തൃപ്പൂണിത്തുറയിലെ സ്ഫോടനം. 4 വീടുകൾക്ക് ബലക്ഷയം, 267 കെട്ടിടങ്ങൾക്ക് കേടുപാട്. വെടിക്കെട്ടപകടത്തിൽ വീട് തകർന്നവർ നഷ്ടപരിഹാരം തേടി കോടതിയിലേക്ക്. സ്ഫോടനത്തിൽ 15 വീടുകൾ പൂർണ്ണമായും 150 ലേറെ വീടുകൾ ഭാഗീകമായും തകർന്നെന്നാണ് കണക്കുകൾ. വികലാംഗനായ ശിവരാജനെപ്പോലെ 15 പേരുടെ വീടുകൾ സ്ഫോടനത്തിൽ പൂർണ്ണമായി തകർന്നിട്ടുണ്ട്. ജനൽപാളികൾ തകർന്നും കട്ടിലകൾ ഇളകിമാറിയും ചുവരുകൾക്ക് കേട് പറ്റിയും മറ്റ് 150 ഓളം വീടുകൾ. ഏതാണ്ട് ഒന്നര കിലോമീറ്റർ ചുറ്റളവിൽ സ്ഫോടനം കനത്ത നാശമാണ് ഉണ്ടാക്കിയത്. അപകടമുണ്ടായി രണ്ട് ദിവസമായിട്ടും വീടുകളുടെ […]
Kerala
കണ്ണൂരില്‍ കമ്പിവേലിയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് മയക്കുവെടി വച്ച് പിടികൂടിയ കടുവ ചത്തു
കണ്ണൂര്‍ കൊട്ടിയൂര്‍ പന്നിയാംമലയില്‍ കമ്പിവേലിയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് മയക്കുവെടി വച്ച കടുവ ചത്തു. തൃശൂര്‍ മൃഗശാലയിലേക്ക് കൊണ്ടുപോകുന്നതിനിടെ കോഴിക്കോടുവച്ചാണ് കടുവ ചത്തത്. കമ്പിവേലിയില്‍ കുടുങ്ങി കടുവയ്ക്ക് പരുക്കേറ്റിരുന്നു. ഇന്നലെയാണ് കമ്പിവേലിയില്‍ കുടുങ്ങിയ നിലയില്‍ കടുവയെ കണ്ടതിനെ തുടര്‍ന്ന് കടുവയെ മയക്കുവെടി വെച്ചത്. കടുവയെ താമസിപ്പിക്കാനുള്ള കൂടും വെറ്റിനറി ഡോക്ടര്‍മാരേയും തൃശൂര്‍ മൃഗശാലയില്‍ സജ്ജമാക്കിയിരുന്നു. രാത്രിയോടെ കടുവയെ മാറ്റാനായി വാഹനത്തില്‍ കയറ്റി തൃശൂരേക്ക് കൊണ്ടുപോകുന്നതിനിടെയാണ് കോഴിക്കോടുവച്ച് കടുവയുടെ മരണം സംഭവിച്ചത്. കമ്പിവേലിയില്‍ കുടുങ്ങിയ കടുവ രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും ഏറെ […]
പ്രഖ്യാപനത്തിന് മുൻപേ എൻ കെ പ്രേമചന്ദ്രന് വേണ്ടി പ്രചാരണം തുടങ്ങി പ്രവർത്തകർ
ലോക്സഭാ തെരെഞ്ഞെടുപ്പിൽ ഔദ്യോഗിക പ്രഖ്യാപനത്തിന് കാത്തുനില്‍ക്കാതെ കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എന്‍.കെ. പ്രേമചന്ദ്രനുവേണ്ടി പ്രചാരണത്തിന് തുടക്കമിട്ട് പ്രവര്‍ത്തകര്‍. അഞ്ചല്‍ മേഖലയിലാണ് ചുവരെഴുത്ത് തുടങ്ങിയത്. അതേസമയം പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്ത എന്‍.കെ. പ്രേമചന്ദ്രന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇടതു സംഘടനകള്‍ പ്രതിഷേധം കടുപ്പിച്ചു. ഇതിനിടയിലാണ് ചുവരെരുഴുത്. മണ്ഡലത്തില്‍ വിവിധങ്ങളായ പ്രചാരണപ്രവര്‍ത്തനങ്ങളും തുടങ്ങിക്കഴിഞ്ഞു. സിെഎടിയു സംഘടനകള്‍ ജില്ലയിലെമ്പാടും പ്രകടനം നടത്തി പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിച്ചു. എംപി രാജിവയ്ക്കണമെന്നാണ് ആവശ്യം. പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്തത് മാരക കുറ്റമായി ചിത്രീകരിക്കാന്‍ സിപിഐഎം നീക്കമെന്ന് എന്‍ കെ […]
