്ടും വിചാരണയായില്ല. രൺജിത്ത് വധക്കേസിൽ കുറ്റവാളികൾക്ക് വധശിക്ഷ ലഭിച്ചപ്പോൾ ഷാൻ വധക്കേസിലെ പ്രതികൾ ജാമ്യത്തിൽ പുറത്താണ്. രൺജിത്ത് വധക്കേസിൽ വിധി വരുമ്പോള്‍ തങ്ങള്‍ക്ക് നീതി എവിടെയെന്ന് ചോദിക്കുകയാണ് കൊല്ലപ്പെട്ട എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി വി എസ് ഷാനിന്റെ കുടുംബം. ക്രൂരമായ കൊലപാതകമാണ് നടന്നത്. കേസ് […]
മള്‍ട്ടിപര്‍പ്പസിനായി 39 അത്യാധുനിക ഐസൊലേഷന്‍ വാര്‍ഡുകള്‍ കൂടി
വിവിധ നിയോജക മണ്ഡലങ്ങളില്‍ പ്രവര്‍ത്തനസജ്ജമായ 39 ഐസൊലേഷന്‍ വാര്‍ഡുകളുടെ ഉദ്ഘാടനം ഫെബ്രുവരി 6ന് തിരുവനന്തപുരത്ത് വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. മന്ത്രിമാര്‍, അതത് മണ്ഡലങ്ങളിലെ എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. കോവിഡ് പോലെയുള്ള മഹാമാരികളും മറ്റ് പകര്‍ച്ചവ്യാധികളും നേരിടുന്നതിന് ആരോഗ്യ മേഖലയെ കൂടുതല്‍ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് മള്‍ട്ടിപര്‍പ്പസിനായി എല്ലാ നിയോജക മണ്ഡലങ്ങളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആദ്യഘട്ടത്തില്‍ […]
ധനമന്ത്രി സമ്പൂര്‍ണ പരാജയമെന്ന് വി.ഡി.സതീശന്‍; കേന്ദ്രത്തിന് കേരളത്തോട് ചിറ്റമ്മ നയമെന്ന് കെ.എന്‍.ബാലഗോപാല്‍
ധനമന്ത്രി സമ്പൂര്‍ണ പരാജയമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സപ്ലൈകോയ്ക്ക് ആറ് മാസമായി പണം നൽകിയിട്ടില്ല. പഞ്ചായത്തിൽ പുല്ല് വെട്ടിയാൽ പോലും പണം കൊടുക്കാനാവില്ല. ട്രഷറി പൂട്ടി താക്കോലും പോക്കറ്റിലിട്ടാണ് ധനമന്ത്രി നടക്കുന്നത്. ഓട പണിയാന്‍ പോലും പണമില്ലാത്ത സ്ഥിതി. പെന്‍ഷന്‍ കുടിശ്ശിക കിട്ടാതെ ഒരുലക്ഷം പെന്‍ഷന്‍കാര്‍ മരിച്ചു. പ്രതിസന്ധിയുണ്ടാക്കിയത് സര്‍ക്കാരിന്റെ ധൂര്‍ത്തും കെടുകാര്യസ്ഥതയും. കേരളം നികുതിവെട്ടിപ്പുകാരുടെ പറുദീസ, ജിഎസ്ടി ഉദ്യോഗസ്ഥര്‍ വെറുതെയിരിക്കുന്നു. എ.കെ.ആന്റണി മുണ്ടുമുറുക്കി ഉടുക്കാന്‍ പറഞ്ഞത് നായനാര്‍ ഭരണത്തിനുശേഷം. ഇന്നത്തെ സ്ഥിതി അതിലും ഭീകരമെന്നും അടിയന്തരപ്രമേയ […]
രൺജീത്ത് ശ്രീനിവാസൻ വധക്കേസ്; വിധിയിൽ തൃപ്തിയെന്ന് ഡിജിപി, അന്വേഷണ സംഘാംഗങ്ങള്‍ക്ക് റിവാര്‍ഡ് നൽകും
രൺജീത്ത് ശ്രീനിവാസന്‍ വധക്കേസിലെ കോടതി വിധിയില്‍ സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് പൂര്‍ണ്ണ തൃപ്തി പ്രകടിപ്പിച്ചു. കേസന്വേഷിച്ച പൊലീസ് സംഘത്തിലെ എല്ലാ ഉദ്യോഗസ്ഥരേയും അദ്ദേഹം പ്രത്യേകം പ്രശംസിച്ചു. അന്വേഷണ സംഘാംഗങ്ങള്‍ക്ക് റിവാര്‍ഡ് നല്‍കാനും സംസ്ഥാന പൊലീസ് മേധാവി ഉത്തരവായി. മുൻ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയും നിലവിൽ വിഐപി സുരക്ഷാ വിഭാഗം ഡെപ്യൂട്ടി കമ്മീഷണറുമായ ജി ജയദേവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.
