വയനാട് മക്കിമല വാഹനാപകടത്തില്‍ മരിച്ചവർക്കുള്ള ധനസഹായം വിതരണം വേഗത്തിലാക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ.രണ്ട് ദിവസത്തിനകം ധനസഹായം പ്രഖ്യാപിക്കും. നടപടികൾ വേഗത്തിലാക്കാൻ ജില്ലാ കളക്ടർക്ക് നിർദേശം നൽകിയതായും അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. അപകടകാരണം ബ്രേക്ക് നഷ്ടപ്പെട്ടത് മൂലമെന്നാണ് വിവരം. പരിശോധനകൾക്ക് ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരൂ. ആവശ്യമെങ്കിൽ ട്രാൻസ്പോർട്ട് കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷിക്കുമെന്ന് ഗതാഗത മന്ത്രി ഉറപ്പു നൽകിയതായും ശശീന്ദ്രൻ പറഞ്ഞു. ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് അപകടമുണ്ടായത്. ജീപ്പ് […]
Kerala
പൊലീസ് പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞ് അപകടം; വിദ്യാര്‍ത്ഥിക്ക് ഗുരുതര പരുക്ക്
കാസര്‍ഗോഡ് കുമ്പളയില്‍ കാര്‍ മറിഞ്ഞ് അപകടം. വിദ്യാര്‍ത്ഥിക്ക് ഗുരുതര പരുക്കേറ്റു. പൊലീസ് പിന്തുടരുന്നതിനിടെയാണ് കാര്‍ മറിഞ്ഞ് അപകടമുണ്ടായത്. അംഗടിമോഗര്‍ ജിഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. പൊലീസ് വിദ്യാര്‍ത്ഥികളുടെ വാഹനം പിന്തുടരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു.
താമിർ ജിഫ്രി കസ്റ്റഡി കൊലപാതകക്കേസ്; മുഴുവൻ കേസ് ഡയറിയും ഹാജരാക്കാൻ ക്രൈം ബ്രാഞ്ചിന് ഹൈക്കോടതി നിർദേശം
താനൂർ താമിർ ജിഫ്രി കസ്റ്റഡി കൊലപാതകക്കേസിലെ മുഴുവൻ കേസ് ഡയറിയും ഹാജരാക്കാൻ ക്രൈം ബ്രാഞ്ചിന് ഹൈക്കോടതി നിർദേശം. കേസ് ഡയറിയോടൊപ്പം അന്വേഷണ പുരോഗതി വിശദീകരിക്കുന്ന റിപ്പോർട്ടും സെപ്റ്റംബർ ഏഴിന് മുൻപായി ഹാജരാക്കാൻ മലപ്പുറം ക്രൈം ബ്രാഞ്ച് ഡിവൈ എസ് പിയോട് നിർദേശിച്ചു. (tanur custody murder court) ക്രൈം ബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നും മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ കേസ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്നും അതിനാൽ സർക്കാർ പ്രഖ്യാപിച്ച സി ബി ഐ അന്വേഷണം ഉടനടി ആരംഭിക്കണമെന്നും […]
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; കോട്ടയം ജില്ലയിൽ ഓണക്കിറ്റ് വിതരണം നിർത്തിവയ്ക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം
