HEAD LINES Kerala

മിന്നൽ വേഗത്തിൽ കിറ്റ് വിതരണം, നാല് ലക്ഷം കിറ്റുകൾ വിതരണം ചെയ്തു 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിസന്ധിയിലായ ഓണക്കിറ്റ് വിതരണം ഇന്ന് ധ്രുതഗതിയിൽ പുരോഗമിക്കുന്നു. നാല് ലക്ഷം  പേർക്കാണ് ഇതുവരെ കിറ്റ് നൽകിയത്. ഇനി രണ്ട് ലക്ഷത്തോളം പേർക്കാണ് കിറ്റ് ലഭിക്കാനുളളത്. എല്ലായിടങ്ങളിലും കിറ്റ് എത്തിയതായി റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ അറിയിച്ചു. ഇപോസ് മെഷീൻ പണി മുടക്കിയതും കിറ്റിലെ സാധനങ്ങൾ ലഭിക്കാത്തതിനെ തുടർന്നും ഇന്നലെ കിറ്റ് വിതരണം മുടങ്ങിയിരുന്നു. എന്നാൽ ഇന്ന് എല്ലാ ജില്ലകളിലും റേഷൻ വിതരണത്തിൽ പുരോഗതിയുണ്ട്. ഇന്നലെ രാത്രിയോടെ തന്നെ ഒട്ടുമിക്ക കടകളിലും കിറ്റ് പൂർണമായി എത്തി. ഇനിയും കിറ്റ് വാങ്ങാത്തവരെ, […]

Kerala

നെടുമ്പാശ്ശേരിയിലേത് വ്യാജ ബോംബ് ഭീഷണി, ഇൻഡിഗോ വിമാനത്തിലെ പരിശോധയിൽ ഒന്നും കണ്ടെത്തിയില്ല 

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി. ബംഗലൂരുവിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിൽ ബോംബുണ്ടെന്നായിരുന്നു വ്യാജ സന്ദേശം ലഭിച്ചത്. വിമാനം തിരിച്ച് വിളിച്ച്  ബോംബ് സ്ക്വാഡ് പരിശോധിച്ചെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ല. രാവിലെ 10.40 ന് ബംഗളരുവിലേക്ക് പറന്നുയരാനൊരുങ്ങിയ വിമാനമാണ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് തിരിച്ചു വിളിച്ച് പരിശോധിച്ചത്. യാത്രക്കാരെ പൂർണമായി ഇറക്കി ബോംബ് സ്ക്വാഡ് പരിശോധന നടത്തി. വിമാനത്തിൽ ബോംബ് വച്ചതായി വിമാനത്താവളത്തിൽ അജ്ഞാത സന്ദേശം ലഭിക്കുകയായിരുന്നു.

Kerala

ഉത്രാടപ്പാച്ചിലിനൊപ്പം ചൂടും, 6 ജില്ലകളിൽ മുന്നറിയിപ്പ് ! താപനില ഉയരും 

തിരുവനന്തപുരം : സംസ്ഥാനം കനത്ത ചൂടിലേക്ക്. ഉത്രാട ദിനത്തിലും താപനില ഉയരും. ഇന്ന് ആറ് ജില്ലകളിൽ താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കൊല്ലം, കോട്ടയം, ആലപ്പുഴ, കണ്ണൂർ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ താപനില ഉയരുമെന്നാണ് മുന്നറിയിപ്പുള്ളത്. 2 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. കൊല്ലം ജില്ലയിൽ ഉയർന്ന താപനില 36°C വരെയും, കോട്ടയം ജില്ലയിൽ  35°C വരെയും ആലപ്പുഴ, കണ്ണൂർ, പത്തനംതിട്ട ജില്ലകളിൽ  34°C വരെയും, തിരുവനന്തപുരം ജില്ലയിൽ  33°C വരെയും […]

Kerala

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി; ഇൻഡിഗോ വിമാനം റൺവേയിൽ വെച്ച് തിരിച്ചുവിളിച്ച് ബോംബ് സ്ക്വാഡിന്റെ പരിശോധന

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും ബോംബ് ഭീഷണി. ബംഗളൂരുവിലേക്ക് തിരിച്ച ഇൻഡിഗോ വിമാനം റൺവേയിൽ വെച്ച് തിരിച്ചുവിളിച്ച് ബോംബ് സ്ക്വാഡ് പരിശോധന നടത്തുകയാണ്. ഈ വിമാനത്തിൽ ബോംബ് വച്ചതായി അജ്ഞാത സന്ദേശം ലഭിച്ചതിനെ തുടർന്നാണ് പരിശോധന. കഴിഞ്ഞമാസം രണ്ട് തവണ വ്യാജ ബോംബ് ഭീഷണിയെത്തുടർന്ന് പരിശോധന നടത്തിയിരുന്നു. ആ സംഭവത്തിൽ രണ്ട് പേരെ അന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇപ്പോഴത്തെ സംഭവം വ്യാജമാണോ എന്ന് ഉറപ്പിക്കാനായിട്ടില്ല. വളരെ ​ഗൗരവത്തോടെയാണ് ഈ സംഭവത്തെ വിമാനത്താവള അധികൃതരും ബോംബ് സ്ക്വാഡും കാണുന്നത്. […]

