India Kerala

95 കുടുംബങ്ങള്‍ക്ക് ജീവിതം നല്‍കിയ ‘ഉമ്മന്‍ചാണ്ടി കോളനി’ക്ക് ഇനി നാഥനില്ല

ഉമ്മന്‍ചാണ്ടി എന്ന അതുല്യ നേതാവിന്റെ വിയോഗത്തിന്റെ വേദനയിലാണ് ഇടുക്കി കഞ്ഞിക്കുഴിയിലെ ഉമ്മന്‍ ചാണ്ടി കോളനി നിവാസികള്‍. വീടും റോഡും സ്‌കൂളും കമ്മ്യൂണിറ്റിഹാളും എല്ലാം ഈ ആദിവാസി ജനതക്ക് നല്‍കിയത് ഉമ്മന്‍ ചാണ്ടിയാണ്. ആ ജനകീയ നേതാവിന്റെ വിയോഗ വാര്‍ത്ത താങ്ങാവുന്നതിലും അപ്പുറമാണ് ഉമ്മന്‍ ചാണ്ടി കോളനി നിവാസികള്‍ക്ക്. 95 വീട്ടുകാരാണ് ഉമ്മന്‍ചാണ്ടി കോളനിയിലുള്ളത്. കുടുംബാംഗത്തെ പോലെയായിരുന്നു ഉമ്മന്‍ചാണ്ടി എന്ന നേതാവ് ഇവര്‍ക്ക്. തിരിച്ച് ഉമ്മന്‍ചാണ്ടിക്കും അതുപോലെ തന്നെ. 1974 ല്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നായി കുടിയിറക്കപ്പെട്ടവരെയാണ് കോളനിയില്‍ […]

India Kerala

ഓര്‍മകളില്‍ ഉമ്മന്‍ചാണ്ടി; അവസാനമായി ഒന്ന് കാണാന്‍ അപരന്‍ വി. വി നാരായണവാര്യര്‍

ഉമ്മന്‍ചാണ്ടിയുടെ അപരനെന്ന പേരില്‍ അറിയപ്പെടുന്ന ഒരാളുണ്ട് വയനാട് സ്വദേശിയായ വി വി നാരായണവാര്യര്‍. എപ്പോഴും തന്നെ കരുതലോടെ ചേര്‍ത്തുപിടിച്ച ഉമ്മന്‍ചാണ്ടിയെ ഓര്‍മ്മിക്കുകയാണ് കോണ്‍ഗ്രസ് നേതാവുകൂടിയായ ഇദ്ദേഹം. ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ നാരായണവാര്യരും കോട്ടയത്തേക്കെത്തും. അകലെനിന്ന് നോക്കുമ്പോള്‍ ആരും ഒന്നു ശങ്കിച്ചുപോകുന്ന തരത്തില്‍ അത്രയും സാമ്യമാണ് ഉമ്മന്‍ചാണ്ടിയുടെ മുഖവുമായി നാരായണ വാര്യര്‍ക്കുള്ളത്. വയനാട് തിരുനെല്ലി തൃശ്ശിലേരി പ്ലാമൂല സ്വദേശിയാണ് നാരായണ വാര്യര്‍. ഉമ്മന്‍ചാണ്ടിയെ പലകുറി നേരില്‍ കണ്ടിട്ടുള്ള ഇദ്ദേഹം, അപരനെന്ന പരിഗണന നല്‍കി തന്നെ പലപ്പോഴും ചേര്‍ത്തുനിര്‍ത്തിയ […]

India Kerala

‘എന്റെ വലംകൈ പോയി… അവസാനമായി ഒന്നുകാണണം’; ഉമ്മന്‍ചാണ്ടിക്കായി കാത്തിരുന്ന് ശശികുമാര്‍

അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ ഒരു നാടാകെ വിങ്ങുകയാണ്. രോഗത്തിന്റെ അവശതകള്‍ക്കിടയിലും പഴയ ഊര്‍ജസ്വലമായ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് ഉമ്മന്‍ചാണ്ടിയുടെ കാര്യത്തില്‍ പലരും ധരിച്ചിരുന്നു. ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകളില്‍ വൈക്കം സ്വദേശി ശശികുമാറുമുണ്ട്. ഭിന്നശേഷിക്കാരനായ ശശികുമാറിന് സഞ്ചരിക്കാന്‍ വാഹനം അനുവദിച്ച് നല്‍കിയത് ഉമ്മന്‍ചാണ്ടിയായിരുന്നു. മരണവിവരം അറിഞ്ഞപ്പോള്‍ തന്നെ ശശികുമാര്‍ വൈക്കത്ത് നിന്നും പുതുപ്പള്ളിയിലേക്ക് ഓടിയെത്തി. ഇന്നലെ രാവിലെ പുതുപ്പള്ളിയില്‍ എത്തിയ ശശികുമാര്‍ ഇതുവരെ തിരിച്ച് വീട്ടിലേക്ക് പോയിട്ടില്ല. തിരുവനന്തപുരത്ത് നിന്ന് വിലാപയാത്രയായി എത്തുന്ന ഉമ്മന്‍ചാണ്ടിയുടെ […]

India Kerala

കുഞ്ഞൂഞ്ഞിന് വിട നല്‍കാന്‍ ജന്മനാട്; കോട്ടയം ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഉച്ചകഴിഞ്ഞ് അവധി; ഗതാഗത നിയന്ത്രണം

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് വിട നല്‍കാനൊരുങ്ങി ജന്മനാടായ കോട്ടയം. ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചു. നഗരത്തില്‍ ഗതാഗതം നിയന്ത്രിക്കും. ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാരം നാളെ വൈകിട്ട് പുതുപ്പള്ളിയിലെ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടക്കും. ശുശ്രൂഷകള്‍ക്ക് ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ നേതൃത്വം നല്‍കും. തിരുവനന്തപുരത്ത് നിന്ന് വിലാപയാത്രയായി കൊണ്ടുപോകുന്ന ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ശരീരം വൈകിട്ട് അഞ്ച് മുതല്‍ തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിന് വയ്ക്കും. ശേഷം പുതുപ്പള്ളിയിലെ വീട്ടിലേക്ക് കൊണ്ടുപോകും. […]

India Kerala

ഇന്ന് മുഹറം ഒന്ന്

കോഴിക്കോട് കാപ്പാട് മാസപ്പിറവി ദൃശ്യമായതിനാൽ ഇന്ന് മുഹറം ഒന്നും ജൂലായ് 27ന് മുഹറം ഒമ്പതും 28ന് മുഹറം പത്തും ആയിരിക്കുമെന്ന് പാളയം ഇമാം ഡോ.വി.പി സുഹൈബ് മൗലവി അറിയിച്ചു. ഹിജ്‌റ കലണ്ടർ പ്രകാരം മുഹറം ഒന്നാം തീയതിയാണ് പുതുവർഷം ആരംഭിക്കുന്നത്. യു.എ.ഇ.യിൽ മുഹറം മാസപ്പിറവി ചൊവ്വാഴ്ച ദൃശ്യമായതായി അന്താരാഷ്ട്ര ജ്യോതിശ്ശാസ്ത്രകേന്ദ്രം അധികൃതർ സ്ഥിരീകരിച്ചു. ഹിജ്‌റ വർഷാരംഭം പ്രമാണിച്ച് യു.എ.ഇ.യിൽ 21-ന് (വെള്ളിയാഴ്ച) ഔദ്യോഗിക അവധി പ്രഖ്യാപിച്ചിരുന്നു. യു.എ.ഇ.യ്ക്ക് പുറമേ സൗദി അറേബ്യയും ജോർദാനും മാസപ്പിറവി കണ്ടതായി സ്ഥിരീകരിച്ചു. […]

