മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ പ്രകീർത്തിച്ച ജീവനക്കാരിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി പരാതി. പുതുപ്പള്ളി കൈതേപ്പാലം മൃഗാശുപത്രിയിലെ താത്കാലിക ജീവനക്കാരിയായ പി.ഒ സതിയമ്മയ്ക്കാണ് ജോലി നഷ്ടമായത്. 11 വർഷമായി ഇവിടെ താൽക്കാലിക ജീവനക്കാരിയായി ജോലി ചെയ്തു വരികയായിരുന്നു ഇവർ. ഉമ്മൻചാണ്ടിയെ പുകഴ്ത്തി പറഞ്ഞതിനാലാണ് ജോലി പോയതെന്നാണ് ഇവർ പറയുന്നത്. അദ്ദേഹം ചെയ്ത സഹായങ്ങൾ പങ്കുവെക്കുക മാത്രമാണ് താൻ ചെയ്തത്. തന്റെ മകൻ വാഹനാപകടത്തിൽ മരിച്ചപ്പോൾ ഉമ്മൻ ചാണ്ടി നേരിട്ട് ഇടപെട്ട് സഹായങ്ങൾ ചെയ്തു. തന്റെ മകളുടെ വിവാഹച്ചടങ്ങിൽ മുഖ്യമന്ത്രിയായിരിക്കെ […]
Kerala
തുവ്വൂർ കൊലപാതകം; അഞ്ച് പേർ കസ്റ്റഡിയിൽ, മൃതദേഹം ഇന്ന് പുറത്തെടുക്കും
മലപ്പുറം തുവ്വൂരിൽ വീട്ടുവളപ്പിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം ഇന്ന് പുറത്തെടുക്കും. ഫോറൻസിക് സംഘം പരിശോധന നടത്തും. തുവ്വൂർ പഞ്ചായത്ത് ഓഫീസിന് സമീപം റെയിൽവേ പാളത്തിനടുത്ത് താമസിക്കുന്ന വിഷ്ണുവിന്റെ വീട്ടുവളപ്പിലാണ് ഇന്നലെ രാത്രി ഒൻപത് മണിയോടെ മൃതദേഹം കണ്ടെത്തിയത്. തുവ്വൂർ കൃഷിഭവനിൽ ജോലി ചെയ്തിരുന്ന, പള്ളിപ്പറമ്പ് മാങ്കൂത്ത് മനോജിന്റെ ഭാര്യ സുജിത (35) എന്ന യുവതിയുടേതാണ് മൃതദേഹമെന്നാണ് വിവരം. ഈ മാസം 11 മുതൽ ഇവരെ കാണാനില്ലായിരുന്നു. സാമ്പത്തിക […]
അതിജീവിതയുടെ ഹര്‍ജിയില്‍ വാദം മാറ്റില്ല; ദിലീപിന്റെ ആവശ്യം നിരാകരിച്ച് കോടതി
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി. അതിജീവിതയുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് മാറ്റണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ദിലീപിന്റെ ഉപഹര്‍ജി അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അന്വേഷണം വേണമെന്നതില്‍ മറ്റാര്‍ക്കും പരാതിയില്ലല്ലോ ദിലീപിന് മാത്രം എന്താണ് പരാതി എന്നും കോടതി ചോദിച്ചു. അന്വേഷണം മുന്നോട്ടുകൊണ്ടുപോകുകയാണെന്ന് സര്‍ക്കാരും വ്യക്തമാക്കി. ലൈംഗിക അതിക്രമക്കേസുകളിലെ തെളിവുകള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു. ഇതിനായി അമിക്കസ് ക്യൂറിയെയും നിയമിച്ചു. അതിജീവിതയുടെ ഹര്‍ജിയില്‍ വാദം നടക്കവേ ദൃശ്യങ്ങള്‍ ചോര്‍ന്നതിന്റെ ഗൗരവം കോടതിയെ ബോധിപ്പിച്ചിരുന്നു. […]
കെ ഫോണ്‍ പദ്ധതി നടത്തിപ്പില്‍ എസ്ആര്‍ഐടിക്ക് അലംഭാവം; വിശദീകരണം തേടി എ ജി
