India Kerala

കേസിൽ ഉൾപ്പെട്ടിട്ടുവരും ഇരകൾ; പ്രതികളെ ശിക്ഷിക്കുമ്പോൾ ഇരയ്ക്ക് നീതി ലഭിക്കുമെന്ന് കരുതുന്നില്ല: പ്രൊഫ. ടിജെ ജോസഫ്

പ്രതികളെ ശിക്ഷിക്കുന്നതിൽ എനിക്ക് യാതൊരു ഉത്കണ്ഠയുമില്ല. ഒരു സാധാരണ പൗരനെന്ന നിലയിൽ കേസിൻ്റെ പരിസമാപ്തി എങ്ങനെയാണെന്നറിയാനുള്ള കൗതുകം മാത്രമേയുള്ളൂ. അതുപോലെ തന്നെ പ്രതികളെ ശിക്ഷിക്കുന്നത് എന്നത് ഇരയ്ക്ക് കിട്ടുന്ന ഒരു നീതിയാണ് എന്നുള്ള ഒരു വിശ്വാസം എനിക്ക് പണ്ടേ ഇല്ലാത്തതാണ്. രാജ്യത്തിൻറെ ഒരു നീതി നടപ്പാകുന്നു എന്ന് മാത്രമേ ഞാൻ അതിൽ നിന്ന് മനസ്സിലാക്കുന്നുള്ളൂ. അതുകൊണ്ട് ഈ പ്രതികളെ ശിക്ഷിക്കുകയോ ശിക്ഷിക്കാതിരിക്കുകയോ ചെയ്യുന്നതിൽ എനിക്ക് വ്യക്തിപരമായിട്ട് യാതൊരുവിധ ഇഷ്ടാനിഷ്ടങ്ങളും ഇല്ല എന്നുള്ളതാണ് വാസ്തവം. പ്രതികളെ ശിക്ഷിക്കുന്നതിൽ എനിക്ക് […]

India Kerala

‘മതം ശാഠ്യം പിടിച്ചാൽ മതങ്ങൾക്കപ്പുറത്തേക്ക് സ്ത്രീകൾ വളരും’; ബിജെപി ന്യുനപക്ഷങ്ങളെ കാണുന്നത് ഇന്ത്യക്കാരായിട്ടല്ലെന്ന് ബിനോയ് വിശ്വം

ഏക സിവിൽ കോഡിനെതിരായ സിപിഐഎം സെമിനാറിൽ സിപിഐ പങ്കെടുക്കുമെന്ന് സിപിഐ ദേശീയ കൗൺസിൽ അംഗം ബിനോയ് വിശ്വം. വ്യക്തി നിയമങ്ങളിൽ മാറ്റം അടിച്ചേൽപ്പിക്കാനുള്ളതല്ല. ബിജെപി ന്യുനപക്ഷങ്ങളെ കാണുന്നത് ഇന്ത്യക്കാരായിട്ടല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. എല്ലാ മതത്തിലും നവീനമായ ചിന്തകള്‍ ശക്തിപ്പെടുന്നുണ്ടെന്നും ആ ചിന്തകളെ പാപമായി ഒരു മതവും കാണാന്‍ ശ്രമിക്കരുതെന്നും ബിനോയ് വിശ്വം പറഞ്ഞു. സ്ത്രീകളുടെ അവകാശങ്ങളേപ്പറ്റി ഇന്നലെ പറഞ്ഞ അതേകാര്യങ്ങള്‍ എന്നും പറയാമെന്ന് മതം ശാഠ്യംപിടിച്ചാല്‍ ചിലപ്പോള്‍ ആ മതങ്ങൾക്കപ്പുറത്തേക്ക് സ്ത്രീകൾ വളരുമെന്ന് അദ്ദേഹം പറഞ്ഞു. […]

India Kerala

കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും കണ്ടെത്തുന്നതിന് സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെ നിയോഗിക്കാന്‍ നിര്‍ദ്ദേശം

കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ് എന്നിവ തടയുന്നതിന് സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വിവരങ്ങള്‍ ശേഖരിച്ച് ജില്ലാ ഭരണകൂടത്തിന് കൈമാറാന്‍ സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ് എന്നിവ തടയുന്നതിന് വിവിധ വകുപ്പുകള്‍ പരിശോധന നടത്തുമ്പോള്‍ പൊലീസ് സംരക്ഷണവും സഹായവും നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിലക്കയറ്റം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൃത്യവും സമയബന്ധിതവുമായി നിയമനടപടി സ്വീകരിക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശിച്ചു. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് […]

India Kerala

മുതലപ്പൊഴിയിലെ തുടരപകടങ്ങളിൽ കേന്ദ്ര സർക്കാർ അന്വേഷണം നടത്തുമെന്ന് ഫിഷറീസ് മന്ത്രി