India Kerala

ഉമ്മൻ ചാണ്ടി മനുഷ്യസ്നേഹിയായ ഭരണാധികാരി, ജനസമ്പർക്ക പരിപാടിയിലൂടെ ആശ്വാസം ലഭിച്ചത് നിരവധി പേർക്ക്; അനുസ്മരിച്ച് എം.എ യൂസഫലി

പതിറ്റാണ്ടുകളായുള്ള സ്നേഹബന്ധവും സൗഹൃദവുമാണ് അദ്ദേഹവുമായി ഞാൻ വെച്ച് പുലർത്തി പോന്നത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ഡയറക്ടർ, നോർക്ക വൈസ് ചെയർമാൻ, സ്മാർട്ട് സിറ്റി പ്രത്യേക ക്ഷണിതാവ് എന്നി നിലകളിൽ അദ്ദേഹവുമായി വളരെ അടുത്ത് ഇടപഴകാൻ എനിക്ക് സാധിച്ചിട്ടുണ്ട്. ജനകീയനും മനുഷ്യസ്നേഹിയുമായ ഒരു ഭരണാധികാരികൂടിയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയായിരിക്കുമ്പോൾ അദ്ദേഹം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ജനസമ്പർക്ക പരിപാടി ഇതിനൊരു ഉദാഹരണമാണ്. തളരാതെ മണിക്കൂറുകളോളം പ്രവർത്തിച്ച് ദുരിതമനുഭവിക്കുന്ന അസംഖ്യം ആളുകൾക്കാണ് ഇതിലൂടെ അദ്ദേഹം ആശ്വാസം പകർന്നത്. ഐക്യരാഷ്ട്ര സഭ ആഗോളതലത്തിൽ പൊതുസേവനത്തിനു […]

India Kerala

‘ആ കൈപിടിച്ചാണ് നടന്നതൊക്കെയും, എന്റെ എല്ലാമെല്ലാമായിരുന്ന സാറിന് വിട’: ടി സിദ്ദിഖ്

അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അനുസ്മരിച്ച് കോണ്‍ഗ്രസ് നേതാവ് ടി.സിദ്ദീഖ്. എന്റെ എല്ലാമെല്ലാമായിരുന്നു സാറിന് വിട എന്നാണ് ടി. സിദ്ദീഖ് ഫേസ്ബുക്കില്‍ കുറിച്ചത്.’രാഷ്ട്രീയ ജീവിതത്തിലെ പ്രയാസം അനുഭവിക്കുന്ന ദിവസമാണിന്ന്. ഞങ്ങളെപ്പോലെയുള്ള പ്രവർത്തകന്മാരെ കണ്ടെത്തി അവരെ മുൻപോട്ട് കൊണ്ടുവരാൻ അത്ഭുതകരമായ നേതൃത്വം കൊടുത്ത വ്യക്തിയാണ് ഉമ്മൻചാണ്ടിയെന്നും ടി സിദ്ദിക്ക് പറഞ്ഞു. അദ്ദേഹത്തിന്റെ വിയോഗം പൊതുസാമൂഹ്യ മണ്ഡലത്തെ ഗൗരവമായി ബാധിക്കും. വല്ലാത്തൊരു അരക്ഷിതാവസ്ഥയാണ്. കേരളത്തിലെ കോൺഗ്രസ് പ്രവർത്തകന്മാർക്ക് അദ്ദേഹത്തെ വിയോഗം താങ്ങാൻ കഴിയട്ടെ എന്നും ടി സിദ്ദീഖ് പ്രതികരിച്ചു. അന്തരിച്ച മുന്‍മുഖ്യമന്ത്രി […]

India Kerala

ഇനി ഉമ്മന്‍ചാണ്ടി സാറിനെ അനുകരിക്കില്ല..;സഹോദരനെ പോലെ ചേര്‍ത്തുപിടിച്ച നേതാവ്; കോട്ടയം നസീര്‍

ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി നടനും മിമിക്രി താരവുമായ കോട്ടയം നസീര്‍. ഇനിയൊരിക്കലും താന്‍ ഉമ്മന്‍ചാണ്ടിയെ അനുകരിക്കില്ല എന്നാണ് കോട്ടയം നസീര്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിരിക്കുന്നത്. തന്നെ സഹോദരന് തുല്യം സ്‌നേഹിച്ചിരുന്ന ഒരാള്‍ കൂടിയായിരുന്നു ഉമ്മന്‍ചാണ്ടിയെന്നും കോട്ടയം നസീര്‍ വ്യക്തമാക്കുന്നുണ്ട്. കറുകച്ചാലില്‍ ഒരു പരിപാടിക്കിടെ ഞാന്‍ അനുകരിച്ചു കൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹം കേറി വന്നത്, ‘ഞാന്‍ എത്താന്‍ വൈകിയതു കൊണ്ട് എന്റെ ഗ്യാപ്പ് ഫില്‍ ചെയ്തു അല്ലേ’ എന്നാണ് അദ്ദേഹം എന്നെ പിടിച്ച് പറഞ്ഞത്. ഇനി അദ്ദേഹത്തെ അനുകരിക്കില്ല. കരുണാകരന്‍ […]

India Kerala

വികസനത്തിനും ജനനന്മയ്ക്കും വേണ്ടി നിലകൊണ്ട നേതാവ്; ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ച് എം.എ യൂസഫലി

ജനഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയ ജനകീയ നേതാവായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി. രാഷ്ട്രീയ നേതാവ്, മന്ത്രി, മുഖ്യമന്ത്രി എന്നീ നിലകളില്‍ കേരളത്തിന്റെ വികസനത്തിനും ജനങ്ങളുടെ നന്മയ്ക്കും വേണ്ടി എന്നും ഉമ്മന്‍ചാണ്ടി നിലകൊണ്ടു. പതിറ്റാണ്ടുകളായുള്ള സ്‌നേഹബന്ധവും സൗഹൃദവുമാണ് ഉമ്മന്‍ചാണ്ടിയുമായി ഉണ്ടായിരുന്നതെന്നും എം എ യൂസഫലി പറഞ്ഞു. ‘കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ഡയറക്ടര്‍, നോര്‍ക്ക വൈസ് ചെയര്‍മാന്‍, സ്മാര്‍ട്ട് സിറ്റി പ്രത്യേക ക്ഷണിതാവ് എന്നീ നിലകളില്‍ ഉമ്മന്‍ചാണ്ടിയുമായി വളരെ അടുത്ത് ഇടപഴകാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. ജനകീയനും മനുഷ്യസ്‌നേഹിയുമായ […]

India Kerala

‘അനനുകരണീയമായ ഒരു പൊതുപ്രവർത്തന ശൈലിയുടെ ഉടമ’; ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ ധനമന്ത്രി

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ മന്ത്രിമാർ അനുശോചനം രേഖപ്പെടുത്തി. അനനുകരണീയമായ ഒരു പൊതുപ്രവർത്തന ശൈലിയുടെ ഉടമയായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങൾക്കും അപ്പുറം വിവിധ കോണുകളിൽ നിന്നും സ്നേഹ ബഹുമാനങ്ങൾ ലഭിച്ച ഒരു ജനകീയ നേതാവും ഭരണാധികാരിയും ആയിരുന്നു ഉമ്മൻചാണ്ടിയെന്ന് മൃഗസംരക്ഷണ മന്ത്രി ശ്രീമതി ജെ.ചിഞ്ചുറാണി. ധനമന്ത്രിയുടെ അനുശോചന കുറിപ്പ്:അനനുകരണീയമായ ഒരു പൊതുപ്രവർത്തന ശൈലിയുടെ ഉടമയായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെന്നും വിശ്രമമില്ലാതെ പൊതുപ്രവർത്തനത്തിൽ മുഴുകുകയും തിരക്കുകളിൽ ജീവിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ നിര്യാണം […]