India Kerala

കാട്ടാന സാന്നിധ്യം; വയനാട്ടിൽ വിവിധയിടങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കാട്ടാനയുടെ സാന്നിധ്യത്തെ തുടർന്ന് വയനാട്ടിൽ ഇന്ന് വിവിധയിടങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. തിരുനെല്ലി പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ മാനന്തവാടി നഗരസഭയിലെ കുറുക്കൻ മൂല (ഡിവിഷൻ 12), കുറുവ (13), കാടംകൊല്ലി (14), പയ്യമ്പള്ളി (15) ഡിവിഷനുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങൾ അനാവശ്യമായി പുറത്തു ഇറങ്ങരുത് എന്നും കളക്ടർ അറിയിച്ചിട്ടുണ്ട്. കാട്ടാന സാന്നിധ്യമുള്ളതിനാൽ മാനന്തവാടിയിൽ വനംവകുപ്പിന്റെ സംഘവും പൊലീസും പട്രോളിങ് നടത്തിയിരുന്നു. അതേസമയം വയനാട് പടമലയിലെ […]

India Kerala

കിഫ്ബി മസാല ബോണ്ട് കേസ്: തോമസ് ഐസക് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കിഫ്ബി മസാല ബോണ്ട് കേസിൽ ഇഡി നടപടിക്കെതിരെ മുൻ മന്ത്രി ഡോ. ടി.എം തോമസ് ഐസക്കും കിഫ്ബി സിഇഒ കെ.എം എബ്രഹാമും സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇഡി വേട്ടയാടുകയാണെന്നും, സിംഗിൾ ഉത്തരവിന് വിരുദ്ധമായാണ് സമൻസ് അയച്ചുതന്നുമാണ് ഇരുവരുടെയും വാദം. എന്നാൽ ആവശ്യപ്പെട്ട വിവരങ്ങൾക്ക് നൽകുന്നില്ലെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നുമാണ് ഇഡി കോടതി അറിയിച്ചത്. ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്റ്റ് (ഫെമ) ചട്ട ലംഘനം ആരോപിക്കപ്പെടുന്ന കിഫ്ബി മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിന് അഞ്ചാം […]

India Kerala

സി.പി.ഐ.എം സ്ഥാനാർഥി ചർച്ച അടുത്തയാഴ്ച; തെരഞ്ഞെടുപ്പിന് മുമ്പ് രണ്ടു മാസത്തെ ക്ഷേമപെൻഷൻ

സി.പി.ഐ.എം സ്ഥാനാർഥി ചർച്ച അടുത്തയാഴ്ച നടക്കും. അടുത്ത സംസ്ഥാന സെക്രട്ടേറിയറ്റിൽ സ്ഥാനാർഥി നിർണയം നടത്താൻ ധാരണയായി. ഈ മാസം 16നാണ് അടുത്ത സെക്രട്ടേറിയറ്റ്. തെരഞ്ഞെടുപ്പിന് മുമ്പ് രണ്ടു മാസത്തെ ക്ഷേമപെൻഷൻ നൽകുമെന്നും സംസ്ഥാന കമ്മിറ്റിയിൽ പ്രഖ്യാപനമുണ്ട്. ജനങ്ങളുടെ പ്രതിഷേധം അതോടെ ശമിക്കുമെന്ന പ്രതീക്ഷയിലാണ് നടപടി. തിരഞ്ഞെടുപ്പിൽ മികച്ച സാധ്യതയെന്നാണ് സംസ്ഥാന സമിതി വിലയിരുത്തൽ. ഡൽഹി സമരവും, നവകേരള സദസും എൽഡിഎഫിന് മേൽക്കൈ നൽകി. സ്ഥാനാർത്ഥി നിർണയത്തിലെ മാനദണ്ഡങ്ങൾ സെക്രട്ടറിയേറ്റ് തീരുമാനിക്കും. എംഎൽഎമാർ മത്സരിക്കണോ, വനിത പ്രാതിനിധ്യം എത്ര […]

Kerala

500ൽ അധികം ഫൈൻ ആർട്സ് വർക്കുകൾ കാണാം; ഫെബ്രുവരി 12 മുതൽ 26 വരെ തിരുവനന്തപുരം ഫൈൻ ആർട്സ് കോളജിൽ സീ – ആനുവൽ ഷോ 2024