Kerala

അയ്യൻകാളി ഉയർത്തിയ വിദ്യാഭ്യാസ വിപ്ലവത്തിന്റെ ദീപശിഖ ഏന്തിയാണ് മുൻ മുഖ്യമന്ത്രി പഠിച്ച പുതുപ്പള്ളിയിലെ വിദ്യാലയത്തെ ഇടതുപക്ഷ സർക്കാർ വികസിപ്പിച്ചത്; ജെയ്ക് സി തോമസ്

മഹാത്മാ അയ്യൻകാളി ഉയർത്തിയ വിദ്യാഭ്യാസ വിപ്ലവത്തിന്റെ ദീപശിഖ ഏന്തിയാണ് മുൻ മുഖ്യമന്ത്രി പഠിച്ച പുതുപ്പള്ളിയിലെ വിദ്യാലയത്തെയും ആധുനിക വിദ്യാലയമാക്കി ഇടതുപക്ഷ സർക്കാർ വികസിപ്പിച്ചതെന്ന് ജെയ്ക് സി തോമസ്. ലോകമറിയുന്ന കേരളത്തിന്റെ നൂറ് നൂറ് മികവുകൾക്ക് അടികല്ല് പാകിയ മഹാത്മാ അയ്യൻകാളിക്ക് കേരളീയ യൗവ്വനത്തിന്റെ ബിഗ് സല്യൂട്ട്. അയ്യൻകാളി , അറിവിനെ ആയുധമാക്കുകയും സാമൂഹ്യ അനീതികളെ മറികടക്കുകയും ചെയ്തു എന്നാണ് ഫേസ്ബുക്കിൽ ജെയ്ക് പങ്കുവെച്ചത്. ജെയ്ക് സി തോമസിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇന്ന് മഹാത്മാ അയ്യൻകാളിയുടെ നൂറ്റിയറുപതാം […]

Kerala

മുഖ്യമന്ത്രിക്ക് ഉടനേ പുതുപ്പള്ളിയില്‍ നിന്ന് ഒന്നാന്തരം ഓണസമ്മാനം കിട്ടും; കെ. സുധാകരന്‍

കിറ്റ് കൊടുത്ത് അധികാരത്തിലേറിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇത്തവണ ജനങ്ങള്‍ക്ക് കിറ്റുപോലും കൊടുക്കാതെ കേരളത്തിന്റ ചരിത്രത്തിലെ ആദ്യത്തെ പട്ടിണി ഓണത്തിന് വഴിയൊരുക്കിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ജനങ്ങള്‍ പട്ടിണി കിടന്നാലും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും കിറ്റ് നൽകി അവരുടെ ഓണം സുഭിക്ഷമാക്കിയ മുഖ്യമന്ത്രിക്ക് ഉടനേ പുതുപ്പള്ളിയില്‍നിന്ന് ഒന്നാന്തരം ഓണസമ്മാനം കിട്ടുമെന്നും സുധാകരന്‍ പറഞ്ഞു. 93.87 ലക്ഷം കാര്‍ഡുകളില്‍ ഏറ്റവും ദരിദ്രവിഭാഗത്തില്‍പ്പെട്ട 5.87 ലക്ഷം പേര്‍ ഉള്‍പ്പെട്ട 6.07 ലക്ഷം പേര്‍ക്കായി ഓണക്കിറ്റ് പരിമിതപ്പെടുത്തിയെങ്കിലും അതുപോലും യഥാസമയം […]

Kerala

ചിന്നക്കലാലില്‍ കായംകുളം പൊലീസ് സംഘത്തിന് നേരെ ആക്രമണം; ഉദ്യോഗസ്ഥന് കുത്തേറ്റു

ഇടുക്കി ചിന്നക്കലാലില്‍ കായംകുളം പൊലീസ് സംഘത്തിന് നേരെ ആക്രമണം. ഒരു സിവില്‍ പൊലീസ് ഓഫീസര്‍ക്ക് കുത്തേറ്റു. സിപിഒ ദീപകിനാണ് വയറില്‍ കുത്തേറ്റത്. ഗുരുതരാവസ്ഥയിൽ ഉദ്യോഗസ്ഥനെ മൂന്നാര്‍ ടാറ്റാ ടീ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദീപകിനെ ശസത്രക്രിയക്ക് വിധേയനാക്കി. എസ് ഐ അടക്കം അഞ്ച് പൊലീസുകാരാണ് സംഘത്തിലുണ്ടായിരുന്നത്. രണ്ട് പൊലീസുകാര്‍ക്കും അക്രമത്തില് പരുക്കേറ്റു. പുലര്‍ച്ച രണ്ട് മണിക്കാണ് സംഭവം നടന്നത്. ഹോട്ടലുടമയെ തട്ടിക്കൊണ്ട് പോയ പ്രതികളെ തേടി പോയതായിരുന്നു സംഘം. പ്രതികളില്‍ രണ്ട് പേരെ പിടികൂടിയപ്പോള്‍ മറ്റുള്ളവരെത്തി ആക്രമക്കുകയായിരുന്നു. കസ്റ്റയിലെടുത്ത […]

