പകര്‍ച്ചവ്യാധികള്‍ പിടിമുറിക്കിയ മഴക്കാലത്ത് സംസ്ഥാനത്ത് ജീവന്‍ നഷ്ടമായത് 113 പേര്‍ക്ക്. ജൂണ്‍ ഒന്ന് മുതല്‍ ഇന്നലെ വരെയുള്ള കണക്കാണിത്. സാധാരണ പകര്‍ച്ചപനിയ്ക്ക് പുറമേ ഡെങ്കിപ്പനി, എലിപ്പനി,എച്ച് വണ്‍ എന്‍ വണ്‍, സിക്ക എന്നിവയാണ് മരണകാരണങ്ങള്‍. 3,80,186 പേരാണ് ഇക്കാലയളവില്‍ ചികിത്സതേടിയത്. എലിപ്പനി കാരണമാണ് മരണങ്ങള്‍ ഏറെയും സംഭവിച്ചത്. 37 ദിവസത്തിനിടെ 54 പേരാണ് ഡെങ്കിപനി കാരണം മരിച്ചത്. ഈ വര്‍ഷം ഇതുവരെ 65 പേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. ഇതില്‍ ഭൂരിഭാഗവും ഒരുമാസത്തിനുള്ളിലാണെന്നത് ആരോഗ്യപ്രവര്‍ത്തകരെ ആശങ്കപ്പെടുത്തുന്നു. കൊതുക് […]
Kerala
ഡി.വൈ.എഫ്.ഐയുടെ ‘ഹൃദയപൂർവം’ഭക്ഷണപ്പൊതിയെ പ്രശംസിച്ച് ദ ഗാർഡിയൻ
സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം നല്‍കുന്ന ഡിവൈഎഫ്‌ഐയുടെ ഹൃദയപൂര്‍വം പൊതിച്ചോര്‍ പദ്ധതിയെ പ്രശംസിച്ച് അന്താരാഷ്ട്ര മാധ്യമമായ ദി ഗാര്‍ഡിയന്‍. ദിവസവും 40,000 രോഗികള്‍ക്ക് ഭക്ഷണം നല്‍കുന്ന പദ്ധതി വിജയകരവും മാതൃകാപരവുമാണെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കേരളത്തിലെ ഈ ഭക്ഷണപ്പൊതികൾക്ക് തിരിച്ചറിയൽ അടയാളങ്ങളൊന്നും പതിപ്പിച്ചിട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു. ഭക്ഷണം പാകം ചെയ്യുന്നയാൾക്ക് ഗുണഭോക്താവിന്റെ ജാതിയെക്കുറിച്ചോ മതത്തെക്കുറിച്ചോ തിരിച്ചും അറിയില്ല.”ഡി വൈ എഫ് ഐ യുടെ ‘ഹൃദയപൂർവ്വം’ഭക്ഷണപ്പൊതി വിതരണം സംബന്ധിച്ച റിപ്പോർട്ടിൽ അന്താരാഷ്ട്ര […]
അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് ആശങ്ക വേണ്ട: ആരോഗ്യമന്ത്രി
അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വളരെ വളരെ വിരളമായി പതിനായിരക്കണക്കിന് പേരില്‍ ഒരാള്‍ക്കായിരിക്കും ഈ രോഗം ബാധിക്കുക. രോഗം ബാധിച്ച പ്രദേശത്ത് ആരോഗ്യ വകുപ്പ് മതിയായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. ഇതിന് മുമ്പ് സംസ്ഥാനത്ത് 5 പേര്‍ക്കാണ് ഈ രോഗം ബാധിച്ചത്. 2016ല്‍ ആലപ്പുഴ ജില്ലയില്‍ തിരുമല വാര്‍ഡില്‍ ഒരു കുട്ടിയ്ക്ക് ഇതേ രോഗം മൂലം ബാധിച്ചിരുന്നു. 2019ലും 2020ലും മലപ്പുറത്തും 2020ല്‍ കോഴിക്കോടും 2022ല്‍ തൃശൂരിലും ഈരോഗം […]
സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്; കണ്ണൂര്‍, കാസര്‍ഗോട് ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട്
സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ മഴ കനാക്കാൻ സാധ്യത. ഉച്ചയ്ക്ക് കാലാവസ്ഥാ വിഭാഗം പുറത്തിറക്കിയ പുതുക്കിയ വിവരമനുസരിച്ച് കണ്ണൂര്‍, കാസര്‍ഗോട് ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ടാണ്. ആറ് ജില്ലകളിൽ യെല്ലോ അലേര്‍ട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ടാണ്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മഴയുടെ ശക്തി കുറയുമെങ്കിലും, ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയെ കരുതിയിരിക്കണം. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ പെയ്ത മലയോരമേഖലകളിൽ അതീവജാഗ്രത തുടരണം. തീരപ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ വേണം. […]
