Kerala

ട്രോളിംഗ് നിരോധനം ഇന്നലെ അർധരാത്രി മുതൽ ആരംഭിച്ചു; നിയന്ത്രണം ജൂലൈ 31 വരെ

മത്സ്യങ്ങളുടെ പ്രജനനകാലം കണക്കിലെടുത്തുള്ള ട്രോളിംഗ് നിരോധനം ഇന്നലെ അർധരാത്രി മുതൽ ആരംഭിച്ചു. വലകൾ ഉപയോഗിച്ച് ആഴക്കടൽ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾക്ക് ജൂലൈ 31 വരെയാണ് മത്സ്യബന്ധനത്തിന് നിയന്ത്രണം. ഉപരിതല മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത വള്ളങ്ങൾക്കും ഇൻബോർഡ് ബോട്ടുകൾക്കും നിയന്ത്രണമില്ല. സംസ്ഥാനത്തെ 3737 ബോട്ടുകൾക്കാണ് നിയന്ത്രണം.ഇന്നലെ വൈകിട്ടോടെ ബോട്ടുകളെല്ലാം കരയ്ക്കടുപ്പിച്ചു.നിയന്ത്രണം ലംഘിക്കുന്നത് കണ്ടെത്താൻ പ്രത്യേക പരിശോധന ഉണ്ടാകും.ഒന്നാം തീയതി മുതൽ 12 നോട്ടിക്കൽ മൈലിന് അപ്പുറമുള്ള കടലിൽ കേന്ദ്ര സർക്കാർ ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയിരുന്നു. ട്രോളിംഗ് നിരോധന വേളയിൽ […]

Kerala

അമ്മയ്ക്കും സഹോദരിക്കും ഭക്ഷണത്തില്‍ ഉറക്കഗുളിക നല്‍കി മയക്കി; 15കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 5 ജീവപര്യന്തം കഠിനതടവ്

തൃശൂര്‍ കുന്നംകുളത്ത് ബലാത്സംഗ കേസിലെ പ്രതിക്ക് 5 ജീവപര്യന്തം കഠിനതടവും 5 ലക്ഷം രൂപ പിഴയും. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജി എസ് ലിഷയാണ് അത്യപൂര്‍വ്വ വിധി പ്രഖ്യാപിച്ചത്. ചെമ്മന്തിട്ട സ്വദേശി അജിതനെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്. 2017-ല്‍ 15 വയസ്സുകാരിയായ പെണ്‍കുട്ടി താമസിക്കുന്ന വീടിനു പുറകിലുള്ള കുളിമുറിയില്‍ വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയും പെണ്‍കുട്ടിയുടെ അമ്മയ്ക്കും സഹോദരിക്കും ഭക്ഷണത്തില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കി മയക്കി കിടത്തിയതിനുശേഷം പെണ്‍കുട്ടിയെ അതിക്രൂരമായി പലതവണ ബലാത്സംഗം […]

Kerala

കൊടുംകുറ്റവാളികള്‍ക്കായി ഡിജിറ്റല്‍ ജയില്‍ സ്ഥാപിക്കും; പഞ്ചാബ് മുഖ്യമന്ത്രി

കൊടുംകുറ്റവാളികള്‍ക്കായി ഡിജിറ്റല്‍ ജയില്‍ സ്ഥാപിക്കാനൊരുങ്ങി പഞ്ചാബ് സര്‍ക്കാര്‍. ഭീകരര്‍ ഉള്‍പ്പെടെയുള്ള കുറ്റവാളികളെ പാര്‍പ്പിക്കാന്‍ ജയില്‍ സമുച്ചയത്തിനുള്ളില്‍ അന്‍പത് ഏക്കറില്‍ അതീവ സുരക്ഷയോടെയാകും ഡിജിറ്റല്‍ ജയില്‍ സ്ഥാപിക്കുകയെന്ന് മുഖ്യമന്ത്രി ഭഗ്വവന്ത് മന്‍ പറഞ്ഞു. ലുധിയാനയ്ക്ക് സമീപം ഡിജിറ്റല്‍ ജയില്‍ സ്ഥാപിക്കുന്നതിന് കേന്ദ്രം 100 കോടി രൂപ അനുവദിച്ചു. ലഡ്ഡ കോത്തിയില്‍ പുതുതായി റിക്രൂട്ട് ചെയ്ത ജയില്‍ വാര്‍ഡര്‍മാര്‍ക്കുള്ള നിയമന കത്തും കൈമാറിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജയിലില്‍ ജഡ്ജിമാര്‍ക്കായി പ്രത്യേക ക്യാബിനുകളുമുണ്ടാകും. ഭീകരരുള്‍പ്പെടുന്ന കുറ്റവാളികളെ കോടതികളില്‍ ഹാജരാക്കാതെ തന്നെ കേസുകള്‍ […]