കെ ഫോണ്‍ പദ്ധതി നടത്തിപ്പിലെ എസ്ആര്‍ഐടിയുടെ അലംഭാവം ചൂണ്ടിക്കാട്ടി അക്കൗണ്ടന്റ് ജനറല്‍ കെ ഫോണിനോട് വിശദീകരണം തേടി. എസ്ആര്‍ഐടി വന്‍വീഴച വരുത്തിയെന്നും പദ്ധതിയുടെ കാലതാമസത്തിനു കാരണമിതാണെന്നും കത്തില്‍ വിവരിക്കുന്നു. 2022 ഡിസംബര്‍ വരെയുള്ള ടാര്‍ഗറ്റ് പൂര്‍ത്തീകരിച്ചിട്ടില്ല. പ്രതീക്ഷിച്ച വേഗത്തില്‍ കെഫോണ്‍ പദ്ധതി ലക്ഷ്യം കൈവരിക്കാതിരുന്നതിന് പ്രധാന കാരണം എസ്ആര്‍ഐടിയുടെ വീഴ്ചയാണെന്നാണ് അക്കൗണ്ടന്റ് ജനറലിന്റെ നിരീക്ഷണം. വീഴ്ചകള്‍ വിശദീകരിക്കുന്ന കത്തും പുറത്തുവന്നു. 2023 ജനുവരി 18ന് ഭാരത് ഇലക്ട്രോണിക്സും എസ്ആര്‍ഐടിയും നടത്തിയ യോഗത്തിലെ പരാമര്‍ശങ്ങളും കത്തിലുണ്ട്. 2022 ഡിസംബര്‍ […]
ഐ.എസ്.ആർ.ഒ പരീക്ഷയിലെ കോപ്പിയടിക്ക് പിന്നില്‍ വൻസംഘം; പരീക്ഷ റദ്ദാക്കാൻ ആവശ്യവുമായി പൊലീസ്
ഐ.എസ്.ആർ.ഒ പരീക്ഷയിലെ കോപ്പിയടിയും ആൾമാറട്ടവും നടത്തിയതിനു പിന്നിൽ വൻസംഘമെന്ന് പൊലിസ്. അന്വേഷണം ഹരിയാനയിലേക്ക് വ്യാപിപ്പിക്കൻ പൊലീസ്.ആൾമാറാട്ടത്തിന് പ്രതിഫലമായി നൽകിയത് വലിയ തുകയാണ്. പരീക്ഷയെഴുതി വിമാനത്തിൽ മടങ്ങാനടക്കം സൗകര്യം ഒരുക്കി.കൂടുതൽ തട്ടിപ്പ് നടന്നതായും സംശയം.(ISRO Exam Cheating Case Big gang behind) കേസിൽ ഒരാൾ കൂടി പിടിയിൽ. ഇതോടെ പിടിയിലായവരുടെ എണ്ണം മൂന്നായി. ഹരിയാനയിലെ പരീക്ഷാ നടത്തിപ്പ് കേന്ദ്രങ്ങളും തട്ടിപ്പിൽ പങ്കാളികളായെന്ന് വിവരം. അറസ്റ്റിലായ ഹരിയാന സ്വദേശി സുമിത്തിന്റെ യഥാർഥ പേര് മനോജ് കുമാറാണെന്നും ഇയാൾ പരീക്ഷ […]
‘ഞാൻ പഠിച്ചത് അക്കൗണ്ടൻസിയല്ല ധനശാസ്ത്രം, സദയം ക്ഷമിക്കുക!!’; കുഴൽനാടന്റെ കണക്ക് പരിശോധിക്കാനില്ലെന്ന് തോമസ് ഐസക്ക്
മാത്യു കുഴൽനാടൻ എംഎൽഎയ്ക്ക് മറുപടിയുമായി മുൻ ധനമന്ത്രി തോമസ് ഐസക്ക്. കുഴൽനാടന്റെ കണക്ക് പരിശോധിക്കാനില്ലെന്ന് ഫേസ്ബുക്ക് കുറിപ്പ്. താൻ പഠിച്ചത് അക്കൗണ്ടൻസിയല്ല ധനശാസ്ത്രമാണെന്നും സദയം ക്ഷമിക്കണമെന്നും തോമസ് ഐസക്ക്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: ഒരു വക്കീലും ഇങ്ങനെ കേസുവാദിച്ച് സ്വയം തോൽപ്പിച്ചിട്ടുണ്ടാവില്ല. ബാംഗ്ലൂരിൽ വീണാ വിജയൻ എക്സാലോജിക് എന്ന ഐടി കമ്പനി നടത്തുന്നു. ഈ കമ്പനിയും വീണയും CMRL കമ്പനിയുമായി കൺസൾട്ടൻസി സർവ്വീസിനുള്ള കരാറിൽ ഒപ്പിടുന്നു. അതിന്റെ ഭാഗമായി CMRL മാസംതോറും നൽകുന്ന കൺസൾട്ടൻസി/മെയിന്റനൻസ് സർവ്വീസ് ഫീ […]
എന്താണ് എഫ്ഐആർ? എപ്പോൾ, എങ്ങനെയാണ് രജിസ്റ്റർ ചെയ്യുന്നത്?