Kerala

അതിര്‍ത്തി തര്‍ക്കം അവസാനിച്ചത് ആക്രമണത്തില്‍; ചെങ്ങറ എസ്റ്റേറ്റില്‍ ദമ്പതികളെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച പ്രതി പിടിയില്‍

പത്തനംതിട്ട ചെങ്ങറയില്‍ ദമ്പതികളെ വെട്ടി കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി കസ്റ്റഡിയില്‍.തിരുവനന്തപുരത്തുവച്ചാണ് ചെങ്ങറ സ്വദേശി സാംകുട്ടി പിടിയിലായത്. ഇന്നലെ ഉച്ചയോടെയാണ് ദമ്പതികള്‍ക്ക് വെട്ടേറ്റത്. രണ്ടുപേരും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. അതിര്‍ത്തി തര്‍ക്കമാണ് ആക്രമണത്തിന് പിന്നില്‍ എന്ന് മലയാലപ്പുഴ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. (Man who stabbed husband and wife in Chengara arrested) ചെങ്ങറ എസ്റ്റേറ്റിലെ നാല്‍പത്തി എട്ടാം നമ്പര്‍ ശാഖയിലെ ബിനുവിനും, ഭാര്യയ്ക്കുമാണ് വെട്ടേറ്റത്. ബിനുവിന് കൈയ്ക്കും കാലിനും, ബിനുവിന്റെ ഭാര്യയ്ക്ക് […]

Kerala

ഓണക്കിറ്റ് വിതരണം ഇന്ന് അവസാനിക്കും; റേഷന്‍ കടകള്‍ രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെ പ്രവര്‍ത്തിക്കും

സംസ്ഥാനത്തെ ഓണക്കിറ്റുകളുടെ വിതരണം ഇന്ന് അവസാനിക്കും. സംസ്ഥാനത്തെ റേഷന്‍ കടകള്‍ രാവിലെ എട്ടു മണി മുതല്‍ രാത്രി എട്ടു മണി വരെ പ്രവര്‍ത്തിക്കും. കിറ്റുകള്‍ മുഴുവന്‍ എത്തിച്ചതായി ഭക്ഷ്യവകുപ്പ് അറിയിച്ചു. കിറ്റ് വിതരണം ഇന്ന് പൂര്‍ത്തിയാക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. ഇതുവരെ പകുതിയോളം പേര്‍ക്ക് മാത്രമാണ് ഓണക്കിറ്റ് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ രാത്രി വരെയുള്ള കണക്കു പ്രകാരം 2,59, 944 കിറ്റുകളാണ് വിതരണം ചെയ്തത്. ഇനി 3, 27,737 കാര്‍ഡ് ഉടമകള്‍ക്ക് കൂടി കിറ്റ് നല്‍കാനുണ്ട്. ക്ഷേമസ്ഥാപനങ്ങളിലെയും ആദിവാസി […]

Kerala

തിരുവനന്തപുരത്ത് 15 കാരൻ വൃക്ക രോഗിയായ പിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചു

തിരുവനന്തപുരത്ത് പതിനഞ്ചുകാരൻ പിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചു. സുഹൃത്തിന്റെ സഹായത്തോടെ വൃക്ക രോഗിയായ പിതാവിനെ കൊലപ്പെടുത്താമായിരുന്നു ശ്രമം. പോത്തൻകോടാണ് സംഭവം നടന്നത്. പിതാവിനെ ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു. കൂട്ടുകാരൻറെ സഹായത്തോടെ കണ്ണിൽ മുളക് പൊടി തേച്ച് വായിൽ തുണി കുത്തി കയറ്റിയ ശേഷമായിരുന്നു കൊലപാതക ശ്രമം. പിന്നീട് പത്താം ക്ലാസുകാരനായ മകൻ വീട്ടിനുള്ളിൽ തൂങ്ങിമരിക്കാൻ ശ്രമിച്ചു.ഗുരുതരമായി പരുക്കേറ്റ പിതാവിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ആത്മഹത്യക്കു ശ്രമിച്ച മകനെയും ആശുപത്രിയിലാക്കി. പിതാവ് മർദിച്ചതിന്റെ പ്രതികാരമായിട്ടായിരുന്നു കൊലപാതക ശ്രമം.