‘കഴിഞ്ഞ സാമ്പത്തിക വർഷം വെട്ടിച്ച നികുതിയിൽ 445 കോടി തിരിച്ചുപിടിച്ചു’; സംസ്ഥാനത്തെ നികുതി ചോർച്ച തടയുമെന്ന് ധനമന്ത്രി
സംസ്ഥാനത്തെ നികുതി ചോർച്ച തടയാൻ കാര്യക്ഷമമായ നടപടികൾ സ്വീകരിച്ചുവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കഴിഞ്ഞ സാമ്പത്തിക വർഷം വെട്ടിച്ച നികുതിയിൽ 445 കോടി രൂപ തിരിച്ചുപിടിച്ചു. ഈ സാമ്പത്തിക വർഷം ഇതുവരെ 1590 കോടി രൂപ വെട്ടിച്ച നികുതി തിരിച്ചുപിടിച്ചു. ഏകപക്ഷീയമായി കേന്ദ്രം നികുതി വിഹിതം കുറച്ചത് എല്ലാ സംസ്ഥാനങ്ങളെയും ബാധിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര സർക്കാർ വെട്ടിയ തുക തന്നാൽ പെൻഷൻ 2,500 രൂപയാക്കാൻ സാധിക്കും. ക്ഷേമ പെൻഷൻ കിട്ടാത്തത് കൊണ്ടാണ് ചട്ടിക്കപ്പാറയിലെ ജോസഫ് […]
‘കോടതി വിധിയിൽ സംതൃപ്തർ, ദൈവത്തിൻ്റെ കോടതിയിലും ശിക്ഷ ലഭിക്കും’; രൺജീത്ത് ശ്രീനിവാസൻ്റെ കുടുംബം
കോടതി വിധിയിൽ സംതൃപ്തരാണെന്ന് ആലപ്പുഴയിൽ കൊല്ലപ്പെട്ട ബിജെപി നേതാവ് രൺജീത്ത് ശ്രീനിവാസൻ്റെ കുടുംബം. 770 ദിവസമായി പോരാട്ടം തുടങ്ങിയിട്ട്. കാത്തിരിപ്പിനൊടുവിൽ പ്രതികൾക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നൽകിയതിൽ സംതൃപ്തരാണ്. ദൈവത്തിൻ്റെ കോടതിയിലും ഇവർക്ക് ശിക്ഷ ലഭിക്കുമെന്നും കുടുംബം. നഷ്ടം വലുതാണെങ്കിലും കോടതി വിധിയിൽ ആശ്വാസമുണ്ട്. സത്യസന്ധമായി കേസ് അന്വേഷിച്ച ഡിവൈഎസ്പി ജയരാജിനും സംഘത്തിനും നന്ദി. പ്രോസിക്യൂട്ടറുടെ പ്രയത്നത്തിനും നന്ദി പറയുന്നു. ഇതൊരു സാധാരണ കൊലപാതക കേസ് പോലെയല്ല. മരണാനന്തര ചടങ്ങുകൾക്ക് പോലും അവശേഷിക്കാത്ത വിധം ക്രൂരമായിരുന്നു കൊലപാതകമെന്നും […]
കേരള-അയോധ്യ ട്രെയിൻ സർവീസ് ഒരാഴ്ചത്തേക്ക് നീട്ടി
കേരളത്തിൽ നിന്നുള്ള അയോധ്യ ട്രെയിൻ സർവീസ് ഒരാഴ്ച്ചത്തെക്ക് നീട്ടി. ഇന്ന് 7.10ന് സർവീസുകൾ ആരംഭിക്കും എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ അയോധ്യയിൽ ക്രമീകരണങ്ങൾ പൂർത്തിയാകാത്തതിനാലാണ് സർവീസ് നീട്ടി വെച്ചത്. ട്രെയിനിലേക്കുള്ള ബുക്കിംഗും