ഇന്നലെ സംസ്ഥാനത്ത് പവന് 80 രൂപ കുറവ് രേഖപ്പെടുത്തിയ സ്വവര്‍ണവില ഇന്ന് വീണ്ടും ഉയര്‍ന്നു. ഗ്രാമിന് പത്ത് രൂപയും പവന് 80 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇന്ന് കേരളത്തില്‍ ഒരു ഗ്രാം സ്വര്‍ണത്തിന് 5415 രൂപയായി. ഒരു പവന്‍ സ്വവര്‍ണത്തിന് 43320 രൂപയാണ് നിരക്ക്. 5907 ആണ് 24 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 47258 രൂപയാണ് പവന്റെ വിപണവില. 18 കാരറ്റിന് 4430ഉം 35443ഉം ആണ് യഥാക്രമം ഗ്രാമിന്റെയും പവന്റെയും കേരളത്തിലെ ഇന്നത്തെ വില. […]
Kerala
ടിക്കറ്റുണ്ടായിട്ടും യാത്രാവിലക്ക്; ഹൈക്കോടതി ജഡ്ജിക്ക് ഖത്തർ എയർവേയ്സ് ഏഴര ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി
സാധുവായ വിമാന ടിക്കറ്റ് ഉണ്ടായിരുന്നിട്ടും ന്യായമായ കാരണമില്ലാതെ യാത്രവിലക്കിയ വിമാന കമ്പനി പരാതിക്കാരന് ഏഴര ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ കോടതി ഉത്തരവിട്ടു. കേരള ഹൈക്കോടതി ജഡ്ജിയായ ബച്ചു കുര്യൻ തോമസ് ഖത്തർ എയർവെയ്സിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഡി.ബി. ബിനു അധ്യക്ഷനും വൈക്കംരാമചന്ദ്രൻ ശ്രീവിദ്യ ടി.എൻ എന്നിവർ അംഗങ്ങളുമായ എറണാകുളം ജില്ലാ ഉപഭോക്തൃ കോടതിയുടെ ഉത്തരവ്. ബച്ചു കുര്യൻ തോമസ് ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകൻ ആയിരിക്കെയാണ് കേസിനാസ്പദമായ സംഭവം നടന്നത്നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും […]
കുട്ടികളുടെ സുരക്ഷയ്ക്കായി കൂടുതൽ ജാഗ്രത പുലർത്തണം; മരം വീണ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പ്രതികരിച്ച് ബാലാവകാശ കമ്മീഷൻ
കാസർഗോഡ് അംഗഡിമൊഗറിൽ മരം വീണ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പ്രതികരിച്ച് ബാലാവകാശ കമ്മീഷൻ. കുട്ടികളുടെ സുരക്ഷയ്ക്കായി കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ബാലാവകാശ കമ്മീഷൻഅംഗം പി.ശ്യാമള പറഞ്ഞു . അപകടം ഒഴിവാക്കാൻ പറ്റുമായിരന്നു. സ്‌കൂൾ പരിസരത്ത് അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു മാറ്റണമെന്ന് നേരെത്തെ നിർദേശം നൽകിയതാണ്. അന്വേഷണത്തിൽ അനാസ്ഥ കണ്ടെത്തിയാൽ നടപടി ഉണ്ടാകുമെന്ന് പി.ശ്യാമള 24 നോട് പറഞ്ഞു . സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തിരുന്നു. ജില്ലാ കളക്ടർ നിയോഗിച്ച സംഘം ഇന്ന് സ്കൂൾ സന്ദർശിക്കും.ഇന്ന് തന്നെ സംഘം […]
ഷാജൻ സ്കറിയയെ കണ്ടെത്താനായില്ല; തിരുവനന്തപുരം ഓഫീസിലെ മുഴുവൻ കംപ്യൂട്ടറും പിടിച്ചെടുത്ത് പൊലീസ്
