Kerala

നടിയെ ആക്രമിച്ച കേസ്; പൾസർ സുനിയുടെ ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി

നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി. ജാമ്യഹർജി പരിഗണിക്കുന്നത് സുപ്രിംകോടതി നിർദേശപ്രകാരമാണെന്ന് ഹൈക്കോടതി പറഞ്ഞു. വിവിധ വിധിന്യായങ്ങൾ പ്രതിയുടെ അവകാശത്തെ അനുകൂലിക്കുന്നുണ്ട്.ആറ് വർഷമായി വിചാരണ തീരാതെ ജയിലിൽ പ്രതി തുടരുമ്പോൾ ജാമ്യം ഒരു അവകാശമായി മാറില്ലേ എന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാൽ പൾസർ സുനിയ്ക്ക് ജാമ്യം നൽകരുതെന്ന് സർക്കാർ കോടതിൽ ആവശ്യപ്പെട്ടു. ഹര്‍ജിയില്‍ അതിജീവിതയുടേത് ഉള്‍പ്പെടെ പള്‍സര്‍ സുനിക്കെതിരായ മൊഴികള്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ തവണ നിര്‍ദേശം നല്‍കിയിരുന്നു. ആറു […]

Kerala

ലൈഫ് മിഷൻ കോഴക്കേസ്; മുഖ്യമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല

ലൈഫ് മിഷൻ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല. അദ്ദേഹം നിയമസഭയിലെ ഓഫീസിൽ ഹാജരായതായാണ് വിവരം. രാവിലെ 10.30 ന് കൊച്ചി ഓഫീസിൽ ഹാജരാകാനാണ് ഇഡി അദ്ദേഹത്തോട് നിർദേശിച്ചിരുന്നത്. ലൈഫ് മിഷൻ കരാറുമായി ബന്ധപ്പെട്ട ഇടപാടുകളെല്ലാം സിഎം രവീന്ദ്രന്റെ അറിവോടെയാണെന്ന സ്വപ്‌ന സുരേഷിൻറെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. ( LIFE Mission; CM Raveendran will not appear before ED today ). 3.38 […]

Kerala

കോഴിപ്പോര്; ചിറ്റൂരിൽ ഏഴ് പേർ പൊലീസ് പിടിയിൽ

പാലക്കാട് അഞ്ചാംമൈൽ കുന്നങ്കാട്ടുപതിയിൽ കോഴിപ്പോര് നടത്തിയ ഏഴുപേരെ ചിറ്റൂർ പൊലീസ് പിടികൂടി. ഏഴ് കൊത്തുകോഴികളും 5,300 രൂപയും നാല് ബൈക്കുകളും കണ്ടെടുത്തു. എരുത്തേമ്പതി സ്വദേശികളായ കതിരേശൻ(25), അരവിന്ദ് കുമാർ (28), വണ്ണാമട സ്വദേശി ഹരിപ്രസാദ് (28), കൊഴിഞ്ഞാമ്പാറ ദിനേശ് (31), പഴനിസ്വമി (65), ശബരി (31), സജിത് (28) എന്നിവരെയാണ് പിടികൂടിയത്.