മുതലപ്പൊഴിയിലെ തുടരപകടങ്ങളിൽ കേന്ദ്ര സർക്കാർ അന്വേഷണം നടത്തുമെന്ന് കേന്ദ്ര ഫിഷറീസ് മന്ത്രി പർഷോത്തം രൂപാല. അന്വേഷണത്തിനായി വിദഗ്ദ സമിതിയെ അയക്കുമെന്ന് പുരുഷോത്തം രൂപാല പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ താത്പര്യം കൂടി പരിഗണിക്കും. വിദഗ്ധ സമിതി റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കും. മുതലപ്പൊഴിയിലെ സംഘർഷം സംസ്ഥാനത്തെ ക്രമസമാധാന വിഷയമെന്നും മന്ത്രി പറഞ്ഞു. മുതലപ്പൊഴി ബോട്ടപകടത്തിൽ മരിച്ച ബിജു ആൻ്റണിയുടെയും റോബിൻ എഡ്വിൻ്റെയും സംസ്കാരം ഇന്ന് നടക്കും. പുതുക്കുറിച്ചി സെൻ്റ് മൈക്കിൾസ് ദേവാലയത്തിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. മേഖലയിൽ […]

India Kerala

മാനന്തവാടിയില്‍ പള്ളിയുടെ ഗ്രോട്ടോ തകര്‍ത്ത സംഭവം; കേസെടുത്ത് മണിക്കൂറുകള്‍ക്കകം പ്രതികള്‍ അറസ്റ്റിൽ

പിലാക്കാവ് സെന്റ് ജോസഫ്‌സ് ദേവാലയത്തിന്റെ ഗ്രോട്ടോ തകര്‍ത്ത് വി. അന്തോണീസ് പുണ്യാളന്റെ രൂപം നശിപ്പിച്ച സംഭവത്തില്‍ പ്രതികളായ മൂന്ന് പേരെ മാനന്തവാടി പോലീസ് ഇന്‍സ്‌പെക്ടര്‍ എംഎം അബ്ദുള്‍ കരീമും സംഘവും അറസ്റ്റുചെയ്തു. ഒണ്ടയങ്ങാടി താഴുത്തുംകാവയല്‍ അമിത് ടോം രാജീവ് (24), എരുമത്തെരുവ് തൈക്കാട്ടില്‍ റിവാള്‍ഡ് സ്റ്റീഫന്‍ (23), പിലാക്കാവ് മുരിക്കുംകാടന്‍ മുഹമ്മദ് ഇന്‍ഷാം (20) എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ക്കെതിരെ അതിക്രമിച്ച് കടന്ന് നാശനഷ്ടങ്ങള്‍ വരുത്തിയതിനും, ഇരുവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമിച്ചതിനുമുള്ള വിവിധവകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മൂവര്‍ സംഘം മദ്യലഹരിയില്‍ […]

India Kerala

കെ വിദ്യ വ്യാജരേഖ കേസ്; ചുരത്തിൽ കീറിയെറിഞ്ഞ വ്യാജരേഖയുടെ പകർപ്പ് കണ്ടെത്തി

കെ വിദ്യ വ്യാജരേഖ കേസിൽ വഴിത്തിരിവ്. മഹാരാജാസ് കോളേജിന്റെ പേരിൽ തയ്യാറാക്കിയ വ്യാജ രേഖയുടെ പകർപ്പ് പൊലീസിന് ലഭിച്ചു. പാലാരിവട്ടത്തെ ഇന്റർനെറ്റ്‌ കഫേയിൽ നിന്നാണ് പകർപ്പ് ലഭിച്ചത്. ഗൂഗിളിൻ്റെ സഹായത്തോടെയാണ് ഇതിന്റെ പകർപ്പ് എടുത്ത കട കണ്ടെത്തിയത്. കഫേ നടത്തിപ്പുക്കാരന്റെ മൊഴി അഗളി പോലിസ് രേഖപ്പെടുത്തി. ഈ സർട്ടിഫിക്കറ്റ് അട്ടപ്പാടി ചുരത്തിൽ കീറി എറിഞ്ഞു എന്നാണ് വിദ്യ പറഞ്ഞിരുന്നത്. കേസിൽ ഈ മാസം ഒന്നിന് കെ വിദ്യക്ക് ജാമ്യം അനുവദിച്ചിരുന്നു. കാസർഗോഡ് ഹൊസ്ദുർഗ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ […]

India Kerala

ആംബുലൻസ് വൈകിയതിനാൽ രോ​ഗി മരിച്ചെന്ന് പരാതി; അന്വേഷിച്ച് നടപടിയെടുക്കാൻ മന്ത്രി വീണാ ജോർജിന്റെ നിർദേശം