കോട്ടയം ജില്ലയിൽ ഓണക്കിറ്റ് വിതരണം നിർത്തിവയ്ക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം. ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ സപ്ലൈ ഓഫീസർക്ക് നിർദ്ദേശം വന്നത്. വിതരണത്തിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് സിവിൽ സപ്ലൈസ് വകുപ്പ് ഇലക്ഷൻ കമ്മീഷന് കത്ത് നൽകി. കിറ്റിന് അർഹരായ മഞ്ഞ കാർഡുകാർക്ക് കഴിഞ്ഞ ദിവസം മുതൽ റേഷൻ കടകളിൽ നിന്നും കിറ്റ് കൈപ്പറ്റാമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ മിൽമയിൽ നിന്നും ലഭ്യമാകുന്ന ചില ഉത്പന്നങ്ങൾ ആദ്യ ദിവസം കിറ്റിൽ ഉണ്ടായിരുന്നില്ല. കിറ്റിൽ ഇല്ലാത്തത്. 6.07 ലക്ഷം കിറ്റുകളാണ് വിതരണം ചെയ്യുന്നത്. […]
പിഴ അടയ്ക്കാനോ ജാമ്യം എടുക്കാനോ തയ്യാറായില്ല; ഗ്രോ വാസു ജയിലിൽ തുടരും
മുൻ നക്സൽ നേതാവ് ഗ്രോ വാസു ജയിലിൽ തുടരും. മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച കേസിലാണ് 94കാരനായ ഗ്രോ വാസു ജയിലിൽ കഴിയുന്നത്. റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്ന് ഗ്രോ വാസുവിനെ ഇന്നു കോടതിയിൽ ഹാജരാക്കിയെങ്കിലും പിഴ അടയ്ക്കാനോ ജാമ്യം എടുക്കാനോ തയ്യാറായില്ല. (grow vasu remain jail) ഇതേ തുടർന്നാണ് കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റിയത്. കഴിഞ്ഞ 28 ദിവസമായി ഗ്രോ വാസു ജയിലിൽ കഴിയുകയാണ്. കേസിന്റെ വിചാരണ കുന്ദമംഗലം കോടതിയിൽ ആരംഭിച്ചു. പ്രായമായ മനുഷ്യനാണെന്നും […]
‘നരഹത്യാക്കുറ്റം നിലനിൽക്കും’; കെ.എം ബഷീർ കൊലപാതക കേസിൽ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി
മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന് കനത്ത തിരിച്ചടി. നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ നരഹത്യാക്കുറ്റം നിലനിൽക്കുമെന്നും കോടതി. വേഗത്തില്‍ വാഹനം ഓടിച്ചത് നരഹത്യ ആകില്ലെന്നും, അതിനാല്‍ നരഹത്യാക്കുറ്റം നിലനില്‍ക്കില്ലെന്നുമായിരുന്നു വെങ്കിട്ടരാമന്റെ അഭിഭാഷകന്റെ വാദം. എന്നാൽ നരഹത്യാ കേസ് റദ്ദാക്കാൻ ഇപ്പോൾ ഉചിതമായ കാരണങ്ങളില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. വിചാരണ നേരിടേണ്ട കേസാണ് ഇതെന്നും കോടതി വിലയിരുത്തി. തെളിവുകൾ […]
കടൽ വഴി 217 കിലോ ഹെറോയിൻ കടത്തിയ കേസ്; മുഖ്യപ്രതിക്ക് ജാമ്യം നിഷേധിച്ച് ഹൈക്കോടതി
കടൽ വഴി 217 കിലോ ഹെറോയിൻ കടത്തിയ കേസിൽ മുഖ്യപ്രതിക്ക് ജാമ്യം നിഷേധിച്ച് ഹൈക്കോടതി. ഡി.ആർ.ഐ രജിസ്റ്റർ ചെയ്ത കേസിലെ മുഖ്യപ്രതി ബാലകൃഷ്ണൻ പെരിയസാമി പിള്ളയുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. പ്രതി മയക്കുമരുന്നു മാഫിയയിലെ പ്രധാന ആസൂത്രകനാണെന്ന് ഡി.ആർ.ഐ കണ്ടെത്തിയിരുന്നു. ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ എസ്. മനു ഡിആർഐക്ക് വേണ്ടി ഹാജരായി.