Kerala

ബാര്‍ബര്‍ ഷോപ്പില്‍ വെച്ച് പത്തുവയസുകാരന് നേരെ ലൈംഗിക അതിക്രമം; പ്രതിക്ക് എട്ട് വര്‍ഷം കഠിനതടവ്

പാലക്കാട് പട്ടാമ്പിയില്‍ പത്ത് വയസ്സുകാരന് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് 8 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. പട്ടാമ്പി പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതിയുടെ ഉടമസ്ഥതയിലുളള ബാര്‍ബര്‍ഷോപ്പില്‍ വെച്ചാണ് പ്രതി ലൈംഗികാതിക്രമം നടത്തിയത്വിഒ കഴിഞ്ഞ വര്‍ഷമാണ് കേസിനാസ്പദമായ സംഭവം. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രതിയുടെ ഉടമസ്ഥതയിലുള്ള ബാര്‍ബര്‍ ഷോപ്പില്‍ വെച്ച് ലൈംഗിക അതിക്രമം നടത്തിയെന്നാണ് കേസ്. പ്രതി കുലുകല്ലൂര്‍ സ്വദേശി മുഹമ്മദ് ബഷീറിനെതിരാണ് പട്ടാമ്പി പോക്‌സോ കോടതി ശിക്ഷ വിധിച്ചത്.8 […]

Kerala

കേരളത്തിൽ വീണ്ടും പരിഭ്രാന്തി പരത്തി കാട്ടുപോത്ത്; കണ്ണൂരിൽ ഓട്ടോറിക്ഷക്ക് നേരേ ആക്രമണം

കേരളത്തിൽ വീണ്ടും കാട്ടുപോത്ത് ആക്രമണം. ഇന്നലെ രാത്രി കണ്ണൂരിലെ കോളയാഡിൽ ചങ്ങലഗേറ്റ് – പെരുവ റോഡിലാണ് ആക്രമണം. ഓട്ടോറിക്ഷക്ക് നേരേയാണ് ആക്രമണമുണ്ടയത്. ഓട്ടോയുടെ ചില്ലും ഹെഡ് ലൈറ്റും തകർന്നു. കാട്ടുപോത്ത് വാഹനത്തിൽ ഇടിച്ചതോടെ ഓട്ടോ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. മറ്റ് വാഹനങ്ങളുടെ ഹെഡ് ലൈറ്റിന്റെ പ്രകാശം മൂലം കാട്ടുപോത്ത് കാടുകയറിയത് കൂടുതൽ പ്രശ്നങ്ങൾ ഒഴിവാക്കി.കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഈ പ്രദേശത്തു രണ്ട് ഇരുചക്രവാഹന യാത്രക്കാർക്ക് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായിരുന്നു. കഴിഞ്ഞ മാസം പ്രദേശത്ത് മുപ്പതിലധികം കാട്ടുപോത്തുകൾ തമ്പടിച്ചിരുന്നു.  മെയ് അവസാന […]

Kerala

കെ.വിദ്യ വ്യാജരേഖ ചമച്ച് ജോലി നേടിയ സംഭവം; ബാഹ്യ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്ന് കെഎസ്‌യു; ഇന്ന് കൂടുതൽ പേരുടെ മൊഴിയെടുക്കും

കാസർഗോഡ് കരിന്തളം ഗവ.കോളജിൽ കെ.വിദ്യ വ്യാജരേഖ ചമച്ച് ജോലി നേടിയതിൽ ബാഹ്യ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്ന ആരോപണവുമായി കെ.എസ്.യു. മുൻ പ്രിൻസിപ്പലിനെ ഉൾപ്പടെ അന്വേഷണ പരിധിയിൽ കൊണ്ടുവരണം. വിഷയത്തിൽ ശക്തമായ പ്രതിഷേധത്തിലേക്ക് കടക്കുമെന്ന് കെ.എസ്.യു ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂർ പറഞ്ഞു. അതേസമയം വ്യാജരേഖ കേസിൽ മുൻ പ്രിൻസിപ്പലിന്റെ ഉൾപ്പടെ കൂടുതൽ പേരുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തിയേക്കും. 2022 മെയ് മാസത്തിൽ നടന്ന നിയമന നടപടികളിൽ കോളജ് അധികൃതരുടെ അറിവോടെ ബാഹ്യ ഇടപെടൽ ഉണ്ടായെന്നാണ് കെ.എസ്.യു വിന്റെ […]