പണം മുൻകൂട്ടി നൽകാത്തതിൻറെ പേരിൽ പറവൂർ താലൂക്ക് ആശുപത്രിയിൽ നിന്ന് ആംബുലൻസ് പുറപ്പെടാൻ വൈകിയതിനാൽ രോഗി മരിച്ചെന്ന ആരോപണത്തിൽ അന്വേഷിച്ച് നടപടിയെടുക്കാൻ മന്ത്രി വീണാ ജോർജ് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. പനി ബാധിച്ച് ചികിത്സയിൽ ഉണ്ടായിരുന്ന അസ്മയെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് എത്തിക്കാൻ ആംബുലൻസ് ഡ്രൈവർ 900 രൂപ ആവശ്യപ്പെട്ടു. പണം നൽക്കാൻ വൈകിയതിനാൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും രോഗി മരിച്ചുവെന്നാണ് ബന്ധുക്കളുടെ പരാതി. ആംബുലൻസ് ഡ്രൈവറെ അന്വേഷണ വിദേമായി സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം രാവിലെയാണ് പനി […]

India Kerala

‘ചികിത്സയ്ക്കായി മൂന്ന് മാസം വേണം’; എം ശിവശങ്കറിൻ്റെ ഇടക്കാല ജാമ്യപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിൻ്റെ ഇടക്കാല ജാമ്യപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചികിത്സക്കായി മൂന്ന് മാസം ജാമ്യം വേണമെന്ന് ആവശ്യപ്പെട്ടാണ് ശിവശങ്കറിൻ്റെ ഹർജി. ഫെബ്രുവരി 14 ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതു മുതൽ ലൈഫ് മിഷൻ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ശിവശങ്കർ കസ്റ്റഡിയിലാണ്. ജസ്റ്റീസ് എ ബദറുദ്ദീൻ്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുക.

India Kerala

റെസ്റ്റോറന്റിൽ പരസ്യ മദ്യപാനവുമായി വിദ്യാർത്ഥികൾ ; ഹോട്ടൽ ജീവനക്കാരുമായി സംഘർഷം

കൊച്ചിയിലെ ഹോട്ടലിൽ മദ്യലഹരിയിലെത്തിയ വിദ്യാർത്ഥികളുടെ പരാക്രമം. ഇടപ്പള്ളി മരോട്ടിച്ചാൽ താൽ റെസ്റ്റോറന്റിലാണ് അനിഷ്ട സംഭവങ്ങളുണ്ടായത്. ഭക്ഷണം കഴിക്കാനെത്തിയ വിദ്യാർത്ഥികൾ പരസ്യ മദ്യപാനം നടത്തുകയായിരുന്നു. ഇത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഹോട്ടൽ ജീവനക്കാരും വിദ്യാർത്ഥികളും തമ്മിൽ‌ സംഘർഷം ഉണ്ടായത്. സംഘർഷത്തെ തുടർന്ന് വിദ്യാർത്ഥികൾ ഹോട്ടലിലെ ഭക്ഷണത്തിൽ മണ്ണ് വാരിയിട്ടു. സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കോഴിക്കോട് സ്വദേശികളായ ആഷിക്ക്, ഇസ്മായിൽ, മുഹമ്മദ്‌ എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ട്വന്റി ഫോറിന് ലഭിച്ചു. ഹോട്ടൽ […]

India Kerala

മുതലപ്പൊഴി ബോട്ടപകടത്തിൽ മരിച്ച ബിജു ആൻ്റണിയുടെയും റോബിൻ എഡ്വിൻ്റെയും സംസ്കാരം ഇന്ന് നടക്കും

മുതലപ്പൊഴി ബോട്ടപകടത്തിൽ മരിച്ച ബിജു ആൻ്റണിയുടെയും റോബിൻ എഡ്വിൻ്റെയും സംസ്കാരം ഇന്ന് നടക്കും. പുതുക്കുറിച്ചി സെൻ്റ് മൈക്കിൾസ് ദേവാലയത്തിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. മേഖലയിൽ അപകടങ്ങൾ തുടർക്കഥയാകുന്നതിലും ഫാദർ യൂജിൻ പേരയ്ക്കെതിരെ കേസെടുത്തതിലും സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം തുടരുകയാണ്. വികാരി ജനറൽ ഉൾപ്പെടെയുള്ളവർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തിൽ ഈ മാസം 16ന് സംസ്ഥാനത്ത് ബഹുജന പ്രതികരണ സംഗമ പരിപാടികൾ സംഘടിപ്പിക്കും. മുതലപ്പൊഴിയിൽ എത്തിയ മന്ത്രിമാർ തീരദേശ മേഖലയിലെ ജനങ്ങളെ […]