ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 20 ന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇതോടൊപ്പം പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിക്കുന്ന തീയതിയും പുറത്തുവിട്ടു. മെയ് 25 നാണ് പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിക്കുക. വേനലവധിക്കു ശേഷം ജൂണ്‍ ഒന്നിന് തന്നെ സ്‌കൂള്‍ തുറക്കുമെന്നും മന്ത്രി അറിയിച്ചു. ഈ വർഷം 4,19,362 റഗുലർ വിദ്യാർഥികളും 192 പ്രൈവറ്റ് വിദ്യാർത്ഥികളുമാണ് എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഇതിൽ 2,13,801 പേർ ആൺകുട്ടികളും 2,05,561പേർ പെൺകുട്ടികളുമാണ്. ഗൾഫ് […]
Kerala
വന്ദേ ഭാരത് ട്രെയിനിന്റെ പുതുക്കിയ സമയക്രമവും യാത്രാനിരക്കും ഉടൻ പുറത്തിറക്കും
കേരളത്തിന് അനുവദിച്ച വന്ദേഭാരത് ട്രെയിനിന്റെ പുതുക്കിയ സമയക്രമവും യാത്രാനിരക്കും റെയിൽവേ ഉടൻ പുറത്തിറക്കും. ഒരു ട്രയൽ റൺ കൂടി നടത്തിയ ശേഷമാകും ഇതിൽ അന്തിമ തീരുമാനമെടുക്കുക. നാളെയോ മറ്റന്നാളോ ഫൈനൽ ട്രയൽ റൺ നടത്തും. രണ്ടാം ട്രയൽ റൺ പൂർത്തിയാക്കി ഇന്നലെ രാത്രി 10.25 നാണ് വന്ദേഭാരത് തിരുവനന്തപുരത്ത് തിരിച്ചെത്തിയത്. 8 മണിക്കൂറും 5 മിനിറ്റുമായിരുന്നു ട്രെയിൻ തിരിച്ചുവരാൻ എടുത്ത സമയം. കാസർകോട്ടേക്കുള്ള യാത്രയേക്കാൾ 15 മിനിറ്റ് അധികമെടുത്തായിരുന്നു തിരിച്ചുള്ള യാത്ര. 25ന് പ്രധാനമന്ത്രി വന്ദേഭാരത് ഫ്ളാഗ്ഓഫ് […]
വടക്കൻ കേരളത്തിൽ ചൂട് കനക്കും; മധ്യ തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട വേനൽ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് വേനൽ ചൂട് തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ ചൂട് കനക്കും. കഴിഞ്ഞ ദിവസത്തെ കണക്കനുസരിച്ച് പാലക്കാട് കണ്ണൂർ ജില്ലകളിലാണ് കൂടുതൽ താപനില രേഖപ്പെടുത്തിയത്. അതേസമയം മധ്യ തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട വേനൽ മഴയ്ക്ക് സാധ്യതയുണ്ട്. മഴക്കൊപ്പം 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും ഇടിമിന്നലും സാധ്യതയുള്ളതിനാൽ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കടലാക്രമണ ഭീഷണി മുൻനിർത്തി മത്സ്യത്തൊഴിലാളികൾക്കും തീരപ്രദേശത്തുള്ളവർക്കും പ്രത്യേക ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.
കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗം ഇന്ന് ചേരും
വിവാദങ്ങൾക്കിടെ കെപിസിസിയുടെ രാഷ്ട്രീയ കാര്യ സമിതി യോഗം ഇന്ന് ചേരും. ബിജെപിയുടെ ഓപ്പറേഷൻ താമര മുഖ്യ ചർച്ചാവിഷയമാകും. ക്രൈസ്തവരെ ഒപ്പം കൂട്ടാനുള്ള ബിജെപി ശ്രമം ചെറുത്തു തോൽപ്പിക്കാനുള്ള തീരുമാനങ്ങൾ ഉണ്ടാകും. വിവിധ രാഷ്ട്രീയ വിഷയങ്ങൾ നിലനിൽക്കെ രാഷ്ട്രീയകാര്യ സമിതി യോഗം ചേരാത്തത് വിമർശനത്തിന് ഇടവച്ചിരുന്നു. പാർട്ടിയിലെ പ്രശ്നങ്ങളും ചർച്ചചെയ്യും. നേതാക്കന്മാരുടെ പരസ്യ പ്രതികരണവും വിമർശനം നേരിടേണ്ടി വരും എന്നാണ് സൂചന. കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ചേരാത്തതിൽ എ ഗ്രൂപ്പിന് അതൃപ്തിയുണ്ടായിരുന്നു. അതൃപ്തി രേഖപ്പെടുത്തി കെപിസിസി അധ്യക്ഷൻ […]
ഇനി നിരത്തുകളിലെ നിയമലംഘനം നടക്കില്ല; ഇന്ന് മുതൽ AI ക്യാമറകൾ പണി തുടങ്ങും
ഗതാഗത നിയമലംഘകർക്ക് പൂട്ടിടുന്ന മോട്ടോർ വാഹന വകുപ്പിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ ഇന്ന് മുതൽ പ്രവർത്തനം തുടങ്ങും. മോട്ടോർ വാഹന വകുപ്പിന്റെ 726 AI ക്യാമറകൾ നിയമലംഘനങ്ങൾ നിരീക്ഷിക്കുക. അക ക്യാമറയുമായി ബന്ധപ്പെട്ട വിവാദങ്ങളും തുടരുകയാണ്. ഹെൽമെറ്റും സീറ്റ് ബെൽറ്റും ധരിക്കയാതെയുള്ള യാത്ര.രണ്ടിലധികം പേർ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്നത്.അനധികൃത പാർക്കിങ്.ഡ്രൈവിങ്ങിനിടയിലുള്ള മൊബൈൽ ഫോൺ ഉപയോഗം.ആദ്യ ഘട്ടത്തിൽ ഇത്രയും കാര്യങ്ങൾക്കാകും പിടി വീഴുക.സേഫ് കേരള പദ്ധതിക്കു കീഴിൽ AI ക്യാമറകൾ സ്ഥാപിച്ചത്.കെൽട്രോണിന്റെ സഹായത്തോടെ 232 കോടി രൂപ മുടക്കിയാണ് […]
ഓട്ടോയിൽ വനം വകുപ്പ് തന്നെ മാംസം വച്ച് കാട്ടിറച്ചി കടത്താൻ ശ്രമിച്ചെന്ന് കള്ളക്കേസ്; ആദിവാസി യുവാവിനെതിരെ ചുമത്തിയ കേസ് പിൻവലിച്ചു
ഇടുക്കി കണ്ണംപടിയിൽ ആദിവാസി യുവാവ് സരുൺ സജിക്ക് എതിരെ ചുമത്തിയ കള്ളക്കേസ് പിൻവലിച്ച് വനം വകുപ്പ്. വാഹനത്തിൽ വനം വകുപ്പ് വച്ചത് കന്നുകാലിയുടെ മാംസമാണെന്ന് പരിശോധനയിൽ തെളിഞ്ഞു. ഇതിനെ തുടർന്ന് കേസ് പിൻവലിക്കുന്നതിനുള്ള അപേക്ഷ വനം വകുപ്പ് കട്ടപ്പന ജുഡിഷ്യൽ ഫറ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥർ കള്ളക്കേസിൽ കുടുക്കിയ സരുൺ 10 ദിവസമാണ് ജയിലിൽ കിടന്നത്. 2022 സെപ്റ്റംബർ 20നാണ് സംഭവം നടക്കുന്നത്. കണ്ണംപടിയിൽ വച്ച് ആദിവാസി യുവാവിന്റെ ഓട്ടോ വനം വകുപ്പ് […]
അമ്മ ബക്കറ്റില്‍ ഉപേക്ഷിച്ച കുഞ്ഞ് പുതുജീവിതത്തിലേക്ക്