മുഖ്യമന്ത്രിയോടുള്ള ചോദ്യങ്ങൾ മറുപടി അർഹിക്കാത്തത്; എസി മൊയ്തീൻ അനധികൃതമായി ഒന്നും സമ്പാദിച്ചിട്ടില്ലെന്ന് വിഎൻ വാസവൻ
പ്രതിപക്ഷ നേതാവിന്റെ മുഖ്യമന്ത്രിയോടുള്ള ചോദ്യങ്ങൾ നിലവാരമില്ലാത്തതും മറുപടി അർഹിക്കാത്തതുമെന്ന് മന്ത്രി വിഎൻ വാസവൻ. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ മുഖ്യമന്ത്രിയെയും കുടുംബത്തെയും വേട്ടയാടുകയാണ്. കോൺഗ്രസ് നേതാക്കളുടെ ചോദ്യങ്ങളെ അവഗണിക്കുന്നു എന്നും വിഎൻ വാസവൻ ട്വൻ്റിഫോറിനോട് പ്രതികരിച്ചു. (vasavan ac moideen pinarayi) കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ കൃത്യമായ അന്വേഷണം നടത്തി നടപടി സ്വീകരിച്ചതാണ്. എസി മൊയ്തീൻ അനധികൃതമായി ഒന്നും സമ്പാദിച്ചിട്ടില്ല. ഇഡി നടപടി വേട്ടയാടലാണ്. ഇതുവരെ എസി മൊയ്തീനെതിരെ ഒരു തെളിവും കണ്ടെത്താനായിട്ടില്ല. അന്വേഷണം നടക്കട്ടെയെന്നും വാസവൻ പറഞ്ഞു. […]
കെ.കെ.ഷൈലജയുടെ ആത്മകഥ സിലബസിൽ; വിശദീകരണവുമായി സിലബസ് പരിഷ്കരണ കമ്മിറ്റി
കണ്ണൂർ സർവകലാശാല സിലബസ് വിവാദത്തിൽ വിശദീകരണവുമായി സിലബസ് പരിഷ്കരണ അഡ്ഹോക്ക് കമ്മിറ്റി കൺവീനർ ബിജു എൻ.സി.കെ. കെ.ഷൈലജയുടെ ആത്മകഥ സിലബസിൽ ഉൾപ്പെടുത്തിയതിൽ തെറ്റായി കാണാൻ ഒന്നും ഇല്ല. ആത്മകഥയിലെ അക്കാദമിക് താൽപര്യം മാത്രമാണ് പരിഗണിച്ചത്.നോർത്ത് മലബാർ നറേറ്റീവ് എന്ന മേഖലയിലാണ് ഷൈലജയുടെ ആത്മകഥ ഉൾപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ മുൻവിധിയോടെയല്ല അഡ്ഹോക്ക് കമ്മിറ്റി തീരുമാനം. യോജിക്കുന്നവർക്ക് യോജിക്കാം വിയോജിക്കുന്നവർക്ക് വിയോജിക്കാം. ഷൈലജ എം.എൽ.എ ആയതും മന്ത്രിയായതുമല്ല പഠിപ്പിക്കുന്നത്. ആത്മകഥയിലെ സാമൂഹ്യ രാഷ്ട്രീയ വികസന കാര്യങ്ങൾക്കാണ് ഊന്നൽ നൽകുന്നതെന്ന് […]
ജെയ്ക്ക് സി തോമസിന്റെ വാഹനപര്യടനം ഇന്ന്
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസിന്റെ വാഹനപര്യടനം ഇന്ന് ആരംഭിക്കും. മണർകാട് പൊടിമറ്റത്ത് നിന്നും എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പര്യടനം ഉദ്ഘാടനം ചെയ്യും. മന്ത്രിമാർ പങ്കെടുക്കുന്ന വികസന സദസ്സുകൾ തുടരുകയാണ്. ( jaick c thomas election campaign ) മുഖ്യമന്ത്രി ഇന്നലെ എത്തിയത് എൽഡിഎഫ് ക്യാമ്പിൽ ആവേശം വർധിപ്പിച്ചിട്ടുണ്ട്. രണ്ടുദിവസം കൂടി മുഖ്യമന്ത്രിയുടെ പരിപാടികൾ മണ്ഡലത്തിൽ ഉണ്ടാകും. യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മാന്റെ മണ്ഡല പര്യടനം തുടരുകയാണ്. എൻഡിഎ സ്ഥാനാർഥി ലീജിൻലാൽ […]