Kerala

ആലപ്പുഴ ഉത്സവത്തിനിടെ യുവാവിനെ കുത്തിക്കൊന്ന സംഭവം; പ്രതി പിടിയിൽ

ആലപ്പുഴ പുന്നപ്രയിൽ യുവാവിനെ കുത്തിക്കൊന്ന കേസിൽ പ്രതി പിടിയിൽ. ചുങ്കം സ്വദേശി ശ്രീജിത്ത് ആണ് പിടിയിലായത്. പുന്നപ്ര വടക്ക് പഞ്ചായത്ത് സ്വദേശി അതുലാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പറവൂർ ഭഗവതിക്കൽ ക്ഷേത്രത്തിലെ ഉത്സവത്തിന് ഇടയിലായിരുന്നു കുത്തേറ്റത്. ആലപ്പുഴ പുന്നമടയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ആലപ്പുഴയിൽ ഉത്സവത്തിനിടെ നടന്ന സംഘർഷത്തിനിടയിലാണ് യുവാവ് കുത്തേറ്റു മരിച്ചത്. പുന്നപ്ര വടക്ക് പഞ്ചായത്ത് നാലാം വാർഡ് സലിം കുമാറിന്റെ മകൻ അതുൽ (26)ആണ് മരിച്ചത്. പറവൂർ ഭഗവതിക്കൽ ക്ഷേത്രത്തിൽ വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം […]

Kerala

അംഗൻവാടിയിൽ വെച്ച് തൊണ്ടയിൽ ഭക്ഷണം കുടുങ്ങി മൂന്നരവയസ്സുകാരൻ മരിച്ചു

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി മൂന്നരവയസ്സുകാരൻ മരിച്ചു. ചെർപ്പുളശ്ശേരി നെല്ലായ സ്വദേശി അബ്ദുൾ സലാമിന്റെ മകൻ മുഹമ്മദ് ജലാൽ ആണ് മരിച്ചത്. അംഗൻവാടി വിദ്യാർത്ഥി കൂടിയായ ജലാൽ വീട്ടിൽ നിന്നും കൊണ്ടുവന്ന ഭക്ഷണം അംഗൻവാടിയിൽ വച്ച് കഴിക്കുന്നതിനിടെയാണ് തൊണ്ടയിൽ കുരുങ്ങിയത്. കുട്ടിയെ ഉടൻ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Health Kerala

പകൽ സമയത്തും രാത്രിയും അത്യുഷ്ണം; സംസ്ഥാനത്ത് ചൂട് കൂടുന്നു

സംസ്ഥാനത്ത് ചൂട് വർധിക്കുന്നു. പകൽസമയത്ത് മാത്രമല്ല രാത്രികാലങ്ങളിലും അത്യുഷ്ണമാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ 36 മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിൽനിന്നുള്ള റിപ്പോർട്ടുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. മലബാർ ജില്ലകളിലാണ് ചൂട് കൂടുതൽ അനുഭവപ്പെടുന്നത്. രാത്രിയിൽ 25 ഡിഗ്രിക്ക് മുകളിലാണ് ചൂട്. പകൽ ചൂട് കാരണം പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്. ആളുകൾക്ക് നിർജലീകരണമുൾപ്പെടെ അനുഭവപ്പെടുന്നുണ്ട്. സാധാരണ മാർച്ച് ഏപ്രിൽ മാസങ്ങളിലാണ് ചൂട് കനക്കുന്നത്. സംസ്ഥാനത്ത് […]

Kerala

‘കേരളത്തില്‍ സിപിഐഎമ്മും ബിജെപിയും തമ്മില്‍ സഖ്യം’; രണ്ടുകൂട്ടര്‍ക്കും വേണ്ടത് കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന് കെ സുധാകരന്‍

കേരളത്തില്‍ സിപിഐഎമ്മും ബിജെപിയും തമ്മില്‍ സഖ്യമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സിപിഐഎം നേതൃത്വത്തില്‍ സര്‍ക്കാര്‍ നിലനില്‍ക്കേണ്ടത് ബിജെപി ദേശീയ നേതാക്കളുടെ ആവശ്യമാണെന്ന് കെ സുധാകരന്‍ ആക്ഷേപിച്ചു. തങ്ങള്‍ക്ക് സിപിഐഎമ്മിന്റെ ഒരു സഹായവും വേണ്ടെന്ന് കെ സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസ് വിമുക്ത ഭാരതം വേണമെന്ന ബിജെപിയുടെ ലക്ഷ്യം തന്നെയാണ് സിപിഐഎമ്മും പങ്കുവയ്ക്കുന്നതെന്ന് കെ സുധാകരന്‍ പറയുന്നു. ഇന്ത്യയിലെ സിപിഐഎം എന്ന് പറയുന്നില്ല. കേരളത്തിലെ സിപിഐഎം ഇങ്ങനെയാണ്. അവര്‍ക്ക് സംരക്ഷിക്കാന്‍ ധാരാളം താല്‍പര്യങ്ങളുണ്ട്. അത് എങ്ങനെയും സംരക്ഷിക്കുന്നതിന് ബിജെപി […]