ഷാജൻ സ്കറിയയ്ക്കെതിരെ കടുത്ത നടപടി. തിരുവനന്തപുരം പട്ടം ഓഫീസിലെ മുഴുവൻ കമ്പ്യൂട്ടറുകളും പൊലീസ് പിടിച്ചെടുത്തു. ഇന്നലെ രാത്രി വൈകും വരെ പരിശോധന നീണ്ടു. മുഴുവൻ ജീവനക്കാരുടെയും ലാപ്ടോപ്പും കസ്റ്റഡിയിൽ എടുത്തു. ഷാജൻ സ്കറിയയെ കണ്ടെത്താനുള്ള പരിശോധന തുടരുന്നതായി കൊച്ചി പോലീസ് വ്യക്തമാക്കി. തിരുവനന്തപുരത്ത് മറുനാടൻ മലയാളിയുടെ ജീവനക്കാരായ രണ്ട് പേരുടെ വീടുകളിൽ ഇന്നലെ രാവിലെ പൊലീസ് പരിശോധന നടത്തി. മരുതംകുഴി, വലിയവിള എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. പട്ടത്തുള്ള മറുനാടൻ മലയാളിയുടെ ഓഫീസിൽ കൊച്ചിയിൽ നിന്നുള്ള പൊലീസ് സംഘം […]
തൃക്കാക്കരയിൽ വീണ്ടും ട്വിസ്റ്റ്; എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച വിമതൻ യുഡിഎഫിനൊപ്പം ചേർന്നു
തൃക്കാക്കരയിൽ വീണ്ടും ട്വിസ്റ്റ്. എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച ഒരു സ്വതന്ത്ര കൗൺസിലർ യു ഡി എഫിനൊപ്പം ചേർന്നു. 33 വാർഡ് കൗൺസിലർ വർഗീസ് പ്ലശേരിയാണ് യുഡിഎഫിനൊപ്പം ചേർന്നത്.അധ്യക്ഷതെരഞ്ഞെടുപ്പിൽ ആലോചിച്ചു തീരുമാനമെടുക്കുമെന്ന് വർഗീസ് 24 നോട് പറഞ്ഞു. ഇതോടെ ഇരുപക്ഷത്തും അംഗബലം തുല്യമായി. അജിത തങ്കപ്പന്റെ രാജി സംബന്ധിച്ച് എ-ഐ ഗ്രുപ്പുകൾക്കിടയിൽ തർക്കം നിലനിന്നിരുന്നു. അജിത തങ്കപ്പന് ശേഷം ചട്ടപ്രകാരം എത്തേണ്ട ആളുകളുടെ ഗ്രുപ്പുകൾ തീരുമാനിക്കുന്നതിലും ആശയക്കുഴപ്പം ഉണ്ടായിരുന്നു. യുഡിഎഫ് നേതൃത്വവുമായി നടത്തിയ ചർച്ചയിലും തീരുമാനമുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് […]
മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു; തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു
മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങവേ രാവിലെ 6 മണിയോടെ അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന മൂന്ന് തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു.കടലിലേക്ക് ഒഴുകി പോയ വള്ളം കരയ്ക്കെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.
ചമ്പക്കുളം മൂലം വള്ളംകളി മത്സരത്തിനിടെ വള്ളം മറിഞ്ഞു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
ചമ്പക്കുളം മൂലം വള്ളംകളി മത്സരത്തിനിടെ വള്ളം മറിഞ്ഞു. വനിതകൾ തുഴഞ്ഞ തെക്കനോടി വള്ളമാണ് മറിഞ്ഞത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഒഴുക്കുള്ള സ്ഥലത്താണ് വള്ളം മറിഞ്ഞത്. 12ഓളം പേരാണ് വള്ളത്തിലുണ്ടായിരുന്നത്. എല്ലാവർക്കും നീന്താൻ അറിയാമെങ്കിലും ഒഴുക്കും ആഴവുമുള്ള ഇടമാണെന്നതാണ് ആശങ്ക. വനിതകളുടെ മത്സരത്തിനിടെയായിരുന്നു അപകടം. ഇതിനിടെ രണ്ട് വളങ്ങൾ കൂട്ടിയിടിക്കുകയും ഒരു വള്ളം മറിയുകയുമായിരുന്നു. ഇതേ തുടർന്ന് വള്ളം കളി മത്സരം നിർത്തിവച്ചു. കുടുംബശ്രീ പ്രവർത്തകർ തുഴഞ്ഞ വള്ളമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ പെട്ട എല്ലാവരെയും രക്ഷപ്പെടുത്തി.