ഗതാഗത കമ്മീഷണറെ ശകാരിച്ച് മന്ത്രി കെ.ബി ഗണേഷ് കുമാര്‍; സംഭവം ഡ്രൈവിങ് സ്കൂൾ ഉടമകളുമായുള്ള ചർച്ചയ്ക്കിടെ
ഗതാഗത കമ്മീഷണറിനെ ശാസിച്ച് മന്ത്രി ഗണേഷ് കുമാർ. ഡ്രൈവിങ് സ്കൂൾ ഉടമകളുമായുള്ള യോഗത്തിനിടെയാണ് സംഭവം. ഓട്ടോമാറ്റിക് ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രങ്ങൾ സംബന്ധിച്ചായിരുന്നു ചർച്ച.ഏപ്രിലിൽ ഇത്തരം സെൻ്ററുകൾ തുടങ്ങണമെന്ന് കേന്ദ്രം അറിയിച്ചതായി ട്രാൻസ്പോർട്ട് കമീഷണർ മന്ത്രിയെ ധരിപ്പിച്ചിരുന്നു. ഇക്കാര്യം ഉത്തരവായി ഇറങ്ങിയോ എന്നായിരുന്നു ചർച്ചക്കിടെ മന്ത്രിയുടെ ചോദ്യം. ഉത്തരവില്ലെന്ന് മറുപടി നൽകിപ്പോഴാണ് മന്ത്രി ക്ഷുഭിതനായത്. തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുവെന്നായിരുന്നു മന്ത്രിയുടെ വിമർശനം. എല്ലാ സംസ്ഥാനങ്ങളിലും ഓട്ടോമാറ്റിക് ഡ്രൈവിങ് സ്കൂൾ സ്ഥാപിക്കണമെന്ന് കേന്ദ്രം നിർദേശിച്ചിരുന്നു. സ്വകാര്യ വ്യക്തിക്കോ സ്വകാര്യ പങ്കാളിത്വത്തോടെയോ ഓട്ടോമാറ്റിക് […]
‘അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയത് എന്തിനെന്ന് അറിയില്ല, ആ നൊമ്പരം ഇപ്പോഴും അവശേഷിക്കുന്നു’; മുല്ലപ്പള്ളി രാമചന്ദ്രൻ
കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. സമരാഗ്നി യാത്ര തന്നെ അറിയിച്ചില്ലെന്നും ക്ഷണിച്ചില്ലെന്നും അദേഹം പറഞ്ഞു. ‘സമരാഗ്നി യാത്രയിലേക്ക് ക്ഷണിക്കാനുള്ള മര്യാദ കെപിസിസി അധ്യക്ഷൻ കാണിച്ചില്ല, കോൺഗ്രസിൽ ശുദ്ധീകരണം നടന്ന ശേഷം മാത്രമേ കെപിസിസി ഓഫിസിൽ കയറൂവെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയത് കാരണമില്ലാതെയാണ്. തന്നെ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയത് ബോധ്യപ്പെടുത്താൻ നേതൃത്വത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. താൻ ഒരുതെറ്റും ചെയ്തിട്ടില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ സമ്മതിക്കാൻ ഒരുമടിയുമില്ല. അധ്യക്ഷ സ്ഥാനത്തുനിന്ന് […]
തോമസ് ഐസക്കിന് തിരിച്ചടി; മസാല ബോണ്ട് കേസില്‍ ഇഡി സമന്‍സിന് സ്‌റ്റേയില്ല
കിഫ്ബി മസാല ബോണ്ട് കേസില്‍ ഡോ. ടിഎം തോമസ് ഐസക്കിന് തിരിച്ചടി. തോമസ് ഐസക്കിനെതിരായ ഇ ഡി സമന്‍സ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി. ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അന്വേഷിക്കാന്‍ ഇഡിക്ക് അധികാര പരിധിയില്ലെന്ന് തോമസ് ഐസക് പറഞ്ഞു. വെള്ളിയാഴ്ച കിഫ്ബിയുടെ ഹര്‍ജിക്ക് ഒപ്പം തോമസ് ഐസകിന്റെ ഹര്‍ജിയും പരിഗണിക്കും. ഇഡിക്ക് മുന്നില്‍ ഹാജരാകുന്നതില്‍ തടസമെന്താണെന്ന് തോമസ് ഐസകിനോട് ഹൈക്കോടതി ചോദിച്ചു. ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാക്കണം എന്ന് ആവശ്യപ്പെട്ട് ഇ ഡി നോട്ടീസ് […]