പത്തനംതിട്ട കോട്ടയില്‍ അമ്മ ബക്കറ്റില്‍ ഉപേക്ഷിച്ച നവജാത ശിശുവിനെ ശിശുക്ഷേമ സമിതി സംരക്ഷിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. നവജാത ശിശുവിനെ ജീവിതത്തിലേത്ത് കൈപിടിച്ചുയര്‍ത്തിയ കോട്ടയം മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ടീമിനും മന്ത്രി അഭിനന്ദനമറിയിച്ചു. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം: അമ്മയുപേക്ഷിച്ചാലും സര്‍ക്കാര്‍ തണലൊരുക്കും…പത്തനംതിട്ട കോട്ടയില്‍ അമ്മ ബക്കറ്റില്‍ ഉപേക്ഷിച്ച നവജാത ശിശുവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആരോഗ്യത്തോടെ വനിത ശിശുവികസന വകുപ്പിന് കൈമാറി. കോട്ടയം മെഡിക്കല്‍ കോളജില്‍ […]
വന്ദേഭാരത് കെ-റെയിലിന് ബദലാകില്ലെന്ന് സിപിഐഎം; സിൽവർലൈൻ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് യു.ഡി.എഫ്
വന്ദേഭാരത് ട്രെയിൻ വേഗതയിലോ സൗകര്യത്തിലോ കെ-റെയിലിന് ബദലാകില്ലെന്ന വിലയിരുത്തലിൽ സിപിഐഎം. സാധ്യതകൾ അടഞ്ഞിട്ടില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ വീണ്ടും സിൽവർലൈൻ ചർച്ചകൾ ഇടതുകേന്ദ്രങ്ങളിൽ സജീവമായി. പ്രസംഗത്തിലും പ്രചരണത്തിലും വേഗത കൂടിയാലും വന്ദേഭാരത് ട്രെയിനിന് അത്ര വേഗതയുണ്ടാകില്ലെന്ന പരിഹാസവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തെത്തി. അതേസമയം സിൽവർലൈൻ നടപ്പാക്കാൻ യു.ഡി.എഫ് അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി. കെ-റെയിലിനേയും വന്ദേഭാരതിനേയും താരതമ്യപ്പെടുത്തി സൈബറിടങ്ങളിൽ തുടങ്ങിവെച്ച ചർച്ച ജനങ്ങൾക്കിടയിലേക്ക് വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് […]
‘എ.ഐ ക്യാമറകൾ ജനങ്ങളെ കുത്തിപ്പിഴിയാൻ’; രൂക്ഷ വിമർശനവുമായി കെ. സുധാകരൻ
എ.ഐ ക്യാമറകൾക്കെതിരെ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. ട്രാഫിക് പരിഷ്കാരങ്ങൾ മാറ്റിവെക്കണമെന്ന് കെ സുധാകരൻ പറഞ്ഞു. ട്രാഫിക് നിയമങ്ങളെക്കുറിച്ച് യാതൊരു ബോധവൽക്കരണവും നടത്താതെയാണ് സർക്കാർ മുക്കിലും മൂലയിലും ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. തീരുമാനം ജനങ്ങളെ കുത്തിപ്പിഴിയാനാണ്. പിഴയും സ്പീഡ് പരിധിയും ഉൾപ്പെടെയുള്ളവ ജനങ്ങൾക്ക് വ്യാപക ആശയക്കുഴപ്പം ഉണ്ടാകുന്നു. സർക്കാറിനുള്ളത് വാഹന ഉടമകളെ കുഴിയിൽ ചാടിച്ച് പണം പിരിക്കണമെന്ന ഉദ്ദേശം മാത്രമെന്നും സുധാകരൻ കുറ്റപ്പെടുത്തി.
വന്ദേഭാരത് രണ്ടാം ട്രയൽ റൺ; ഏഴര മണിക്കൂറിൽ കാസർഗോഡ് എത്തി
വന്ദേഭാരത് എക്സ്പ്രെസിന്റെ രണ്ടാം ട്രയൽ റണ്ണിൽ ട്രെയിൻ കാസർഗോഡ് എത്തി. നിരവധി പേരുടെ ആവശ്യപ്രകാരമാണ് വന്ദേഭാരത് എക്‌സ്പ്രസ് സർവീസ് കാസർഗോഡ് വരെ നീട്ടിയത്. ഇന്നലെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇന്ന് പതിനേഴ് മിനുട്ട് നേരത്തെയാണ് ട്രെയിൻ കണ്ണൂർ എത്തിയത്. അവിടെ നിന്ന് 12:17 ന് പുറപ്പെട്ട ട്രെയിൻ കാസർഗോഡ് എത്തിയത് ഉച്ചക്ക് 1:10ന്. ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ വലിയ സ്വീകാരണമാണ് ട്രെയിനിന് ലഭിച്ചത്. നേരത്തെ കണ്ണൂറുവരെ മാത്രമായിരുന്നു വന്ദേ ഭാരത് പ്രഖ്യാപിക്കപ്പെട്ടിരുന്നത്. […]