Kerala

‘രണ്ട് ശതമാനം അറ്റൻഡൻസ് ഉള്ളവർ എങ്ങനെ പരീക്ഷ എഴുതും’; മന്ത്രിയുടെ നിലപാട് വിചിത്രം; വി ഡി സതീശൻ

പി എം ആർഷോ കുറ്റവിമുക്തനെന്ന മന്ത്രി ആർ ബിന്ദുവിന്റെ നിലപാട് വിചിത്രമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. മന്ത്രിയുടെ പ്രതികരണം അന്വേഷണം പൂർത്തിയാകും മുമ്പാണ്. രണ്ട് ശതമാനം അറ്റൻഡൻസ് ഉള്ളവർ എങ്ങനെ പരീക്ഷ എഴുതും. ആർഷോയെ മന്ത്രി ആർ ബിന്ദു കുറ്റവിമുക്തനാക്കിയത് അന്വേഷണം അട്ടിമറിക്കാനാണ്. എന്തിൻ്റെ അടിസ്ഥാനത്തിലാണ് ആർഷോയെ കുറ്റവിമുക്തനാക്കിയത്. അന്വേഷണം തീരും മുമ്പേ മന്ത്രി ഇങ്ങനെ പറയുന്നത് അന്വേഷണത്തെ അട്ടിമറിക്കാനാണ്. അന്വേഷണം നടത്തുമ്പോൾ തന്നെ മന്ത്രി കുറ്റവിമുക്തനാക്കുന്നത് വിചിത്രം ആണെന്നും സതീശൻ പറഞ്ഞു. വിദ്യ എസ്എഫ്ഐ […]

Kerala

ഗ്രൂപ്പ് യോഗത്തെപ്പറ്റി അറിയില്ല; കടൽ ഇളകി വന്നിട്ടും കോൺഗ്രസ് അത് പരിഹരിച്ചിട്ടുണ്ടെന്ന് കെ.സുധാകരൻ

സംയുക്ത ഗ്രൂപ്പ് യോഗം ചേർന്നോ ഇല്ലയോ എന്ന് തനിക്ക് അറിയില്ല എന്ന് കെപിസിസി പ്രസിഡൻ്റ് കെ.സുധാകരൻ. കടൽ ഇളകി വന്നിട്ടും കോൺഗ്രസ് അത് പരിഹരിച്ചിട്ടുണ്ട്. കൊടുങ്കാറ്റ് വീശിയിട്ടും ഒന്നും സംഭവിച്ചിട്ടില്ല, പ്രശ്നങ്ങൾ പരിഹരിക്കും എന്നും കെ സുധാകരൻ പ്രതികരിച്ചു. കുറച്ചുമുൻപാണ് കോൺഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ച് എ, ഐ ഗ്രൂപ്പ് നേതാക്കൾ തിരുവനന്തപുരത്ത് സംയുക്ത യോഗം ചേർന്നത്. തനിക്ക് ഉത്തരവാദിത്തമുണ്ട് എന്ന് സുധാകരൻ പറഞ്ഞു. എല്ലാവരുമായി കൂടിയാലോചന നടത്തിയാണ് പുനസംഘടന. 85% പേരെയും അങ്ങനെയാണ് തീരുമാനിച്ചത്. ചർച്ച നടത്തിയില്ല […]

Kerala

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പ്രതി പൊലീസ് പിടിയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിയെ കോഴിക്കോട് കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തു. മുക്കം കുറ്റിപ്പാല രാജീവ് ഗാന്ധി കോളനിയിലെ ഷെമീർ ആണ് പിടിയിലായത്. കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ സ്വകാര്യ ലോഡ്ജിൽ നിന്നാണ് കരടി ഷെമീർ എന്ന് വിളിക്കുന്ന പ്രതി കൊടുവള്ളി പൊലീസിന്റെ പിടിയിലായത്. സുഹൃത്ത് മുഖേനെ പരിചയപ്പെട്ട വിദ്യാർത്ഥിനിയെ പ്രണയം നടിച്ചു പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലാണ് അറസ്റ്റ്. കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞു മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തു ഒളിവിൽ പോയ പ്രതിയെ പഴുതടച്ച […]

Kerala

തൃശൂരിൽ 15 വയസുകാരി തൂങ്ങിമരിച്ച നിലയിൽ

തൃശൂർ എരുമപ്പെട്ടി ചിറ്റണ്ടയിൽ 15 വയസുകാരിയായ വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചിറ്റണ്ട താഴത്തെപുരക്കൽ വീട്ടിൽ സുനിലിൻ്റെ മകൾ പ്രാർത്ഥനയാണ് മരിച്ചത്. പത്താം ക്ലാസ് പാസായി തുടർ പഠനത്തിനായി കാത്തിരിക്കുകയായിരുന്നു പ്രാർത്ഥന. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