തിരുവനന്തപുരം ഫൈൻ ആർട്സ് കോളജിൽ അധ്യാപകരുടേയും വിദ്യാർത്ഥികളുടേയും ഫൈൻ ആർട്സ് വർക്കുകൾ പ്രദർശനത്തിനായി ഒരുങ്ങുന്നു. ഫെബ്രുവരി 12 മുതൽ 26 വരെ രണ്ടു ആഴ്ചയോളം നീണ്ടു നിൽക്കുന്ന ആനുവൽ ഷോയ്ക്കു വേണ്ടി ഏകദേശം അഞ്ഞൂറിൽ അധികം വർക്കുകളാണ് തയ്യാറാക്കിയിട്ടുള്ളത്. ടെക്നിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ എസ്. രാജശ്രീ ഫെബ്രുവരി 12ന് 11 മണിക്ക് ഫൈൻ ആർട്സ് കോളജിലെ സെമിനാർ ഹാളിൽ വച്ച് പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും. ഒന്നാം വർഷ ബിഎഫ്എ വിദ്യാർത്ഥികൾ മുതൽ അവസാന വർഷ എംഎഫ്എ വിദ്യാർത്ഥികളും […]

Kerala

അജീഷിന്‍റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരവും,സർക്കാർ ജോലിയും നൽകണം; രമേശ് ചെന്നിത്തല

മാനന്തവാടിയിൽ ആന ഒരാളെ ചവിട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ സർക്കാരിൻ്റെയും വനം വകുപ്പ് ഉദ്യേഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ കൃത്യവിലോപമാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. ഇത് മൂന്നാം തവണയാണ് വന്യ ജീവികളുടെ ആക്രമണം മൂലം ഇത്തരം സംഭവുണ്ടാകുന്നത്. സംഭവം നടക്കുമ്പോമോത്രമാണ് സർക്കാരും വനം വകുപ്പും ഉണരുന്നത്. ഇത് കാരണം നഷ്ടപ്പെട്ടത് വിലപ്പെട്ട ജീവനുകളാണ്. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിൽ ജില്ലാ ഭരണകൂടവും സർക്കാരും പൂർണ്ണമായും പരാജയപ്പെട്ടു. അത് കൊണ്ടാണ് ജനങ്ങളുടെ പ്രതിഷേധേം ഇത്രത്തോളം വ്യാപകമാകുന്നത്. […]

Kerala

’55 പോയിന്റുകൾ 170 ക്യാമറകൾ’; പാലക്കാട് നഗരം ഇനി പൂര്‍ണ്ണമായും ക്യാമറാ നിരീക്ഷണത്തിലാകും

പാലക്കാട് നഗരം ഇനി പൂര്‍ണ്ണമായും ക്യാമറാ നിരീക്ഷണത്തിലാകും. രാജ്യത്ത് തന്നെ ആദ്യമായാകും ഒരു നഗരസഭ മുൻകൈയെടുത്ത് നഗരത്തെ ക്യാമറ നിരീക്ഷണത്തിലാകുന്നത്. ഈ മാസം മുതൽ തന്നെ ക്യാമറകൾ പ്രവർത്തിച്ചുതുടമെന്നാണ് നാഗസഭ അധികൃതർ അറിയിക്കുന്നത്. പരീക്ഷണ നിരീക്ഷണം തുടങ്ങി. നഗരപരിധിയിൽ പ്രധാനപ്പെട്ട ജംക്‌ഷനുകൾ, റോഡ്, ഓഫിസ്, കോളനികൾ ഉൾപ്പെടെ 55 പോയിന്റുകളായി 170 ക്യാമറകളാണു സ്ഥാപിച്ചിട്ടുള്ളത്. ഇതിൽ നിന്നുള്ള നിരീക്ഷണ ദൃശ്യങ്ങൾ ജില്ലാ പൊലീസ് ഓഫിസിലെ കൺട്രോൾ റൂമിൽ തൽക്ഷണം കാണാനാകും. നഗരസഭാ അതിർത്തിക്കപ്പുറം ചന്ദ്രനഗർ ദേശീയപാത വരെ […]

Kerala

പൂജപ്പുരയിൽ ‘ചെകുത്താൻ കാറ്റ്’; പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ മീറ്ററുകളോളം ഉയർന്നു