എറണാകുളത്ത് വൃദ്ധമാതാവിനെ മകന്‍ വെട്ടിക്കൊലപ്പെടുത്തി
കൊച്ചി ചമ്പക്കരയില്‍ മകന്‍ വൃദ്ധമാതാവിനെ വെട്ടിക്കൊലപ്പെടുത്തി. ചമ്പക്കര സ്വദേശി ബ്രിജിത ആണ് മരിച്ചത്. 75 വയസായിരുന്നു. മകന്‍ വിനോദ് എബ്രഹാമിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതി മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്നും ചികിത്സ തേടിയിരുന്നെന്നും പൊലീസ് പറഞ്ഞു. രാവിലെ മുതല്‍ വീട്ടില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. പൊലീസെത്തി പ്രശ്‌നം പരിഹരിച്ചിരുന്നു.എന്നാല്‍ വൈകിട്ട് വീണ്ടും വാക്കുതര്‍ക്കമുണ്ടായെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തില്‍ പൊലീസിന്റെ അനാസ്ഥ ചൂണ്ടിക്കാണിച്ച് നാട്ടുകാര്‍ രംഗത്തെത്തി. വീട്ടില്‍ ബഹളമുണ്ടായിട്ടും പൊലീസ് എത്തി വീടിനകത്ത് കയറാന്‍ ഒരു മണിക്കൂര്‍ കാത്തുനിന്നെന്നാണ് ആരോപണം.
തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ മദനിയെ സന്ദർശിക്കുന്നു
തുറമുഖ വകുപ്പ് മന്ത്രി, അഹമ്മദ് ദേവർകോവിൽ അബ്ദുൽ നാസർ മദനിയെ സന്ദർശിക്കുന്നു. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ 12 ദിവസമായി ചികിത്സയിലാണ് മദനി. ആശുപത്രിയിലെത്തിയാണ് മന്ത്രിയുടെ സന്ദർശനം. ഇന്ന് വൈകീട്ട് മഅദനി ബെംഗളൂരുവിലേക്ക് തിരിക്കും. കഴിഞ്ഞ 26 ന്നാണ് അബ്ദുൽ നാസർ മദനി കേരളത്തിൽ എത്തിയത്. ഇന്ന് വൈകിട്ട് സമയപരിധി അവസാനിച്ചതോടെയാണ് മദനി മടങ്ങുന്നത്. ജാമ്യവ്യവസ്ഥയിൽ വീണ്ടും ഇളവ് തേടി സുപ്രിം കോടതിയെ സമീപിച്ചെങ്കിലും ഇത് വരെ കോടതി മദനിയുടെ ഹർജി പരിഗണിച്ചിട്ടില്ല. മഅദനിയുടെ ആരോഗ്യാവസ്ഥ മോശമാണെന്നും […]
പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ജലനിരപ്പ് ഉയർന്നു; റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു
തൃശൂർ പെരിങ്ങൽക്കുത്ത് ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഡാമിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ അധികജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കി വിടും. ഡാമിന്റെ ജലവിതാന നിരപ്പായ 424 മീറ്ററിൽ എത്തിയതോടെയാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ചാലക്കുടി പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകി. സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാനും സർക്കാർ സംവിധാനങ്ങളോട് സഹകരിക്കാനും ഈ ഘട്ടത്തിൽ വൈമനസ്യം കൂടാതെ എല്ലാവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ […]
കണ്ണൂരിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി
കണ്ണൂർ പാനൂരിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പാനൂർ, ജാതിക്കൂട്ടം സ്വദേശി ഷഫാദിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കല്ലിക്കണ്ടി കോളേജിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥിയാണ്. കാണാതായ ചെറുപറമ്പ് സ്വദേശി സിനാനെ കണ്ടെത്താനായി ഇന്നും തിരച്ചിൽ തുടരും. ജില്ലയിൽ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. വിവിധ ഭാഗങ്ങളിലായി 300 ഓളം പേരെ ഇതിനകം മാറ്റി പാർപ്പിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണ്.
