തൃപ്പൂണിത്തുറയിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നാല് പേർ അറസ്റ്റിൽ. കരയോഗം ഭാരവാഹികളായ സതീശൻ, ശശികുമാർ, കരാർ ജോലിക്കാരായ വിനീത്, വിനോദ് എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ നരഹത്യാ കുറ്റം ചുമത്തിയാണ് കേസെടുത്തിരുന്നു. നിയമവിരുദ്ധമായി കരിമരുന്ന് സൂക്ഷിച്ചെന്ന് എഫ്‌ഐആറിൽ പറയുന്നു. തൃപ്പൂണിത്തുറ ചൂരക്കാട് പടക്ക സംഭരണ ശാലയിൽ ഉണ്ടായ സ്‌ഫോടനത്തിൽ ഇതുവരെ രണ്ട് പേരാണ് മരിച്ചത്. പടക്കശാലയിൽ ജോലി ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശി വിഷ്ണുവും മറ്റൊരു വ്യക്തിയായ 55 കാരൻ വിദാകരനുമാണ് മരിച്ചത്. ഗുരുതര പൊള്ളലേറ്റ ദിവാകരൻ വെന്റിലേറ്ററിന്റെ സഹായത്തോടെ ആയിരുന്നു […]
Kerala
ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ്; പ്രതികൾ അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരാകും
ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികൾ അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരാകും. ഇവർ 19ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുമെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചു. കേസിലെ പ്രതികളായ കെ ഡി പ്രതാപൻ, ഭാര്യ ശ്രീന എന്നവരാണ് അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരാവുക. കേസിൽ ഉടമകളുടെ സ്വത്ത് കണ്ടുകെട്ടിയിരുന്നു. ഉടമകളുടെ 212 കോടി രൂപയുടെ സ്വത്താണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. കമ്പനി ഉടമ പ്രതാപൻ, ഭാര്യ ശ്രീന എന്നിവരെ കേസിൽ പ്രതിചേർത്തു. ക്രിപ്റ്റോ കറൻസി വഴി 482 […]
തൃപ്പൂണിത്തുറ സ്ഫോടനം: രണ്ടുപേർ കൂടി കസ്റ്റഡിയിൽ; വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകും
തൃപ്പൂണിത്തുറ സ്ഫോടനത്തിൽ രണ്ടുപേർ കൂടി കസ്റ്റഡിയിൽ. പുതിയകാവ് ക്ഷേത്രത്തിലെ ഉത്സവ കമ്മിറ്റി ഭാരവാഹികളെയാണ് കസ്റ്റഡിയിലെടുത്തത്. പടക്ക നിർമ്മാണശാലയിലെ രണ്ടു ജീവനക്കാർ നേരത്തെ കസ്റ്റഡിയിലായിരുന്നു. ഇതിനിടെ, വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചവർക്ക് നഷ്ട പരിഹാരം നൽകാനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. നഷ്‌ടം സംഭവിച്ചവരുടെ വിവരങ്ങൾ റവന്യൂ വിഭാഗം ശേഖരിച്ചുതുടങ്ങി. മുനിസിപ്പാലിറ്റി തുടങ്ങിയ ദുരിതാശ്വാസ ക്യാമ്പിലാണ് വിവരങ്ങൾ രജിസ്റ്റർ ചെയ്യേണ്ടത്. എഞ്ചിനീയറിംഗ് വിഭാഗം വീടുകളിലെത്തി നഷ്ടം പരിശോധിക്കും. അതിന് ശേഷമാകും തുക അനുവദിക്കുന്ന നടപടികളിലേക്ക് കടക്കുക. സംഭവത്തിൽ എക്സ്പ്ലോസിവ് ആക്ട് പ്രകാരം […]
തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷൻ സർവ്വീസ് ആരംഭിക്കാനുള്ള തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിൽ
തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷൻ സർവ്വീസ് ആരംഭിക്കാനുള്ള തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിൽ. ചീഫ് മെട്രോ റെയിൽ സുരക്ഷാ കമ്മീഷണറുടെ പരിശോധന ഇന്നും നാളെയും നടക്കും. കൊച്ചി മെട്രോയുടെ ആദ്യ ഘട്ടത്തിലെ അവസാന സ്റ്റേഷനാണ് തൃപ്പൂണിത്തുറ. എസ് എൻ ജംഗ്ഷൻ – തൃപ്പൂണിത്തുറ റൂട്ടിൽ വിവിധ ഘട്ടങ്ങളിലായി കൊച്ചി മെട്രോയുടെ പരീക്ഷണയോട്ടം നടന്നു വരികയാണ്. തൃപ്പൂണിത്തുറ സ്റ്റേഷനിൽ ചീഫ് മെട്രോ റെയിൽ സുരക്ഷാ കമ്മീഷണറുടെ പരിശോധന ഇന്ന് വൈകിട്ട് 4.30ന് ആരംഭിക്കും. സുരക്ഷാ പരിശോധനകൾ നാളെയും തുടരും. സ്റ്റേഷനിൽ യാത്രക്കാർക്കായി […]
പടക്കം സംഭരിക്കാൻ അനുമതിയില്ലായിരുന്നു എന്ന് കളക്ടർ; സ്ഫോടനത്തിൽ രണ്ട് കിലോമീറ്റർ അകലെയുള്ള കെട്ടിടങ്ങൾക്കും കേടുപാട്
തൃപ്പൂണിത്തുറയിൽ സ്ഫോടനം നടന്ന സംഭരണശാലയിൽ പടക്കം സംഭരിക്കാൻ അനുമതിയില്ലായിരുന്നു എന്ന് കളക്ടർ. പൊലീസ് അനുമതി നൽകിയിരുന്നില്ല. സംഭവത്തിൽ അന്വേഷണം നടത്തും. സ്ഫോടനത്തിൽ രണ്ട് കിലോമീറ്റർ അകലെയുള്ള കെട്ടിടങ്ങൾക്കും കേടുപാട് സംഭവിച്ചു. ഗുരുതര പരിക്കേറ്റത് വാഹനത്തിലുണ്ടായിരുന്ന രണ്ട് പേർക്കാണ്. ഇതിലൊരാളാണ് മരിച്ചത്. ആകെ 25 പേർക്ക് പരുക്കേറ്റു. ഇതിൽ 18 പേർ സർക്കാർ ആശുപത്രികളിലാണ്. 7 പേർ സ്വകാര്യ ആശുപത്രിയിൽ. മെഡിക്കൽ കോളജിലുള്ള ഒരാളുടെ നില ഗുരുതരമാണ്. ബലക്ഷയം പറ്റിയ കെട്ടിടങ്ങളിൽ ആളുകൾ പ്രവേശിക്കരുത് എന്ന് പൊലീസ് മുന്നറിയിപ്പ് […]
കേരളത്തിൽ വൈകാതെ ബിജെപിക്ക് ഒരു മുഖ്യമന്ത്രി ഉണ്ടാകും; അവകാശവാദവുമായി കെ. സുരേന്ദ്രൻ
കേരളത്തിൽ വൈകാതെ ബിജെപിക്ക് ഒരു മുഖ്യമന്ത്രി ഉണ്ടാകുമെന്നും കേരളത്തിലെ ജനങ്ങൾ പൊറുതി മുട്ടിക്കൊണ്ടിരിക്കുന്ന കാലമാണിതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപി സംസ്ഥാന കാര്യാലയം ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽഡിഎഫിനെയും യുഡിഎഫിനെയും ജനങ്ങൾ മടുത്തു കഴിഞ്ഞു. പ്രധാനമന്ത്രി മോദിയുടെ ഗ്യാരണ്ടി എല്ലാവരിലും എത്തിക്കാനുള്ള പരിശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പിണറായി വിജയൻ സർക്കാരിന് ഭരിക്കാൻ അറിയാത്തതുകൊണ്ടാണ് സംസ്ഥാനം സാമ്പത്തികമായി തകർന്നത്. അതിന് ഡൽഹിയിൽ പോയി സമരം ചെയ്തതു കൊണ്ട് കാര്യമില്ല. കേന്ദ്ര സർക്കാരിൻ്റെ കൂടുതൽ […]
കൊച്ചിയിലെ ബാറിൽ വെടിവെപ്പ്; കണ്ടാലറിയാവുന്ന നാലു പേർക്കെതിരെ കേസ്; കൈത്തോക്ക് കൊണ്ട് പരുക്കേൽപ്പിച്ചെന്ന് FIR