ആരംഭിച്ചിരുന്നില്ല. പാലക്കാട് നിന്ന് പുറപ്പെടുന്ന അയോധ്യ ട്രെയിൻ 54 മണിക്കൂർ 50 മിനിറ്റ് പിന്നിട്ട് മൂന്നാം ദിവസം പുലർച്ചെ രണ്ടിനാണ് അയോധ്യയിലെത്തുക. അന്ന് വൈകിട്ട് തന്നെ മടക്കയാത്ര ആരംഭിക്കും. കോയമ്പത്തൂർ വഴിയാണ് സർവീസ്. ഫെബ്രുവരി 4, 9, 14, 19, 24, 29 തീയതികളിലും […]
കേരളത്തിൽ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ട്രെയിൻ സർവീസ് ഇന്നാരംഭിക്കും
കേരളത്തിൽ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ട്രെയിൻ സർവീസ് ഇന്നാരംഭിക്കും. വൈകിട്ട് 7.10ന് പാലക്കാട് ജംഗ്ഷൻ സ്റ്റേഷനിൽ നിന്നാണ് സർവീസ്. ഫെബ്രുവരിയിൽ കൂടുതൽ സർവീസുകൾ കേരളത്തിൽ നിന്ന് അയോധ്യയിലേക്ക് നടത്തും. കേരളത്തിൽ നിന്നുള്ള ആദ്യ ആസ്ത സ്‌പെഷ്യൽ ട്രെയിൻ സർവീസ് അയോദ്ധ്യയിലേക്ക് ഇന്ന് പുറപ്പെടും. പാലക്കാട് ജംഗ്ഷൻ സ്റ്റേഷനിൽ നിന്ന് വൈകിട്ട് 7.10നാണ് ട്രെയിൻ പുറപ്പെടുന്നത്. 54 മണിക്കൂർ 50 മിനിറ്റ് പിന്നിട്ട് മൂന്നാം ദിവസം പുലർച്ചെ രണ്ടിന് ട്രെയിൻ അയോധ്യയിൽ എത്തും. അന്ന് വൈകിട്ട് തന്നെ മടക്കയാത്ര […]
ആകാശത്ത് റോഡ് നിർമ്മിച്ചു താഴെ കൊണ്ട് ഫിറ്റ് ചെയ്യാൻ ആകില്ല; കടകംപള്ളി സുരേന്ദ്രനെ പരോക്ഷമായി വിമർശിച്ച് മന്ത്രി മുഹമ്മദ് റിയാസ്
മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനെ പരോക്ഷമായി വിമർശിച്ച് മന്ത്രി മുഹമ്മദ് റിയാസ്. സ്മാർട്ട് റോഡ് വികസനത്തിന്റെ പേരിൽ ജനങ്ങളെ തടങ്കലിൽ ആക്കുന്നു എന്ന കടകംപള്ളിയുടെ വിമർശനത്തിനായിരുന്നു മറുപടി. ആദ്യ കരാറുകാരനെ പലവട്ടം തിരുത്താൻ ശ്രമിച്ചിട്ടും നടന്നില്ല. എന്തും ചെയ്യാമെന്ന് ഹുങ്കോട് കൂടിപ്രവർത്തിച്ച കരാറുകാരനെ പുറത്താക്കിയത് ചിലർക്ക് പിടിച്ചില്ലെന്നും അദ്ദേഹം വിമർശിച്ചു. ചില താല്പര്യമുള്ളവർക്കാണ് ഇത് ഇഷ്ടപ്പെടാതിരുന്നത്. ആകാശത്ത് റോഡ് നിർമിച്ചു താഴെ കൊണ്ട് ഫിറ്റ് ചെയ്യാൻ ആകില്ല. കരാറുകാരനെ പുറത്താക്കിയത് ചിലർക്ക് പൊള്ളി. ആ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ല. […]