വർക്കലയിൽ ഓട്ടോറിക്ഷ കടലിൽ വീണു; ഡ്രൈവറെ കാണാനില്ല
തിരുവനന്തപുരം വർക്കലയിൽ നിയന്ത്രണം വിട്ട ഓട്ടോ കടലിലേക്ക് വീണു. ഓടയം സ്വദേശിയായ ഓട്ടോ ഡ്രൈവർ ഫറൂക്ക് (46) നെ കാണാനില്ല. ഇന്നലെ രാത്രി 8.30 യോടെയാണ് സംഭവം. കുന്നിന് മുകളിൽ നിന്ന് 60 അടിയോളം താഴ്ചയിലേക്കാണ് ഓട്ടോ വീണത്. ഇന്നലെ രാത്രി ഫയർ ഫോഴ്സ് എത്തി തെരച്ചിൽ നടത്തിയെങ്കിലും ഫറൂക്കിനെ കണ്ടെത്താനായില്ല. ഇന്ന് വീണ്ടും ഫയർ ഫോഴ്സ് എത്തി തെരച്ചിൽ നടത്തും.രാവിലെ മുതൽ നാട്ടുകാരും മത്സ്യ തൊഴിലാളികളും തെരച്ചിൽ നടത്തുന്നുണ്ട്. മഴയും കടൽക്ഷോഭവും തെരച്ചിൽ ദുഷ്കരമാക്കുന്നു.
സൈക്കിൾ നിയന്ത്രണംവിട്ട് സ്കൂൾ ബസിനടിയിൽ; വിദ്യാർഥി അത്ഭുതകരമായി രക്ഷപെട്ടു
മലപ്പുറം കരുളായി കിണറ്റിങ്ങലില്‍ ഓടുന്ന സ്‌കൂള്‍ ബസിലേക്ക് സൈക്കിള്‍ ഇടിച്ച് കയറി. വിദ്യാര്‍ത്ഥിക്ക് പരുക്ക്. കരുളായി കെ.എം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പഠിക്കുന്ന ഭൂമിക്കുത്തുള്ള കോട്ടുപ്പറ്റ ആതിഥ്യനാണ് പരുക്കേറ്റത് .ബുധനാഴ്ച വൈകിട്ടാണ് സംഭവം. പാലങ്കര ഭാഗത്ത് നിന്ന് സൈക്കിളില്‍ വരുകയായിരുന്ന വിദ്യാര്‍ത്ഥി കരുളായി ഭാഗത്ത് നിന്ന് വരുന്ന സ്‌കൂള്‍ ബസിലേക്ക് ഇടിക്കുകയായിരുന്നു. പരുക്കേറ്റ ആതിഥ്യനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. എതിർദിശയിലുള്ള ചെറിയ റോഡിൽ നിന്ന് പ്രധാന റോഡിലേക്ക് വരികയായിരുന്ന കുട്ടിയുടെ സൈക്കിളിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണം. സൈക്കിളിൽ […]