Kerala

കൊച്ചി മെട്രോയിൽ തൊഴിലവസരം

കൊച്ചി മെട്രോയിൽ തൊഴിലവസരം. ഡയറക്ടർ, മാനേജർ, ഫ്‌ളീറ്റ് മാനേജർ, ഫിനാൻസ് മാനേജർ എന്നീ തസ്തികയിലാണ് ഒഴിവുകൾ വന്നിരിക്കുന്നത്. ഡയറക്ടർ ( സിസ്റ്റംസ്) ഇലക്ട്രിക്കൽ/മെക്കാനിക്കൽ/ ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷൻ എന്നിവയിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് ബിഇ/ബിടെക്ക്/ബിഎസ്‌സി എഞ്ചിനീയറിംഗ് പൂർത്തിയായവർക്ക് അപേക്ഷിക്കാം. മാർച്ച് എട്ടാണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസം. മാനേജർ ( ഐടി-ഇഈർപി) ഐടിയിലോ കമ്പ്യൂട്ടർ സയൻസിലോ ബിഇ/ബിടെക്ക് പഠനം എഐസിടിഇ അംഗീകൃത സർവകലാശാലകളിൽ നിന്ന് പൂർത്തിയാക്കിയവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. ഫ്‌ളീറ്റ് മാനേജർ […]

Kerala

കോട്ടയത്ത് പൊലീസ് ഉദ്യോഗസ്ഥനെ കാണ്മാനില്ല

കോട്ടയത്ത് പൊലീസ് ഉദ്യോഗസ്ഥനെ കാണാതായി. ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സി പി ഒ ബഷീറിനെയാണ് ഇന്ന് രാവിലെ മുതൽ കാണാതായത്. സിപിഒ ബഷീറിന്റെ ഫോൺ ഉൾപ്പെടെ ക്വാർട്ടേഴ്സിൽ കണ്ടെത്തി. ഉദ്യോഗസ്ഥൻ ട്രെയിനിൽ എവിടേക്കോ പോയതായി സംശയിക്കുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Kerala

കുടിവെള്ളം ക്ഷാമം; കലം ഉടച്ച് പ്രതിഷേധവുമായി കോൺഗ്രസ്

കൊച്ചിയിലെ കുടിവെള്ള പ്രശ്‌നത്തിൽ കലം ഉടച്ച് പ്രതിഷേധവുമായി കോൺഗ്രസ്. കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. എറണാകുളം വാട്ടർ അതോറിറ്റിക്ക് മുന്നിലായിരുന്നു കലം ഉടച്ച് പ്രതിഷേധം. കൊച്ചിയിലെ കുടിവെള്ളം ക്ഷാമം പരിഹരിക്കാൻ ഇനിയും സമയമെടുക്കുമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. പാഴൂർ പഠമ്പിങ്ങ് സ്റ്റേഷനിലെ തകരാറിലായ മോട്ടോറുകളുടെ ട്രയൽ റൺ ഇന്ന് നടന്നില്ല . അതേ സമയം താൽകാലികമായി പ്രശ്‌നം പരിഹരിക്കാൻ തൈക്കാട്ടുശേരിയിൽ നിന്നും, മരടിൽ നിന്നും ടാങ്കറുകളിൽ കൊച്ചിയിലേക്ക് വെള്ളമെത്തിച്ച് തുടങ്ങിയിട്ടുണ്ട്. കുടിനീരിനായി കേഴുന്ന കൊച്ചിക്ക് നല്ല വാർത്ത […]