കൊച്ചി കലൂരിലെ ഇടശ്ശേരി ബാറിൽ നടന്ന വെടിവെപ്പിൽ കണ്ടാലറിയാവുന്ന നാലു പേർക്കെതിരെ കേസെടുത്ത് പൊലീസ്. കേസിന്റെ എഫ്ഐആർ പകർപ്പ് പുറത്തുവന്നു. കരുതിക്കൂട്ടിയുള്ള ആക്രമണം വധശ്രമം, ആയുധം കൈവശംവെക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കൈത്തോക്ക് കൊണ്ട് പരുക്കേൽപ്പിച്ചു എന്നാണ് എഫ്‌ഐആർ. സംഭവത്തിൽ രണ്ടു പേർക്കാണ് വെടിയേറ്റത്. ബാറിൽ നിന്ന് മദ്യപിച്ചിറങ്ങിയ സംഘം പുറത്തുവെച്ച് വാക്കേറ്റത്തിലേർപ്പെട്ടിരുന്നു. തുടർന്ന് ഇത് ചോദ്യം ചെയ്യാനെത്തിയ ജീവനക്കാർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ബാറിലെ ജീവനക്കാരായ അഖിൽ, സുജിൻ എന്നിവർക്കാണ് വെടിയേറ്റത്. ഇവർ മെഡിക്കൽ ട്രസ്റ്റ് […]
കാട്ടാന ആക്രമണം: നിയമസഭയിൽ അടിയന്തര പ്രമേയമായി ഉന്നയിക്കാൻ പ്രതിപക്ഷം
നിയമസഭാ പൊതുസമ്മേളനം ഇന്ന് പുനരാരംഭിക്കും. വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ട സംഭവം നിയമസഭയിൽ അടിയന്തര പ്രമേയമായി അവതരിപ്പിക്കാൻ പ്രതിപക്ഷം. വന്യമൃഗങ്ങളുടെ ആക്രമണത്തെക്കുറിച്ചുള്ള വനമേഖലയിലെ ജനങ്ങളുടെ ആശങ്ക സഭ നിർത്തി വെച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും. ടി സിദ്ദിഖ് എംഎൽഎയായിരിക്കും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകുക. ബജറ്റിന്മേലുള്ള പൊതുചർച്ചയാകും ഇന്ന് മുതൽ ഫെബ്രുവരി 15 വരെ നടക്കുക. സിപിഐ മന്ത്രിമാരുടെ ഭക്ഷ്യം, റവന്യു, മൃഗസംരക്ഷണം വകുപ്പുകള്‍ക്ക് ബജറ്റില്‍ വേണ്ടത്ര പ്രാധാന്യം നല്‍കിയില്ലെന്ന പരാതി മന്ത്രിമാര്‍ തന്നെ […]
മാസപ്പടി വിവാദത്തിൽ വീണാ വിജയന് ഇന്ന് നിർണായക ദിനം
മാസപ്പടി വിവാദത്തിൽ എസ്എഫ്ഐഒ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ്റെ കമ്പനി ‘എക്സാലോജിക്’ സമർപ്പിച്ച ഹർജി കർണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് നാഗപ്രസന്നയുടെ ബഞ്ചാണ് ഹർജി പരിഗണിക്കുക. രജിസ്റ്റാർ ഓഫ് കമ്പനീസിൻ്റെ അന്വേഷണം എസ്എഫ്ഐഒ ഏറ്റെടുത്തത് നിയമപരമല്ലെന്നാണ് കമ്പനിയുടെ വാദം. കർണാടക ഹൈക്കോടതിയിൽ ജസ്റ്റിസ് നാഗപ്രസന്നയുടെ ബെഞ്ച് കേസ് ഉച്ചയ്ക്ക് ശേഷം പരിഗണിക്കും. എസ്എഫ്ഐഒ ഡയറക്ടർക്ക് വേണ്ടി കർണാടക അഡീഷണൽ സോളിസിറ്റർ ജനറൽ എഎസ്ജി കുളൂർ അരവിന്ദ് കാമത്താണ് ഹാജരാകുന്നത്. അന്വേഷണം സംബന്ധിച്ച് […]
കാട്ടാന സാന്നിധ്യം; വയനാട്ടിൽ വിവിധയിടങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
കാട്ടാനയുടെ സാന്നിധ്യത്തെ തുടർന്ന് വയനാട്ടിൽ ഇന്ന് വിവിധയിടങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. തിരുനെല്ലി പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ മാനന്തവാടി നഗരസഭയിലെ കുറുക്കൻ മൂല (ഡിവിഷൻ 12), കുറുവ (13), കാടംകൊല്ലി (14), പയ്യമ്പള്ളി (15) ഡിവിഷനുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങൾ അനാവശ്യമായി പുറത്തു ഇറങ്ങരുത് എന്നും കളക്ടർ അറിയിച്ചിട്ടുണ്ട്. കാട്ടാന സാന്നിധ്യമുള്ളതിനാൽ മാനന്തവാടിയിൽ വനംവകുപ്പിന്റെ സംഘവും പൊലീസും പട്രോളിങ് നടത്തിയിരുന്നു. അതേസമയം വയനാട് പടമലയിലെ […]