തിരുവനന്തപുരം പൂജപ്പുര മൈതാനത്ത് ഡസ്റ്റ് ഡെവിൾ എന്നറിയപ്പെടുന്ന ഹ്രസ്വ ചുഴലിക്കാറ്റ് രൂപപ്പെട്ടു. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് മൈതാനത്തിന്റെ മധ്യത്തിൽനിന്ന് പൊടി ചുഴലിക്കാറ്റിന്റെ രൂപത്തിൽ ഉയർന്നുപൊങ്ങിയത്. ക്രിക്കറ്റ് കളി നടക്കുന്നതിനിടയിലാണ് ആദ്യം ഒരു മിനിറ്റ് ദൈർഘ്യത്തിലും തൊട്ടുപിറകേ ഒന്നര മിനിറ്റോളം ദൈർഘ്യത്തിലും കാറ്റുണ്ടായത്. ശബ്ദത്തോടെ പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ മീറ്ററുകളോളം ഉയർന്നു പൊങ്ങി. മിനിറ്റുകൾക്കുള്ളിൽ പൊടിപടലങ്ങൾ അടങ്ങി. ചിലർ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. പൊടി കൂടുതലുള്ള മൈതാനം പോലുള്ള ഇടങ്ങളിൽ ഇത് വ്യക്തമായി കാണാനാകും. മറ്റിടങ്ങളിലും ഇങ്ങനെ സംഭവിക്കും.ഇതിന് […]

Kerala

സ്വർണ വിലയിൽ ഇടിവ്; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇടിഞ്ഞത്. ഗ്രാമിന് 5,770 രൂപയിലും പവന് 46,160 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇതോടെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് വ്യാപാരം എത്തിനിൽക്കുന്നത്. രണ്ടാം തിയതിയാണ് ഈ മാസത്തെ ഏറ്റവും കൂടുതൽ സ്വർണവില രേഖപ്പെടുത്തിയിരുന്നത്. അന്ന് 46640 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.

Kerala

വയോധികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരത്ത് വയോധികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കിളിമാനൂർ തട്ടത്തുമലയിലാണ് സംഭവം. വീടിന് സമീപത്തെ തോട്ടിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. തട്ടത്തുമല സ്വദേശിനി ലീല (60) ആണ് മരിച്ചത്. മൃതദ്ദേഹത്തിൽ വസ്ത്രം ഉണ്ടായിരുന്നില്ല. തോടിന്റെ കരയിൽ തന്നെയാണ് വീട്. വർഷങ്ങളായി ഒറ്റയ്ക്ക് കഴിയുകയായിരുന്നു. കൂലിപ്പണി ചെയ്താണ് ജീവിക്കുന്നത്. ഒരാഴ്ചയായി ജോലിക്ക് പോയിട്ടില്ലെന്ന് നാട്ടുകാർ. കിളിമാനൂർ പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. പൊലീസ് പരിശോധനയിൽ വയോധികയുടെ വീട്ടിനകത്ത് വസ്ത്രങ്ങളും സാധനങ്ങളും മറ്റും വാരി വലിച്ചിട്ട നിലയിലാണ് […]

Kerala

‘കളിക്കുന്നതിനിടെ കിണറ്റിൽ വീണ ആറാം ക്ലാസുകാരനെ രക്ഷിച്ച് സൈനികൻ’

കളിക്കുന്നതിനിടെ മൂടിയില്ലാത്ത കിണറ്റിലേക്ക് വീണ ആറാം ക്ലാസുകാരനെ രക്ഷിച്ച് സൈനികൻ. തിരുവനന്തപുരം ശംഖുമുഖം ബീച്ചിനോട് ചേർന്ന പാർക്കിൽ കളിക്കുന്നതിനിടെയാണ് അപകടം. അബദ്ധത്തിൽ മൂടിയില്ലാ കിണറ്റിലേക്ക് വീഴുകയായിരുന്നു. സ്കൂളിൽ നിന്നും വിനോദയാത്രയ്ക്ക് വന്ന വിദ്യാർത്ഥിയാണ്. സമീപത്തുണ്ടായിരുന്ന സൈനികൻ കിണറ്റിലേക്ക് ചാടി കുട്ടിയെ രക്ഷപെടുത്തി. കുട്ടിക്ക് സാരമായ പരിക്കുകളില്ല. നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.പത്തനംതിട്ട സ്വദേശി അർജുനാണ് കുട്ടിയെ രക്ഷപെടുത്തിയത്.