കുറ്റകൃത്യങ്ങൾ പെരുകുന്ന ഇന്നത്തെ കാലത്ത് എഫ്‌ഐആർ എന്ന വാക്ക് കേൾക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. എഫ്‌ഐആർ എന്താണെന്നതിനെക്കുറിച്ച് മിക്കവർക്കും വ്യക്തമായ ധാരണയുണ്ട്. ഇതിനെക്കുറിച്ച് അറിയാമെങ്കിലും കൂടുതൽ ആഴത്തിൽ അറിയാൻ ആഗ്രഹിക്കുന്നവരും ചെറുതല്ല. യഥാർത്ഥത്തിൽ എന്താണ് എഫ്ഐആർ അല്ലെങ്കിൽ ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ട്? എപ്പോൾ, എങ്ങനെയാണ് രജിസ്റ്റർ ചെയ്യുന്നത്? പൊതുജനങ്ങളുടെ ഇത്തരം സംശയങ്ങൾ ദൂരീകരിക്കാൻ വിശദീകരണവുമായി എത്തിയിരിക്കുകയാണ് കേരള പൊലീസ്. പൊലീസിന് നേരിട്ട് കേസ് എടുക്കാവുന്ന കൊഗ്നൈസബിൾ കുറ്റകൃത്യങ്ങളിൽ സ്‌റ്റേഷനിൽ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥന് […]
ഇരുട്ടിലാകുമോ കേരളം?; ലോഡ് ഷെഡിങില്‍ തീരുമാനം ഇന്നറിയാം
സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തുമോ എന്ന് ഇന്നറിയാം. വൈദ്യുതി പ്രതിസന്ധി വിഷയം ചര്‍ച്ച ചെയ്യാന്‍ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതലയോഗം ചേരും. കുറഞ്ഞ നിരക്കില്‍ വൈദ്യുതി വാങ്ങുന്നതിനുള്ള രണ്ട് കമ്പനികളുമായുള്ള കരാര്‍ ഇന്ന് അവസാനിക്കുകയും ചെയ്യും. വൈദ്യുതി നിയന്ത്രണം ഉള്‍പ്പെടെയുള്ളവയില്‍ മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷമാകും തീരുമാനം. വൈകുന്നേരങ്ങളില്‍ വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന നിര്‍ദേശവുമുണ്ടാകും. വൈദ്യുതി ഉപയോഗവും ഓരോ ദിവസവും വര്‍ധിക്കുകയാണ്. വേനല്‍ക്കാലത്തെ ഉപയോഗത്തിന് സമാനമായ ഉപയോഗമാണ് ഇപ്പോഴുള്ളത്. കമ്പനികളുമായി ഉണ്ടാക്കിയ കരാര്‍ ഇന്ന് […]
ഓണക്കാലത്തെ അനധികൃത ലഹരിക്കച്ചവടത്തിന് തടയിടാൻ എക്‌സൈസ്; അന്യസംസ്ഥാനത്ത് നിന്നെത്തുന്ന ബസുകളും ട്രെയ്‌നുകളും കേന്ദ്രീകരിച്ചാണ് പരിശോധന
ഓണക്കാലത്തെ അനധികൃത ലഹരിക്കച്ചവടത്തിന് തടയിടാൻ എക്‌സൈസ് വകുപ്പ്. സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവിലൂടെയാണ് ലഹരിക്കടത്ത് തടയാനുള്ള നടപടികൾ ആരംഭിച്ചു. അന്യസംസ്ഥാനത്ത് നിന്നെത്തുന്ന ബസുകളും ട്രെയ്‌നുകളും കേന്ദ്രീകരിച്ചാണ് പരിശോധന. ( excise special drive to seize drug sale during onam ) ലഹരിവസ്തുക്കൾ പിടികൂടാൻ പ്രത്യേക പരിശീലനം ലഭിച്ച പോലീസ് നായയുടെ സഹായത്തോടെയാണ് എക്‌സൈസിന്റെ പരിശോധന. അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ബസുകളിൽ സമഗ്ര പരിശോധന. പൊലീസ് നായ സംശയംപ്രകടിപ്പിക്കുന്ന ബാഗുകൾ തുറന്ന് പരിശോധിക്കും. തമിഴ്‌നാട്ടിൽ നിന്നും […]
മുഹമ്മദ് റിയാസിനെതിരെ യുഡിഎഫ് നടത്തുന്നത് വിലകുറഞ്ഞ രാഷ്ട്രീയ നാടകം; എ.കെ ശശീന്ദ്രന്‍
മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരായ പ്രതിപക്ഷത്തിന്റെ നാമനിര്‍ദേശപത്രികാ വിവാദത്തിനെതിരെ എ കെ ശശീന്ദ്രന്‍. പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ ആരോപണമെന്ന് എകെ ശശീന്ദ്രന്‍ ട്വന്റിഫോറിനോട് പറഞ്ഞു. ‘പുതുപ്പള്ളിയില്‍ യുഡിഎഫിന് ഉമ്മന്‍ചാണ്ടിയുടെ സ്മരണ കൊണ്ട് മാത്രം മുന്നോട്ട് പോകാനാകാത്ത അവസ്ഥയാണ്. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ടാര്‍ഗറ്റ് ചെയ്യുന്ന വിലകുറഞ്ഞ രാഷ്ട്രീയ നാടകമാണ് കളിക്കുന്നത്. പി എ മുഹമ്മദ് റിയാസിനെതിരായ വിവാദം പ്രതിപക്ഷനാടകത്തിന്റെ അവസാന സീന്‍. എല്ലാം കഴിഞ്ഞ് വണ്ടിയും പോയി ചുവന്ന പതാക കാണിക്കുന്ന പ്രതിപക്ഷത്തിന്റെ വിഡ്ഡിത്തമാണ് […]