മാസപ്പടി കേസില്‍ യഥാര്‍ത്ഥ കുറ്റവാളി മുഖ്യമന്ത്രി; കൈകള്‍ ശുദ്ധമാണോയെന്ന് പറയാനുള്ള ആര്‍ജവം കാണിക്കണം; മാത്യു കുഴല്‍നാടന്‍
മാസപ്പടി കേസില്‍ യഥാര്‍ത്ഥ കുറ്റവാളി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. തന്റെ കൈകള്‍ ശുദ്ധമാണോയെന്ന് പൊതുസമൂഹത്തോട് പറയാനുള്ള ആര്‍ജവം മുഖ്യമന്ത്രി കാണിക്കണമെന്ന് മാത്യു കുഴല്‍നാടന്‍ വെല്ലുവിളിച്ചു. വിഷയത്തില്‍ നിയമസഭയില്‍ തന്നെ സംസാരിക്കാന്‍ അനുവദിക്കാത്തതില്‍ സ്പീക്കര്‍ക്കെതിരെയും മാത്യു കുഴല്‍നാടന്‍ വിമര്‍ശനമുന്നയിച്ചു. മുഖ്യമന്ത്രിക്ക് മറുപടി പറയാന്‍ കഴിയാത്തത് കൊണ്ടാണ് സ്പീക്കര്‍ തന്നെ തടഞ്ഞത്. സ്പീക്കര്‍ ജനാധിപത്യം കശാപ്പ് ചെയ്തു. സ്പീക്കറുടെ പ്രവൃത്തി ജനം തിരിച്ചറിയട്ടെ. സഭയില്‍ എഴുതി ഉന്നയിക്കുന്ന ആരോപണങ്ങള്‍ പറഞ്ഞാല്‍ മറുപടി പറയണമെന്നും മാത്യു കുഴല്‍നാടന്‍ […]
‘ബാങ്കിനുള്ളില്‍ കയറി പെട്രോളൊഴിച്ചു, ചിട്ടിപ്പണം ആവശ്യപ്പെട്ട് ഭീഷണി’; തൊടുപുഴയിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച് യുവാവ്
തൊടുപുഴ ലീഗൽ മെട്രോളജി സഹകരണ സംഘത്തിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച് യുവാവ്. ചിട്ടിപ്പണം ആവശ്യപ്പെട്ട് യുവാവ് ബാങ്കിനുള്ളിൽ പെട്രോളൊഴിച്ചു. മുട്ടം സ്വദേശി പ്രസാദാണ് അക്രമം നടത്തിയത്. പൊലീസെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. പെട്രോളും പടക്കവുമായി എത്തി ഒരുമണിക്കൂറോളമാണ് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചത്. ഇയാൾക്ക് ബാങ്കിൽ അഞ്ച് ലക്ഷം രൂപയുടെ ചിട്ടിയുണ്ട്. ചിട്ടിയുടെ അടച്ച പണം തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ട് ഇയാൾ ഇന്നലെ ബാങ്കിൽ എത്തിയിരുന്നു. ഇതിന് അഡ്മിനിസ്ട്രേറ്റിവ് ബോഡിയുടെ അനുമതി വേണമെന്ന് മാനേജർ മറുപടി നൽകി.ക്ഷുപിതനായി പോയ പ്രസാദ് ഇന്ന് രാവിലെ […]
‘വനാതിർത്തികളിൽ ഭീതി നിറഞ്ഞ സാഹചര്യം’; വനം മന്ത്രി രാജിവെക്കണമെന്ന് വി ഡി സതീശൻ
വനാതിർത്തികളിൽ ഭീതി നിറഞ്ഞ സാഹചര്യമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നാട്ടിലേക്ക് ഇറങ്ങുന്ന വന്യമൃഗങ്ങളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചു. ഇത് തടയാൻ ഒരു നടപടിയും സർക്കാർ സ്വീകരിക്കുന്നില്ല. വനം മന്ത്രിയുടെ രാജി ആവശ്യപ്പെടുകയാണെന്നും എ കെ ശശീന്ദ്രന്റെ വസതിയിലേക്ക് യുഡിഎഫ് എംഎൽഎമാർ നടത്തിയ പ്രതിഷേധ മാർച്ചിൽ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഇരകളാകുന്നത് സാധാരണക്കാരാണ്. 9 മാസത്തിനിടെ 85 പേരാണ് ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. ഇത് തടയാൻ ഒരു പദ്ധതിയും സർക്കാരിൻ്റെ കയ്യിലില്ല. വനം മന്ത്രി പൂർണ്ണമായ നിഷ്ക്രിയത്വം […]