മഴകനക്കുന്നു; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ റെഡ് അലർട്ട് ഉണ്ട്. പത്ത് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വ്യാഴാഴ്ച വരെ കനത്ത മഴ തുടരുമെന്നാണ് പ്രവചനം. അഞ്ച് ദിവസം അതിശക്തമായ മഴ പ്രവചിച്ചതിനാൽ എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. ഇന്ന് ഇടുക്കി, കണ്ണൂർ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 എംഎംൽ കൂടുതൽ മഴ […]
പ്ലസ് വൺ ക്ലാസുകൾ നാളെ മുതൽ; ഇന്ന് ശുചീകരണം, ക്രമീകരണം
സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ നാളെ മുതൽ തുടങ്ങും. ആദ്യ ഘട്ടത്തിലെ മൂന്ന് അലോട്മെന്റുകൾ പൂർത്തായായിരുന്നു. ഇതേത്തുടർന്നാണ് തീരുമാനം. സപ്ലിമെന്ററി അലോട്മെന്റുകളും സീറ്റ് കിട്ടാത്തവർക്ക് സൗകര്യമൊരുക്കാനുള്ള ശ്രമവും തുടരും. ക്ലാസുകൾ തുടങ്ങാൻ തടസങ്ങളില്ലെന്നു ഇന്നലെ വിദ്യാഭ്യാസ മന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിൽ തീരുമാനിച്ചിരുന്നു. ഓരോ സ്കൂളിലും പൊതുപരിപാടി വച്ച ശേഷമായിരിക്കും കുട്ടികളെ വരവേൽക്കുക. ഇന്ന് സ്കൂളുകളിൽ ക്ലാസ് മുറികളുടെ ശുചീകരണ പ്രവൃത്തികൾ നടക്കും. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം നേരത്തെയാണ് ക്ലാസുകൾ തുടങ്ങുന്നത്. അതിനാൽ […]
ഏക സിവിൽ കോഡ്: സിപിഐഎമ്മിന് ആത്മാർത്ഥതയില്ലെന്ന് രമേശ് ചെന്നിത്തല
ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ സിപിഐഎമ്മിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സിപിഐഎമ്മിന് ആത്മാർത്ഥതയില്ലെന്നാണ് വിമർശനം. ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞ ചെന്നിത്തല, കലക്കവെള്ളത്തിൽ മീൻപിടിക്കാനാണ് സിപിഐഎം ശ്രമിക്കുന്നതെന്നും തിരുവനന്തപുരത്ത് പറഞ്ഞു. സിപിഐഎമ്മിൻ്റേത് രാഷ്ട്രീയ അജണ്ട. ഇഎംഎസിന്റെ നിലപാടിനെ തള്ളിപ്പറയാൻ സിപിഐഎം തയ്യാറാണോ? തെരത്തെടുപ്പ് അടുത്തപ്പോൾ വർഗീയ ധ്രുവീകരണത്തിനാണ് പാർട്ടി ശ്രമിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ മോദിക്കും പിണറായിക്കും ഒരേ സ്വരമാണെന്നും സിപിഐഎമ്മിൻ്റേത് ഗൂഡ ഉദ്ദേശമാണെന്നും അദ്ദേഹം ആരോപിച്ചു. ഏക സിവിൽ […]












